Home Latest അപ്പോളത്തെ ഡിമാൻഡ് അംഗീകരിച്ചില്ലെങ്കിൽ അവൾ കല്യാണത്തിന് സമ്മതിക്കില്ല ..അത് കൊണ്ട് ഞാൻ സമ്മതിച്ചു….

അപ്പോളത്തെ ഡിമാൻഡ് അംഗീകരിച്ചില്ലെങ്കിൽ അവൾ കല്യാണത്തിന് സമ്മതിക്കില്ല ..അത് കൊണ്ട് ഞാൻ സമ്മതിച്ചു….

0

ഭാര്യയും കാണാതായ മുണ്ടും

രാവിലെ എഴുന്നേറ്റു നോക്കിയപ്പോ എന്റെ അലക്കി തേച്ച കടയിൽ നിന്ന് പശ വാങ്ങാൻ പറ്റാത്തത് കൊണ്ട് കഞ്ഞി വെള്ളം മുക്കി വടിപോലെ ആക്കി വച്ചിരുന്ന എന്റെ മുണ്ടു കാണുന്നില്ല …ഇനി നോക്കാൻ മുറിയിൽ സ്ഥലമില്ല …

.എന്റെ ഓഫീസിൽ ഇന്ന് ഓണാഘോഷം ആണ് …

ഓണാഘോഷം ഒക്കെയല്ലേ എല്ലാരും മുണ്ടു ഉടുത്താലെങ്ങനെ ഉണ്ടായിരിക്കും എന്ന് ഞാൻ ചോദിക്കുന്നത് …..എല്ലാര്ക്കും സന്തോഷമായി …””നല്ല കാറ്റും വെളിച്ചവും കിട്ടുമല്ലോ”” ആരോ കൗണ്ടർ അടിച്ചു ..

വീട്ടിൽ വന്നു നോക്കിയപ്പോൾ ഒന്നും അലക്കിയിട്ടിട്ടില്ല …. ഓഫീസിൽ മുണ്ടുടുത്താലെങ്ങനെ ഉണ്ടാകും എന്ന് ചോദിച്ച ഞാൻ മുണ്ടുടുക്കാതെ ചെന്നാൽ മോശമാകുമല്ലോ …

ഞാൻ ഭാര്യയെ വിളിച്ചു …..അവളും ഞാനും കു‌ടെ മുണ്ടു അലക്കി ഉണക്കി ടെച് കിടന്നപ്പോൾകുറെ രാത്രിയായി ….

എന്റെ ഭാര്യ കോളേജിൽ പോകുന്നുണ്ട്. ആദ്യമൊക്കെ പഠിക്കാനാരുന്നു ഇപ്പൊ അവൾ അടിച്ചു പൊളിക്കുവാന് എന്നാണ് പറയുന്നത് …

പെണ്ണ് കാണൽ പരിപാടികൾക്കിടയിൽ അവളോട് സംസാരിക്കാൻ ഒരവസരം കിട്ടിയപ്പോൾ എന്നോട് ഒരു കാര്യമേ അവൾ പറഞ്ഞുള്ളു …”കല്യാണം കഴിഞ്ഞു എനിക്ക് പഠിക്കണം..””

നല്ല സുന്ദരി കുട്ടി ആയതിനാലും അവളുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ അവളെ ഭാര്യയായി തീരുമാനിച്ചതിനാലും അവളുടെ അപ്പോളത്തെ ഡിമാൻഡ് അംഗീകരിച്ചില്ലെങ്കിൽ അവൾ കല്യാണത്തിന് സമ്മതിക്കില്ല ..അത് കൊണ്ട് ഞാൻ സമ്മതിച്ചു എന്ന മട്ടിൽ ചിരിച്ചു കാണിച്ചു …

എനിക്ക്അവള് പഠിക്കാൻ പോകുന്നതിനോട് വല്യ യോജിപ്പ് ഒന്നുമില്ലാരുന്നു …
കല്യാണം കഴിഞ്ഞു കുറെ സ്നേഹം കൊടുത്തിട്ട് അവളോട് ഇനി വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്നും വേണമെങ്കിൽ വല്ല പി സ് സി ക്കും പൊക്കോ എന്നും പറയാൻ ഇരിക്കുവാരുന്നു …

ആദ്യരാത്രിയിൽ വളരെ പ്രതീക്ഷയോടെ മുറിയിൽ ഞാൻ ”ചന്ദന ലേപ സുഗന്ധം”
ഒക്കെ പാടി ,സിനിമയിലൊക്കെ കണ്ടിരിക്കുന്നത് പോലെ ചില്ലുഗ്ലാസ്സിൽ പാലുമായി നാണത്തോടെ വരുന്ന എന്റെ ഭാര്യയെ നോക്കി ഞാനിരുന്നു ..

