Home Latest നാളെ ആണ്‌ ഞാനും ശ്യാമും തമ്മിൽ വിവാഹം കഴിക്കാൻ ഉള്ള ദിവസം ആയി തിരഞ്ഞു എടുത്തിരിക്കുന്നത്….

നാളെ ആണ്‌ ഞാനും ശ്യാമും തമ്മിൽ വിവാഹം കഴിക്കാൻ ഉള്ള ദിവസം ആയി തിരഞ്ഞു എടുത്തിരിക്കുന്നത്….

0

“ഏട്ടാ….
എനിക്ക് ഈ പച്ച സാരി വളരെ അധികം ഇഷ്ടം ആയി
എങ്ങനെ ഉണ്ട് ഏട്ടാ…..
ഏട്ടനും ഇഷ്ടം ആയോ….??? ”

കടയിൽ വന്നിരിക്കുന്ന സ്ത്രീ അവരുടെ ഭർത്താവിനോട് കൊഞ്ചി കുഴഞ്ഞു ചോദിച്ചു

“മോളു…..
നിനക്ക് പച്ചയെക്കാൾ കൂടുതൽ ചേരുന്നത് ആ ചുവന്ന സാരി ആണ്‌.
എൻ്റെ മോളു നല്ല വെളുത്തിട്ടു അല്ലെ….
നല്ല ചേർച്ച ഉണ്ടാകും മോൾ അത് ഉടുത്താൽ……”

ഭർത്താവിന്റെ മറുപടി കേൾക്കുന്ന എല്ലാവർക്കും തന്നെ മനസിലാകും അവരുടെ കല്യാണം കഴിഞ്ഞിട്ട് അധിക കാലം ആയിട്ടില്ലെന്ന്……

“ചുവന്നത് എനിക്കും ഇഷ്ടമായി ഏട്ടാ….. പക്ഷെ അതിന്റെ ബോർഡർ എനിക്ക് അത്രക്കും പിടിച്ചില്ല അതാ….”

ആ സ്ത്രീയുടെ മുഖം കുറച്ചു ദുഃഖത്തിൽ ആയി
എന്നു വെച്ചാൽ ദുഃഖം വരാൻ അയാൾ പറഞ്ഞത് അവളെ ഉപേക്ഷിക്കും എന്നല്ലേ

“എന്നാൽ എൻ്റെ മോളു ഇഷ്ട്ടം ഉള്ളത് എടുത്തോ….
ഏത് ഉടുത്താലും എൻ്റെ പൊന്നുംകുടത്തിനെ കാണാൻ അഴക് ഉള്ളത് കൊണ്ട് നല്ല ഭംഗി ഉണ്ടാകും…… ”

അയാൾ തന്റെ ഭാര്യയെ പുകഴ്ത്തി…
അവരെ കാണൻ കുറച്ചു വെളുത്തത് ആണെന്ന് അല്ലാതെ ഒരു ഭംഗിയും ഞാൻ നോക്കിയിട്ട് കാണുന്നില്ല…
പിന്നെ കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞു എന്നാണല്ലോ ….

“എന്നാൽ ഞാൻ ഏട്ടൻ പറഞ്ഞതും എനിക്ക് ഇഷ്ട്ടപെട്ടതും എടുക്കട്ടെ…
അപ്പോൾ നമുക്കു രണ്ടിനും ഇഷ്ടപെട്ടത് എനിക്ക് ഉടുക്കാമല്ലോ…. ”

“എൻ്റെ മോൾ എടുത്തോ… ”

അങ്ങനെ ഭാര്യയോട് പറഞ്ഞിട്ട് എന്നോട് ഇതിന്റെ രണ്ടിന്റെയും ബില്ല് അടിച്ചോളാൻ അയാൾ പറഞ്ഞു

“ഞാൻ ഇത് മാത്രം മതിയോ സർ…. എന്നു
ചോദിച്ചിട്ട് അവരെടുത്തത് ബില്ല് കൗണ്ടറിൽ കൊണ്ടേ കൊടുത്തു

കൗണ്ടറിൽ തുണി കൊടുക്കാൻ പോയപ്പോൾ അവിടെ നിന്ന മുതലാളി അറിയാത്ത ഭാവത്തിൽ എന്നെ ഒന്ന് തഴുകി

തുണി എടുത്തു കൊടുക്കാൻ നിൽക്കുന്ന പെണ്ണിന്റെ മനസ് വരുന്ന കസ്റ്റമർക്കു അറിയണ്ട കാര്യമില്ലല്ലോ….???
പ്രത്യേകിച്ചു ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താവിന് കിട്ടുന്ന അവസരം അല്ലെ ഈ തുണി എടുക്കൽ പരുപാടി ഒക്കെ……

,,,,,,അത് കഴിഞ്ഞു അടുത്ത കസ്റ്റമർ വരും വരെ ഉള്ള സമയത്ത് ഞാൻ ഓർത്തു എൻ്റെ ഉണ്ണിയേട്ടൻ ഉണ്ടായിരുന്നപ്പോൾ എന്നെയും ഇത് പോലെ തലയിൽ വച്ചു നടന്നതല്ലേ….

