Home Latest അമ്മക്ക് അറിയില്ലല്ലോ ഞങ്ങൾ മനസ്സ് കൊണ്ടു മാത്രമല്ല ഒന്നായതെന്നു…

അമ്മക്ക് അറിയില്ലല്ലോ ഞങ്ങൾ മനസ്സ് കൊണ്ടു മാത്രമല്ല ഒന്നായതെന്നു…

0

രചന : Arun Nair

“”മോനൂട്ടാ….
അമ്മേടെ മോനൂട്ടൻ പോകണ്ടെടാ ഇന്നു അവളുടെ അടുത്തേക്ക്
അവൾക്കു വേറെ കല്യാണം ആയെന്നാണ് പറഞ്ഞു കേട്ടത്
എൻ്റെ മോനൂട്ടൻ ആരുടേയും മുൻപിൽ താഴുന്നത് അമ്മക്ക് സഹിക്കാനാവില്ല….. “”

,,,,,രാവിലെ കുളിച്ചൊരുങ്ങി കാമുകിയെ കാണാൻ അമ്പലത്തിലേക്ക് പോകുന്ന എന്നോട് അമ്മ പറഞ്ഞു

അമ്മക്ക് അറിയില്ലല്ലോ ഞങ്ങൾ മനസ്സ് കൊണ്ടു മാത്രമല്ല ഒന്നായതെന്നു…..
എനിക്ക് അവളെയോ അവൾക്കു എന്നെയോ ഈ ജന്മം മറക്കാനാവില്ല…..

“”എൻ്റെ അമ്മേ ഞാൻ അവളെ കാണാൻ തന്നെയാണ് പോകുന്നത്….
അത് അവളോട് പോയി കെഞ്ചനൊന്നുമല്ല …….
അവളുടെ തീരുമാനം എന്താണെന്നു അറിയാൻ വേണ്ടി മാത്രം…..
എനിക്ക് ഉറപ്പു ആണമ്മേ അവൾക്കെന്നെ പിരിയാൻ പറ്റില്ലായെന്നു….. “”

“”അമ്മേടെ മോനൂട്ടൻ അമ്മ പറയുന്നത് കേൾക്കു….
പണ്ട് തൊട്ടേ അവളുടെ സ്വഭാവം ശരിയല്ലെന്ന് അമ്മ പറഞ്ഞതല്ലേ…..
ഇപ്പോൾ കല്യാണം ഉറപ്പിച്ചേക്കുന്ന ചെറുക്കനുമായി മോനൂട്ടനുമായി ഇഷ്ടത്തിലാകും മുൻപ് അമ്മ അവളെ കണ്ടിട്ടുണ്ട്…..
എൻ്റെ മോനൂട്ടൻ ചെറുത് ആകല്ലേ പോയി….””

“”അമ്മ പോയി വല്ല പണിയും ഉണ്ടേൽ ചെയ്യൂ….
ഞാൻ എന്തായാലും പോയിട്ടു വരാം….

ഇപ്പോൾ അമ്മ പറയുന്ന ഈ പെണ്ണ് കാണാൻ വന്നവൻ അവളുടെ പുറകെ നടന്നു ശല്യം ചെയ്തപ്പോൾ ഞാൻ എടുത്തിട്ടു പൂശിയത് അമ്മക്ക് അറിയില്ലല്ലോ….???
അവൾ തന്നെ ആ മരങ്ങോടനും ആയുള്ള കല്യാണം മുടക്കിക്കോളും…….

വെറുതെ അമ്മ ആവശ്യം ഇല്ലാത്ത കാര്യങ്ങളോർത്തു ടെൻഷൻ അടിക്കേണ്ട ഈ വയസാം കാലത്തു…..
ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ കുറിച്ചു അനാവശ്യം പറഞ്ഞു പരത്താതെ……… “”

,,,,ഞാൻ അതും പറഞ്ഞേന്റെ ആർ എക്സ് ഹൻഡ്രെഡ് എടുത്തുകൊണ്ട് നല്ല ശബ്ദം കേൾപിച്ചുകൊണ്ട് അമ്പലത്തിലേക്ക് പോയി…..
അവിടെ ചെന്നപ്പോൾ എൻ്റെ പ്രിയ കാമുകി എന്നെയും നോക്കി അവിടെ നില്പുണ്ടായിരുന്നു….