അവൾ മുറിയിൽ കയറി വാതിൽ അടച്ചപ്പോൾ ആകെ ടെൻഷൻ ആയി…
ഞാൻ അവളെ നാണത്തോടെ നോക്കി ….അവളുടെ കയ്യിൽ പാല് ഗ്ലാസ് പോയിട്ട് പച്ച വെള്ളം പോലും ഇല്ല …പകരം കയ്യിൽ കുറച്ചു പേപ്പറുകൾ …..

പണ്ട് ഞാൻ എഴുതിയ പൊട്ടക്കവിതകൾ അവൾക്കു കിട്ടിയോ..എങ്കിൽ ഇപ്പോൾ തന്നെ അവൾ ഡിവോഴ്സ് ആകും ,..അത്രയും നിലവാരമുണ്ട് എന്റെ കവിതകൾക്ക് ..

അവൾ എന്റെ നേരെ വന്നു …അവളുടെ കയ്യിൽ ഇരുന്ന പേപ്പറുകൾ എല്ലാം എന്റെ കയ്യിൽ വച്ച് തന്നു ….ഞാൻ നോക്കി ….എന്തായാലും കവിത അല്ല ..

ഞാൻ അവളെ നോക്കി ..

കല്യാണം കഴിഞ്ഞു അവൾ ആദ്യമായി എന്നോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ ആരുന്നു …

” എനിക്ക് പഠിക്കാൻ പോകണം …ഇതൊക്കെ എന്റെ സർട്ടിഫിക്കറ്റ് ആണ് ..നോക്കിക്കേ എല്ലായിടത്തും നല്ല മാർക്ക് ഉണ്ട് ….അത് കൊണ്ട് എനിക്ക് പിജി ക്കു പോകണം …….”””

ഞാൻ മൂളി ….

അവളുടെ തലയിൽ എന്റെ കൈ വച്ച് അവൾ സത്യം ചെയ്യിപ്പിച്ചു …
ഗത്യന്തരം ഇല്ലാതെ ഞാൻ സമ്മതിച്ചു …എന്നിട്ടാണ് അവൾ എന്റെ കു‌ടെ കിടക്കാൻ പോലും സമ്മതിച്ചത് ….

അവള് പഞ്ച പാവമാണെന്നും നല്ല സ്നേഹം ഉള്ളവളാണെന്നും എനിക്ക് ആദ്യം തന്നെ മനസ്സിലായി …പിന്നെ കുറെ പൊട്ടത്തരങ്ങളും …വീട്ടിൽ വേറെ പെണ്പിള്ളേരു ഇല്ലാത്തതു കൊണ്ട് ‘അമ്മ അവളെ തലയിൽ ചുമന്നു കൊണ്ടാണ് നടക്കുന്നത് (അത്രയുമില്ല ..നല്ല സ്നേഹമാണ് അത്രയേ ഉദ്ദേശിച്ചുള്ളൂ)

അമ്മയോടും അച്ഛനോടും അവൾക്കു വല്യ കാര്യമാണ് …..അച്ഛൻ അവൾക്കു നല്ല സുഹൃത്താണ് ..രണ്ടു പേരും കൊച്ചു പിള്ളേരെ പോലെയാണ് പെരുമാറുന്നത് ..

ഒരു ചെറിയ കുഴപ്പം … എന്റെ ഭാര്യ ഓളം കേസ് ആണ്. ഒന്നും സീരിയസ് ആയി കാണില്ല ..ചെറിയ വട്ടു പോലെ ഒക്കെ …. ആദ്യമൊക്കെ .എനിക്ക് ദേഷ്യം വരുമായിരുന്നു എങ്കിലും പിന്നെ പിന്നെ ഞാനും അത് ആസ്വദിക്കാൻ തുടങ്ങി…

എന്റെ ഒരു കാര്യത്തിനും അവൾ തടസ്സം നിന്നിരുന്നില്ല …

വൈകിട്ട് ആകുമ്പോൾ ഒരു കുഞ്ഞു വാവയെ പോലെ അവൾ എന്റടുത്തു വന്നിരിക്കും ..ഞാൻ പറയുന്നതൊക്കെ കേൾക്കും …അവളുടെ കോളേജിലെ കാര്യങ്ങൾ ഞാൻ മുഴുവൻ കേൾക്കണം അതാണ് ഏക കണ്ടിഷൻ ….

