Home Latest മൂന്ന് വർഷം പ്രേമിച്ച,തന്റെ ശരീരവും മനസ്സും സമർപ്പിച്ച അതുലിന് വേറെ വിവാഹം ആലോചിക്കുന്നു…

മൂന്ന് വർഷം പ്രേമിച്ച,തന്റെ ശരീരവും മനസ്സും സമർപ്പിച്ച അതുലിന് വേറെ വിവാഹം ആലോചിക്കുന്നു…

0

ഒരു തേപ്പ്കാരന് പണികൊടുത്ത കഥ.

ആ വാർത്ത അമൃതയ്ക്ക് ഒരു ആഘാതം ആയിരുന്നു.മൂന്ന് വർഷം പ്രേമിച്ച,തന്റെ ശരീരവും മനസ്സും സമർപ്പിച്ച അതുലിന് വേറെ വിവാഹം ആലോചിക്കുന്നു…
കഴിഞ്ഞ മൂന്ന് വർഷത്തെ കാര്യങ്ങളെല്ലാം അവളുടെ മനസിലൂടെ കടന്നുപോയി.

ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അതുലിനെ കണ്ടുമുട്ടുന്നത്.സുമുഖനായ ചെറുപ്പക്കാരൻ.നന്നായി പാടും,ചിത്രം വരയ്ക്കും അങ്ങനെ ഒരു പെണ്ണിന്റെ മനസ് കീഴ്പ്പെടുത്താൻ ഉള്ള കഴിവുകൾ അവനിൽ ഉണ്ടായിരുന്നു.

അവൻ തന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ ദിവസം സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു.
ഒരുമിച്ച് ഒരുപാട് സ്വപ്നം കണ്ടു.വിവാഹം കഴിക്കുന്നതും കുട്ടികൾ ഉണ്ടാകുന്നതും എല്ലാം.ഭാവിയിൽ ഉണ്ടാകുന്ന കുട്ടികൾക്ക് ഇടാനുള്ള പേര് വരെ നിശ്ചയിച്ചിരുന്നു.

ഒരു വർഷം മുൻപുള്ള അവന്റെ ജന്മദിനത്തിന് അത് സംഭവിച്ചു. തന്റെ കന്യകാത്വം അവന് സമർപ്പിച്ചു.അല്ല അവൻ കവർന്നെടുത്തു.
അന്ന് അവന്റെ വിദേശത്തുള്ള സഹോദരിയുടെ ആൾതാമസം ഇല്ലാത്ത വീട്ടിൽ വെച്ചാണ് അവൻ തന്നെ മോഹവലയത്തിൽ പെടുത്തിയത്. ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും നടന്നില്ല.അവന്റെ ശബ്ദം,ആ മുഖം,ആ പുഞ്ചിരി,ആ ഗന്ധം എല്ലാം തന്റെ എതിർപ്പുകളുടെ സീമ ലംഘിച്ചു.
വെളുത്ത കിടക്ക വിരിയിൽ പടർന്ന ചുവന്ന തുള്ളികൾ അവൻ കൈവിരലിൽ തൊട്ടെടുത്തു തന്റെ സീമന്ത രേഖയിൽ ചാർത്തി.ഇപ്പോൾ മുതൽ നീ എന്റെ നല്ലപാതിയാണ് അമ്മൂ…അവൻ തന്റെ കാതിൽ മൊഴിഞ്ഞു.അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തുകയാണ് താൻ ചെയ്തത്.
അങ്ങനെ ഉള്ള അതുൽ തന്നെ മറന്ന് വേറൊരാളെ…അവിശ്വസനീയം.

കേട്ട വാർത്തയുടെ സത്യം ഉറപ്പിക്കാൻ അവൾ തീരുമാനിച്ചു.
അവൾ ഫോണെടുത്തു.കൂട്ടുകാരിയായ ദീപ്തിയെ വിളിച്ചു.(ദീപ്തിയുടെ അയലത്തുള്ള ഒരു പെണ്ണിനെ ആണ് അതുൽ കാണാൻ ചെന്നത് എന്നാണ് അവൾക്ക് കിട്ടിയ വിവരം.) കാര്യങ്ങൾ പറഞ്ഞു. അവൾ അന്വേഷിക്കാമെന്നേറ്റു.
ഉച്ചയ്ക്ക് അവളുടെ ഫോൺ വന്നു.കേട്ടത് സത്യമാണ്.അതുൽ പെണ്ണ് കാണാൻ ചെന്നിരുന്നു.
അവിടെ വെച്ച് എടുത്ത ഫോട്ടോ വാട്‌സ്ആപ്പിൽ അയച്ചുതരാമെന്നും അവൾ പറഞ്ഞു.
കാൾ കട്ടായി.

