Home Latest പേളിയുടേത് തന്ത്രമല്ല, കുതന്ത്രമാണ്! ബിഗ് ബോസിലെ തേപ്പുകാരി പുറത്ത്,കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍…

പേളിയുടേത് തന്ത്രമല്ല, കുതന്ത്രമാണ്! ബിഗ് ബോസിലെ തേപ്പുകാരി പുറത്ത്,കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍…

0

ബിഗ് ബോസ് അവസാനത്തിലേക്ക് എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ആരായിരിക്കും ഫൈനലിലെത്തുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നൂറ് ദിവസവും ഹൗസില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി ഓരോ മത്സരാര്‍ത്ഥികളും തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പേളിയുടെ ഗെയിം പ്ലാനുകള്‍ പൊളിയുന്നതാണ് ഈ ദിവസങ്ങളില്‍ കണ്ടത്.

ഇന്നലത്തെ എപ്പിസോഡിലായിരുന്നു രസകരമായ പേളിയുടെ തേപ്പ് കഥ പ്രേക്ഷകര്‍ കണ്ടത്. ഏറെ നാളുകളായി പേളി ശ്രീനിഷ് പ്രണയമായിരുന്നു ബിഗ് ബോസിലെ ചര്‍ച്ച വിഷയം. എന്നാല്‍ ഹൗസില്‍ നിലനില്‍പ്പിന് വേണ്ടി പേളി കണ്ടെത്തിയ മാര്‍ഗമായിരുന്നു ശ്രീനിയോടുള്ള പ്രണയമെന്ന് ആദ്യം മുതല്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്നലത്തോടെ അക്കാര്യങ്ങളില്‍ ഒരു തീരുമാനമായിരിക്കുകയാണ്

പേളി മാണിയുടെ വരവ്

അവതാരകയായി ജനമനസുകളില്‍ കയറി കൂടിയ പേളി മാണി ബിഗ് ബോസിലെത്തിയതോടെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറിയിരുന്നു. മമ്മിയെ കാണാണമെന്ന് പറഞ്ഞ് കരയുന്നതായിരുന്നു പേളിയൊരു നിഷ്‌കളംഗയായ കുട്ടിയാണെന്ന് എല്ലാവരും മനസിലാക്കാനുള്ള കാരണം. പേളിയ്ക്ക് സങ്കടം വരുമ്പോള്‍ ആശ്വസിപ്പിക്കാനും എന്ത് കാര്യത്തിനും പിന്തുണ നല്‍കാനും അരിസ്റ്റോ സുരേഷും ഉണ്ടായിരുന്നു. എന്നാല്‍ ശ്രീനിഷിനോടുള്ള പ്രണയത്തിലെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. പേളിയ്ക്ക ശ്രീനിയെ മാത്രം മതിയെന്ന് വന്നതോടെ സുരേഷ് പിന്മാറുകയായിരുന്നു.

ഗെയിം പ്ലാനുകള്‍

ശ്രീനിഷിനോടും സുരേഷിനോടും പേര്‍ളി കാണിക്കുന്ന അടുപ്പം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായുള്ള പേര്‍ളിയുടെ തന്നെ ഗെയിമിന്റെ ഭാഗമാണെന്ന് രഞ്ജിനി ഹരിദാസ് അടക്കമുള്ള മത്സരാര്‍ത്ഥികള്‍ നേരത്തെ പറഞ്ഞിരുന്നു. ശ്രീനിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പേളി പറഞ്ഞതോടെ അത്തരം ചര്‍ച്ചകളെല്ലാം അവസാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മറ്റൊരു തേപ്പ് കഥയാണ് ബിഗ് ബോസില്‍ അരങ്ങേറിയത്.

തേപ്പ് മനസിലാക്കി ശ്രീനി

പേളി തന്നെ അവഗണിക്കുന്നതായി മനസിലാക്കി അത് ശ്രീനി ചോദ്യം ചെയ്തിരുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലാത്തത് പോലെയാണ് പെരുമാറുന്നതെന്നും ശ്രീനിഷ് തുറന്നടിച്ചിരുന്നു. പേളിയുടെ അനാവശ്യമായ വഴക്കിടലിനെ പറ്റിയും ശ്രീനി പറഞ്ഞതോടെ പേളി പിണങ്ങി പോവുകയായിരുന്നു. നീ മറ്റുള്ളവരോട് സന്തോഷത്തോടെ സംസാരിക്കുകമെന്നും എന്നോട് അങ്ങനെ അല്ലെന്നും തിരിച്ച് ശ്രീനിയെ പേളിയും കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ പേളി കരയുകയായിരുന്നു.

വീട്ടില്‍ പോവണം

ഈ ആഴ്ചത്തെ എലിമിനേഷനോട് കൂടി ബാക്കിയുള്ളവരെല്ലാം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കും. 100 ദിവസം പൂര്‍ത്തിയാവാന്‍ കുറച്ച് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു വീട്ടില്‍ പോവണമെന്ന ആവശ്യവുമായി പേളിയെത്തിയത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക് ചെയ്യാന്‍ പറ്റില്ലെന്നും എനിക്ക് മതിയായി, മടുത്തു. ബിഗ് ബോസിനോട് പറഞ്ഞ് എനിക്ക് പുറത്ത് പോവണം. കാരണമൊന്നുമില്ല. ഇനി നില്‍ക്കാന്‍ കഴിയില്ല. ഇനി എനിക്ക് പറ്റില്ല, ഞാന്‍ സന്തോഷം ഉള്ളത് പോലെ അഭിനയിക്കുകയാണ്. എന്റെ വിഷമം പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല. ഇതും പറഞ്ഞായിരുന്നു പേളി പൊട്ടിക്കരഞ്ഞത്. എല്ലാവരും സമാധാനിപ്പിച്ചെങ്കിലും താന്‍ കളി മതിയാക്കുകയാണെന്നാണ് പേളി പറയുന്നത്.