അവളുടെ കഥകളിൽ നിന്നും കോളേജിലെ ഒരു ഹീറോ ആണ് അവളെന്നു മനസ്സിലായി …

ഭാര്യ പഠിക്കുന്ന കോളേജിൽ എന്റെ ഒരു സുഹൃത് പഠിപ്പിക്കുന്നുണ്ട് അവൾ പറയും .
“”സത്യം പറയാല്ലോ നിന്റെ ഭാര്യ നല്ല അലമ്പാണ് കേട്ടോ “”
.
അതൊക്കെ എനിക്ക് എന്ജോയ് ചെയ്യാൻ പറ്റുന്നത് എനിക്ക് തന്നെ അത്‍ഭുതം ആണ് ..അയാളോടുള്ള സ്നേഹം കൊണ്ടായിരിക്കും ..

പക്ഷെ ഇപ്പോളത്തെ പ്രശ്‍നം എന്റെ മുണ്ട് കാണുന്നില്ല എന്നതാണ് …വേറെ ഒന്നും ഉടുത്തോണ്ട് പോകാനില്ല …..എന്റെ ആശയവും ആയി പോയി …പാൻറ് ഇട്ടോണ്ട് പോകുന്നതിലും നല്ലതു പോകാതിരിക്കുന്നതാണ് …….അങ്ങനെ പോയാൽ അബ്ബാസിന്റെ പരസ്യത്തിലെ കീടാണുവിനെ പോലെ ഞാൻ ഒറ്റപ്പെട്ടു പോകും ….

അവള് രാവിലെ സെറ്റ് സാരി ഉടുത്തൊണ്ടാണ് പോയത് …ഞാൻ കണ്ടതാണ് … ഇനി അവളായതു കൊണ്ട് ഒന്നും പറയാൻ പറ്റില്ല ..ചിലപ്പോൾ എടുത്തു കാണും …

ഞാൻ അവളെ വിളിച്ചു ഫോൺ സ്വിച്ച് ഓഫ് ..എന്തോ തിരുവാതിര കളിയോ അത്തപൂക്കള മത്സരമോ ഒക്കെ ഉണ്ടെന്നു പറഞ്ഞിരുന്നു ….

ഞാൻ ഓഫീസിലെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു …””അളിയാ ഇന്ന് ഞാൻ കാണില്ല ഭാര്യക്ക് നല്ല സുഖം ഇല്ല “”

എങ്ങനെയെങ്കിലും വരൻ പറഞ്ഞു അവൻ നിർബന്ധിച്ചു ….

ഞാൻ വരുന്നില്ല ഇല്ല എന്ന് തീർത്തു പറഞ്ഞു ….

അങ്ങനെ വീട്ടിൽ ബാക്കി ഇരിക്കുന്ന കുറച്ചു മദ്യം കഴിക്കാൻ ഞാൻ തീരുമാനിച്ചു ….

അവള് കാണാതെ ഒളിപ്പിച്ചാണ് ഞാൻ മദ്യം വയ്ക്കുന്നത്. എന്ത് മദ്യം കഴിച്ചാലും ബിയർ ആണെന്നാണ് പറയുന്നത് ….

മദ്യം തപ്പിപ്പോയ ഞാൻ വീണ്ടും നിരാനായി….അതും കാണുന്നില്ല …

അച്ഛൻ ചിലപ്പോൾ എടുക്കാൻ സാധ്യത ഉണ്ട് ..അച്ഛനോട് ചോദിക്കണ്ട എന്ന് വിചാരിച്ചു ഞാൻ പത്രവും എടുത്തു തിണ്ണയിലേക്കിറങ്ങി ……

പത്രവും വായിച്ചു ഫേസ്ബുക്കും നോക്കി ഇരുന്നു സമയം ഉച്ച കഴിഞ്ഞു ..
വാട്സ്ആപ്പിൽ ഓഫീസിലെ ആഘോഷത്തിന്റെ ഫോട്ടോയും വിഡിയോസും ഒക്കെ വരുന്നുണ്ട് … …

.ഒരു ഫോൺ കോൾ വന്നു …

മുൻപ് വിളിച്ച സുഹൃത്താണ് ..ഓഫീസിൽ ഉള്ളത് ..

“”അളിയാ ഓഫീസിലെ ഓണാഘോഷം കഴിഞ്ഞു …നിന്റെ ഭാര്യയുടെ അസുഖം കുറഞ്ഞോ??””അവൻ ചോദിച്ചു ..

