Home Viral ‘ഈശ്വരാ പെണ്‍കുഞ്ഞാണ് !! ആണൊരുത്തന്റെ കയ്യില്‍ ഏല്പിക്കും വരെ ചങ്കില്‍ തീയാണ് !!’ പെണ്‍കുഞ്ഞുള്ള മാതാപിതാക്കള്‍...

‘ഈശ്വരാ പെണ്‍കുഞ്ഞാണ് !! ആണൊരുത്തന്റെ കയ്യില്‍ ഏല്പിക്കും വരെ ചങ്കില്‍ തീയാണ് !!’ പെണ്‍കുഞ്ഞുള്ള മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

0

ഒരുപരിധിവരെ നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ ഇന്നത്തെ അവസ്ഥയില്‍ ആക്കിയതിന് കാരണക്കാര്‍ നമ്മള്‍ തന്നെയല്ലേ? ജനിച്ചു വീഴുന്ന നിമിഷം മുതല്‍. ‘ഈശ്വരാ പെണ്‍കുഞ്ഞാണ് !! ആണൊരുത്തന്റെ കയ്യില്‍ ഏല്പിക്കും വരെ ചങ്കില്‍ തീയാണ് !!’ ഈ ഒരു വാചകം കുടുംബത്തില്‍ നിന്നും കേള്‍ക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ ഭാഗ്യവതികള്‍.’പതിനായിരത്തില്‍ ഒരുവള്‍’ എന്നു ഞാന്‍ പറയും.

മാതാപിതാക്കള്‍ ആളിക്കത്തിക്കുന്ന ഈ തീ പിന്നീട് ആളുന്നതു നമ്മുടെ പെണ്‍കുഞ്ഞിന്റെ മനസ്സിലാണ്. അടക്കം, ഒതുക്കം, ചിട്ടവട്ടങ്ങള്‍ തുടങ്ങി എന്നോ ഒരുനാള്‍ വിവാഹം കഴിച്ചയക്കാന്‍ പോകുന്ന ഏതോ ഒരു വീടിന്റെ അച്ചടക്ക വിവരണം വരെ ഒരു പതിനഞ്ചു വയസ്സിനു മുന്‍പ് തന്നെ അവളുടെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന വാളാകുന്നു

ഉറച്ചൊന്നു സംസാരിക്കാന്‍ ഭയക്കുന്ന, ചിരിക്കാന്‍ ഭയക്കുന്ന കുഞ്ഞുങ്ങളുണ്ട്.ഉറക്കെ ചിരിക്കുന്ന പെണ്ണുങ്ങള്‍ മോശക്കാരികളത്രേ..!അയലത്തെ വീട്ടില്‍ കേള്‍ക്കാമല്ലോടി നിന്റെ ചിരി. !! അയലത്തെ വീട്ടില്‍ കേള്‍ക്കാന്‍ പാടില്ലാത്തതു നിന്റെ ചിരിയല്ല ഉള്ളിലടക്കുന്ന കരച്ചിലുകളാണ്.

സ്കൂള്‍ വിശേഷങ്ങളുമായി ഓടിവരുന്ന കുഞ്ഞിനൊരു പത്തുമിനിറ്റ് ചെവി കൊടുക്കൂ. അവള്‍ക്കതൊരു ധൈര്യമാണ്. ‘എന്നെ കേള്‍ക്കാന്‍ ഒരാളുണ്ട്’ എന്ന അവളുടെ സന്തോഷം മാത്രമല്ല, അവളുടെ മനസ്സിന്റെ ഉള്ളറകളും നിങ്ങള്‍ക്കറിയാന്‍ കഴിയും.

അനാവശ്യ സ്നേഹപ്രകടനങ്ങള്‍ നടത്തുന്ന ബന്ധുക്കളും, സുഹൃത്തുക്കളും, നിങ്ങളുടെ മുന്‍പില്‍ സദാചാര പ്രമുഖരായിരിക്കാം. അമ്മേ എനിക്കാ മാമനെ ഇഷ്ട്ടമല്ല, എന്നോട് അങ്ങിനെ/ ഇങ്ങനെ ചെയ്തു എന്ന പരാതിക്ക് നമ്മള്‍ കൊടുക്കേണ്ട മറുപടി ഞാന്‍ ശ്രദ്ധിക്കാം, അല്ലെങ്കില്‍ അയാളിനി ഈ വീട്ടില്‍ വരില്ല എന്ന ഉറപ്പോ ആണ്.നമ്മളില്‍ എഴുപതു ശതമാനം വരുന്ന രക്ഷിതാക്കള്‍ പറയുന്ന ആദ്യവാചകം ഇതാണ്. അയാള്‍ അല്ലെങ്കില്‍ അവന്‍ അങ്ങിനെ ചെയ്യുമോ!! നമ്മുടെ കുഞ്ഞിന്റെ വിശ്വാസത്തിന്‍മേല്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ആണി.

