Home Latest “വെർജിനിറ്റി ഇല്ലാത്ത പെണ്ണിനെ പിന്നെന്തിന് കൊള്ളാമെടാ ??”

“വെർജിനിറ്റി ഇല്ലാത്ത പെണ്ണിനെ പിന്നെന്തിന് കൊള്ളാമെടാ ??”

0

“വെർജിനിറ്റി ഇല്ലാത്ത പെണ്ണിനെ പിന്നെന്തിന് കൊള്ളാമെടാ ??”
സങ്കടവും നിരാശയും അറപ്പും കൂട്ടിക്കലർത്തി അവൻ പറഞ്ഞു

“വെർജിനിറ്റി ഇല്ലെന്നോ ? അവൾക്കോ ?”

“അതെ ഡാ .. അവൾ ഒരുത്തനോടൊപ്പം കിടന്നിട്ടുള്ളവളാ ..അവൾ എന്നോട് എല്ലാം പറഞ്ഞു ഇന്ന് … നിന്നോട് ഞാൻ ഇതൊക്കെ പറയാൻ പറ്റുമോ എന്നെനിക്കറിയില്ല l ..പക്ഷെ എനിക്ക് നിന്നോടല്ലാതെ മറ്റാരോടും വിശ്വാസത്തോടെ മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയില്ല ..നിന്നോട് പറഞ്ഞോട്ടെ ഞാൻ ..?”

“മ്മ് ..നീ പറ ”

സിഗരറ്റിന്റെ പുക പുറത്തേക്ക് വിട്ട് അവൻ പറഞ്ഞു
“ആറ് മാസമായ് ഞാൻ അവളെ സ്വപ്നം കണ്ടു നടക്കുന്നു ..കെട്ടണം എന്ന ആഗ്രഹത്തോടെ തന്നെയാ ഞാൻ അവളെ പ്രൊപ്പോസ് ചെയ്തത് …മറുപടി ഒന്നും അവൾ പറഞ്ഞില്ല …കുറച്ചു നാളുകൾക്ക് ശേഷം ഇന്നാണ് അവൾ എന്നോട് സംസാരിച്ചത് ..!”

“എന്താ അവൾ പറഞ്ഞത് ?”

“അവളുടെ പാസ്റ്റ് …അവൾ പോസ്റ്റ് ഗ്രാഡുവേഷന് പഠിക്കുന്ന ടൈമിൽ ഒരു ആളുമായി ഇഷ്ടം ഉണ്ടായിരുന്നുവത്രെ …ഒരു ഡീപ് റിലേഷൻഷിപ്പ്.. രണ്ടാളുടെയും കുടുംബങ്ങളിൽ നിന്നുവരെ സപ്പോർട്ട് ഉണ്ടായിരുന്നു …പ്രണയം മൂത്തപ്പോൾ പരസ്പരം കിടക്കകളായി ….
ദേ ഹാഡ് ഫിസിക്കൽ റിലേഷൻഷിപ് ..
അവന്റെ ഉദ്ദേശം വേറെയായിരുന്നു ..
അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവളോട് ഒരു ബൈ പറഞ്ഞിട്ട് അവൻ അബ്സ്കോണ്ട് ആയി ..ഇപ്പോൾ അവൻ എവിടെയാണെന്ന് അവൾക്കും വലിയ നിശ്ചയമില്ല …ആഫ്റ്റർ ദാറ്റ് അവൾ ഒരു ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നത്രെ ..ടോട്ടലി ഡിപ്രെസ്സ്ഡ് …
പിന്നെ മെല്ലെ മെല്ലെ റിക്കവേർഡ് ആയി ..അതിനുശേഷമാണ് നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്നതൊക്കെ ..”

“നീ ചോദിച്ചതാണോ അവളുടെ പാസ്റ്റൊക്കെ ?”

“അല്ല …അവൾ തന്നെ ഇങ്ങോട്ട് പറഞ്ഞതാണ് ..”

“ഒഹ് ..! എന്നിട്ട് നിന്റെ കാര്യത്തിൽ അവൾ എന്താ പറഞ്ഞെ ?”

“അവളുടെ പാസ്ററ് അവളോട് അടുക്കുന്നതിനു മുൻപ് ഞാൻ അറിഞ്ഞിരിക്കണമെന്ന് അവൾക്ക് നിർബന്ധമുള്ളതു കൊണ്ടാണത്രേ അവൾ എല്ലാം എന്നോട് പറഞ്ഞത് ..ഇതെല്ലാം എനിക്ക് ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ മാത്രം അവളോട് അടുത്താൽ മതി എന്നും പറഞ്ഞു അവൾ പോയി ..”