“”ആഹ്മ് ചെറുതായിട്ട് “””ഞാൻ പറഞ്ഞു ..

“‘ശെരിക്കും കുറവുണ്ടോ ” അവൻ വീണ്ടും ചോദിച്ചു …

“””അവള് കിടക്കുവാ ..ഞാൻ കൂട്ടിരിക്കുന്നു …””

അവൻ:”അത് ശരിയാ ..നീ പറഞ്ഞ ഒരു കാര്യം അവള് കിടക്കുവാ ..എന്തിനാടാ എന്നോട് നുണ പറയുന്നത് … അവളും കൂട്ടുകാരികളും കുന്നേൽ ഷാപ്പിൽ ഇരുന്നു കള്ളു കുടിക്കുന്നുണ്ട് …അവള് ബെഞ്ചിൽ കിടപ്പുമുണ്ട് വന്നു കൂട്ടിക്കൊണ്ട് പോടാ “”

ഞാൻ: ഒന്ന് നോക്കിക്കോണേ ഞാനിപ്പോൾ വരാം””

അവൻ ::””ഡാ എനിക്കിത്തിരി തിരക്കുണ്ട് ..നീ പേടിക്കണ്ട അവളുടെ കു‌ടെ നിന്റെ അച്ഛനും ഉണ്ട്..ഞാൻ പോകുവാ “”…”
അവൻ ഫോൺ കട്ട് ചെയ്തു ..

“””അമ്മേ….””ഞാൻ നീട്ടി വിളിച്ചു ..
‘അമ്മ ഓടി വന്നു “‘എന്താ മോനെ എന്താ പറ്റി ..മുണ്ടു കിട്ടിയോ??””

“”അതല്ല ..അച്ഛൻ എന്ത്യേ??”” ഞാൻ ചോദിച്ചു ..

“രാവിലെ ഇവിടുന്നു പോയതാ ..അച്ഛന്റെ സുഹൃത്തുക്കൾ വരുന്നുണ്ടെന്നു പറഞ്ഞു …ഫുഡ് കഴിക്കാൻ കാണുവോ എന്ന് ചോദിച്ചപ്പോൾ ഇല്ല ഏതോ ഒരു ഷാപ്പിൽ നിന്ന് കഴിച്ചോളാം ..അതിനാണ് അവർ വരുന്നതെന്ന് പറഞ്ഞു …””

”ഞാൻ ഇപ്പൊ വരാം “” ഞാൻ ബൈക്കുമായി ഇറങ്ങി …

പകുതി വഴിയെത്തിയപ്പോൾ കള്ളിന്റെ മണവുമായി ഒരു ഓട്ടോറിക്ഷ എന്നെ കടന്നു പോയി …

ഞാൻ ബൈക്ക് തിരിച്ചു ഓട്ടോയ്ക്ക് വിലങ്ങാൻ വച്ചു..

എന്നെക്കണ്ടതും അച്ഛൻ ഇറങ്ങിയോടാണ് തുടങ്ങി …അകത്തു സാരിക്ക് മുകളിൽ മുണ്ടു ഉടുത്തിരിക്കുന്ന ഭാര്യയെ ഞാൻ കണ്ടു …അവളെന്നെ നോക്കി ദയനീയതയോടെ ചിരിച്ചു ….

“”ചങ്കേ വീട്ടിൽ വരുമ്പോൾ കാണാം “”അവൾ അച്ഛനെ നോക്കി പറഞ്ഞു ..

അവളെ ഇറക്കി ..മുണ്ടു പറിച്ചു അച്ഛന്റെ മടിയിലേക്കിട്ടു …അച്ഛൻ ഓട്ടോയിൽ വന്ന മതി എന്ന് പറഞ്ഞു തിരിയുമ്പോൾ ഓട്ടോ ഡ്രൈവറുടെ മുഖത്തു എന്നോടുള്ള അനുകമ്പ കാണാമായിരുന്നു ….

