Home Latest ശാലു… നീയെല്ലാം മറക്കണം… ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണരുത്… നീ ഇനി എന്നെ വിളിക്കരുത്…

ശാലു… നീയെല്ലാം മറക്കണം… ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണരുത്… നീ ഇനി എന്നെ വിളിക്കരുത്…

0

ശാലു,, നീയെല്ലാം മറക്കണം,,,
ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണരുത്,,
നീ ഇനി എന്നെ വിളിക്കരുത്,

“”ങ്ങേ,, അയ്യോ വിവേക്,, നീയെന്താ ഈ പറയുന്നേ,, ഇന്നലെ വരെ നമ്മൾ തമ്മിൽ കണ്ടതാണല്ലോ,, രാത്രിയിൽ വിളിക്കുകയും ചെയ്തു,, ഇപ്പോൾ പെട്ടെന്ന് നിനക്കെന്തു പറ്റി,,

ഓഹ്, ഇനിയെന്ത് പറ്റാൻ,,
നീയെന്നും പറയുന്ന നിന്റെ അമേരിക്കക്കാരനായ മുറച്ചെറുക്കൻ തന്നെ നിന്നെ ഇനി കെട്ടിക്കോളും,,
ഇപ്പോൾ ദിവസവും അവൻ വിളിക്കാറുണ്ടെന്നല്ലേ നീയെന്നോട് ഇന്നലെ വരെ പറഞ്ഞത്,,
നിന്നെയും വീട്ടുകാരെയും അവന് ജീവനാണെന്നും,,
രണ്ടു മാസം കഴിഞ്ഞു അവൻ നാട്ടിൽ വരുമെന്നും,,

ങ്ങേ,, അയ്യോ,, വിവേക്,, അതൊക്കെ നിന്നെ ചുമ്മാ കുശുമ്പ് പിടിപ്പിക്കാൻ പറഞ്ഞിരുന്നതാ,, ഞങ്ങൾ ഒരേ കുടുംബം,,
ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ,, ഞങ്ങൾ തമ്മിൽ അങ്ങനൊന്നും,,

മതി,, മതി നീയിനി ഒന്നും പറയേണ്ട,,
നമുക്ക് പിരിയാം,, നിനക്കിനി നിന്റെ വഴി,,
എന്നെ നീ എന്നന്നേക്കുമായി മറന്നേക്കൂ,,
ഓക്കേ,, ഗുഡ് ബൈ,,,

വിവേകിൽ നിന്നുമുണ്ടായ പെട്ടെന്നുള്ള ഈ മാറ്റത്തിൽ മനസ്സ് ആകെ തകർന്നു ഫോണിൽ തന്നെ നോക്കി ഒരു ഷോക്കിൽ ഇരിക്കുകയായിരുന്നു ശാലു,,

ആ ഞെട്ടലിൽ നിന്നും മുക്തയാവാതെ
കണ്ണീരിൽ മുങ്ങി അവന്റെ നമ്പറിലേക്ക് വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടേ ഇരുന്നു,,,
എത്ര ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം,,
അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു,,

ഇങ്ങനെ മാറാൻ മാത്രം അവനെന്തു പറ്റിയെന്നു ആരോടെങ്കിലും ഒന്നന്വേഷിക്കാമെന്ന് വച്ചാൽ അതിനും മാർഗ്ഗമില്ല,,

അതെങ്ങനാ,, താൻ എത്ര ചോദിച്ചിട്ടും അവനൊരിക്കലും അവന്റെ ഒറ്റ ഫ്രണ്ട്‌സിന്റെയും നമ്പർ എനിക്കു തന്നിരുന്നില്ല,,
അപ്പോഴൊക്കെ അവൻ പറഞ്ഞത് നമ്മുടെ പ്രണയം എന്നും രഹസ്യമായി തന്നെ ഇരിക്കട്ടെ,,, ഫ്രണ്ട്‌സെന്നല്ല വേറെ ആരുമിത് അറിയേണ്ടെന്നാണ്,,

