Home Latest “ടീച്ചറെ… ടീച്ചർ തിരക്കിൽ ആണോ… ആ 3 B ക്‌ളാസ് ഒന്നു എൻഗേജ് ചെയ്യിക്കാമോ?????’

“ടീച്ചറെ… ടീച്ചർ തിരക്കിൽ ആണോ… ആ 3 B ക്‌ളാസ് ഒന്നു എൻഗേജ് ചെയ്യിക്കാമോ?????’

0

“ടീച്ചറെ… ടീച്ചർ തിരക്കിൽ ആണോ… ആ 3 B ക്‌ളാസ് ഒന്നു എൻഗേജ് ചെയ്യിക്കാമോ?????’

പ്രിൻസിപ്പലിന്റെ ചോദ്യം കേട്ടാണ് നോട്സ് ചെക്ക് ചെയ്യുന്ന പ്രീത ടീച്ചർ തലഉയർത്തി നോക്കിയത്..

“അതിനെന്താ മാഷേ… ഞാൻ പോകാം… കുറച്ചു നോട്ട് ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു…”

“ആ രാധാമണി ടീച്ചർ ഒരാഴ്ച്ച ലീവാണ് ടീച്ചറുടെ മകന്റെ കല്യാണം അല്ലെ.. ഞാൻ ഇത്ര നേരം അവിടെ ആയിരുന്നു… കുഞ്ഞുങ്ങൾ അല്ലെ വെറും കുരുത്തക്കേട് തന്നെ.. രാധാമണി ടീച്ചറെ സമ്മതിക്കണം . ഇന്നലെ ഒരുത്തൻ വീണു തലപൊട്ടി.ഹോസ്പിറ്റലിൽ കൊണ്ടുപോയി. കുട്ടികൾ എന്തുചെയ്താലും കുറ്റം ടീച്ചർമാർക്ക് ആണല്ലോ ശ്രദ്ധിച്ചില്ല എന്നു പറഞ്ഞു… അപ്പോൾ തുടങ്ങും ഒരോ പാരൻറ്സ്”

“ടീച്ചർ ഒന്നു അവിടെ പോയി ഇരുന്നാൽ മതി വേണങ്കിൽ നോട്സ് അവിടേക്ക് എടുത്തോ.” ബുദ്ധിമുട്ട് അവില്ലല്ലോ..”

“ഏയ്‌ ഇല്ല മാഷേ. .. ഞാൻ പോകാം
അതും പറഞ്ഞു ടീച്ചർ താഴേക്കു പോയി….

ദൂരെ നിന്നും ഒരു ടീച്ചർ വരുന്നത് കണ്ടപ്പോൾ തന്നെ ക്‌ളാസ് മൊത്തം ഓടികളിക്കുന്ന കുട്ടികൾ അവരുടെ സീറ്റിൽ പോയി ഇരുന്നു…

പുതിയ ഒരു ടീച്ചറെ കണ്ടപ്പോൾ എല്ലാർക്കും സന്തോഷം…

“ടീച്ചറെ പേര് എന്താ

ടീച്ചർ വല്യ ക്ലാസിൽ പഠിപ്പിക്കുന്നത് അല്ലെ

അതേടി എന്റെ ഏട്ടന്റെ ക്ലാസ്സിലെ ടീച്ചർ ആണ്

ടീച്ചർ എന്റെ വീടിനു മുന്നിൽ കൂടിയ പോകുന്നേ

ആകെ ബഹളം തന്നെ
അതിനിടയിൽ ഒരുത്തി വന്നു ഓടി വന്നു എന്റെ സാരി പിടിച്ചു നോക്കി…

ഒരുത്തൻ ബാഗ് മൊത്തം തപ്പി ഒരു മിട്ടായി കൊണ്ടു തന്നു

ആകെ ഒരു ആഘോഷം തന്നെ..

ടീച്ചറെ ഒരു പാട്ട് പാടാമോ
ഏട്ടൻ പറഞ്ഞിട്ടുണ്ട് ടീച്ചർ നന്നായി പാടുമെന്നു…

എന്തുചെയ്യും എന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ഞാൻ..

ചെറിയ ക്ലാസ്സിനെ മാനേജ് ചെയ്ത് ഒരു പരിചയവും ഇല്ല.. പാട്ടെങ്കിൽ പാട്ട്..