ട്രോളന്മാര്‍ പറഞ്ഞത് സത്യമായി

ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ആള്‍ പേളിയാണ്. എലിമിനേഷനിലെത്തിയാല്‍ പുറത്ത് പോവണമെന്ന് പറഞ്ഞ് കരയുന്ന ആളാണ് പേളി. എന്നാല്‍ എനിക്ക് പുറത്ത് പോവാന്‍ താല്‍പര്യമില്ലെന്നും അവസാനം വരെ കളിക്കണമെന്നുമാണ് പേളിയുടെ മനസില്‍. പ്രേക്ഷകരുടെ പിന്തുണയ്ക്ക് വേണ്ടിയാണ് പേളി അഭിനയിക്കുന്നതെന്ന് ട്രോളന്മാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്നലത്തെ എപ്പിസോഡ് കൂടി പേളിയെ എല്ലാവരും കൂടി കൊന്ന് കൊലവിളിച്ചിരിക്കുകയാണ്.

സമയം ആയോ?

ഈ ചാന്‍സില്‍ തന്നെ എസ്‌കേപ്പ് ആകണമെന്ന് കരുതുന്ന ശ്രീനിയും ഇപ്പോള്‍ തേക്കണോ അതോ ഫിനാലെ കഴിഞ്ഞ് തേക്കണോ എന്നതാണ് പേളിയുടെ സംശയം. ഇരുവരും പ്രണയത്തിലല്ലെന്നും ബിഗ് ബോസ് ഗെയിമിന്റെ ഭാഗമാണെന്നുള്ളതിനും വലിയ ഉദ്ദാഹരണമായിരുന്നു ഇന്നലത്തെ എപ്പിസോഡ്.

സിമ്പതിയ്ക്ക് വേണ്ടി

ഇത്തവണത്തെ എവിക്ഷനില്‍ സാബു, പേളി, അര്‍ച്ചന, ഷിയാസ് എന്നിവരാണുള്ളത്. ശ്രീനി എന്നെ പറ്റിച്ചെന്നും എനിക്ക് വീട്ടില്‍ പോകണമേ എന്നും പറഞ്ഞ് പേളി കരയുകയാണ്. സിമ്പതി നേടുന്നതിന് വേണ്ടി ബിഗ് ബോസിന്റെ ക്യാമറ തന്റെ നേരെ തിരിക്കാന്‍ വേണ്ടിയുള്ള പേളിയുടെ അടവാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലായിരുന്നു.

ഷിയാസിനെ സ്‌നേഹിച്ചോ…

ശ്രീനി എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ വഴക്കുണ്ടാക്കാന്‍ നില്‍ക്കുകയാണ് പേളി. ഷിയാസ് വിന്‍ ചെയ്യണമെന്നണ് തനിക്ക് ആഗ്രഹമെന്ന് ശ്രീനി പറഞ്ഞതോടെ ഞാന്‍ ജയിക്കണമെന്നില്ലെന്നും നീ അവന്റെ കൂടെ ഇരുന്നോ ഞാന്‍ പോവുകയാണെന്നും പറഞ്ഞ് പേളി പോയി.

പേളി ഫാന്‍സ്

ഇന്നലെ പേളി കളി മതിയാക്കി വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് കരയുന്നത് കണ്ടതോടെ പേളി ഫാന്‍സ് സങ്കടം കൊണ്ട് ഇരിക്കാന്‍ വയ്യെന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ ഫാന്‍സ് പുച്ഛത്തോടെയായിരുന്നു ഇതിനെ കണ്ടിരുന്നത്.

 

അതാണല്ലോ ശീലം

എവിക്ഷനില്‍ പുറത്താവുമെന്ന് സൂചന ലഭിച്ച് തുടങ്ങുന്നതോടെ കാരണങ്ങളൊന്നുമില്ലാതെ പേളിയ്ക്ക് മാനസിക സംഘര്‍ഷം വരികയും വീട്ടില്‍ പോവണമെന്ന ആഗ്രഹം കൂടുകയും ചെയ്യും.

ഇതാണ് ബിഗ് ബോസ്

ഒരു ടാസ്‌ക് പോലും നേരെ ചെയ്യാന്‍ അറിയാത്തവരെ നേരെ ഫൈനലിലെത്തിക്കുകയും ബുദ്ധി കൊണ്ടും ശക്തികൊണ്ടും ടാസ്‌കുകള്‍ ജയിച്ച് മുന്നില്‍ നിന്നവരെ അവസാനം എവിക്ഷനില്‍ എത്തിക്കുകയും ചെയ്തിരിക്കുകയാണ്…

LEAVE A REPLY

Please enter your comment!
Please enter your name here