കൂടെ പഠിക്കുന്ന നാൾ തൊട്ട് അവന്റെ വീടുമായി നല്ല ബന്ധമാണ് തനിക്ക്,,
അവന് തിരിച്ചെന്റെ വീട്ടുകാരുമായും അങ്ങിനെ തന്നെ,,
ഒരു സഹപാഠി എന്നത് മുതൽ തുടങ്ങി ഇരുവരും ഇന്നും നല്ല സുഹൃത്തുക്കൾ എന്ന് മാത്രമേ എന്റെയും അവന്റെയും വീട്ടുകാർക്ക് അറിയുള്ളു,,

അവൻ എന്നെ ഒഴിവാക്കിയെന്നറിഞ്ഞ നിമിഷം മുതൽ,,അവനെ വിളിച്ചു കിട്ടാതായത് മുതൽ,, അവനെ നേരിട്ടൊന്ന് കാണാൻ പോലും സാധിക്കാത്തായത് മുതൽ എന്റെ ഊണും ഉറക്കവും നഷ്ടമായി,,

അവനെ അങ്ങോട്ട്‌ വിളിച്ചാൽ സ്വിച്ച് ഓഫ്,,
എപ്പോഴെങ്കിലും അവന്റെ മനസ്സ് മാറി വീണ്ടും ഇങ്ങോട്ട് വിളിച്ചേക്കുമെന്ന പ്രതീക്ഷയിൽ പലപ്പോഴും മൊബൈലിൽ നോക്കി ഇരിപ്പായി,,

അവനെ ഈ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റുമോയെന്നു സംശയമാണ്,,
കാരണം,,ഇപ്പോൾ അവൻ അകന്നു മാറിയെങ്കിലും കൂടെ ഉണ്ടായിരുന്നപ്പോളൊക്കെ അത്രയ്ക്ക് ആത്മാർത്ഥമായിരുന്നു അവനെന്നോടുള്ള സ്നേഹമെന്നു തന്നെ തോന്നിയിരുന്നു,,

അവന്റെ വീട്ടിൽ അവൻ മാത്രമുള്ളപ്പോൾ എത്രയോ തവണ താൻ സന്ദർശനം നടത്തയിരിക്കുന്നു,,,
എത്രയോ തവണ അവനോടുള്ള സ്നേഹം കൊണ്ട് എന്റെ കൺട്രോൾ പോലും നഷ്ടപ്പെട്ടുപോയിട്ടുണ്ട്,,
ആ വേളകളിലൊക്കെ അവന്റെ മനസ്സാന്നിധ്യം ഒന്നു കൊണ്ടു മാത്രമാണ് ഒരു പെണ്ണ് കാത്ത് സൂക്ഷിക്കുന്നതൊന്നുമെനിക്ക് നഷ്ടമാവാതിരുന്നത്,,

അല്ലെങ്കിലും,, തന്റെ ദേഹത്തു തൊട്ടുള്ള കളിക്കൊന്നും ഒരിക്കലും മുതിരാറില്ല,,
ഏറി വന്നാൽ വല്ലപ്പോഴും സ്നേഹം കൂടുമ്പോൾ അവനൊന്നെന്റെ വിരൽ തുമ്പിൽ പിടിച്ചെങ്കിലായി.. അതും വളരെ അപൂർവമായി മാത്രം സംഭവിച്ചത്

ഞങ്ങൾ ഒരേ കോളേജിൽ,, ഒരേ ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവർ,,
പഠിപ്പിലും കലാ രംഗത്തുമുള്ള ആ കഴിവ് കണ്ടാണ് താൻ അവന്റെ ആരാധകനായത്,,
പിന്നെ പിന്നെ അത് വളർന്നു എപ്പോഴോ എനിക്കവനോട് കട്ട പ്രണയമായി,,
അവനും തിരിച്ചെന്നോട് അങ്ങിനെ തന്നെ ആയിരുന്നു,,
ഇപ്പോൾ അവൻ സ്വയം മാറുന്നത് വരെയും,,

അടുത്ത ദിവസം ഞാൻ മാർക്കറ്റിൽ പോയി മടങ്ങുമ്പോൾ അവൻ ജോലിയും കഴിഞ്ഞു വരുന്ന വഴിയിൽ വച്ച് അപ്രതീക്ഷിതമായി എന്റെ മുന്നിൽ വന്നു പെട്ടു..