“”ഇത് എവിടെ പോയി കിടക്കുക ആയിരുന്നെടാ…???
എത്ര നേരമായി ഞാൻ നോക്കി നിൽക്കുന്നു…..
ദേഷ്യം വന്നിട്ട് പോകാൻ തുടങ്ങിയതാണ്…. “”

“”എൻ്റെ പൊന്നു മോളെ ഇറങ്ങാൻ നേരം അമ്മ കുറച്ചു നേരം വർത്തമാനം പറഞ്ഞു നിന്നു…
അതല്ലേ താമസിച്ചു പോയത്…
നീ ഒന്ന് ക്ഷമിക്കു ഞാൻ ഇങ്ങു വന്നില്ലേ “”

“”ഉവേ എനിക്ക് വീട്ടിൽ പോയിട്ട് വേറെ നൂറു കാര്യങ്ങൾ ഉള്ളതാണ് അപ്പോളാണ് അവന്റെ ഒരു അമ്മയോട് സംസാരം… “”

“”ദേ പെണ്ണേ നിർത്തിക്കോ
അമ്മയെ പറഞ്ഞാൽ എനിക്ക് ഇഷ്ടമാകില്ല
അത് ആദ്യം പറഞ്ഞേക്കാം “”

“”ഞാൻ ഒന്നും പറയുന്നില്ല
നീ വീട്ടിൽ പോയി അമ്മയേം കെട്ടിപിടിച്ചു ഇരുന്നോ…
ഒരു ജോലിക്കും പോകണ്ട…
എന്നെ നല്ല ആൺപിള്ളേർ കല്യാണം കഴിച്ചുകൊണ്ട് പൊക്കോളും… “”

“”അല്ലേലും അമ്മ പറഞ്ഞിരുന്നു നിനക്ക് ആലോചനകൾ വരുന്നുണ്ടെന്നു….
അവനെ ഞാൻ പിടിച്ചു ഇടിച്ചതിന്റെ കൃമി കടി അവനു മാറിയോടി ഇപ്പോൾ “”

“”ഡാ അതൊക്കെ പണ്ടല്ലേ
നീ ഇപ്പോൾ അവനെ ഒന്ന് കണ്ടു നോക്ക്…..
യുകെയിൽ പോയി നല്ല സായിപ്പിനെ പോലെയാണ് ഇരിക്കുന്നത് കയ്യിൽ നിറയെ പൈസയും മസിലും…..
വീട്ടുകാർ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്…. “”

“”ഹോ അവിടം വരെ എത്തിയോ കാര്യങ്ങൾ
എന്നിട്ടു നീ എന്ത് പറഞ്ഞു
നിന്റെ വീട്ടുകാർക്ക് അറിയാവുന്നതല്ലേ നമ്മുടെ ബന്ധം…. “”

“”ഞാൻ എന്ത് പറയാൻ ആണെടാ….
നിനക്ക് അറിയാമല്ലോ അച്ഛന്റെ സ്വഭാവം…

അച്ഛൻ പറയുന്നത് ഈ പ്രായത്തിൽ പലതും തോന്നും അതൊക്കെ ഈ പ്രായത്തിൽ തന്നെ ഉപേക്ഷിച്ചില്ലായെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നാണ്…..

അല്ലേലും യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അവനെയും ഇവിടെ ഓട്ടോയും ഓടിച്ചു നടക്കുന്ന നിന്നെയും തമ്മിൽ എങ്ങനെ ആണെടാ താരതമ്യം ചെയുന്നത്….

