Home Latest ഒരു ഹോസ്പിറ്റൽ കേസുമായി കുടുങ്ങിയിട്ട്‌ രാത്രി ഒരുമണി ആയിക്കാണും വീട്ടിലേക്ക് തിരിച്ച് പോരുകയായിരുന്നു…

ഒരു ഹോസ്പിറ്റൽ കേസുമായി കുടുങ്ങിയിട്ട്‌ രാത്രി ഒരുമണി ആയിക്കാണും വീട്ടിലേക്ക് തിരിച്ച് പോരുകയായിരുന്നു…

0

ഒരു ഹോസ്പിറ്റൽ കേസുമായി കുടുങ്ങിയിട്ട്‌ രാത്രി ഒരുമണി ആയിക്കാണും വീട്ടിലേക്ക് തിരിച്ച് പോരുകയായിരുന്നു.

സാമാന്യം നല്ല സ്പീഡിലാണ് വണ്ടി ഓടിച്ചിരുന്നത് പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് ഒരു കറുത്ത രൂപം എന്റെ വണ്ടിക്ക് കൈ കാണിക്കുന്നു. ഞാൻ പേടിച്ചു വിറച്ചു .

” പടച്ചോനെ ഇതുവല്ല പ്രേതവും മറ്റുമാണോ പറയാൻ പറ്റില്ല ന്യൂജൻ പ്രേതം ആണെങ്കിലോ..?
അവർ വെള്ളവസ്ത്രം മാറ്റി കറുപ്പ്വസ്ത്രം ആക്കിയിട്ടുണ്ടാകുമോ…”

പടച്ചോനെ കാത്തോളിം എന്നുപറഞ്ഞ് ബ്രേക്കിൽ ആഞ്ഞു ചവിട്ടി വണ്ടി ഒരു ഞരക്കത്തോടെ തല തിരിഞ്ഞു നിന്നു.
ഭാഗ്യം വണ്ടി മറിഞ്ഞില്ല പടച്ചവൻ കാത്തു.

ആ രൂപം എന്റെ വണ്ടിക്ക് അരികിലേക്ക് വന്നു. ഞാൻ അപ്പോഴും പേടിച്ചു വിറക്കുന്നുണ്ട്.
ആ രൂപം വന്ന് ഗ്ലാസ്സിൽ പതിയെ മുട്ടി
വിറക്കുന്ന കൈകൾ കൊണ്ട് ഞാൻ ഗ്ലാസ് കുറച്ചു താഴ്ത്തി.

പർദ്ധയിട്ട ആ പ്രേതം
പറഞ്ഞു

“എന്റെ വണ്ടി കേടായി അവിടെ കിടക്കുന്നു. ഉപ്പയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. വീട്ടിൽ നിന്ന് കൂടെ വരാൻ ആരുമില്ല
ഉമ്മ സുഖമില്ലാതെ കിടക്കുകയാണ്. അപ്പോൾ ഞാൻ തന്നെകാർ എടുത്തു പോന്നതാണ് പക്ഷേ ഇപ്പോ കാറിന്റെ ടയർ പഞ്ചറായി. പെട്ടെന്ന് പോരുന്ന തിരക്കിൽ ഫോൺ എടുക്കാനും മറന്നു. നിങ്ങള് എന്നെ വേഗം ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാമോ? എത്ര പേടിയോടെ ആണെന്നോ ഞാനിവിടെ നിൽക്കുന്നത്?
അത് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ..”
ഒറ്റ ശ്വാസത്തിൽ അവൾ അത്രയും പറഞ്ഞു നിർത്തി.

ഞാനപ്പോൾ വേറൊന്നും ചിന്തിച്ചില്ല .
ആ പ്രേതത്തോട് അല്ല ആ പെൺകുട്ടിയോട് വണ്ടിയിൽ കയറാൻ പറഞ്ഞു.