അല്പം കഴിഞ്ഞപ്പോൾ മെസ്സേജ് വന്നു.ആ ഫോട്ടോ കണ്ട അവൾ ഞെട്ടി.അതുൽ അവന്റെ മാതാപിതാക്കൾക്കൊപ്പം പെണ്ണുകാണാൻ ചെന്നതിന്റെ ഫോട്ടോ.
ചതിക്കപ്പെട്ടു എന്ന് മനസിലായ അവൾ അവന് പണികൊടുക്കാൻ തീരുമാനിച്ചു.
അവൾ മനസിൽ ചില തീരുമാനങ്ങൾ എടുത്തു.

അവൾ അവനെ വിളിച്ചു.
ഹലോ അമ്മൂട്ടീ അവന്റെ കാതരമായ സ്വരം അവളുടെ കാതിൽ പതിച്ചു.
ആ അതു ഏട്ടാ നാളെ ഫ്രീ ആണോ?
ആണ് എന്താ മുത്തേ?
എന്നാൽ നാളെ വീട്ടിലേക്ക് വാ
ഇവിടെ ആരും ഇല്ല. അച്ഛനും അമ്മയും നാളെ ഒരു കല്യാണത്തിന് പോകുന്നുണ്ട്. അപ്പോൾ ഞാൻ ഇവിടെ ഒറ്റക്കല്ലേ, ഏട്ടൻ വന്നാൽ നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം അവൾ പറഞ്ഞു.
ഏട്ടൻ നാളെ പറന്നു വരാം മുത്തേ.അവൻ പറഞ്ഞു.
അവന്റെ സന്തോഷം അവൾക്ക് മനസിലായി.
ഇങ്ങു വാടാ കഴുവേറീ നാളെ നിനക്കുള്ള പണി ഞാൻ തരാം അവൾ മനസിൽ പറഞ്ഞു.

പിറ്റേന്ന് 9 മണി.കാളിങ് ബെൽ ചിലച്ച ശബ്ദം കേട്ടപ്പോൾ അമൃത വാതിൽ തുറന്നു. അതുൽ അകത്തേക്ക് കയറി.വാതിൽ അടച്ചതും അവൻ പിന്നിൽ നിന്ന് അവളെ കെട്ടിപ്പിടിച്ചു. ഹോ ഒന്ന് വിടൂന്നെ ആക്രാന്തം വേണ്ട.പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ. അവൾ ചിരിച്ചു.ഹഹഹ അതും ശരിയാ അവൻ ആസ്വദിച്ചു ചിരിച്ചു.
അവർ സോഫയിലേക്ക് ഇരുന്നു. അൽപ നേരം പ്രേമാതുരമായി സംസാരിച്ചു.അവന്റെ കണ്ണിൽ വികാരങ്ങൾ ജ്വലിക്കുന്നത് അവൾ കണ്ടു.പറ്റിയ അവസരം അവൾ ചിന്തിച്ചു.