നീ തന്നെ ഓർത്തു നോക്ക് നിനക്ക് ഒരു പെങ്ങൾ ഉണ്ടെങ്കിൽ നീ എന്ത് ചെയ്തേനെ……??? “”

“”എനിക്ക് ഒരു പെങ്ങൾ ഉണ്ടേൽ ഞാൻ അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കും കാര്യങ്ങൾ…
അല്ലാതെ ചുമ്മാ ആവശ്യം ഇല്ലാത്തതിന് നിർബന്ധിക്കില്ല…. “”

“”എന്ത് ചെയ്യാനാടാ എൻറെ വീട്ടുകാർക്ക് നിന്റെ അത്രയും മാനസിക വികാസമില്ല….
നിനക്ക് അറിയാമല്ലോ എനിക്ക് എൻ്റെ അച്ഛനെ എതിർക്കാനാവില്ലയെന്നു…. “”

“”എന്തിനാ പറഞ്ഞു നിർത്തിയത് നീ….
പറയാൻ മേലെ നിങ്ങളുടെ സ്ഥിരം ഡയലോഗ്…””

“”അത് എന്തുവാടാ..??
എനിക്ക് ഒന്നും അറിയില്ല ”

“”അല്ല തേക്കുമ്പോൾ പറയാറില്ലേ
ചേട്ടന് എന്നെക്കാൾ നല്ല പെണ്ണിനെ കിട്ടും….
നമ്മുടെ നല്ലതിന് ആണെന്ന് കരുതിയാൽ മതിയെന്ന്….. “”

“”ഓഹ് അങ്ങനെ….
അപ്പോൾ ഞാൻ നിന്നേ തേച്ചത് ആണെന്ന്…..
നിനക്ക് എൻ്റെ അവസ്ഥ മനസ്സിലാക്കാൻ വയ്യല്ലേ…..

എന്നാൽ എനിക്ക് നിന്നോട് കൂടുതൽ ഒന്നും സംസാരിക്കാനുമില്ല ഞാൻ പോകുന്നു…..
ഞാൻ തേച്ചു കരുതി നീ എന്ത് വേണമെങ്കിൽ കാണിച്ചോ…. “”

,,,അതും പറഞ്ഞു എന്നോട് ദേഷ്യം കാണിച്ചു അവൾ കടന്നു പോയി എൻ്റെ കണ്മുൻപിൽ കൂടി എന്നന്നേക്കുമായി…..
പക്ഷെ എത്ര ശ്രമിച്ചിട്ടും എൻ്റെ ഉള്ളിൽ നിന്നും എനിക്ക് അവളെ പറഞ്ഞു വിടാൻ കഴിഞ്ഞില്ല…..

എന്നിട്ടും പോകും വഴി ഞാൻ വിളിച്ചു പറഞ്ഞു അവളോട്

“”ഈ ലോകത്ത് വേറെ ഏത് പെണ്ണ് എന്നെ ഉപേക്ഷിച്ചാലും എൻ്റെ അമ്മയെന്നെ ഉപേക്ഷിക്കില്ലയെന്നു…..
എനിക്ക് എൻ്റെ അമ്മയെ മതി….. നിന്നേ വേണ്ട…..””

ഞാൻ എൻ്റെ രണ്ടു സുഹൃത്തുക്കളെ വിളിച്ചു

“”ഡാ നമുക്കു ഇന്നു കുടിക്കണം…
അവൾ എന്നെ ഇട്ടിട്ടു പോയെടാ….
അത് മാത്രമല്ല അമ്മ പറഞ്ഞതാ അവൾ പറ്റിക്കുമെന്നു അത് വിശ്വസിക്കാതെ ഇറങ്ങി വന്നത്കൊണ്ട് അമ്മയേം ഫേസ് ചെയ്യാൻ വയ്യ….
ആകെ മൊത്തം നാണക്കേട് ആണ്‌ മച്ചാന്മാരെ…. “”

“”മച്ചാനെ വീശാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ടെടാ പക്ഷെ പൈസ ഇല്ല… “”

“”ഇന്നു പൈസ ഒക്കെ ഞാൻ കൊടുക്കും…
നീ ഒക്കെ വെറുതെ കൂടെ വന്നാൽ മാത്രം മതി….””