ഒന്നും ഓർത്തിട്ടും പറഞ്ഞിട്ടും കാര്യമില്ല ഇന്നു എൻ്റെ ഉണ്ണിയേട്ടൻ കൂടെ ഇല്ല…
വർഷം മൂന്നു കഴിഞ്ഞു എൻ്റെ ഉണ്ണിയേട്ടൻ പോയിട്ടു എങ്കിലും എനിക്ക് കുറച്ചു കാലം മുൻപ് വരെ അദ്ദേഹം എൻ്റെ കൂടെ ഉണ്ടായിരുന്നത് പോലെ തന്നെ ആയിരുന്നു തോന്നിയിരുന്നത്……
കൃത്യമായി പറഞ്ഞാൽ ശ്യാമിനെ പരിചയപെടും വരെ……

,,,,ഉണ്ണിയേട്ടനും ഞാനും തമ്മിൽ ഇഷ്ടമായിരുന്നു എങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ തന്നെ ആണ്‌ വിവാഹം നടന്നത്…… കല്യാണം കഴിഞ്ഞു വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഞങ്ങളെ കണ്ടപ്പോൾ ചിലപ്പോൾ ദൈവത്തിനു പോലും സഹിച്ചു കാണില്ല….. അധികം നീട്ടി തന്നില്ല എൻ്റെ ദാമ്പത്യം…..

,,,,ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ കൃത്യം ഒരാഴ്ച മുൻപ് ഉണ്ണിയേട്ടനെ ഒരു ടിപ്പർ ലോറി കൊണ്ടു പോയി എൻ്റെ അടുത്തു നിന്നും….. അന്നേരം ഞാൻ അഞ്ചു മാസം ഗർഭിണി ആയിരുന്നു…..

,,,,,സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് സഹിച്ചാണ് ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയും എൻ്റെ പ്രസവം നടത്തിയത്

ചെറുത് ആണെങ്കിലും ഈ ജോലിക്ക് കയറും വരെ എന്നെയും എൻ്റെ കൊച്ചു കുഞ്ഞിനേയും നോക്കിയതും……

കുഞ്ഞു ഉണ്ണിയേട്ടന്റെ തനി രൂപം തന്നെ…..
പോയെങ്കിലും ആ മുഖം ഓർക്കാൻ എനിക്ക് കുഞ്ഞിന്റെ രൂപത്തിൽ അതെ മുഖം നൽകിയിട്ടു ആണ്‌ ഉണ്ണിയേട്ടൻ പോയത്…..

ജോലിക്ക് പോകാൻ തുടങ്ങി കഴിഞ്ഞപ്പോൾ ഒരുപാട് പേര് എന്നെ ഇഷ്ടമാണെന്നു പറഞ്ഞു അടുത്തു കൂടി……..
എല്ലാവര്ക്കും എൻ്റെ ശരീരം മാത്രം ആയിരുന്നു ആഗ്രഹം എന്നു അവരുടെ കണ്ണുകൾ തന്നെ എന്നോട് വിളിച്ചു പറഞ്ഞു…..
ഒന്നും ഇല്ലങ്കിലും ഞാൻ എന്നെ സ്നേഹിച്ച ഉണ്ണിയേട്ടന്റെ നേത്രങ്ങൾ കണ്ടത് അല്ലെ ഇത്രയും കാലം……
സ്നേഹവും കാമവും തിരിച്ചു അറിയാൻ എനിക്ക് ആകും…

,,,,,ചിലർക്ക് ഒരു ദിവസത്തേക്ക് എന്നെ കിട്ടിയാൽ മതി…..
ഞാൻ ചോദിക്കുന്നത് അവർ തരും….. അവരുടെ പല രാത്രിയിലെയും സ്വപ്ന റാണി ഞാൻ ആയിരുന്നു അത്രേ…..
എന്തായാലും ബുദ്ധി പൂർവ്വം ഞാൻ അത് പോലെ വന്നവരെ ഒഴിവാക്കി…..