അതുലേട്ടാ
ഉം
ഏട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട്.ഏട്ടൻ സാധിച്ചു തരുമോ?
ഏട്ടൻ പിന്നെന്തിനാ മോളെ ഇവിടിരിക്കുന്നത് .
ഏട്ടാ നമ്മൾ പഴയ സിനിമകളിൽ കണ്ടിട്ടില്ലേ ടി. ജി രവി ജോസ് പ്രകാശ് ബാലൻ കെ നായർ ഒക്കെ നായികമാരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നത്.അത് പോലെ നമുക്കും ചെയ്യാം.
ആഹാ റോൾ പ്ലേ. ഈ ഐഡിയ ഒക്കെ എവിടുന്നു കിട്ടി?
അതൊക്കെ കിട്ടി.
അപ്പോൾ എങ്ങനാ തുടങ്ങാമെന്നോ അവൻ ചോദിച്ചു.
ഉം.പിന്നെ ഒരു കാര്യം ഏട്ടൻ ക്രൂരമായി എന്നെ നോക്കണം കടന്നു പിടിക്കണം ഞാൻ ഇവിടുന്ന് ഓടും ഏട്ടൻ പിന്നാലെ എത്തി എന്നെ പിടിച്ച് ഈ പരവതാനിയിൽ കിടത്തണം അവൾ താഴേക്ക് വിരൽ ചൂണ്ടി. എന്നിട്ട് എന്റെ വസ്ത്രങ്ങൾ വലിച്ചു കീറണം. ഇടയ്ക്ക് അട്ടഹസിക്കണം.എന്നിട്ട് ഇഷ്ടമുള്ളത് ചെയ്തോ.അവൾ പറഞ്ഞു.
ഹഹഹ ഇത്രയും ചെയ്താൽ മതിയോ അവൻ ചോദിച്ചു.
അത് മതി ഏട്ടാ നല്ല ഒറീജിനാലിറ്റി വേണം.
ഏട്ടൻ പുറത്തിറങ്ങി ബെൽ അടിക്ക് ഞാൻ വാതിൽ തുറക്കാം അവൾ പറഞ്ഞു.

അവൻ പുറത്തിറങ്ങി ബെൽ അടിച്ചു
അവൾ വാതിൽ തുറന്നു.
അവൻ ഒറ്റച്ചാട്ടത്തിന് അകത്ത് കയറി.വാതിൽ അടച്ചു കുറ്റിയിട്ടു.
ഹഹഹ ഇന്ന് നിന്നെ ഞാൻ ശരിയാക്കും അവൻ അട്ടഹസിച്ചു.അവൻ അടുത്തെത്തിയപ്പോൾ അവൾ എന്നെ രക്ഷിക്കണേ എന്ന് വിളിച്ചുകൊണ്ട് ഹാളിലൂടെ ഓടി.ഹഹഹ അട്ടഹാസത്തോടെ അവൻ പിന്നാലെ ഓടി എത്തി.
പിന്നിൽ നിന്നും അവളെ പിടിച്ചു.അവളെ വലിച്ചിഴച്ചുകൊണ്ട് പരവതാനിയിലേക്ക്മറിഞ്ഞു.അവളുടെ വസ്ത്രങ്ങൾ അവൻ കീറി എറിഞ്ഞു. എന്നെ ഒന്നും ചെയ്യല്ലേ അവൾ അപേക്ഷിച്ചു.ഹഹഹ എത്ര നാളായെന്നോ നിന്നെ എന്റെ കയ്യിൽ കിട്ടാൻ കാത്തിരുന്നിട്ട് അവൻ അലറി. ധ്രുത ചലങ്ങൾക്കൊടുവിൽ
അവൻ എഴുന്നേറ്റു.
വസ്ത്രങ്ങൾ ധരിച്ചു.എന്നിട്ട് താഴെ കിടന്ന അവളോട് ഹഹഹ ഇപ്പോൾ മനസിലായോടി അതുൽ ആരാണെന്ന് എന്ന് പറഞ്ഞിട്ട് വാതിൽ തുറന്ന് ഇറങ്ങി.
അല്പം കഴിഞ്ഞപ്പോൾ അവൻ തിരിച്ചു കയറിവന്നു.
എങ്ങനെ ഉണ്ടായിരുന്നു മുത്തേ?
ഹോ എന്തൊരു വേദന അവൾ പണിപ്പെട്ട് എഴുന്നേറ്റു.
ഹഹഹ അത് പിന്നെ മുത്തിന്റെ ആഗ്രഹമല്ലേ.
———————————————————-

ഒരുമാസത്തിന് ശേഷമുള്ള ഒരു ഞായറാഴ്ച.
അമ്മൂ ഞാൻ പറയുന്ന കാര്യം മോൾക്ക് ഞെട്ടലുണ്ടാക്കുന്നതാണ്.
ഏട്ടൻ പറ. ഞാൻ ഞെട്ടാൻ റെഡിയാണ്.
നീ ഏട്ടനോട് ക്ഷമിക്കണം.
എന്തിന്?ഏട്ടൻ എന്നോട് എന്ത് തെറ്റാ ചെയ്തത്?
അത് ഏട്ടന്റെ വിവാഹം വീട്ടുകാർ തീരുമാനിച്ചു.
ഏട്ടന് വേറെ നിവൃത്തി ഇല്ല മോളെ.