പടച്ചോനെ നാളത്തെ പുലർച്ച ഞാൻ ഈ പ്രേതത്താൽ രക്തം ഊറ്റിക്കുടിക്കപ്പെട്ട് ഈ കാറിൽ വെറുങ്ങലിച്ച് കിടപ്പുണ്ടാവുമോ എന്തോ… എന്തായാലും സാരമില്ല മൊഞ്ചുള്ള ഈ പ്രേതത്തിന്റെ കൂടെ യാത്ര ചെയ്യാനും ഉണ്ടല്ലോ ഒരു സുഖം..

ഞാനവളെ നോക്കി ഏകദേശം ഇരുപത് വയസ്സ് പ്രായം. അവളെയും കൊണ്ട് ഞാൻ
നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

ഞാൻ ചോദിച്ചു

”ഉപ്പാക്ക് എന്താ പറ്റീത്?”

“ഉപ്പാക്ക് അവിടെ ഹോട്ടലിലാണ് ജോലി.. അവിടെ ഒന്ന് വീണതാത്രെ. ഡോക്റ്ററെ കാണിച്ചപ്പോൾ അവർ അവിടെ അഡ്മിറ്റ് ആക്കി. ഉപ്പ തന്നെയാ വിളിച്ചത് ഒന്ന് ചെല്ലാൻ പറഞ്ഞിട്ട് … പേടി തോന്നുന്നു.. ”
അവൾ പറഞ്ഞു.

“സാരമില്ല പേടിക്കൊന്നും വേണ്ട” ഞാൻ പറഞ്ഞു. അപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

എന്റെമ്മോ എന്തൊരു ചേല്.. ഞാൻ പിന്നെയുമവളോട് സംസാരിച്ചുകൊണ്ടിരുന്നു.

“ഞാൻ ശരിക്കും പേടിച്ചു ട്ടോ ഈ അസമയത്ത് വല്ല പ്രേതവുമാണോച്ചിട്ട്…”

“ആണോ… ഇനി ഹോസ്പിറ്റലിൽ എത്തുന്നവരെ ഒരു പ്രേതായിട്ട് തന്നെ കാണ്ടാ മതി എന്നെ ”
അവൾ പതുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾ പറഞ്ഞതിന്റെ പൊരുൾ ഞാൻ ഊഹിച്ചു.

അവൾ പ്രാർത്ഥനയിലാണ് ഉപ്പാക്ക് ഒന്നും പറ്റല്ലേന്നാവും.

ഞാനും പ്രാർത്ഥിച്ചു എനിക്ക് കൺട്രോള് തരണേന്ന്.

ഹോസ്പിറ്റലിൽ എത്തി.

ഉപ്പാക്ക് ചെറിയൊരു ഓപേറേഷൻ വേണം
രണ്ടു കുപ്പി ബ്ലഡ് ആവശ്യമായി വരും
ഇനിയെന്ത് ചെയ്യുമെന്നുള്ള വേവലാതിയോടെ അവളുടെ നിൽപ്പ് കണ്ടിട്ട്‌ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

എന്താ വേണ്ടത്…?

അവൾ പതുക്കെ എന്റെ നേരെ തിരിഞ്ഞു.

”ഇത്തിരി ബ്ലഡ് വേണം”

“ഇത്തിരി ബ്ലെഡ്ഡോ… അപ്പോ താൻ ശരിക്കും പ്രേതാ…?”

അവൾ ചിരിച്ചു അല്ല ഞാൻ ചിരിപ്പിച്ചു.

അവളുടെ പുറകെ ബ്ലഡ് ബാങ്കിലേക്ക്‌ നടക്കുമ്പോൾ എനിക്ക് വല്ലാത്ത ആവേശമായിരുന്നു.

അങ്ങനെ ബ്ലഡ് ബാങ്കിലെത്തി അവിടെ ഊഴം കാത്തിരിക്കുമ്പൊഴും ഞാൻ അവളെത്തന്നെ നോക്കിയിരുന്നു

അങ്ങനെ സിസ്റ്റർ വന്ന് എന്നെ വിളിച്ച് ഒരു കസേരയിലിരുത്തി ഒരു സൂചി എടുത്ത് എന്റെ കൈയിൽ കുത്തി ബ്ലഡ് എടുക്കാൻ.

