Home Latest ദേഷ്യം ഇരച്ചു ക്കയറി… നോട്ടുകള്‍ അമ്മയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പുറത്തേക്കു പോയി…

ദേഷ്യം ഇരച്ചു ക്കയറി… നോട്ടുകള്‍ അമ്മയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പുറത്തേക്കു പോയി…

0

ഞാന്‍ എന്‍റെ അമ്മയോട് പറഞ്ഞു .” അമ്മേ നാളെ കോളേജില്‍ നിന്നും വിനോദ യാത്ര പോവുന്നു .എനിക്ക് രണ്ടായിരം രൂപ വേണം … സത്യത്തില്‍ ഞാന്‍ അമ്മയോട നുണ പറഞ്ഞതായിരുന്നു…

അച്ഛന്‍ മരിച്ചതിനു ശേഷം അമ്മ എന്നെ വളരെ കഷ്ടപെട്ടാണ് വളര്‍ത്തുന്നത് എന്നാ കാര്യം ഞാന്‍ ചിലപ്പോളൊക്കെ മറക്കാറുണ്ട്… അടുത്തെ വീടുകളിലെ അടുക്കള പണികഴിഞ്ഞു വരുന്ന അമ്മയുടെ ശോഷിച്ച ശരീരം … അതെന്‍റെ അമ്മയാണെന്ന് കൂട്ടുകാരോട് പറയാന്‍ എനിക്ക് നാണം ആയിരുന്നു ….

മോനെ അമ്മയുടെ കൈയ്യില്‍ ഇതേയുള്ളൂ … അമ്മ കുറെ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ വച്ച് നീട്ടി. നാളെ കൂട്ടുകാരുടെ കൂടെ കള്ളുകുടിക്കാന്­‍ പോണം … എന്‍റെ വക പാര്‍ടി ഉണ്ടെന്നു അവനാമാരോട് പറഞ്ഞും പോയി … ദേഷ്യം ഇരച്ചു ക്കയറി …നോട്ടുകള്‍ അമ്മയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു . പുറത്തേക്കു പോയി…………

അങ്ങാടിയില്‍ കൂട്ടുകാരുടെ കൂടെ കൊച്ചുവര്‍ത്തമാ­നം പറഞ്ഞിരിക്കുകയാ­യിരുന്നു … കുറച്ചു ദൂരെയായി ഒരാള്‍കൂട്ടം . ഏതോ വണ്ടി ആരെയോ ഇടിചിട്ടിരിക്കു­ന്നു … കൂട്ടുകാരുടെ കൂടെ പോയി നോക്കി ….ആള്‍കൂട്ടത്തിലൂ­ടെ തലപൊക്കി നോക്കി ….അമ്മ ………. അമ്മേ …….എന്‍റെ അമ്മ ആണല്ലോ ഇത്…..പൊട്ടികരഞ്ഞ എന്നെ കൂട്ടുകാര്‍ താങ്ങി …. അമ്മ എന്നെ വിട്ടു പോയിരിക്കുന്നു …….വണ്ടി കേറിയിറങ്ങിയ എന്റെ അമ്മയുടെ ചിന്നഭിന്നമായ ശരീരം….എനിക്ക­് ……… അമ്മേ എന്നോട് പൊറുക്ക് അമ്മെ… കണ്ണ്‍ തുറക്കമ്മേ …

ചടങ്ങുകളെല്ലാം കഴിഞ്ഞു ..എല്ലാവരും പിരിഞ്ഞു പോയി തുടങ്ങിയിരുന്നു­ …. അമ്മയുടെ കട്ടിലില്‍ കിടക്കുവായിരുന്­നു … അടുത്ത വീട്ടിലെ കുഞ്ഞുമോള്‍ എന്റെ അടുത്തേക്ക് വന്നു … ഏട്ടാ ഇത് അമ്മ എട്ടന് തരാന്‍ പറഞ്ഞിട്ടാ പോയത് ..ആരോടും പറയല്ലേ എന്ന് പറഞ്ഞു ….
എന്നിട്ട് എന്റെ കയ്യിലേക്ക് ഒരെഴുത്ത് വച്ച് തന്നിട്ട കുഞ്ഞുമോള്‍ ഓടിപോയി..
പതിയെ എഴുത്ത് പൊട്ടിച്ചു

” മോനെ … അമ്മയോട് കഷമിക്കണം മോനെ … അമ്മയുടെ കയ്യില്‍ പൈസ ഇല്ലാത്തത കൊണ്ടാണ് ..അമ്മക് ഈയിടെ ആയി തീരാ വയ്യ … അച്ഛനേം ഉറക്കം കാണുന്നു ..മോന്ടച്ചന്‍ എന്നും ഉറക്കത്തില്‍ വന്നെന്നെ വിളിക്കും .. മോനെ അച്ഛന്‍ അമ്മയുടെ പേരില്‍ ഒരു പോളിസി എടുത്തിരുന്നു .. കുറച്ചേറെ കാശ് ഉണ്ടെന്നു തോന്നുന്നു … അമ്മക്ക് വേറെ വഴിയില്ല മോനെ … മോനെ ദൈവം അനുഗ്രഹിക്കും ..എന്‍റെ മോന്‍ നല്ല മോനായി വളരണം …അമ്മയുടെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാവും ” സ്നേഹത്തോടെ അമ്മ ……….

രചന : Rajeesh Ramakrishnan

LEAVE A REPLY

Please enter your comment!
Please enter your name here