അവന്റെ കണ്ണുകൾ നിറഞ്ഞു.

ഏട്ടനോട് ക്ഷമിക് ഏട്ടൻ മോളുടെ കാലിൽ പിടിച്ച് മാപ്പ് പറയാം അവൻ തകർപ്പൻ അഭിനയം നടത്തി.
അവളുടെ മുഖത്ത് ഞെട്ടലുകൾ ഒന്നും അവൻ കണ്ടില്ല.
ഏട്ടാ അത് പറ്റില്ല,ഏട്ടന് എന്റെ മനസും ശരീരവും സമർപ്പിച്ച ആളാണ് ഞാൻ. എന്നെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല.
ഏട്ടൻ എന്ത് ചെയ്യാനാ മോളേ?ഏട്ടന്റെ വീട്ടുകാർ…അവരെ എങ്ങനെ എതിർക്കാനാ?
എന്റെ ശരീരം തേടി വന്നപ്പോൾ ഈ ബോധം ഇല്ലായിരുന്നോ?ഞാൻ നിങ്ങൾക്കെതിരെ പീഡനത്തിന് കേസ് കൊടുക്കും.നോക്കിക്കോ അവൾ പറഞ്ഞു.

അവന്റെ മുഖം മാറി.അവിടെ പരിഹാസം നിറഞ്ഞു.ഹഹഹ നീ എന്ത് കോപ്പ് കൊടുക്കാനാ?പീഡനത്തിന് എന്ത് തെളിവാണ് കയ്യിലുള്ളത്?
അവൾ പൊട്ടിച്ചിരിച്ചു.
ഇതൊന്ന് കണ്ട് നോക്ക് എന്നിട്ട് പറ തെളിവ് ഉണ്ടോ ഇല്ലയോ എന്ന് അവൾ ഫോൺ അവന് നേരെ നീട്ടി.
അവളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ ആയിരുന്നു അത്.അവന്റെ അട്ടഹാസങ്ങൾ മുഴങ്ങിക്കേട്ടു.
അവളുടെ രഹസ്യ ഭാഗങ്ങൾ ബ്ളർ ആക്കിയിട്ടുണ്ടായിരുന്നു.തലയ്ക്ക് അടിയേറ്റ പോലെ അവൻ ഇരുന്നു.
എടാ നായിന്റെ മോനേ? നീ എന്താടാ എന്നെ പറ്റി വിചാരിച്ചത്? കഴപ്പ് മൂത്ത് നിന്നെ വിളിച്ചതാണെന്നോ?അല്ലെടാ നായെ അല്ല. നിന്നെ കുടുക്കാൻ ഉള്ള എന്റെ പദ്ധതി ആയിരുന്നെടാ. അന്ന് 4 കാമറ ആയിരുന്നു ഞാൻ വെച്ചിരുന്നത്.ഇപ്പോൾ മനസിലായോടാ തെളിവ് എന്താണെന്ന്?

ഹഹഹ അവൾ ഉന്മാദത്തോടെ ചിരിച്ചു.
അവനത് കൊലച്ചിരി ആയിരുന്നു.
———————————————————-
അടുത്ത മാസം അതുലിന്റെയും അമൃതയുടെയും വിവാഹം മംഗളമായി നടന്നു.

മാസങ്ങളോളം അവനെ അവൾ അടുപ്പിച്ചില്ല. അവനെ ആവുന്നിടത്തോളം അവൾ മാനസികമായി പീഡിപ്പിച്ചു. അവനിൽ നന്മ ഉറവെടുത്തു എന്ന കാര്യം മനസ്സിലാക്കിയപ്പോൾ അവൾ അവനെ മനസുകൊണ്ട് സ്വീകരിച്ചു.ശരീരം കൊണ്ടും!

(ശുഭം)

രചന : Varun Das എം

LEAVE A REPLY

Please enter your comment!
Please enter your name here