ശരി പാടി തരാം

എല്ലാവരും മിണ്ടാതെ കൈകെട്ടി ഇരിക്കണം സമ്മതിച്ചോ…??
ടീച്ചറെ പേര് പറഞ്ഞില്ല അതിനിടയിൽ കേറി ഒരു വിരുതൻ.

“ഞാൻ പ്രീത…

നിങ്ങളൊക്കെ പറഞ്ഞപോലെ വല്യ ക്ലാസ്സിലാണ് പഠിപ്പിക്കുന്നെ… ”

ഏതു പാട്ട്പാടികൊടുക്കും…???

കുഞ്ഞുങ്ങൾ അല്ലെ ഓമനത്തിങ്കൾ പാടാം

അല്ലെങ്കിലും അതു പാടാൻ ഒരു പ്രത്യേക ഇഷ്ടം ആണല്ലോ…

ഓമനത്തിങ്കൾ കിടാ വോ…. നല്ല…

ആണ്കുട്ടികള് ആദ്യം ചിരിച്ചു.. പിന്നെ എന്തോ …കൊച്ചു കുഞ്ഞുങ്ങളെ പോലെ അതിൽ ലയിച്ചു ഇരുന്നു….

ഏത് കുഞ്ഞാണ് എപ്പോ ഈ താരാട്ട് പാട്ട് ഒക്കെ കേട്ടു ഉറങ്ങിയിട്ടുണ്ടാവുക….

പാട്ട് പാടുന്നതിനിടയിൽ എന്റെ ശ്രദ്ധ അറിയാതെ ജനാലയ്ക് അരികിലേക്ക് പോയി ഒരു സുന്ദരി മോള് കുറെ നേരമായി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്…

ഞാൻ നോക്കിയപ്പോൾ ഒന്നു പേടിച്ചു… കൈകാട്ടിവിളിച്ചപ്പോൾ ഒറ്റ ഓട്ടം. കുട്ടികളും അപ്പോൾ അങ്ങോട്ട് നോക്കി..

അത് ആ ടെന്റിൽ താമസിക്കുന്ന കുട്ടിയാണ് ടീച്ചറെ… അന്ന് വൈകുന്നേരം സ്കൂൾ വിട്ടു പോകുമ്പോഴും ആ കുഞ്ഞു തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു…. നല്ല ഓമനത്തമുള്ള മുഖം ഭംഗിയിൽ മുടി ഒക്കെ കെട്ടിയിട്ടുണ്ട്…

അപ്പോഴേക്കും ബെല്ലടിച്ചു അടുത്ത പിരീഡ് പത്താം ക്ലാസ്സിലെ ആയതു കൊണ്ട് ഞാൻ കുട്ടികളോട് സമയം കിട്ടിയാൽ ഇനിയും വരാം എന്ന് പറഞ്ഞു വേഗം ഇറങ്ങി നടന്നു.. കുട്ടികൾ ഇനിയും വരണെ എന്നു പറഞ്ഞു പിറകെ കൂടി പാവം കൂടികൾക്ക് ഇത്തിരി സ്നേഹം നൽകിയാൽ ആയിരം ഇരട്ടി ആയി തിരിച്ചു തരും..

വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോഴും അവൾ അവിടെ തന്നെ നോക്കിനില്കുന്നത് കണ്ടു. ചിരിച്ചപ്പോൾ ചിരിച്ചു .നാട്ടിൽ പോകാനുള്ള തിരക്ക് കാരണം ബസ്സ്‌ വന്നപ്പോൾ ഓടി കയറി അപ്പോഴും തന്നെത്തന്നെ നോക്കി അവൾ നിൽക്കുന്നുണ്ടായിരുന്നു…

വെള്ളിയാഴ്ചകളിൽ ഞാൻ വീട്ടിൽ പോകും ബാക്കി ദിവസങ്ങൾ സ്കൂളിനടുത് ഒരു വാടക വീട്ടിലാണ്‌.

വീട്ടിലെത്തിയാൽ ആകെ തിരക്കാണ് ഒന്നും ചിന്തിക്കാൻ പോലും സമയം കിട്ടില്ല… രാത്രി വൈകിയാണ് സ്കൂളിലേക്ക് വേണ്ടുന്ന കാര്യങ്ങൾ പോലും ചെയ്യാറ്…

എത്ര വേഗം ആണ് ദൈവമേ തിങ്കളാഴ്ച്ച ആകുന്നേ..
.
എത്ര നേരത്തെ എഴുന്നേറ്റാലും കാര്യമില്ല പോകാനാകുമ്പോൾ വെപ്രാളം തന്നെ…

നിന്നനില്പിൽ ഒരുഗ്ലാസ് ചായ മാത്രം എടുത്തുകുടിച്ച് ബസ്റ്റോപ്പിലേക്ക് ഓടി..