ഒരാവേശത്തിൽ അവന്റെ അരികിലേക്ക് ഓടി ചെന്നെങ്കിലും പെട്ടന്ന് അവൻ എന്നെ കാണാത്ത പോലെ മുഖം തിരിച്ചു നടക്കാൻ ശ്രമിച്ചു,,

അപ്പോൾ അവന്റെ പെട്ടെന്നുള്ള ആ പെരുമാറ്റം എന്നെ വല്ലാതെ ഞെട്ടിച്ചു,,
അവന്റെ ആ അവഗണന മനസ്സിലായപ്പോൾ തന്നെ എന്റെ ഉള്ളു നീറി,,
വിതുമ്പലടക്കി ഇടറിയ ശബ്ദത്തിൽ ഞാൻ അവനോട് ചോദിച്ചു,, എന്താ നിനക്കിപ്പോ എന്നോട് ഇങ്ങനെ ഒരു മാറ്റം,,
ഒരപരിചിതയെ കാണും പോലെയാണല്ലോ നീയിപ്പോ എന്നോട് പെരുമാറിയത്,,
അന്ന് ഫോണിൽ വിളിച്ചും നീയെന്നോട് എന്തൊക്കെയോ പറഞ്ഞു,,
മുറച്ചെറുക്കൻ ആണെങ്കിലും അവനെ ഞാൻ എന്റെ സഹോദര സ്ഥാനത്തു മാത്രമേ കണ്ടിട്ടുള്ളു, കാണാറുള്ളു,,
അവനും തിരിച്ചെന്നോട് സഹോദരി സ്നേഹം തന്നെയാണ്,, ഇനിയും അതങ്ങിനെ തന്നെയാണ്,,

എങ്കിലും വിവേക്,, ആറു വർഷം നമ്മൾ സ്വയം മറന്നു പ്രണയിച്ചിട്ടും ഒരു നിമിഷം കൊണ്ടെന്നെ തള്ളി പറയാനെങ്ങിനെ തോന്നി നിനക്ക്,,
എന്റെ മുഖത്തു നോക്കാൻ പോലും വയ്യാത്ത വിധം,
എന്നിൽ നിന്നും മാറി നടക്കാൻ തുടങ്ങിയ നിനക്ക് ഞാൻ അത്രയ്ക്കും വെറുക്കപ്പെട്ടവളായോ,,
അപ്പൊൾ,,, അപ്പോൾ നിന്റെ ഉള്ളിൽ ഞാൻ ഉണ്ടായിരുന്നില്ലേ ഒരിക്കലും,,

ശാലു,, ഞാൻ ഉള്ള കാര്യം തുറന്നു പറയാം,,
ജീവിതം ഒന്നേയുള്ളു,,
ഇവിടെ ഇപ്പോൾ എന്റെ മുന്നിൽ നമ്മുടെ ഇഷ്ട്ടത്തിന്റെയും ഇഷ്ടക്കേടിന്റെയും കണക്കെടുപ്പുകളില്ല,,
നീ എല്ലാം മറന്നേക്കുക,

എന്റെ വീട്ടിൽ നിന്നെല്ലാവരും ചേർന്ന് എന്നെ കല്യാണം കഴിപ്പിക്കാൻ ആലോചന തുടങ്ങിയിട്ടുണ്ട്,,
ചെറിയതെങ്കിലും ഒരു സ്ഥിര വരുമാനമുള്ള ജോലിയുള്ള എനിക്ക് ഒരു ജോലിക്കാരി പെണ്ണ് വേണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം,,
എങ്കിലേ ഭാവിയിൽ ജീവിതം മുന്നോട്ടു പോകുള്ളൂ,,,
അത് തന്നെയാണ് ഇപ്പോൾ എന്റെയും ആഗ്രഹം,,
ഇത്രയും നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും നിനക്കാണെങ്കിൽ ഒരു ജോലിയുമില്ല,,
എത്ര കാലമായി നിനക്കൊരു ജോലി കിട്ടട്ടേ എന്നും കരുതി നമ്മൾ കാത്തിരിക്കുന്നു,,
നിന്റെയും ആഗ്രഹം നിനക്ക് ജോലി കിട്ടിയിട്ട് മതി കല്യാണമെന്നാണല്ലോ,,
അതുകൊണ്ട് ഇനിയും നിനക്ക് ജോലി കിട്ടും വരെ കാത്തിരിക്കാൻ എനിക്കു വയ്യ,,

