Home Latest ആദ്യരാത്രിയിലായിരുന്നു അവന്റെ പേഴ്സിലെ ആ ഫോട്ടോ അവൾ കണ്ടത്..

ആദ്യരാത്രിയിലായിരുന്നു അവന്റെ പേഴ്സിലെ ആ ഫോട്ടോ അവൾ കണ്ടത്..

0

ആദ്യരാത്രിയിലായിരുന്നു അവന്റെ പേഴ്സിലെ ആ ഫോട്ടോ അവൾ കണ്ടത്.. അവന്റെ കയ്യിൽ നിന്നും അറിയാതെ ആ പേഴ്‌സ് വീണപ്പോൾ ഒരു മിന്നായം പോലെ കണ്ടത് കാരണം മുഖം ശരിക്കും വ്യകതമല്ലായിരുന്നു എങ്കിലും അതൊരു പെണ്ണിന്റെ ചിത്രമാണെന്ന് അവൾ മനസിലാക്കി. അതിനു ശേഷം ആരായിരിക്കും ആ ഫോട്ടോയിലെ പെണ്ണ് എന്നറിയാനുള്ള വെമ്പലായിരുന്നവൾക്ക്.. .

അവളുടെ ആ മുഖം ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ…

ഒരു പക്ഷെ അവന്റെ മുൻ കാമുകി ആയിരിക്കും…

ചിന്തകൾ തിരമാലകൾ പോലെ മനസ്സിൽ കിടന്ന് വിങ്ങി അറിയാതെ അവളവന്റെ നെഞ്ചിൽ തന കിടന്നുറങ്ങി.

പിറ്റേന്ന് നേരത്തെ
ആദ്യം അവളുണർന്നപ്ലോഴും മനസിൽ അതെ ചിന്ത തന്നെ..

അവനോടു എങ്ങനെ അതൊന്നു ചോദിക്കും .

എന്തോ.. ചോദിക്കാൻ ഒരു മടി .

അടുക്കളയിൽ പോയി ചായ ഇട്ടു കൊണ്ട് അവനു കൊടുക്കുമ്പോഴും അതറിയാനായി അവളുടെ മനസ്സ് വിങ്ങി..

പിന്നെ കണ്ണടച്ചു ഒരൊറ്റ ചോദ്യമായിരുന്നു

“ഇക്കാ… ” ആരാണ് ആ ഫോട്ടോയിലെ പെണ്ണ് ???

“പെണ്ണോ ?? അവ ആശ്ചര്യത്തോടെ അവളെ നോക്കി

“”അതെ.. ഇന്നലെ ഞാൻ ഒരു ഫോട്ടോ ഇങ്ങടെ പേഴ്സിൽ കണ്ടല്ലോ… പേഴ്സിലേക്ക് കൈ ചൂണ്ടികൊണ്ടവൾ പറഞ്ഞു

“ഹഹ.. അതാണോ..
“അപ്പൊ നീ ഫോട്ടോ ശരിക്കും കണ്ടില്ലേ.. അതാരാണെന്ന് നിനക്ക്.. മനസിലായില്ലേ “” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

“..ഇല്ല ഫോട്ടോ ഞാൻ ശരിക്കും കണ്ടില്ല… ആരാണ്
മുഖം എന്ന് വ്യക്തമായില്ല… അത് ഒരു പെണ്ണാണ് എന്ന് മാത്രം മനസ്സിലായി…

തല അല്പം ഉയർത്തി നിശ്കളങ്കമായ ഉണ്ടക്കണ്ണുകൾ ചലിപ്പിച്ചു കൊണ്ട് ചോദിച്ചു അവന്റെ മറുപടിക്കായവൾ കാതോർത്തു നിന്നു.

