Home Latest വഴിയിൽ കാണുന്നവരോട് ഉപദ്ദേശിക്കുന്ന സ്വഭാവം ഇല്ലാ.. എന്നാലും പറയുവാ നിർത്തിക്കുടെ… ഇത്…

വഴിയിൽ കാണുന്നവരോട് ഉപദ്ദേശിക്കുന്ന സ്വഭാവം ഇല്ലാ.. എന്നാലും പറയുവാ നിർത്തിക്കുടെ… ഇത്…

0

ചുണ്ടിലെ ചുരുട്ടിന്റെ ലഹരിയിലെ അവസാനത്തെ പുകയെടുത്തപ്പോൾ കണ്ടാ… നിലവാണ് അവൾ… ആമി
കണ്ണുകളും, കരിവളചന്തവും എന്നെ കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു. ചിരിച്ച് കൊണ്ട് വീണ്ടും കിടന്നു ജീപ്പിന്റെ മേലിൽ ഒരുത്തിക്കും അടിമയവില്ലെന്ന് ഉറപ്പോടെ.. പക്ഷെ ആ മുഖം മായുന്നില്ലാ…. പിന്നീട് ചുരുട്ട് കത്തിക്കുമ്പോൾ അവളെ ഓർമ്മവരും എന്തിനാണ് എന്ന് അറിയാതെ…

” ഹാലോ.. ഹായ് ആദി…. എന്താ തന്റെ പേര്.”

വായിലെ ചരുട്ടിന്റെ ഗന്ധം അവളെ അലട്ടുന്നുണ്ടായിരുന്നു… മൂക്ക് പൊത്തിപിടിച്ച് എന്നെ ഒന്നു തറപ്പിച്ച് നോക്കുന്നുണ്ടായിരുന്നു…

“എന്റെ പേര് ആമി… ആ സിഗരറ്റ് ഒന്ന് മാറ്റി പിടിക്കാമോ…”

“ഓഹോ.. ഇത് സിഗര്റ്റ അല്ലാ.. ചുരുട്ടാ.. ”

“എന്തായാലും ഗുണം ഒന്നല്ലെ…. വഴിയിൽ കാണുന്നവരോട് ഉപദ്ദേശിക്കുന്ന സ്വഭാവം ഇല്ലാ.. എന്നാലും പറയുവാ നിർത്തിക്കുടെ… ഇത്..”

അവൾ എന്റെ ആരക്കയോ ആണ് എന്നൊരു തോന്നൽ തുടങ്ങിയിരിരുന്നു… അവളുടെ വാക്കുകൾ അതിന് ശക്തിക്കുട്ടുന്നുണ്ടായിരുന്നു…

“നിർത്തണോ… ഇത് എന്റെ ഒരു വീക്കൻനസാണ് ഇത് ഇങ്ങനെ ചുണ്ടിൽ എരിയുമ്പോൾ എവിടെയും ആർക്കും ഒറ്റപ്പെടുത്താൻ ആവില്ലെ എന്നൊരു തോന്നൽ ധൈര്യം ഉണ്ട്…. ”

പതിയെ ചിരി തുടങ്ങിയിരുന്നു അവൾ…. കൈയിലെ പുസ്തകക്കെട്ടിൽ ഒന്നു ആഞ്ഞ് പിടിച്ച്… മുന്നിൽ നടപ്പാണ്.

” എങ്കിൽ ഞാൻ ഒരു കാര്യം പറയാം ആ ചുരുട്ടിനെ ഉപേക്ഷിച്ച് എന്നെ കൂട്ടിക്കോക്കൂടെ ഒറ്റപ്പെടുത്തില്ലാ… ഒരിക്കലും… എന്താ.. ”

നാണം കൊണ്ട് കൈകൾ ചേർത്ത് മുഖം മറയ്ക്കുന്നുണ്ട് അവൾ… അവളുടെ മറുപടിയിൽ കൈയ്യിൽ ഇരുന്നാ ചുരുട്ട് കുറ്റി നിലത്ത് വീണ് മരിച്ചു…

” എന്നെ കാണാൻ തുടങ്ങിയിട്ട് ഒരു മാസം അല്ലെ ആയിട്ട് ഉള്ളു… എന്ത് അറിയാം എന്നെക്കുറിച്ച്… വെറുതെ വേണ്ടാട്ടോ..”

“എത്രയെക്ക ഉണ്ടായാലും അമ്മയും പെങ്ങളെയും തിരിച്ചറിയാൻ കഴിയും നിനക്ക്…. തന്റെ കൂടെപ്പിറപ്പ് അല്ലെങ്കിലും മറ്റള്ളുവർക്ക് നിന്റെ ലൈഫിൽ ഒരു സ്ഥാനം കൊടുക്കുന്നുണ്ട്… പിന്നെ ഇത്രയും ദിവസം പിറകെ നടന്നപ്പോഴും ഒരു അസഭ്യം പോലും വന്നില്ല നിന്റെ ചുണ്ടിൽ നിന്ന്.. എരിയുന്നാ ചുരുട്ടിൻ ദുർഗധം അല്ലാതെ… നിന്റെ മറുപടി എന്തായാലും എനിക്കി നിന്നെ ഇഷ്ടമാണ്.. ”

“കഷ്ടപ്പെടാൻ തന്നെയണോ തീരുമാനം… ”

” ഈ ഇഷ്ടം കഷ്ടപ്പാട് ആണങ്കിൽ അത് തന്നെയാ തീരുമാനം…. ”

എന്തിനാണ് അവളെ എന്റെ മുമ്പിൽ കൊണ്ട് എത്തിച്ചത് എന്ന് ഒന്നും അറിയില്ലാ.. പക്ഷെ ദിവസങ്ങൾക്ക് ഉള്ളിൽ അവൾ എന്റെ ആരെക്കയോ ആയിതീർന്നു…. പിന്നീട് എന്റെ എല്ലാം ഇപ്പോ ജീവന്റെ പാതി. ഒരു ചുരുട്ടിന്റെ കനലിൽ പിറന്ന് പ്രണയം വൈകുന്നേര സന്ധ്യകളിൽ കടുംകാപ്പി കൂട്ടായി എരിഞ്ഞ് ചുരുട്ടിന്റെ ലഹരി തന്ന് കൂട്ട് ആമി….

രചന :  മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

LEAVE A REPLY

Please enter your comment!
Please enter your name here