,,,,അവളു തേച്ചു ഒട്ടിച്ചു പോയ സങ്കടത്തിലും അമ്മയുടെ മുഖത്തു നോക്കാൻ ഉള്ള നാണക്കേടും എന്നെകൊണ്ടു എണ്ണം ഇല്ലാത്ത അത്രയും കുടിപ്പിച്ചു…..

ഞാൻ ആ ബാറിൽ ഇരുന്നു അച്ഛൻ മരിച്ചു കഴിഞ്ഞു എന്നെ കഷ്ടപ്പെട്ടു വളർത്തിയ അമ്മയുടെ ബുദ്ധിമുട്ടും…… അവളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും എന്നെ വഞ്ചിച്ച കഥയും പറഞ്ഞു കൊണ്ടേ ഇരുന്നു….
കേൾക്കുന്നവർക്ക് ബോർ അടിക്കുന്നുണ്ടോ എന്നൊന്നും ഞാൻ ഓർത്താതെ ഇല്ല …..

അവസാനം ആരൊക്കെയോ ആയി അടിയും ഉണ്ടാക്കി നല്ല തല്ലും കൊണ്ടിട്ടാണ്‌ ഞാൻ വീട്ടിൽ എത്തിയത്…..
കൂട്ടുകാർ മച്ചാന്മാരും അങ്ങനെ തന്നെ ആകും ചെന്നത് എനിക്ക് ഓർമയില്ല….

എന്തായാലും ഒരു ബോധവും ഇല്ലാത്തതു കൊണ്ടു അമ്മയെ ഒന്ന് നോക്കിയിട്ട് പോയി കിടക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല….. ഭാഗ്യം …..

അത്രക്കും അധപതിച്ചുള്ള എൻ്റെ വരവ് കണ്ടിട്ടും എൻ്റെ അമ്മ എന്നെ ഒരു വഴക്കും പറഞ്ഞില്ല…..
എൻ്റെ കിടപ്പു കണ്ടു കരയുക മാത്രമേ ചെയ്തോളു…..

രാത്രിയുടെ യാമങ്ങൾ ബോധം ഇല്ലാതെ കിടക്കുന്ന എൻ്റെ തെറി വിളിയും കരച്ചിലും കുറ്റം പറച്ചിലും ഒക്കെ ആയി കടന്നു പോയി……

,,,,രാവിലെ വീടിന്റെ മുൻവശത്ത് ബഹളം നടക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്
നോക്കിയപ്പോൾ എൻ്റെ മച്ചാന്മാരുടെ വീട്ടുകാർ ആണ്‌

അവരു ഇത്രയും മാത്രം പറയുന്നുണ്ട് അമ്മയോട്….

“”നിങ്ങളുടെ മോൻ നിങ്ങളുടെ ഭർത്താവിനെ പോലെ കുടിച്ചു മരിച്ചോട്ടെ അതിൽ ഞങ്ങൾക്ക് പരാതി ഇല്ല…..
പക്ഷേ ഞങ്ങളുടെ മക്കളെ കൂടി നശിപ്പിക്കരുതെന്നു അവനോടു പറഞ്ഞേക്കണം…. “”

എനിക്ക് ഇറങ്ങി ചെന്നു എല്ലാത്തിനെയും അടിച്ച് ഓടിക്കാൻ തോന്നി….
പക്ഷെ കൂട്ടുകാരുടെ വീട്ടുകാർ ആയതുകൊണ്ടും എൻ്റെ തല നേരെ നിൽക്കാത്തത് കൊണ്ടും ഞാൻ കട്ടിലിൽ തന്നെ പോയി കിടന്നു……

ബഹളം എല്ലാം കഴിഞ്ഞപ്പോൾ അമ്മ എൻ്റെ അടുത്തേക്ക് വന്നു….