“അതിനർത്ഥം അവൾക്ക് നിന്നെ ഇഷ്ടമാണ് എന്നല്ലേ …നീ എന്ത് തീരുമാനിച്ചു ?”

“ഐആം കൺഫ്യൂസ്ഡ് !”

“വൈ ? നിനക്ക് ഇഷ്ടമുള്ളത് കൊണ്ടല്ലേ അവളെ പ്രൊപ്പോസ് ചെയ്തത് ..പിന്നെന്താ ??..അവളുടെ പാസ്ററ് നിന്നെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടോ ?”

“യെസ് …ചെയ്യുന്നുണ്ട് ..ഒരുപാട് ”

“അത് അവളുടെ പാസ്റ്റ് അല്ലെ ഡാ ..
ഇപ്പോൾ അവൾക്ക് അവനുമായി ഒരു ബന്ധവുമില്ലാലോ ? ഡോണ്ട് കെയർ എബൌട്ട് ഹെർ പാസ്റ്റ് ..പ്രെസെന്റ്‌ലി വാട്ട് ഈസ് ഷീ … അത് മാത്രം നോക്കിയാൽ പോരെ ?”

“പക്ഷെ ….പക്ഷെ ഒരിക്കൽ ഒരുത്തനോടൊപ്പം കിടന്നിട്ടുള്ളവളെ എനിക്ക് എങ്ങനെയാടാ അക്സെപ്റ്റ് ചെയ്യാൻ കഴിയുക ? ”

“എന്തുകൊണ്ട് കഴിയില്ല …അത് നിന്റെ പ്രണയത്തെ എങ്ങനെയാണ് ബാധിക്കുന്നത് ?”

“അഭീ….. ഷീ ഈസ് നോട്ട് എ വെർജിൻ ..ഹൌ കാൻ ഐ അക്സെപ്റ്റ് ഹെർ ??” ശബ്ദം അൽപ്പം കൂടി ഉയർത്തി അവൻ ചോദിച്ചു !

“യെസ് ..അവൾ ഒരു വെർജിൻ അല്ലായിരിക്കാം ..പക്ഷെ അവളിലെ പെണ്ണിനെ നീ അളക്കേണ്ടത് അവളുടെ വെർജിനിറ്റി കൊണ്ടല്ലാലോ..!”

“എന്നാലും …അവൾ ….അവൾ ഒരു പിഴയായിരിക്കുമോ ?”

“ഡോണ്ട് സെ ദാറ്റ് ..! ഒന്നിച്ചു ജീവിക്കുമെന്ന വലിയൊരു ഉറപ്പിൽ ഇഷ്ടമുള്ള ഒരാളോടൊപ്പം ശരീരം പങ്കിട്ടുവെന്ന് വെച്ച് അവൾ ഒരു പിഴയാണെന്ന് പറയാൻ പാടില്ല..സെക്സ് ഈസ് എ ഹ്യൂമൻ നീഡ് റൈറ്റ് ? …ഫിസിക്കൽ ആയിട്ടുള്ള താല്പര്യങ്ങൾ സ്വാഭാവികമാണല്ലോ ..പരസ്പരം മറന്ന നിമിഷത്തിൽ അത് സംഭവിച്ചിരിക്കാം ..അത് നമുക്ക് മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ …അതുകൊണ്ട് അവളെ പിഴയാണെന്നൊന്നും പറയരുത് !”

“എങ്കിൽ പിന്നെ എന്തുകൊണ്ടാവും അവൾ അവനെ കണ്ടുപിടിക്കാൻ ശ്രമിക്കാതിരുന്നത് ..അവളുടെ കന്യകാത്വം നശിപ്പിച്ചവനല്ലേ ..അവന്റെ ഫാമിലിയെ കാര്യങ്ങൾ ധരിപ്പിച്ചാൽ അവരുടെ ബന്ധം വീട്ടുകാർ ഏറ്റെടുത്തു നടത്തിക്കൊടുക്കുമായിരുന്നില്ലേ ??
ദേർ വാസ് എ പോസ്സിബിലിറ്റി.. റൈറ്റ് ?”

