Home Latest നീ ഇവളോട് ആണോടാ കഴിഞ്ഞ ദിവസം ഉമ്മ തരുന്നുണ്ടേൽ പെട്ടെന്ന് തരാൻ പറഞ്ഞത്…

നീ ഇവളോട് ആണോടാ കഴിഞ്ഞ ദിവസം ഉമ്മ തരുന്നുണ്ടേൽ പെട്ടെന്ന് തരാൻ പറഞ്ഞത്…

0

“” അമ്മേ ദേ ഈ പത്തി മാമന്റെ പേച്ചിൽ താവ്യാ മാതവന്റെ പോലത്തെ ഒരു പോട്ടോ …. “”

,,,പെങ്ങളുടെ കുരുപ്പ് എൻ്റെ പഴ്സിൽ നിന്നും കാമുകിയുടെ ഫോട്ടോയും എടുത്തുകൊണ്ട് ഹാളിൽ ഇരിക്കുന്ന പെങ്ങളുടെ അടുത്തേക്ക് ഓടുകയാണ്….

“”എടി നിൽക്കടി കുരുപ്പേ അവിടെ….””

എന്നും വിളിച്ചു ഞാനും പുറകെ വച്ചു പിടിപ്പിച്ചു…..

പക്ഷെ ദോഷം പറയരുതല്ലോ വളരെ കൃത്യമായി അവളത് അമ്മയുടെയും അച്ഛന്റെയും കൂടെ ഇരിക്കുന്ന പെങ്ങളുടെ കയ്യിൽ തന്നെ കൊണ്ടേ കൊടുത്തു…….

ഞാനും പുറകേയോടി അവിടെയെത്തി…..

പെങ്ങളുടെ കയ്യിലാണ് ഫോട്ടോ കിട്ടിയതെങ്കിലും ചോദ്യം വന്നത് അച്ഛന്റെ വായിൽ നിന്നാണ്

“”ഇതാരാടാ ഒരു പെണ്ണ്…. “”

അച്ഛൻ ദേഷ്യത്തോടെയും എന്തൊക്കെയോ ഉള്ളിൽ വച്ചുകൊണ്ടും ചോദിച്ചു……

ഞാൻ നിന്നു ഭ ഭ ഭ അടിക്കുമ്പോൾ കുരുപ്പ് ചാടി കയറി മറുപടി പറഞ്ഞു….

“”ബ ബ ബ അല്ലേടാ പത്തിമാമ
ബൂചോളാത്തിന്റെ പന്ദനം തന്നെ പ്രേമത്തിലാണെന്നു കഴിഞ്ഞ ദിവസം അവളോട് പറഞ്ഞിട്ട് ഇപ്പോൾ ബ ബ യോ….

അപ്പൂപ്പാ എനിക്ക് ഇത് ഇവന്റെ പേച്ചിൽ നിന്നും കിട്ടിയതല്ലേ അപ്പോൾ മിക്കപ്പോളും ഇത് പത്തി മാമന്റെ ലവർ ആയിരിക്കും….

അല്ലേടാ പത്തിമാമ….

നീ ഇവളോട് ആണോടാ കഴിഞ്ഞ ദിവസം ഉമ്മ തരുന്നുണ്ടേൽ പെട്ടെന്ന് തരാൻ പറഞ്ഞത്…….””

,,,,ഞാൻ വിചാരിച്ചതിലും ഒരുപാട് മുൻപേ ഞാൻ കുറെ സത്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങുക ആയിരുന്നു….
കുരുപ്പ് മുറിയിൽ വന്നു ഉറങ്ങാതെ ഉറക്കം നടിച്ചു എൻ്റെ കാമുകിയുമായുള്ള സംസാരം മുഴുവൻ കേൾക്കുകയായിരുന്നു…..

അച്ഛന്റെ നോട്ടത്തിന്റെ തീവ്രത കൂടി കൂടി വന്നു….
എൻ്റെ തല കുനിഞ്ഞു കുനിഞ്ഞും വന്നു….
എനിക്ക് ആ കുരുപ്പിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി…..