“”മോനൂട്ടാ….
അമ്മേടെ മോൻ ഉണർന്നോ…???
എന്തിനാ ഇന്നലെ അങ്ങനെ കുടിച്ചത്..,???
അമ്മ പറഞ്ഞതല്ലേ പോകണ്ട എന്നു…. “”

“”അമ്മേ പറ്റി പോയി….
അവളെ ഞാൻ വിശ്വസിച്ചു പോയി…
ഇത്രയും വലിയ ചതി ഞാൻ പ്രതീക്ഷിച്ചില്ല അമ്മേ…. “”

“”പോട്ടെ മോനെ….
എല്ലാവർക്കും ഉണ്ട് ജീവിതത്തിൽ ഇങ്ങനെയുള്ള ഒരു കാലഘട്ടം അത് ബുദ്ധിപൂർവം മറികടക്കുന്നവർ ജീവിതത്തിൽ വിജയിക്കും…….
എൻ്റെ മോന്റെ ജീവിതം ഞങ്ങളുടെ ജീവിതം പോലെ ആയി പോകരുത്…. “”
അമ്മയുടെ കണ്ണുകൾ നിറഞ്ഞു തൂവി
അമ്മ സാരി തലപ്പ് കൊണ്ടു മുഖം തുടച്ചു

“‘ഇല്ല അമ്മേ….
ഇന്നലെ അവളു പോയതിന്റെയും അമ്മയെ എതിർത്തത്തിന്റെയും ദുഃഖത്തിൽ കുടിച്ചാണ്….
ഇനി ഞാൻ ആവർത്തിക്കില്ല…. “”

“”അമ്മ മോനോട് ഈ വിഷമം മറക്കാൻ ഒരു കാര്യം പറയട്ടെ….
അമ്മ പറഞ്ഞാൽ മോൻ കേൾക്കുമോ…??? “”

“”എന്താണമ്മേ…??
അമ്മ എന്ത് പറഞ്ഞാലും ഞാൻ കേട്ടോളാം …. “”

“”എങ്കിൽ എൻ്റെ മോൻ കല്യാണം കഴിക്കണം
അതും അവളുടെ കല്യാണ മുഹൂർത്തത്തിന് പത്തു മിനിറ്റ് എങ്കിലും മുന്നേ….
എന്നിട്ടു മോന്റെ ഭാര്യയേം പിടിച്ചോണ്ട് അവളുടെ മുൻപിലൂടെ നടക്കണം….
അവൾക്കു അതുകണ്ടു മനസ്സ് നീറിക്കോളും…..””

“”അമ്മ ഭയങ്കര മാസ് ആണല്ലോ….
പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ….???
അവളുടെ കല്യാണത്തിന് ഇനി ഇനി അധിക ദിവസമൊന്നും കാണില്ല….
അതിനുള്ളിൽ എങ്ങനെയാ നമ്മൾ എല്ലാം കൂടി…..
ഒരു പെണ്ണിനെ കിട്ടണ്ടേ അതും പരസ്പരം ഇഷ്ടം ആകുകയും വേണം…. “”

അമ്മ കള്ള ചിരിയോടെ പറഞ്ഞു

“”അതൊക്കെ അമ്മ കണ്ടു വച്ചിട്ടുണ്ട്….
അമ്മാവന്റെ മോൾ എങ്ങനെ ഉണ്ട്….
അവർക്കും സമ്മതം ആണ്‌ മോനെ….
വേറെ ഒന്നും കൊണ്ടു അല്ല നിനക്ക് നല്ല കാലം വരുന്നതേ ഉള്ളു ജാതക പ്രകാരം….
അമ്മാവന് അതിലൊക്കെ ഭയങ്കര വിശ്വാസം ആണെന്ന് മോനു അറിയാല്ലോ…??? “”

“”എന്നാലും അവളു…
അവൾക്കു എൻ്റെ കാര്യം മുഴുവൻ അറിയാം……””

“”അറിയാവുന്നത് കൊണ്ടാണ് അവൾ തന്നെ മതിയെന്ന് അമ്മ പറഞ്ഞത്….
നാളെ നിങ്ങൾ തമ്മിൽ അതും പറഞ്ഞൊരു വഴക്ക് ഉണ്ടാകില്ല….