ഞാനൊരു പെണ്ണിനെ കണ്ടു,,,
കാണാൻ നിന്റത്ര സുന്ദരിയല്ലെങ്കിലും അവളെ എനിക്ക് നന്നായിഷ്ടപ്പെട്ടു,,
അവൾ ഒരു നഴ്സറി സ്കൂളിൽ ടീച്ചറാണ്,,

ഓഹ്,, ഇതിനാണോ എന്റെ മുറച്ചെറുക്കനെയും ചേർത്ത് പറഞ്ഞെന്നെ ഒഴിവാക്കിയത്,,
നന്നായി വിവേക്,,നിന്റെ ഈ നാടകം വളരെ നന്നായിരിക്കുന്നു,,

ഒന്നെന്റെ മുഖത്തേയ്ക്ക് നോക്കിയ ശേഷം തിരിച്ചൊന്നും പറയാതെ അവൻ നടന്നകലുന്നതും നോക്കി ആ ഷോക്കിൽ ഞാൻ അവിടെത്തന്നെ കുറച്ചു നേരം നിന്നു ,,
പിന്നെ തളർന്നു തുടങ്ങിയ കാലുകളുമായി പതുക്കെ വീട്ടിലേക്കു നടന്നു,,

ഒരാഴ്ച കഴിഞ്ഞവന്റെ കാൾ വന്നപ്പോൾ അവന്റെ മനസ്സ് മാറി വീണ്ടും എന്നെ തന്നെ മതിയെന്ന് പറയാൻ വിളിക്കുന്നതാവുമെന്നു കരുതി സന്തോഷത്തോടെ ഞാൻ അറ്റൻഡ് ചെയ്തു,,
എന്നാൽ ആദ്യത്തെ വാചകത്തിൽ തന്നെ അവൻ വീണ്ടുമെന്റെ നെഞ്ച് തകർത്തു,,

അവർ തമ്മിൽ കണ്ടു പരസ്പരം സംസാരിച്ചെന്ന്,, അവൾക്കും അവനെ ഇഷ്ടമായെന്ന്,,
എന്നെ നീ ഒരിക്കലും ശപിക്കരുതെന്നും,,
നിന്റെ മനസ്സ് നിറഞ്ഞുള്ള അനുഗ്രഹം ഞങ്ങൾക്ക് വേണമെന്നും,,ഞങ്ങൾ ഉടനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും,,

എങ്കിലും വിവേക്,, നിനക്കെങ്ങനെ തോന്നി ഇങ്ങനെ മാറാൻ,,
നാമിരുവരും പരസ്പരം ഹൃദയം നിറഞ്ഞു സ്നേഹിച്ചതല്ലേ,,
ഒരാവേശത്തിൽ എന്നെ പറിച്ചെറിഞ്ഞു പോയാലും നിനക്ക് തിരിച്ചെന്നിലേക്കു വരാതിരിക്കാൻ ആവില്ലെന്നെനിക്കു പ്രതീക്ഷ ഉണ്ടായിരുന്നു,,
എനിക്കൊന്നും മറക്കാൻ ആവാത്ത വിധം നിന്നേയും ഓർത്ത്‌ ഓരോ നിമിഷവും എന്റെ ഉള്ളു നീറിക്കൊണ്ടിരിക്കുമ്പോൾ ഇതുപോലുള്ള നിന്റെ സന്തോഷങ്ങൾ എന്നെ വിളിച്ചറിയിക്കാതെയെങ്കിലും ഇരിക്കാമായിരുന്നില്ലേ,,
അത്രയെങ്കിലും നിനക്കെന്നോട് കരുണ കാണിക്കാമായിരുന്നു,,