“എന്തിന് ? അവളെ വേണ്ടെന്ന് വെച്ച് കടന്ന് കളഞ്ഞവനെ അവൾ എന്തിന് അന്വേഷിക്കണം .. അവൻ ആഗ്രഹിച്ചത് അവളുടെ മാംസത്തെയാണ് ..അത് സ്നേഹം നടിച്ച് അവളെ പറ്റിച്ച് അവൻ അനുഭവിച്ചു ..ദെൻ ഹി വാനിഷ്ഡ് .. അവനിൽ എവിടെയാണ് അവളോടുള്ള പ്രണയം ഉള്ളത് ? അവനുണ്ടായിരുന്നത് Sexual desire മാത്രമാണ്… അങ്ങനെ ഒരുത്തനെ എന്തിനാണ് അവൾ അവളുടെ ജീവിതത്തിലേക്ക് തേടിപ്പിടിച്ച് തിരികെ കൊണ്ടുവരുന്നത് ..? അങ്ങനെ ജീവിതത്തിനു വേണ്ടി ബെഗ്ഗ് ചെയ്യാൻ മാത്രം അവൾക്കെന്താണ് നഷ്ടമായിട്ടുള്ളത് ??”

“ശരീരത്തിന്റെ പരിശുദ്ധി പോയില്ലേ …അതൊരു നഷ്ടമല്ലേ ?”

“സോ വാട്ട് ? പെണ്ണിന്റെ കന്യകാത്വം എന്നുള്ളത് അവളെ തളച്ചിടാനുള്ള ഒരു ചങ്ങലയല്ല ..അവളുടെ ജീവിതത്തിൽ തിരഞ്ഞെടുക്കാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്രം അവൾക്കുണ്ട് .. പ്രശ്നം ഞാനും നീയുമടങ്ങുന്ന സമൂഹത്തിന്റേതു മാത്രമാണ് …
രണ്ട് കാലുകൾക്കുമിടയിൽ എന്തോ നഷ്ടപ്പെടാനുള്ളവളാണ് സ്ത്രീ എന്ന Sexual objectification ഉള്ള ഈ സമൂഹത്തിന്റെ പ്രശ്നമാണിത് ..
ആൻഡ് …കാൻ ഐ ആസ്ക് യു സംതിങ് ?”

“യെസ്!”

“ആർ യു എ വെർജിൻ ? മനസ്സുകൊണ്ടുപോലും വ്യപിചരിക്കാത്തവരായി നമ്മളിൽ ആരുണ്ട് ? ആഗ്രഹം തോന്നുന്ന പെണ്ണിനെ മനസ്സിലെങ്കിലും കിടപ്പറയിൽ കൊണ്ടുവരാത്തവരുണ്ടോ ??
ഇൻ ദാറ്റ് സെൻസ്, വീ ഓൾ ആർ നോട്ട് വെർജിൻസ്‌ ..! എനി ഒബ്ജക്ഷൻസ് ??”

“നോ … ഐ ഡോണ്ട് ഹാവ് !”

“പിന്നെ .., നീ ചോദിക്കാതെ തന്നെ അവൾ അവളുടെ പാസ്റ്റ് നിന്നോട് തുറന്ന് പറഞ്ഞത് അവളുടെ ഒരു ക്വാളിറ്റി ആയിട്ടാണ് ഞാൻ മനസ്സിലാക്കുന്നത് ..വേണമെങ്കിൽ അവൾക്കത് മറച്ചുവെക്കാമായിരുന്നു …പക്ഷെ അവൾ അത് ചെയ്തില്ല ..നിന്നോടൊപ്പമുള്ള ജീവിതത്തിൽ സത്യസന്ധത അവൾ ആഗ്രഹിക്കുന്നതുകൊണ്ടാവാം എല്ലാം നിന്നോട് തുറന്ന് പറഞ്ഞത് …അതിൽ മനസ്സിലാക്കിക്കൂടെ അവളെന്നെ പെണ്ണിനെ !!.. അവളോട് അടങ്ങാത്ത പ്രണയം തോന്നുന്നുവെങ്കിൽ മാത്രം അവളോട് നീ ഒന്നൂടി ചോദിക്കണം …ഇനി നിന്റെ മാത്രമായി ജീവിക്കാമോ എന്ന് ..
മറുപടി ‘ യെസ് ‘ ആണെങ്കിൽ പിന്നെ വൈകിക്കരുത് ,അങ്ങ് കെട്ടിയേക്കണം ..
അവളാണ് ഏറ്റവും വലിയ “നിധി ” !!

രചന : Subair Khan

LEAVE A REPLY

Please enter your comment!
Please enter your name here