ഭാഗ്യം ഓടിയെത്തിയപ്പോൾ ബസ് സ്റ്റോപ്പിൽ ഉണ്ട്… കിളി ചിരിച്ചുകൊണ്ടു പറഞ്ഞു തിങ്കളാഴ്ചത്തെ പി ടി ഉഷ എത്തിയല്ലോ ഇനി പോകാം…

അവർക്കൊക്കെ തമാശ…. എനിക്കല്ലേ എന്റെ കഷ്ടപ്പാട് അറിയൂ..

“സുഖം അല്ലെ ടീച്ചറെ…”

ടിക്കറ്റ് തരുന്നതിനടയിൽ കണ്ടക്റ്റർ ചോദിച്ചു…

“രഘു വിളിക്കാറില്ലേ.”.

രഘുവേട്ടന്റെ കൂടെ പഠിച്ചതാണ്.
” വരുന്നുണ്ടോ അവൻ അടുത്ത്..”.

ഇല്ല എന്നും പറഞ്ഞു ടിക്കറ്റും വാങ്ങി ഒന്നു പുഞ്ചിരിച്ചു…

സ്റ്റോപ് എത്തിയത് അറിഞ്ഞില്ല..

എന്തൊക്കെയോ ചിന്തകൾ അതിൽ ആ കുഞ്ഞു മുഖവും ഉണ്ടായിരുന്നു.

സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ കണ്ടത് അവിടെ തന്നെ നോക്കി നിൽക്കുന്ന ആ കുഞ്ഞു മുഖം ആയിരുന്നു..

എന്നെ കണ്ടപ്പോൾ ഓടി എന്റടുത്തക്ക് വരാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ബൈക്ക് വന്നു അവളെ തട്ടി ഇട്ടു…

ദൈവമേ ഞാൻ അവിടേക്ക് ഓടി പോയി…

നോക്കിയിട്ട് നടക്കില്ല ശല്യം ബൈക്കുകാരൻ പിറുപിറുത്തു…

. ഞാൻ അവളെ വേഗം വരി എടുത്തു ഭാഗ്യം ഒന്നും പറ്റിയില്ല.. നെറ്റിക് ഇത്തിരി മുറിഞ്ഞേ ഉള്ളു…

അപ്പോഴേക്കും ഒരു ചെറുപ്പക്കാരൻ വന്നു കുഞ്ഞിനെ എന്റെ കൈകളിൽ നിന്നും വാങ്ങി..

ഞാൻ സാധനം വാങ്ങാൻ പോയതാണ് ആ കണ്ണുകളിൽ ഒരു പരിഭ്രമവും ഭീതിയും ഒക്കെ കണ്ടു…

സ്കൂളിൽ എത്തിയിട്ടും ആ കുഞ്ഞിന്റെ മുഖം ആണ് മനസ്സിൽ

എന്താ ടീച്ചറെ പകൽ സ്വപ്നം കാണുകയാണോ… ദീപ ടീച്ചർ ചോദിച്ചത് കേട്ടു പെട്ടെന്നു ഞാൻ ഞെട്ടിപ്പോയി…

രാവിലെ നടന്ന സംഭവങ്ങൾ ഞാൻ ദീപ ടീച്ചറോട് പറഞ്ഞു…

വൈകുന്നേരം അവളെ കാണാൻ കുട്ടികൾ കാണിച്ചു കൊടുത്ത വീട്ടിലേക് ഞാൻ പോയി നല്ല വൃത്തിയുള്ള ഒരു വീട് എന്നെ കണ്ടപ്പപ്പോൾ കിടക്കുകയായിരുന്ന അവൾ ഓടി വന്നു…