,,,,,അടുത്തത് കടയുടെ മുതലാളിയെ പോലെ ഉള്ള വെറും വൃത്തികെട്ടവന്മാർ ആണ്‌. ജോലിക്ക് ഞാൻ ചെന്നപ്പോൾ അച്ഛനെ പോലെ കണ്ടാൽമതി പറഞ്ഞ മുതലാളി അങ്ങോട്ടും ഇങ്ങോട്ടും പോകും വഴി എൻ്റെ ശരീരത്തിൽ തട്ടുകയും മുട്ടുകയും ചെയുമായിരുന്നു,
ആദ്യം ഞാൻ വിചാരിച്ചത് അറിയാതെ ആയിരിക്കും എന്നാണ്……

,,,,അത് കഴിഞ്ഞു ഒരിക്കൽ എന്നോട് അയാൾ ആവശ്യപെട്ടു എൻ്റെ എല്ലാ ചിലവും നോക്കി എന്നെയും മോനെയും പൊന്നു പോലെ നോക്കാം പകരം ഞാൻ അയാളുടെ വെപ്പാട്ടി ആയാൽ മതി എന്നു……
അയാളുടെ ഇഷ്ടത്തിന് നിന്നു കൊടുക്കണം ജോലിക്ക് പോലും വരണ്ട…….

അയാളുടെ ആ ആവശ്യം ഞാൻ കൗശലത്തോടെ നിരസിച്ചു എങ്കിലും ആ പരട്ട കിളവൻ ഇപ്പോളും അവസരം കിട്ടുമ്പോൾ എൻ്റെ ശരീരത്തെ തഴുകാറുണ്ട്….. ജീവിക്കാൻ വേറെ മാർഗം ഇല്ലാത്തതുകൊണ്ട് ഞാൻ എതിർക്കാറില്ല…..
സ്ത്രീ എന്നത് വെറും ശരീരം മാത്രം ആയി കാണുന്ന വിടന്മാർ…..

,,,,അങ്ങനെ ഇരിക്കെ ആണ്‌ ശ്യാം ഞങ്ങളുടെ കടയിൽ മാനേജർ ആയി വന്നത്…..
പുള്ളിയും എന്നെ പോലെ തന്നെ ആണ്‌…
ഭാര്യ മരിച്ചത് അല്ല ഡിവോഴ്സ് ആണ്‌ കക്ഷി…..

ആദ്യം ഒന്നും താല്പര്യം കാണിച്ചില്ല എങ്കിലും ശ്യാമിന്റെ മോശമായ രീതിയിൽ അല്ലാതെ ഉള്ള സ്നേഹം എന്നെ അയാളെ സ്നേഹിക്കാൻ പ്രേരിപ്പിച്ചു……

അയാൾക്കും ഉണ്ട് ഒരു കുഞ്ഞു അതിന്റെ കൂടെ എൻ്റെ മോനെയും നോക്കാം എന്നും എനിക്ക് ഉറപ്പു നൽകി…..
പുള്ളിയുടെ വീട് കുറച്ചു അകലെ ആയതുകൊണ്ട് ഇവിടെ എവിടെ എങ്കിലും ഒരു വീട് എടുത്തു ഞാനും മകനും ആയി ഒരുമിച്ചു ജീവിക്കാം പറഞ്ഞു….

പുള്ളിയുടെ കുഞ്ഞിനെ ഭാര്യ കൊണ്ടു പോയത് കൊണ്ട് വല്ലപ്പോഴും കാണാൻ അവസരം കിട്ടുമ്പോൾ മാത്രമേ പറ്റുക ഉള്ളു……
പാവം തോന്നും ഓർക്കുമ്പോൾ സ്വന്തം കുഞ്ഞിനെ പോലും കാണാൻ പറ്റാത്ത വിഷമം കാണുമ്പോൾ….

,,,,രജിസ്റ്റർ മാര്യേജ് കഴിഞ്ഞു എൻ്റെ വീട്ടിൽ പറഞ്ഞാൽ മതി എന്നും ശ്യാം പറഞ്ഞു അല്ലങ്കിൽ അവർ സമ്മതിച്ചില്ല എങ്കിൽ ആകെ പ്രശ്നം ആകും…..
കല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നും പേടിക്കണ്ടല്ലോ…..
നാളെ ആണ്‌ ഞാനും ശ്യാമും തമ്മിൽ വിവാഹം കഴിക്കാൻ ഉള്ള ദിവസം ആയി തിരഞ്ഞു എടുത്തിരിക്കുന്നത്….