എനിക്ക് വേദന തോന്നിയില്ല കാരണം ഞാൻ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നൂ.

സിസ്റ്റർ ഒരു പന്ത് മായി വന്നു ഇതുകൊണ്ട് കളിച്ചോളൂ എന്ന് പറഞ്ഞു

” കളിക്കാനോ ”

സിസ്റ്റർ പറഞ്ഞു ക്രിക്കറ്റ് കളിക്കാനല്ല പറഞ്ഞത് ബ്ലഡ് എടുക്കുന്ന കൈയിൽ വെച്ച് അമർത്തിയാൽ മതി നിർത്തരുത്

അങ്ങനെ ഞാൻ ആ പന്തിനെ ഞെരിച്ചു കൊണ്ടിരിക്കുമ്പോൾ മതി കഴിഞ്ഞു. എന്നുപറഞ്ഞ് സിസ്റ്റർ
ബിസ്കറ്റ്പാക്കറ്റും ഒരു മംഗോഫ്രൂട്ടിയും തന്നു.
ഞാൻ അത് കുടിച്ചു അപ്പോഴാണ് സിസ്റ്റർ ബ്ലഡിന്റെ കവർ എടുക്കാൻ വന്നത്

എന്റെ റബ്ബേ…എന്റെ ശരീരത്തിൽനിന്ന് ഒരു പാക്കറ്റ് ബ്ലഡ് എടുത്തു കൊണ്ട്പോകുന്നു.

അവൾക്ക് യാതൊരു കൂസലുമില്ലാതെ ബ്ലഡ് കിട്ടിയതിന്റെ ആശ്വാസത്തോടെ ഇരിക്കുന്നു.

“പടച്ചോനെ എത്രയെത്ര പറയാത്ത കല്യാണത്തിന് പോയി ചോറും തിന്ന് ഉണ്ടാക്കിയ ബ്ലഡ് അണ് അവർ കൊണ്ടുപോകുന്നത്..
നിന്നെ കണ്ട നിമിഷം ഞാൻ വിചാരിച്ചതാണ്‌ നീ പ്രേതമാണെന്ന്
എന്റെ രക്തം ഊറ്റിക്കുടിക്കാൻ വന്ന പ്രേതം…”

“ഞാൻ പ്രേതമൊന്നുമല്ല”

“അല്ല നിനക്ക് വേണെങ്കി എന്റെ ബ്ലഡ് മുഴുവനും തരാൻ ഞാൻ തയ്യാറാണ് ട്ടോ”

“ഇപ്പൊ വേണ്ടാ അവശ്യം വരുമ്പോൾ ഞാൻ വിളിക്കാം.”

അവൾ അതും പറഞ്ഞ് സിസ്റ്ററുടെ കൂടെ പോകാനൊരുങ്ങി.

അതേയ്… എന്റെ ശരീരത്തിൽ കൂടുതൽ ബ്ലഡ് ഉണ്ടാവാൻ നല്ല ഫുഡ് ഒക്കെ കഴിക്കാൻ സിസ്റ്റർ പറഞ്ഞു…
കൂടെ പോരുന്നോ ഇഷ്ടമുള്ള ഫുഡ് ഒക്കെ വെച്ച് വിളമ്പിത്തരാൻ..?

“ഉപ്പാക്ക്‌ സുഖാവട്ടെ… നമുക്ക് ആലോചിക്കാം..”
***************
ആ പ്രേതം ഇപ്പൊ എന്റെ കൂടെയാ..ചിലപ്പോ ഭദ്രകാളിയായി… എന്റെ എല്ലാമെല്ലാമായി…

രചന :  അലി അക്ബർ . തൂത

LEAVE A REPLY

Please enter your comment!
Please enter your name here