അവളുടെ ഒച്ച കേട്ട് അവളുടെ അച്ഛനും…

പ്രതീക്ഷയോടെ ഞാൻ ഉള്ളിലേക് നോക്കുന്നത് കണ്ടപ്പോൾ അയാൾക്ക് കാര്യം മനസിലായി…

വേഗം ഒരു കസേര നീക്കിയിട്ട പൊടി തുടച്ചു തന്നു…

എന്നും ഇവൾ അമ്മയെ ചോദിക്കും ടീച്ചറെ …

ഒരുദിവസം ചോദിച്ചു ശല്യം ചെയ്തു … അപ്പോൾ ടീച്ചർ അതിലൂടെ പോകുന്നുണ്ടായിരുന്നു… ആ കാണുന്ന ആളെ പോലെയാ നിന്റെ അമ്മ എന്നു ഞാൻ അറിയാതെ പറഞ്ഞുപോയി അതാ ഇന്ന് ഇങ്ങനെ ഒക്കെ സംഭവിച്ചത്…ടീച്ചർ ക്ഷമിക്കണം… .

ആപ്പോഴേക്കും അവൾ എന്റെ മടിയിൽ കയറി ഇരുന്നിരുന്നു.. കൊണ്ടുപോയ ചോക്ലേറ്റ് കവറഴിച്ചു കൊടുക്കാനായി എന്റെ നേരെ നീട്ടി…അറിയാതെ എന്നിലെ മാതൃത്വം ചുരന്നു…

അപ്പോഴേക്കും അയാൾ ഒരു ഗ്ലാസ് കട്ടൻ ചായ ഉണ്ടാക്കി കൊണ്ടുവന്നു.. അയാളുടെ സ്നേഹത്തിനു മുന്നിൽ വേണ്ട എന്നുപോലും പറയാൻ തോന്നിയില്ല

ഞാൻ അവളോട് പേര് ചോദിച്ചു… കനിമൊഴി.. കൊഞ്ചി അവൾ പറഞ്ഞു.. അപോഴേക്കും ദീപ ടീച്ചറും അവിടേക്ക് വന്നു.. പോകാൻ ഇറങ്ങിയപ്പോൾ കനിമൊഴിയുടെ മുഖം സങ്കടം കൊണ്ട് നിറയുന്നത് കണ്ടു…

എന്നും അവൾ സ്കൂളിൽ ഞാൻ വരുന്ന സമയത്തു വന്നു നിൽക്കും

പോകുമ്പോഴും..അവളെ കണ്ടില്ലെങ്കിൽ എന്തോ ഒരു കുറവ് ഉള്ളത് പോലെ തോന്നിതുടങ്ങി.

ഉച്ചയ്ക് ടിഫിൻ ബോക്സ് എടുത്ത കഴിക്കാൻ പോകുബോൾ കനിമൊഴി അവിടെ വന്നു നിൽക്കുന്നത് കണ്ടു വിളിച്ചപ്പോൾ ഓടി വന്നു. കഴിച്ചോ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നു തലയാട്ടി..

വേഗം ടിഫിൻ തുറന്നു അവൾക് ചോറു വാരികൊടുത്തു.. എന്തോ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അതിനേക്കാൾ മുന്നേ എന്റെയും…..

അപ്പോഴേക്കും അവളുടെ അച്ഛൻ വന്നു..

“അയ്യോ ബുദ്ധിമുട്ടായോ ടീച്ചറെ… ഇവളെ കാണാതെ പരതി നടക്കുകയായിരുന്നു.. എന്നു ഇത്തിരി തിരക്ക് ആയിപ്പോയി മഴ പെയ്തതല്ലേ പിന്നെ ബസും കിട്ടിയില്ല… ”

“ഓ സാരമില്ല അവൾ ഇത്തിരി ചോറു കഴിച്ചു..”

അന്നുമുതൽ എന്നും ഞാൻ ഒരു കുഞ്ഞു ടിഫിൻ കൂടെ കരുതു അവൾക്കു നൽകാൻ.

ചില ദിവസങ്ങളിൽ അവൾ അതും എടുത്ത സ്കൂളിൽ വരും ആ കൈകൊണ്ട് വാരി കൊടുക്കാൻ…

അങ്ങനെ ഒരുപ്രാവശ്യം ചോറ് വാരിക്കൊടുക്കുമ്പോൾ. അമ്മാന്ന് വിളിച്ചോട്ടെ എന്ന് എന്റെ കണ്ണിൽ നോക്കി ചോദിക്കുന്നത്കണ്ട് കൊണ്ടാണ് ദീപ ടീച്ചർ ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ചത്…

അവൾക്ക് അറിയാം ആ മനസ്സ്

വിവാഹം കഴിഞ്ഞ് 15 വർഷം ആയിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ വിഷമം അനുഭവിക്കുന്നത്..