,,,,പതിവിലും സുന്ദരി ആയി ഞാൻ ജോലിക്ക് ആണെന്നും പറഞ്ഞു ഇറങ്ങും നേരം എന്നോട് ഉണ്ണിയേട്ടന്റെ അമ്മ പറഞ്ഞു

“മോളെ….
അച്ഛന്റെ കുഴമ്പു തീർന്നു ഇരിക്കുക ആണ്‌……..
മേടിക്കാൻ പൈസ ഉണ്ടാകുമോ….???

മോളു ഗർഭിണി ആയിരുന്നപ്പോൾ മേലാതെ ഇരുന്നിട്ടും ജോലിക്ക് പോയി വരുത്തി വച്ച വേദന ആണ്‌…
പൈസ ഉണ്ടെങ്കിൽ മേടിക്കാൻ മറക്കരുത് മോളെ…. ”

അല്ലങ്കിലും ഒറ്റ മകൻ പോയതുകൊണ്ട് അവർ വേറെ ആരോട് ചോദിക്കും

,,,,അമ്മ അങ്ങനെ പറഞ്ഞപ്പോൾ ആണ്‌ ഞാൻ ഓർത്തത് എല്ലാ മാസവും മേടിക്കാറുള്ള കുഴമ്പു ഞാൻ ഈ മാസം മേടിച്ചിട്ടില്ല….
അല്ലങ്കിലും ശ്യാമിനെ പരിചയപെട്ടപ്പോൾ മുതൽ എനിക്ക് അച്ഛനെയും അമ്മയെയും കുഞ്ഞിനേയും നോക്കാൻ ഉള്ള സമയം കുറഞ്ഞിരുന്നു……

,,,,,ഞാൻ നോക്കിയപ്പോൾ അച്ഛൻ തിണ്ണയിലെ കസേരയിൽ വേദന കൊണ്ട് കരയും പോലെ ഇരിക്കുന്നു കൂടെ അമ്മയോട് പറയുന്നുണ്ട്

“മോളുടെ കയ്യിൽ പൈസ കാണില്ല അല്ലങ്കിൽ എൻ്റെ മോളു അച്ഛന്റെ കാര്യം മറക്കില്ല നീ ചുമ്മാ കുഞ്ഞിനെ ഓരോന്നും പറഞ്ഞു വിഷമിപ്പിക്കാൻ നോക്കാതെ ”

“ഇന്നു ഉറപ്പായും മേടിക്കാം അമ്മേ
സാലറി ഇന്നലെയാ കിട്ടിയത്
മറന്നത് അല്ല അച്ഛാ….
പൈസ ഇല്ലാത്തത് കൊണ്ടാണ്…. ”

ഞാൻ കള്ളം പറഞ്ഞു ആ മനുഷ്യനോട്

” അച്ഛന് അറിയാം മോളെ….
മോളു വിഷമിക്കണ്ട…. ”

അച്ഛനോട് അങ്ങനെ പറഞ്ഞു തിരിയുമ്പോൾ എൻ്റെ മോൻ എൻ്റെ കാലിൽ കയറി പിടിച്ചു

“അമ്മ ഇന്നു ജോലിക്ക് പോകണ്ട….
മോന് അമ്മയുടെ അടുത്തു ഇരിക്കണം….
മോന് വേറെ ആരും ഇല്ല….
ഇങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞു ഭയങ്കര കരച്ചിൽ അതും വെറും രണ്ടു വയസു മാത്രം കഴിഞ്ഞവൻ …..”

,,,,എൻ്റെ കാലിൽ പിടിച്ചു ഉണ്ണിയേട്ടൻ കരയും പോലെ എനിക്ക് തോന്നി
ഞാൻ അവനെ പൊക്കി എടുത്തു ഉമ്മ വച്ചു

“അമ്മ പോയിട്ട് വരാം മോനെ ”
പറഞ്ഞു പെട്ടെന്ന് ഇറങ്ങാൻ തുടങ്ങി

“വേണ്ട അമ്മ പോവണ്ട…
മോനോട് ഇഷ്ടമുണ്ടെങ്കിൽ അമ്മ പോവരുത്….”
ഈ കുഞ്ഞിന് ഇത് എന്ത് പറ്റി…???
ഒരിക്കലും ഇങ്ങനെ വഴക്ക് ഇല്ലാത്തതു ആണല്ലോ…???

എൻ്റെ ഉണ്ണിയേട്ടൻ എൻ്റെ പോക്ക് മോനിലൂടെ തടയും പോലെ എനിക്ക് തോന്നി
വേണ്ട ഉണ്ണിയേട്ടന്റെ സ്ഥാനം വേറെ ഒരാൾ അലങ്കരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ട്ടം ആയിരിക്കില്ല അതാകും മോൻ വഴി തടയുന്നത് ഞാൻ ഓർത്തു

“പോകണ്ട കുഞ്ഞിനെ വിഷമിപ്പിച്ചെന്നു തീരുമാനിച്ചു….”