ഒരു ഇറുക്ക്‌ ചായ കുടിച്ച്‌ അത് മേശപ്പുറത്തു വച്ച് ചുമരിൽ ചാരി നിന്നിരുന്ന അവളുടെ തോളത്തു കൈ വച്ച്.. അവളുടെ ഉണ്ടക്കണ്ണുകളിൽ നോക്കികൊണ്ടവൻ പറഞ്ഞു തുടങ്ങി..

” അത് ഞാൻ ഈ ലോകത്തു ഏറ്റവും അധികം സ്നേഹിക്കുന്ന പെണ്ണാണ് .. ഒരുപക്ഷെ തിരിച്ചു എന്നെയും.

ഞങളുടെ രണ്ടു പേരുടെയും മരണം വരെ അത് അങ്ങിനെ തന്നെയാവും..

ഒരു ചെറു പുഞ്ചിരിയാലെ അവൻ പറഞ്ഞു നിർത്തി..

ഒരു പക്ഷേ സ്നേഹിച്ചിരുന്ന പെണ്ണായിരിക്കും.. എന്ന മറുപടി അവൾ പ്രതിഷിച്ചിരുന്നു പക്ഷേ മരണം വരെയും സ്നേഹിക്കുന്നവൾ എന്നവൻ പറഞ്ഞപ്പോൾ അവളിലൊരു നടുക്കം ജന്മം കൊണ്ടു..

അവളുടെ കണ്ണുകൾ നിറഞ്ഞു.. കണ്ണുനീർ ധാരധാരയായൊഴുകാൻ തുടങ്ങി..

അത് കണ്ടപ്പോൾ അവന്റെ ചങ്ക് തകർന്നു… അവൻ അലമാരയിൽ നിന്നും പേഴ്‌സ് എടുത്തു വന്ന്.. തല കുമ്പിട്ട് നിൽക്കുന്ന അവളുടെ മുഖം താടിയെല്ലിൽ വിരൽ വെച്ച് മെല്ലെ അവന് നേരെയാക്കികൊണ്ടാവൻ പറഞ്ഞു..

“നോക്ക്.. പെണ്ണെ… ഇതാണാ പെണ്ണ്,,,

അവൾ മുഖമുയർത്തി നിറഞ്ഞ കണ്ണുകളാലെ ഫോട്ടോയിലേക്കു നോക്കി .,,

അത് കണ്ടവളുടെ ഉണ്ടകണ്ണുകൾ ഒന്ന് കൂടെ വിടർന്നു

അവന്റെ ഉമ്മയുടെ ചിത്രം ആയിരുന്നു..

നിറഞ്ഞ കണ്ണുകളാലെ അവൻ മെല്ലെ അവന്റെ കണ്ണുകളിലെക്ക് നോക്കി.. കൈകൾ ചേർത്തു പിടിച്ചു സോറി പറഞ്ഞു…അത് കണ്ടവൻ ചിരിച്ചു കൊണ്ടവളെ അവന്റെ നെഞ്ചോടു ചേർത്തു.. അവളുടെ കണ്ണിൽ നിന്നുതിർന്നു വീണ കണ്ണുനീരിനപ്പോൾ സങ്കടങ്ങളുടെ ഉപ്പുരസമായിരുന്നില്ല… സന്തോഷത്തിന്റെ ഇരട്ടി മധുരമായിരുന്നു..

” ഉമ്മയെ ജീവനുതുല്ല്യo സ്നേഹിക്കുന്ന ഏത് പുരുഷനും എല്ലാ സ്ത്രീകളോടും എപ്പോഴും ബഹുമാനമായിരിക്കും.. ഈ ഇടനെഞ്ചിൽ ഞാനെന്നും സുരക്ഷിതയായിരിക്കുമെന്നയവളുടെ മനസ്സിന്റെ ഗദ്ഗദം അവളുടെയാ ചുടു നിശ്വാസത്തിൽ അന്നേരം പ്രകടമായിരുന്നു..

സ്നേഹത്തോടെ…

രചന : ഷാനു ഷാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here