“”ആണോടാ കുഞ്ഞാവ പറഞ്ഞതെല്ലാം സത്യമാണോടാ….???””

നിവർത്തിയില്ലാതെ ഞാൻ അച്ഛന്റെ മുമ്പിൽ തലയാട്ടി…..

അപ്പോൾ അച്ഛന്റെ അടുത്ത ചോദ്യം വന്നു

“”നിന്റെ നാവിറങ്ങി പോയോടാ ഇഞ്ചിനീരെ..അല്ല എൻജിനീയറെ…. “”

“”ഇല്ല അച്ഛാ
ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണ് “”

അച്ഛനു ഞാൻ ബിടെക് പൊട്ടി നിൽക്കുന്നതുകൊണ്ട് അവസരം കിട്ടുമ്പോൾ എല്ലാം എന്നെ തേച്ചു ഭിത്തിയിൽ ഒട്ടിക്കും….
കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു പെണ്ണ് ആയിരുന്നെങ്കിൽ കല്യാണം കഴിപ്പിച്ചു വിടാമായിരുന്നു ഇതിപ്പോൾ ആജീവനാന്തം ചിലവിനു തരണ്ടേ…..

,,, അച്ഛനെന്റെ കാമുകിയുടെ ഫോട്ടോ എടുത്തു നോക്കി എന്നിട്ടു എന്നോട് ചോദിച്ചു

“”എന്ത് കണ്ടിട്ടാടാ ഇഷ്ടപെട്ടത്…. “”

അച്ഛൻ എൻ്റെ സൗന്ദര്യബോധത്തെ അപമാനിച്ചിരിക്കുന്നു….
കൂടുതൽ കളിയാക്കണ്ട അവസാനം ചാകാൻ കിടക്കുമ്പോൾ അവളെ കാണു കുറച്ചു വെള്ളം തരാൻ ഞാൻ മനസ്സിൽ പറഞ്ഞു……

“”അച്ഛാ…..
ഈ ഫോട്ടോയ്ക്ക് തെളിച്ചം ഇല്ലാഞ്ഞിട്ടാണ്……
വേറെ ഫോട്ടോ ഞാൻ കാണിക്കാം…
അവളു നല്ല സുന്ദരിയാണ്…. “”

“”അവളു സുന്ദരി ഒക്കെ തന്നെയാണ്….
അവളെ നിനക്കിഷ്ടപെട്ട കാര്യമല്ല ചോദിച്ചത്….
അവൾക്കു നിന്നേ എന്ത് കണ്ടിട്ടാണ് ഇഷ്ടമായതെന്നു…. “”

ഈ മനുഷ്യന് ഇതുതന്നെ പണി ഞാൻ കുറച്ചു മോശം കളിക്കാരനാണെന്നു കരുതി എപ്പോളും എൻ്റെ പോസ്റ്റിൽ ഗോൾ അടിച്ചു കൊണ്ടേ ഇരിക്കുകയാണല്ലോ…..
അല്ലേലും കലാകാരൻ അല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല…..

ഞാൻ വീണ്ടും നാണംകെട്ടു നിന്നപ്പോൾ കുരുപ്പ് പിന്നെയും ഇടയ്ക്കു കയറി

“”അപ്പൂപ്പാ പത്തിമാമൻ ഫോണിൽ കൂടി പറയുന്നത് മുഴുവനും നുണകളാണ്….
ഇവിടുത്തെ ദോലിയൊക്കെ ചെയ്യും നമ്മുടെ കട പത്തിമാമൻ ഒറ്റയ്ക്ക് നോക്കും…. അപ്പൂപ്പന് പ്രായമായതുകൊണ്ട് ഇപ്പോൾ കൊള്ളില്ല എന്നൊക്കെയാ അടിച്ചു വിടുന്നത്…..””

