Home Latest “മനസ്സ് വല്ലാണ്ട് വേദനിക്കുന്നു ..എന്നെ ഒന്ന് കെട്ടിപിടിക്കുമോ “

“മനസ്സ് വല്ലാണ്ട് വേദനിക്കുന്നു ..എന്നെ ഒന്ന് കെട്ടിപിടിക്കുമോ “

0

ഭാര്യ …!!

“മനസ്സ് വല്ലാണ്ട് വേദനിക്കുന്നു ..എന്നെ ഒന്ന് കെട്ടിപിടിക്കുമോ ”
നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി പറയുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല അത് നമ്മുടെ അവസാനത്തെ രാത്രിയാകുമെന്നു .
മാറോടു ചേർത്തുനിർത്തി ആ നെറുകയിൽ ചുംബിക്കുമ്പോൾ വെളിച്ചണ്ണയുടെയും , തുളസി കതിരിന്റെയും സുഗന്ധം , ആ ചുംബനത്തിനു 30 വര്ഷം മുന്നേ ഉള്ള ആദ്യരാത്രിയുടെ തീക്ഷണത ഇല്ലായിരുന്നു , കരുതലിന്റെ കാരുണ്യം മാത്രം ,
ഒരു പവിത്ര ബന്ധത്തിന്റെ സാഫല്യം മാത്രം.

ഇന്ന് എന്നെ ഒറ്റയ്ക്കാക്കി പോയിട്ട് മൂന്നു ദിനങ്ങൾ . ഈ ഏകാന്തത എന്നെ വല്ലാതെ ചൂഴുന്നു. ഒരു ജീവൻ മാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളു ഈ ശരീരത്തിൽ ,ബാക്കി ഉള്ളതൊക്കെ നിന്റെ കൂടെ ആയിരുന്നു.
എന്നെ തനിച്ചാക്കി നീ കൊണ്ടുപോയത് ഒരു ഈ ജന്മത്തിന്റെ സതോഷവും സാഫല്യവുംl ആയിരുന്നു.
ഈ പടവുകൾ കയറിവരുമ്പോൾ എന്നും നിന്റെ പുഞ്ചിച്ചിരിച്ച മുഖം മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ .
പരാതികളും പരിഭവങ്ങളും ഇല്ലാതെ ഒരായുസ്സ് മുഴുവൻ എനിക്കുവേണ്ടി എവിടെ ഈ വീട്ടിൽ..!!

വേദനകളിൽ ആ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ , നരവീണ മുടിയിഴകളിൽ വിരലോടിച്ചു നീ പറയും ” കിളവൻ ആയി ” എല്ലാം മറക്കുന്ന ആ മനോഹര നിമിഷങ്ങൾ .

ഇനി ആരാണ് …?
അത്താഴം വിളമ്പി അരികത്തിരിക്കാൻ
വേദനകളിൽ ഒരു ആശ്വാസം ..ഇനി ആര്…?

നിനക്കേറ്റവും പ്രിയമുള്ള എന്റെ സമ്മാനം , മയില്പീലിയുടെ നിറമുള്ള ചേലയിൽ ,ഞാൻ ഈ ഏകാന്തത അവസാനിപ്പിക്കുകയാണ് .
ചിന്തകൾ അയാളെ വിട്ടകലുകയായിരുന്നു
അന്തരീക്ഷത്തിൽ ആ കാൽപ്പാദങ്ങളുടെ അവസാന ചലനവും നിലക്കുമ്പോൾ…

രചന : Ambadi…!!

LEAVE A REPLY

Please enter your comment!
Please enter your name here