അതിന്റെ പേരിൽ രഘുവേട്ടനു ഇല്ലെങ്കിലും വീട്ടുകാരുടെ കുറ്റപെടുത്തലുകൾ.

അതുകൊണ്ട് തന്നെയാണ് ആ കുഞ്ഞിനോട് അടുക്കുമ്പോൾ ദീപ ചീത്ത പറയുന്നതും ..

ദിവസം കഴിയുംതോറും കനിമൊഴിയുമായി കൂടുതൽ അടുത്തു.

“രേഖകൾ ഒക്കെ ഉണ്ടെങ്കിൽ ഇവിടെ അവളെ എൽ കെ ജി യിൽ ചേർക്കാലോ… ടീച്ചറേ…”

പ്രിൻസിയിയുടെ വാക്കുകൾ ഏറെ സന്തോഷം നൽകി എനിക്ക്…

വൈകുന്നേരം സെൽവൻ വരുന്നത് വരെ നോക്കി നിന്നു.. കണ്ടപ്പോൾ അയാളോട് കര്യം പറഞ്ഞു

അയാൾ ആകെ പരിഭ്രമിക്കുന്നത് കണ്ടു ഒന്നും പറയുന്നില്ല ജനന സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ ഒന്നും ഇല്ല.. എവിടെയാ ജനിച്ചത് എന്നു ചോദിച്ചപ്പഴും ഇല്ല.. അമ്മയുടെ പേര് ചോദിച്ചപ്പോഴും ഒന്നും മിണ്ടിയില്ല. … എനിക്ക് ആകെ ദേഷ്യം വന്നു.. വായിൽ തോന്നിയത് ഒക്കെ പറഞ്ഞു..

അമ്മയില്ലെങ്കിൽ അച്ഛൻ ആണ് ഇതൊക്കെ ശ്രദ്ധിക്കേണ്ടത് എന്റെ ഒച്ച ഉയരുന്നത് കണ്ടപ്പോൾ അയാൾ മടിച്ചും പേടിച്ചും കാര്യം പറഞ്ഞു…

” കനിമൊഴി എന്റെ മോള് അല്ല… കേരളത്തിലേക്കുള്ള ഒരു ട്രെയിൻ യാത്രയിലാണ് മോളെ കിട്ടിയത്”

ട്രെയിനിൽ ഒറ്റയ്ക് ഇരുന്നു കരയുന്ന മോളെ കണ്ടു കൂടെയുള്ളവരെ കുറെ തിരഞ്ഞെങ്കിലും കണ്ടില്ല
ഉപേക്ഷിച്ചുപോരാൻ തോന്നിയില്ല ഈ മോളെ…
പറഞ്ഞു ഒറ്റകരച്ചിൽ ആയിരുന്നു…

മോളെ കിട്ടിയ ശേഷം ഞാൻ ഇതുവരെ നാട്ടിൽ പോയിട്ടില്ല..

എന്തുപറഞ്ഞു കൊണ്ടുപോകും ഇവളെ.. വീട്ടുകാർ ഒക്കെ വിദ്യാഭ്യാസമില്ലാത്തവരാണ് അവർ അംഗീകരിക്കില്ല പോരാത്തതിന് എന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു..

ഇവളെ എനിക് ഉപേക്ഷിക്കാൻ പറ്റില്ല എന്റെയായി ഇവൾ… പക്ഷേ… എത്രനാൾ

കാര്യങ്ങൾ കേട്ടപ്പോൾ അറിയാതെ സന്തോഷിച്ചത് ഞാൻ ആയിരുന്നു.. മനസിൽ പ്രതീക്ഷയുടെ ആയിരം തിരി ഒന്നിച്ചു തെളിഞ്ഞു…

എനിക്ക് തരുമോ ഇവളെ എന്നു ചോദിച്ചപ്പോൾ അയിരം വട്ടം സമ്മതം ആയിരുന്നു സെൽവന്…

കാരണം ഇതിനേക്കാൾ വലിയ സുരക്ഷിതസ്ഥലം അവൾക് കിട്ടാൻ ഇല്ല..