“”കുഞ്ഞാവ നിന്നേ കുറിച്ചു പറയുന്നത് മുഴുവൻ സത്യമായിരിക്കുമല്ലേ …??
രണ്ടും തമ്മിൽ അല്ലേ ഭയങ്കര കൂട്ടു… “”
അച്ഛൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു

“”അപ്പൂപ്പാ ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ കുഞ്ഞവാക്കു മേടിച്ചു വയ്ക്കുന്ന കിൻഡർജോയും ഡയറി മിൽക്കും ഈ പത്തിമാമൻ തിന്നിട്ടു ബാക്കി അടിച്ചോണ്ടു പോയി കാമുകിക്ക് കൊടുക്കും…..

അങ്ങനെയാ കുഞ്ഞാവേടെ മുട്ടായി തീരുന്നത്…..””

“”എനിക്ക് നിന്റെ മുട്ടായി വേണ്ടെടി കുരുപ്പേ
ഞാൻ ഇന്ന് നിന്നേ….
കൂടെ ഉറങ്ങാൻ വന്നു കിടന്നിട്ടു ഉറങ്ങാതെ ഞാൻ പറയുന്നത് മുഴുവൻ കണ്ണടച്ച് കേട്ടു കിടക്കുകയാണല്ലേ…. “”

“”ഡാ നീ കുഞ്ഞിനോട് ദേഷ്യപ്പെടാതെ നിന്റെ കാര്യം നോക്ക്….
തോറ്റ ബിടെക് പേപ്പറുകൾ എഴുതിയെടുക്കാൻ വല്ല താല്പര്യവുമുണ്ടോ….???
അതോ ഇങ്ങനെ കാള കളിച്ചു നടക്കാനാണോ ഭാവം….

ഒരു പെണ്ണിനു ഒരു വശത്തു മോഹം കൊടുത്തിട്ടു ബിടെക് എട്ടു നിലയിൽ പൊട്ടി അവൻ വീട്ടിൽ അടയിരിക്കുന്നു…..

എടാ നിനക്കു എഴുതി ജയിക്കാൻ പറ്റില്ലായെങ്കിൽ എത്ര നാളായി ഞാൻ പറയുന്നു നമ്മുടെ കടയിൽ വന്നിരിക്കാൻ
നിന്നേ അതെങ്കിലും ഏല്പിച്ചു എനിക്കൊന്നു വിശ്രമിക്കാമല്ലോ….???

ഒന്നുമില്ലെങ്കിലും നിനക്ക് വയസ്സ് ഇരുപത്തിയാറു ആയില്ലേടാ….
അതല്ലാതെ ഇങ്ങനെ വല്ല പെണ്ണുങ്ങളേം ഓർത്തോണ്ട് ഇരുന്നാൽ ഈ ജീവിതകാലം മുഴുവൻ മോൻ അതും ഓർത്തു ഇവിടെ ഒറ്റയ്ക്ക് ഇരിക്കത്തെ ഉള്ളു…. “”

,,,,,,മോനെ അച്ഛൻ പറയുന്നത് കേൾക്കു അമ്മയും ചേച്ചിയും അച്ഛനു സപ്പോർട്ട് ആയി വന്നു…….

ഞാൻ എല്ലാവരുടെയും മുൻപിൽ നാറി നാണംകെട്ടു നിൽക്കുമ്പോൾ കുരുപ്പ് പോയി ഫ്രിഡ്ജിൽ ഇരുന്ന ഡയറി മിൽക്കും ഐസ് ക്രീമും എടുത്തുകൊണ്ട് വന്നിരുന്നു മുടിഞ്ഞ തീറ്റ………

കുറെ നേരം ഞാൻ കണ്ട്രോൾ ചെയ്തിരുന്നു അവസാനം സഹിക്കാൻ വയ്യാതെ ഞാൻ കുരുപ്പിന്റെ കയ്യിൽ നിന്നും ഐസ് ക്രീം തട്ടി പറിച്ചു……

“”ഇവിടെ താടാ പത്തി മാമ……””
എന്നു പറഞ്ഞ കുരുപ്പിനോട്
“” ഇത് എൻ്റെ അച്ഛന്റെ കടയിൽ നിന്നും കൊണ്ടു വന്നതാണ് നീ വേണമെങ്കിൽ പോയി വേറെ എടുക്കാൻ””
പറഞ്ഞു ഞാൻ ഓടി