ഒന്ന് മൂളുക മാത്രം ചെയ്തു കൂടുതലൊന്നും കേൾക്കാൻ നിൽക്കാതെ അവൻ കാൾ കട്ട്‌ ചെയ്തു,,

രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു രെജിസ്ട്രേഡ് ലെറ്റർ വന്നു,,,
താലൂക്ക് ഓഫീസിൽ ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ ആയിരുന്നു അതിൽ,,

അടുത്ത ദിവസം തന്നെ ഞാൻ ആ ജോലിയിൽ ജോയിൻ ചെയ്തു,,

നഴ്സറി ടീച്ചറെ സ്നേഹിക്കാൻ കിട്ടിയത് മുതൽ എവിടെയും കാണാനില്ലായിരുന്ന വിവേകിനെ എനിക്ക് ജോലി കിട്ടിയെന്നറിഞ്ഞത് മുതൽ ഇപ്പോൾ എല്ലായിടത്തും കാണാം,,

വീട്ടിൽ നിന്നും ഇറങ്ങുന്ന വഴിയിൽ,, ബസ് സ്റ്റോപ്പിൽ,, ഞാൻ കേറുന്ന അതേ ബസിൽ,, തുടങ്ങി എന്റെ ഓഫീസിൽ വരെ ഓരോ സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി കൂടെ വരാൻ അവരോടൊപ്പം എന്നും അവൻ ഉണ്ടാവും,,

ചുരുക്കി പറഞ്ഞാൽ എങ്ങോട്ട് നോക്കിയാലും ഇപ്പോൾ വിവേകാണ്,,
അവനെ ഞാൻ എങ്ങിനെയെങ്കിലും ശ്രദ്ധിക്കാനുള്ള അവന്റെ കഠിനമായ പരിശ്രമങ്ങളാണ്,,
ഇടക്കിടെ എന്നിലേക്കുള്ള അവന്റെ ആ ദയനീയ നോട്ടമാണ്,,

എന്നെ ഒഴിവാക്കി പെട്ടുപോയല്ലോ എന്ന രീതിയിലുള്ള അവന്റെ ആ നിരാശ പൂണ്ടുള്ള നോട്ടം,,
അതെനിക്കും നന്നായി മനസ്സിലാവുന്നുണ്ട്,,

ഞങ്ങൾ തമ്മിൽ ഒന്നിച്ചുള്ള ജീവതത്തെ കുറിച്ച് പരസ്പരം ഒരുപാടൊരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയവരാണല്ലോ,,
എന്റെ ഉള്ളിൽ അവനോടുള്ള സ്നേഹം മറക്കാൻ പറ്റാത്ത വിധം ആഴത്തിലുണ്ടായിരുന്നു,,
അവൻ പറഞ്ഞത് പോലെ ജീവിതം ഒന്നേയുള്ളു,, അതുകൊണ്ട് ഞാനുമിനി പിന്നോട്ടില്ല,,

എന്തിന്റെ പേരിലായാലും ഒരൊറ്റ നിമിഷം കൊണ്ട് തന്നെ വലിച്ചെറിഞ്ഞു മറ്റൊരാളുടെ സ്നേഹം തേടി പോയവനെ ഇനിയെങ്ങിനെ വിശ്വസിക്കും,,

ഇനി ഒരു പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് ഭാവിയിൽ എനിക്ക് ഈ ജോലി നഷ്ടപ്പെട്ടു പോയാൽ അവൻ എന്നെ സംരക്ഷിക്കുമെന്നതിനു എന്താണുറപ്പ്,,

അതുകൊണ്ട് മോനെ വിവേകേ,,, നീ നിന്റെ നാടകം ഇനിയും തുടരുക,,

നിന്നോടുണ്ടായിരുന്ന എന്റെ ആ പഴയ ഇഷ്ടം മറവി വന്നു മായ്ക്കും വരെ ഇനി തല്ക്കാലം എന്റെ മനസ്‌സിന്റെ വടക്കു കിഴക്കേ കോണിൽ കാണും,,

രചന : നികേഷ്

LEAVE A REPLY

Please enter your comment!
Please enter your name here