എന്റെ ‘അമ്മ മനസ്സ് തുടിച്ചു. ആപ്പോഴേക്കും വേറെ ചിന്തകളും വന്നു കുഞ്ഞിന് വേറെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിലോ… വെറും ‘അമ്മ മനസ്സ് മാത്രം പോരല്ലൊ വിദ്യാഭ്യാസം ഉള്ളവരല്ലേ നമ്മൾ …ഒന്നു പോലീസിലും മീഡി യായിലും ഇൻഫോം ചെയ്യാം അല്ലേ ദീപയും പ്രിൻസിപ്പലും അത് അംഗീകരിച്ചു

അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഞാൻ തന്നെ സെൽവനെ കൂടി പോയി കൂടെ ദീപയും ഉണ്ടായിരുന്നു…

അവിടെ നിന്നും മീഡിയയിലേക്കും വാർത്ത പോയി…

രണ്ട് ദിവസം ഒരു അനക്കവും കണ്ടില്ല ..ഞാൻ ആകെ സന്തോഷവതി ആയിരുന്നു..

പക്ഷേ മൂന്നാം ദിവസം പോലീസിന്റെ കൂടെ ഒരു കുടുംബം തന്നെ വന്നിരുന്നു…

ആ അമ്മയെ കണ്ടാൽ തന്നെ അറിയാം മാനസിക നില ശരി അല്ലാ എന്ന്… കനിമൊഴിയെ കണ്ട ഉടൻ ഓടിച്ചെന്നു തെരുതെരെ ഉമ്മ വച്ചു …കണ്ടുനിന്ന ആർക്കും സങ്കടം തോന്നും
കനിമൊഴി മാറിമാറി സെൽവനെയും എന്നെയും നോക്കി.

ഇവളെ നഷ്ടപ്പെട്ട മുതൽ മാനസിക നില തെറ്റിയതാണ് ഇവളുടെ … എത്ര ചികിൽസിച്ചിട്ടും ഫലം ഉണ്ടായില്ല.. ഒരു ദൂരയാത്രയ്ക്ക് പോയി എല്ലാവരും നല്ല ഉറക്കത്തിൽ ആയിരുന്നു. അച്ഛച്ഛന്റെ അടുത്തേക്ക് പോയ മോള് പെട്ടന്ന് തന്നെ അമ്മയുടെ അടുത്ത് എത്തി.ഉറക്കപ്പിച്ചിൽ അവൾ അത് ശ്രദ്ധിച്ചില്ല. അവരുടെ കൂടെ കുഞ്ഞ് ഉണ്ടാകും എന്ന് കരുതി അവൾ ഇറങ്ങി. ..

പ്രതീക്ഷ ഒന്നും ഇല്ലാതെയാ ഇവിടെ വന്നേ മീഡിയയിലെ ന്യൂസ് കണ്ടപ്പോൾ.. ഇപ്പോൾ സന്തോഷം ആയി… ഇവൾ നമ്മുടെ ലക്ഷ്മി മോൾ തന്നെയാ…

കനിമൊഴി ആകെ പരിഭ്രമിച്ചു എല്ലാരേയും നോക്കി.. അതിനേക്കാൾ ദയനീയമായിരുന്നു സെൽവന്റെ നോട്ടം. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

എങ്കിലും ആ അമ്മയുടെ സന്തോഷം കണ്ടപ്പോൾ തന്റെ സങ്കടം ഒന്നുമില്ല എന്നു തോന്നി.

കനിമൊഴി അവരുടെ കൂടെ പോകാൻ ഒരു തരത്തിലും കൂട്ടാക്കുന്നില്ല …സെൽവന്റെ കഴുത്ത് കേറി പിടിച്ചും എന്റെ സാരിത്തുമ്പു വലിച്ചു പിടിച്ചും അവൾ കരഞ്ഞു കാണുന്നവരുടെ കണ്ണുകൾ നനയിച്ചു ആ കാഴ്‌ച ….

അവസാനം ആരോ എടുത്തു ദൂരേക്ക് നടന്നു.
കണ്ണു നിറഞ്ഞ് ആ കാഴ്ച്ച കാണാനായില്ല എനിക്ക്…

എടുത്ത ആളുടെ കയ്യിൽ നിന്നും ഊരികുത്തി ഓടി വന്നു ഒരു പ്രീതമ്മക്ക്‌ ഒരു ചക്കരമുത്തം കൊടുത്തു കനിമൊഴി…..

രചന : Parvathi Nambair

LEAVE A REPLY

Please enter your comment!
Please enter your name here