ഞാനും എൻ്റെ ചുന്ദരി കുരുപ്പും ഇങ്ങനെ കൊടുത്തും മേടിചിച്ചും സുഖിച്ചു ജീവിക്കുകയായിരുന്നു……

ഞങ്ങളുടെ വഴക്കും കുശുമ്പും കണ്ടിട്ട് വീട്ടിലും നാട്ടിലും ഉള്ളവരെല്ലാം ചിരിയോട് ചിരിയാണ്……

,,,,,എന്തൊക്കെ വഴക്കുണ്ടാക്കിയാലും ആ കുരുപ്പിന് രാത്രിയിൽ ഉറങ്ങാൻ എൻ്റെ നെഞ്ചത്തെ ചൂട് തന്നെ വേണം…
എനിക്ക് അതോർക്കുമ്പോൾ പേടിയാണ് കല്യാണം കഴിഞ്ഞാൽ ഇവൾ എന്നെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ സമ്മതിക്കുമോ ആവോ….

ദിവസങ്ങൾ ഇങ്ങനെ ഞാനും കുരുപ്പും കൂടി തട്ടിയും മുട്ടിയും നീക്കി…..

കുരുപ്പിനെ കൊണ്ടു വലിയ ശല്യം ആണെങ്കിലും കുരുപ്പ് ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല…..

ഒരു ദിവസം അച്ഛൻ വെളിയിൽ പോയിട്ടു വന്നപ്പോൾ എന്നോട് പറഞ്ഞു

“”നാളെ മുതൽ എന്തായാലും മോൻ കടയിൽ പോയെ പറ്റു….
അച്ഛൻ പഴയ sfi കാരൻ ആയതുകൊണ്ട് ഇല്ലങ്കിൽ കുത്തി പള്ള വെളിയിലെടുക്കും പറയാൻ അല്ല…..

ഞാൻ നിന്റെ കാമുകിയുടെ വീട്ടിൽ പോയിരുന്നു കാര്യങ്ങൾ എല്ലാം അവരോട് സംസാരിച്ചു…..
നീ കട നടത്തുക ആണെന്നാണ് പറഞ്ഞത് അവർക്കും കുഴപ്പമൊന്നുമില്ല ഇനി കടയിൽ പോകാതെ നീ കുഴപ്പം ആക്കാതെ ഇരുന്നാൽ മതി…… “”

,,,ഞാൻ നോക്കിയപ്പോൾ എൻ്റെ കുഞ്ഞാവ പ്രിയപ്പെട്ട കുരുപ്പ് എന്നെയും അച്ഛനെയും സൂക്ഷിച്ചു നോക്കി നിൽക്കുന്നു….
ഈ കല്യാണം ഇനി എങ്ങനെ മുടക്കാം എന്നാണോ ആ കുരുപ്പ് മനസ്സിൽ ഓർക്കുന്നത്…..
തമ്പുരാന് അറിയാം……

എന്തായാലും ഞാൻ പെങ്ങളോട് പറഞ്ഞു എൻ്റെ കല്യാണം കഴിയുന്നത് വരെ ഈ സാധനത്തിനെ എവിടെ എങ്കിലും ഒന്ന് കൊണ്ടേ കളയാൻ……

,,,,കുരുപ്പ് എവിടെ പോകാൻ അവൾ ഇപ്പോൾ എൻ്റെ കല്യാണത്തിന് പായസം ഉപ്പിട്ട് വിളമ്പാൻ എന്താണ് മാർഗം ആലോചിച്ചു എൻ്റെ നെഞ്ചിൽ കിടന്നു ഉറങ്ങുകയാണ്…..

ഞാൻ അവൾക്കു അച്ഛൻ കൊണ്ടവെച്ചേക്കുന്ന കിൻഡർജോയ് എങ്ങനെ മോഷ്ടിക്കാമെന്നും ആലോചിച്ചു കിടക്കുന്നു…..

ഒരു ശ്രമം ആണ് അഭിപ്രായം പറയണം കേട്ടോ കൂട്ടുകാരെ

A story by അരുൺ നായർ

LEAVE A REPLY

Please enter your comment!
Please enter your name here