അത് മാത്രം അല്ല അവളും അറിയട്ടെ
അവൾ പോയതിൽ നിനക്കൊരു സങ്കടവും ഇല്ലെന്നു ….
അല്ലേലും ഇങ്ങനെ ഉള്ള അവളുമാരുടെ ജീവിതം ഒക്കെ കോഞ്ഞാട്ട ആകും “”

“”പ്രേമിച്ച പെണ്ണിന്റെ ജീവിതം മോശം ആയി കാണാൻ നല്ല ഒരു ആണ്ചെറുക്കനും ആഗ്രഹിക്കില്ല അമ്മേ…..
അമ്മ ഒരു പെണ്ണ് അല്ലേ പിന്നെ അമ്മക്ക് എന്താണ് ഇത്രയും വാശി…..””

“”നീ എൻ്റെ മകൻ ആയതുകൊണ്ട്….
നിന്റെ മുഖം ആരെങ്കിലും കാരണം വാടിയാൽ അമ്മ ആ വാട്ടം മാറ്റാൻ ഏതറ്റം വരെയും പോകും….

അമ്മ എന്ന വാക്കിന് സ്നേഹം എന്നു മാത്രമല്ല അർത്ഥം…..
മക്കളെ പീഡിപ്പിച്ചാൽ അത് ചെയ്യുന്നവരെ…. അവർക്കു മുൻപിൽ സ്വന്തം മക്കൾ ജയിക്കും വരെ ഇട്ടു പീഡിപ്പിക്കാൻ അമ്മക്ക് ഒരു മനസ്താപവും ഉണ്ടാകില്ല മോനെ…. “”

“”അമ്മ മാസ്സ് അല്ല കൊല മാസ്സ് ആണ്‌…. അമ്മേ അമ്മയെ പോലെ ഒരു അമ്മയെ കിട്ടിയത് എൻ്റെ ഭാഗ്യം… “”

“‘അമ്മ പാവം ഒരു സ്ത്രീ ആണ്‌ മോനെ ആ എന്നെ ഝാൻസി റാണി ആക്കിയത് നിന്റെ കാമുകി തന്നെ ആണ്‌….
അവൾക്കു അറിയില്ലല്ലോ നിന്റെ കണ്ണുനീർ ഒപ്പാൻ ഏതു അറ്റം വരെയും പോകുന്ന ഒരു അമ്മ നിനക്ക് ഉണ്ടെന്നു….. “”

,,,,ഉള്ളിൽ ഒരുപാട് ദുഃഖം ഉണ്ടായിരുന്നുവെങ്കിലും അമ്മയുടെ സന്തോഷത്തിനു വേണ്ടി ഞാൻ മുറപ്പെണ്ണും ആയുള്ള വിവാഹത്തിന് സമ്മതിച്ചു……. കാരണം അച്ഛൻ മരിച്ചപ്പോൾ അമ്മക്ക് എത്ര ദുഃഖം ഉണ്ടായിരുന്നിരിക്കും എന്നിട്ടും ഒരു പതർച്ചയും കൂടാതെ അല്ലേ അമ്മ എന്നെ ഇത്രയുമാക്കിയത്….

എൻ്റെ സമ്മതം കിട്ടിയതോടെ കുടുംബത്തിൽ കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾ പെട്ടെന്ന് നടന്നു…….
അവളുടെ കല്യാണത്തിന് അര മണിക്കൂർ മുൻപ് അമ്മ അതെ സ്ഥലത്ത് വച്ചു എൻ്റെ കല്യാണം നടത്താനും തീരുമാനിച്ചു…..