സാമാന്യ ബോധത്തോടൊപ്പം ധൈര്യവും കൂടി നല്‍കൂ പെണ്‍കുട്ടികള്‍ക്ക്. ആവശ്യവും അനാവശ്യവും തിരിച്ചറിയാന്‍, തന്റെ നേര്‍ക്ക് നീളുന്ന നോട്ടം (സ്വന്തം അച്ഛന്റെതാണെങ്കില്‍ കൂടി) അസ്ഥാനത്താണോ എന്ന് തിരിച്ചറിയാനായുള്ള കാഴ്ചയുണ്ടാവണം അവള്‍ക്ക്!സര്‍വ്വം സഹയായ ഭൂമി പോലും ഒന്ന് കുലുങ്ങാറില്ലേ, തീരെ നിവര്‍ത്തിയില്ലാതെ വന്നാല്‍. ഏതു പെണ്ണും ഒരു നിമിഷത്തേക്കെങ്കിലും ഇങ്ങനെ ആയിപ്പോകും.. ഇങ്ങനെ ആകണം. ഇതാണ് ശരി. എന്ന് സമര്‍ത്ഥിക്കുന്നില്ല, പക്ഷെ സ്മാര്‍ത്ത വിചാരണ നടത്തി അഗ്നിശുദ്ധി തെളിയിച്ചു വരും വരെ കാലം കാത്തു നില്‍ക്കില്ലല്ലോ?ചൊവ്വയില്‍ വരെയെത്തി മനുഷ്യ സാന്നിധ്യം. എന്നിട്ടും, മെസ്സേജ് അയച്ചു ദൈവത്തിന്റെ അപ്രതീക്ഷിത അനുഗ്രഹവും കാത്തിരിക്കുന്നതും അതേ മനുഷ്യര്‍ തന്നെ. പൊള്ളത്തരങ്ങള്‍ എത്രയൊക്കെ കണ്മുന്നില്‍ പൊളിഞ്ഞു വീണാലും, നമ്മള്‍ ഇനിയും പോകും മരുപ്പച്ചകള്‍ തേടി. അതാണ് ദുരന്തം.

നമ്മള്‍ നമ്മുടെ പെണ്‍കുഞ്ഞുകളെ കൂടുതല്‍ ശ്രദ്ധിക്കണം. അവര്‍ ആരോടും ഇടപെടുന്നു. അവരുടെ സ്വഭാവം മാറുന്നുണ്ടോ, ഉറക്കത്തില്‍ ഞെട്ടി ഉണരുന്നോണ്ടോ, ശരീരത്തില്‍ സ്വകര്യ ഭാഗത്തു പാടുകള്‍ ഉണ്ടോ, എന്ന് അമ്മമാര്‍ നോക്കണം.ആയാപക്കത്തു വീട്ടില്‍ കുഞ്ഞുങ്ങളെ കഴിവതും വിടാതിരിക്കുക, അന്യ ആണുങ്ങള്‍ കുഞ്ഞുങ്ങളെ കൂടുതല്‍ താലോലിക്കുന്ന അവസരം ഒഴിവാക്കുക, ഒറ്റക്കു അന്യ ആണുങ്ങള്‍ ഉള്ള വീട്ടില്‍ ചിലവഴിക്കാന്‍ കുഞ്ഞുങ്ങളെ വിടാതിരിക്കുക കുഞ്ഞുങ്ങക്കു അവരുടെ നല്ല കുട്ടുകാര്‍ ആയിരിക്കണം മാതാപിതാക്കള്‍.

അവരുടെ എല്ലാം കാര്യം. തമാശ, ഒരു ദിവസം അവര്‍ക്കു സംഭവിച്ചത് എല്ലാം തുറന്നു പറയാന്‍ ഉള്ള ഫ്രണ്ട് ആയിരിക്കണം മാതാപിതാക്കള്‍. നമ്മുടെ ഒരു മണിക്കൂര്‍ അവര്‍ക്കു വേണ്ടി രാത്രി നീക്കി വയ്ക്കണം. നമ്മള്‍ ജീവിക്കുന്നത് കഷ്ട്ടപെടുന്നത് നമ്മുടെ ജീവന്‍ ആയ കുഞ്ഞുങ്ങള്‍ വേണ്ടി ആണ്. അവരുടെ സന്തോഷത്തിനു വേണ്ടി ആണ്, അവരുടെ സുരക്ഷ ആണ് നമ്മുടെ ജീവിതം.. അവര്‍ വളര്‍ന്നു അവരെ തന്നെ അവര്‍ സംരക്ഷിക്കാന്‍ ആവുന്ന സമയം വരെ നമ്മള്‍ അവരുടെ കാവല്‍ നായെ ആയിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here