“തിരുവാതിര കഴിഞ്ഞപ്പോൾ കൂട്ടുകാരിയാ പറഞ്ഞെ ഷാപ്പിൽ പോയി ഫുഡ് കഴിക്കാമെന്നു ..അങ്ങനെയാ അച്ഛനെ വിളിച്ചേ അച്ഛൻ അപ്പൊ തന്നെ ഓക്കേ പറഞ്ഞു ..ഇവിടെ എല്ലാരും അറിയുന്ന കൊണ്ടാ കുന്നേൽ ഷാപ്പിൽ പോയത്..ചേട്ടായിയോട് പറഞ്ഞാൽ സമ്മതിക്കില്ലല്ലോ …അപ്പോളാ ചേട്ടായീടെ കൂട്ടുകാരൻ ഷാപ്പിൽ വന്നത് ..അയാള് കാണാതെ ഇരിക്കാൻ ഞാൻ ബെഞ്ചിൽ കമിഴ്ന്നു കിടന്നു ..അയാള് കണ്ടില്ലെന്ന തോന്നുന്നേ ….””
അവളെന്നെ ചേർന്നിരുന്നു …താഴെ പോകാതെ ഇരിക്കാൻ ഇടയ്ക്കിടയ്ക്ക് അവളുടെ കൈ ഞാൻ ചേർത്ത് പിടിച്ചു ….

വീട്ടിലെത്തി ‘അമ്മ കാണാതെ അവളെ അകത്തു കയറ്റി ബാത്‌റൂമിൽ കൊണ്ട് പോയി വിട്ടു ..നല്ല ആട്ടം ഉണ്ട് ..രണ്ടുഗ്ലാസ്സ് കള്ളു കുടിച്ചാൽ ഇതുപോലെ ആഡുവോ ..പെണ്ണായതു കൊണ്ടാകും എന്ന് കരുതി ഇരിക്കുമ്പോളാണ് അവള് പറഞ്ഞത് ..””അതെ ചേട്ടായീടെ ബിയർ ഞാനെടുത്താരുന്നു ..അത് കുടിച്ചു ഞങ്ങളെല്ലാരും കു‌ടെ അച്ഛനാ കൂടുതലും കുടിച്ചതു…….പകരം ഞാൻ ആ കുപ്പിയിൽ കള്ളു വാങ്ങിച്ചു നിറച്ചിട്ടുണ്ട് “””
അവൾ ആടുന്നതിന്റെ കാര്യം എനിക്ക് മനസ്സിലായി …..

“”നീയെന്തിനാ എന്റെ മുണ്ടു എടുത്തേ”” ഞാൻ ചോദിച്ചു

“‘അത് ചേട്ടായീ ഇന്ന് കോളേജിൽ ന്റെ ഒരു ആട് തോമ പെർഫോമൻസ് ഉണ്ടാരുന്നു …..പിന്നെ മുണ്ടു മാത്രമല്ലല്ലോ ചേട്ടായീടെ ബ്ലാക്ക് ഷർട്ടും കൂളിംഗ് ഗ്ലാസും ഞാനെടുത്താരുന്നു …””

അപ്പോളാണ് അതൊക്കെ അവിടെ ഇല്ലായിരുന്നു എന്ന് ഞാൻ അറിയുന്നത് ….

അവൾ കുളിച്ചു വെളിയിലിറങ്ങി വന്നു …..എന്നെ കെട്ടിപ്പിടിച്ചു …””ചേട്ടായീ ഇനി ഇങ്ങനെ ഒന്നുമുണ്ടാവില്ല …ഉമ്മ “” ഞാൻ ചിരിച്ചു …അതുക്കും മേലെ മാത്രമേ ഉണ്ടാകു “‘എന്ന് പറഞ്ഞു അവൾകാട്ടിലിലേയ്ക്ക് വീണു കൂർക്കം വലിച്ചു തുടങ്ങി …

നല്ല ഒരു ഉപദേശം കൊടുക്കാൻ ഉള്ള എന്റെ മാനസികാവസ്ഥ അവളുടെ ഉറക്കം കണ്ടതോടെ ഇല്ലാതെയായി ..

ഞാൻ മുറ്റത്തിറങ്ങി ചെന്നപ്പോൾ മുണ്ടുമടക്കികുത്തി തോളിൽ എന്റെ മുണ്ടും ഒരു കയ്യിൽ ഷർട്ടും മറു കയ്യിൽ ഒരു കുപ്പി കള്ളുമായി കറുത്ത കൂളിംഗ് ഗ്ലാസും വച്ചു നിൽക്കുന്ന എന്റെ ‘അച്ഛൻ തോമയെ’ ആണ് കണ്ടത് ..ആ തോമയെ കണ്ടു എനിക്ക് ദേഷ്യപ്പെടാൻ പറ്റിയില്ല ………തൊട്ടപ്പുറത്തെ എന്റെ അമ്മ തറയിൽ കിടന്നു ചിരിക്കുന്നുണ്ടായിരുന്നു ..

രചന : Anvin George

LEAVE A REPLY

Please enter your comment!
Please enter your name here