,,,,വലിയ ആഡംബരം ഒന്നും ഇല്ലായിരുന്നുവെങ്കിലും വളരെ ഭംഗി ആയി തന്നെ എൻ്റെ വിവാഹവും നടന്നു…..
വിവാഹം കഴിഞ്ഞു ഞാനും എൻ്റെ പെണ്ണും കൂടി ഇറങ്ങുമ്പോൾ കാമുകിയുടെ ചെറുക്കൻ ഞാൻ ഇരുന്ന സ്ഥലത്ത് ഇരിക്കുന്നുണ്ടായിരുന്നു…..
എനിക്ക് അതുകണ്ടപ്പോൾ എൻ്റെ എച്ചില് തിന്നാൻ വന്ന പട്ടിയെയാണ് ഓർമ്മ വന്നത്……

,,,,നടയുടെ വെളിയിൽ ഇറങ്ങിയപ്പോൾ ഞങ്ങൾ കണ്ടു…
എൻ്റെ പഴയ കാമുകി കയറി വരുന്നു….

പെട്ടെന്ന് അമ്മ അത്യാവശ്യം ഉറക്കെ വരുന്ന കാമുകിയും വീട്ടുകാരും കേൾക്കാനായി തന്നെ പറഞ്ഞു

“”ഡാ അവളെ അങ്ങു ചേർത്ത് പിടിക്ക്
ജീവിതകാലം മുഴുവൻ നിന്റെ കൂടെ ഉള്ള പെണ്ണാണ്…..
സത്യം ഉള്ളവൾ…..
അല്ലാതെ കണ്ട തേപ്പുപെട്ടികൾ പോലെയല്ല….. “”

അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ എൻ്റെ ഭാര്യയെ ചേർത്ത് പിടിച്ചു….
എന്നിട്ടു പഴയ കാമുകിയെ ഒളികണ്ണ് ഇട്ടൊന്നു നോക്കി…..
ആ ശവത്തിന്റെ മുഖത്തെ ദേഷ്യമെനിക് കാണാമായിരുന്നു…

ആ സമയം അമ്മ എൻ്റെ ഭാര്യയുടെ താലി എടുത്തു പുറത്ത് ഇടുക ആയിരുന്നു…..

‘”എല്ലാവരും കാണട്ടെ എൻ്റെ മോൻ കെട്ടിയ താലി എന്നും പറഞ്ഞു കൊണ്ടു…… “”

അമ്മ താലിയെടുത്തു പുറത്തിട്ടു കഴിഞ്ഞു കാമുകിയോട് ഉള്ള നോട്ടം പൂർണമായും നിർത്തി താലികെട്ടിയ പെണ്ണിലേക്കു മാറ്റിയിട്ടു ഞാൻ നോക്കിയപ്പോൾ ലോട്ടറി വിൽക്കുന്ന ഭാസ്കര ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു എന്നെയും കാത്തു ആ സന്തോഷ വാർത്ത പറയാൻ
ഇത്തവണ കാരുണ്യ ലോട്ടറി ഞാൻ എടുത്ത ടിക്കറ്റിനു അടിച്ചെന്ന്

അമ്മ അപ്പോളും പറഞ്ഞു

“”അല്ലേലും അങ്ങനെയാ നല്ല ഐശ്വര്യമുള്ള പെണ്ണുങ്ങൾ കൂടെ വന്നു കഴിയുമ്പോൾ ജീവിതം നല്ല കളർ ആകുമെന്ന്…..
ഇനിയെന്റെ മക്കൾ ഇതങ്ങോട്ട് വെച്ച് പൊളിക്ക് “”

എന്നു പറഞ്ഞു അമ്മ കൈയിൽ ഇരുന്ന റെയ്ബാൻ എടുത്ത് തന്നു

അതുകൂടി ആയതോടെ തേപ്പുപെട്ടിയുടെ മുഖം കടന്നൽ കുത്തേറ്റത് പോലെ ആയി

A story by #അരുൺ_നായർ

അമ്മയെയും മോനെയും കുറിച്ചുള്ള അഭിപ്രായങ്ങൾ പറയണേ ചങ്കുകളെ

LEAVE A REPLY

Please enter your comment!
Please enter your name here