Home Latest എനിക്കും ഉണ്ടായിരുന്നു പ്രണയം.. തലതെറിച്ച് നടന്ന എന്നെ ഒരു തൊട്ടാവാടിയാക്കിയവൾ…

എനിക്കും ഉണ്ടായിരുന്നു പ്രണയം.. തലതെറിച്ച് നടന്ന എന്നെ ഒരു തൊട്ടാവാടിയാക്കിയവൾ…

0

എനിക്കും ഉണ്ടായിരുന്നു പ്രണയം.. തലതെറിച്ച് നടന്ന എന്നെ ഒരു തൊട്ടാവാടിയാക്കിയവൾ..

ഒരു അനാഥപെണ്ണ്’. ഇല്ലാതാക്കിയതിന്റെ വില മനസ്സിലാക്കി തന്നവൾ.. ഒരു കുഞ്ഞ് കാന്താരി പക്ഷെ അതിന് അതികം ആയുസ്സ് ഇല്ലായിരുന്നു.

ഒരു കത്ത് മാത്രം ബാക്കിയാക്കി അവൾ സ്വയം ജീവനൊടുക്കി… പക്ഷെ ഇന്നും സൂക്ഷിച്ച് വച്ചിട്ടുണ്ട് ഞാൻ അവളുടെ കഴുത്തിൽ ഞാൻ അവസാനമായി അണിയിച്ച് താലിയും കത്തും ആരും കാണാതെ..

അവൾക്ക് മാത്രം ഇടം ഉള്ള എന്റെ നെഞ്ചിൽ മറ്റൊരുത്തിക്കും സ്ഥാനം നൽകാൻ ആവാതെ.. ഈ കത്തും….

പ്രിയപ്പെട്ട മാഷിന്…

നിന്റെ സൗഹൃദം ഒരു അനാഥയായ് എനിക്കി എല്ലാം സമ്മാനിച്ച്… ഒരു അച്ഛൻ അമ്മ,അങ്ങനെ എല്ലാം ഞാനും.. ആ സ്നേഹം മതിയാവളോം ആസ്വാദിച്ചിരുന്നു.പക്ഷെ സൗഹൃദത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കി നമ്മിൽ ഏതോ ഓരോ അനുഭൂതി വളർന്ന് അറിയാതെ …

ഞാൻ നിന്നോട് ഉള്ളാ ഓരോ നിമിഷവും മനസ്സിൽ കുളിര് പെയ്യുന്നുണ്ടായിരുന്നു.. പറഞ്ഞ് അറിയക്കാതിന് അപ്പുറമായിരുന്നു എനിക്കി നീ സമ്മാനിച്ച് ഓരോ നിമിഷവും.. അമ്മയുടെ ഓണക്കോടിയും.. അച്ഛന്റെ വിഷുകൈനീട്ടവും.. ഞാൻ ഇന്നും പൊന്ന് പോലെ സൂക്ഷിക്കുന്നുണ്ട് നീ മഞ്ഞ് പൊഴിഞ്ഞ് രാത്രികളിൽ സമ്മാനിച്ച് കിനാവുകളും… ചൂട് ചുംബനങ്ങളും ഇന്നും നിറയുന്നുണ്ട് ഓർമ്മയിൽ മധുരമായി..

സ്വപ്നങ്ങൾ ഇല്ലാത്ത എന്റെ നിദ്രകളിൽ നിന്റെ മുഖം നിറയുവാൻ തുടങ്ങി അറിയാതെ ആണെങ്കിൽ പോലും പ്രതീക്ഷകൾ അവസാനിച്ച് എന്റെ ജീവിതത്തിൽ നിന്റെ കിനാക്കൾ എന്നിലെ പ്രതീക്ഷകളെ ഉണർത്തി… പ്രണയമാണ് എന്ന് അറിയുവാൻ വൈകി പക്ഷെ ആ തിരിച്ചറിവ്. നീ ഒഴികെ ബാക്കി ഉള്ളവർക്ക് ഞാൻ ശത്രുവായിമാറി…

കരാണം നീയും ഞാനും തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ട് അത് ഓർമ്മപ്പെടുത്താൻ അമ്മ വന്നിരിരുന്നു ഇന്ന്.കരാണം നമ്മുടെ പ്രണയം തന്നെ നീ എനിക്കി നൽകിയ സ്വപ്നങ്ങളും പ്രതീക്ഷകളും തിരികെ നൽകുവാൻ പറഞ്ഞ് എന്റെ കാലിൽ വീണ് കരയുന്നുണ്ടായിരുന്നു.. ജന്മം നൽകിയല്ലെങ്കിലും കുറച്ച് നാളുകൾ കൊണ്ട് എനിക്കി ഒരു ആയുസ്സ് ഉള്ളാ വത്സല്യം തന്നു.. പക്ഷെ ആ വയറിന് നമ്മുടെ പ്രണയത്തിന് ഭാഷയറിയാതെ പോയി..

ഞാൻ പോകുന്നു എന്നെ തിരയരുത് ഇതുവരെ സമ്മാനിച്ച് നിമിഷങ്ങൾ എനിക്കി വേണം തിരികെ തരുവാൻ ആവില്ല.. ആരോടും ദേഷ്യം കാണിക്കരുത് ഇനിയൊരിക്കലും ആ അമ്മയുടെ മിഴികൾ നിറയ്ക്കരുത് ഇതുപോലെ… ഈ ഭൂമിയിലെ എന്റെ കടമങ്ങൾ എല്ലാം അവസാനിച്ചിരിക്കുന്നു എനിക്കി തിരികെ പോകുവാൻ സമയമായിരിക്കുന്നു…തലതെറിച്ച് നിന്നെ സ്നേഹം എന്താണ് എന്ന് പഠിപ്പിക്കുക എന്നായിരുന്നു എന്റെ കടമ അത് ഞാൻ ഭംഗിയായി നിറവേറ്റി… അതിന്റെ തെളിവാണ് നിന്റെ കണ്ണിലെ ഈ കണ്ണുനീർ കാണുന്നുണ്ട് ഞാൻ കൂടെ ഉണ്ട്..

പക്ഷെ ഓർക്കരുത് എന്നെ മറന്ന് കളയണം. ഞാൻ ഇല്ലെന്ന് സത്യം നീ തിരിച്ചറിയണം.. പുതിയൊരു മനുഷ്യനായി ജീവിച്ച് തുടങ്ങണം.. അവസാനമായി നിന്റെ താലിക്ക് പകരം ഒരു പിടി മണ്ണ് എനിക്കി വേണം സമ്മാനമായി…

എന്ന്
സ്നേഹപൂർവ്വം

ആമി

മൂക്കുത്തി പെണ്ണിനെ പ്രണയിച്ചവൻ

LEAVE A REPLY

Please enter your comment!
Please enter your name here