ഫോൺ എടുത്തു ശ്യാമിനെ വിളിച്ചു പറഞ്ഞു

“എനിക്ക് താല്പര്യമില്ല ഈ വിവാഹത്തിൽ ”

ശ്യാം അവിടുന്ന് എന്തെങ്കിലും പറയും മുൻപ് തന്നെ ഞാൻ ഫോൺ കട്ട്‌ ആക്കി

കുറച്ചു നാളേക്ക് ആണെങ്കിലും എൻ്റെ ഉണ്ണിയേട്ടനെയും കുഞ്ഞിനേയും ഈ പാവം അച്ഛനെയും അമ്മയെയും മറന്നതിൽ എനിക്ക് ഒരുപാട് വിഷമം തോന്നി ഉള്ളിൽ

,,,,,എന്നിട്ടു അമ്മയുടെയും അച്ഛന്റെയും നടുവിൽ മകനെയും ഇരുത്തി എൻ്റെ കുടുംബത്തിന്റെ കൂടെ സന്തോഷിച്ചു ഇരുന്നപ്പോൾ എൻ്റെ ഫോണിലേക്കു ഒരു കോൾ വന്നു

അവർ ഇത്രയും പറഞ്ഞു

“ഇന്നു നിങ്ങൾ പോകുന്നത് അപകടത്തിലേക്ക് ആണ്‌…
ശ്യാം ഒരു ലോക ഫ്രോഡ് ആണ്‌…
പോകുന്നടത് എല്ലാം അയാൾക്ക്‌ ഭാര്യമാർ ഉണ്ടാകും…

ഇയാളുടെ ഈ സ്വഭാവം അറിഞ്ഞു വിവാഹ ബന്ധം വേർപെടുത്തിയ ഒരു നിസ്സഹായ ആയ സ്ത്രീ ആണ്‌ ഇത് പറയുന്നത്….

അവന്റെ നമ്പർ എൻ്റെ സുഹൃത്തുക്കൾ വഴി പിന്തുണ്ടരുന്നത് കൊണ്ട് നിങ്ങളും ആയുള്ള ബന്ധം അറിഞ്ഞു അത്കൊണ്ട് രക്ഷിക്കാൻ ശ്രമിച്ചു….
ഇനി നിങ്ങളുടെ ഇഷ്ടം….
അറിഞ്ഞിട്ടും എനിക്ക് രക്ഷിക്കാൻ പറ്റാതെ പോയ ഒന്ന് രണ്ടു പെണ്ണുങ്ങൾ ഉണ്ട് അവരിൽ ഒരാൾ ആവരുത് നിങ്ങളും…. ”
അത്രയും പറഞ്ഞു ആ ഫോൺ കട്ട്‌ ആയി

കേട്ടത് കുറച്ചു ഷോക്ക് ഉള്ള വാർത്ത ആയിരുന്നു എങ്കിലും എനിക്ക് മനസിലായി

,,,എൻ്റെ ഉണ്ണിയേട്ടന്റെ ശരീരം മാത്രമേ എൻ്റെ അടുത്തു നിന്നും പോയിട്ട് ഉള്ളു ആ മനസ് എൻ്റെ അടുത്തു തന്നെ ഉണ്ട്…….
അത്കൊണ്ട് ആവും ഞങ്ങളുടെ മകൻ വഴി എൻ്റെ പോക്ക് തടഞ്ഞത്…..

,,,,,അല്ലങ്കിലും യഥാർത്ഥ പ്രണയത്തെ തോല്പിക്കാൻ മരണത്തിനു പോലും ആവില്ല എന്നു പറയുന്നത് എത്ര സത്യം ആണെന്ന് ഞാൻ മനസ്സിൽ ഓർത്തു
ഞങ്ങളുടെ മോനെ കെട്ടിപിടിച്ചു ഉണ്ണിയേട്ടന്റെ ഫോട്ടോയിൽ നോക്കിയപ്പോൾ എനിക്ക് തോന്നി

“”””ഇന്നു ആ മുഖം പതിവിലും അധികം സന്തോഷത്തിൽ ആണെന്ന്……
ആ മുഖത്തു ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശ കിരണങ്ങൾ തെളിയുന്നത് ഞാൻ കണ്ടു … … “””

A story from അരുൺ നായർ

വായിച്ചു അഭിപ്രായം പറയണേ പ്രിയ സൗഹൃദങ്ങളെ

LEAVE A REPLY

Please enter your comment!
Please enter your name here