Home Latest പ്രണയത്തിന്റെ ആദ്യ നാളുകളിൽ പലപ്പോഴും അവളീ ചോദ്യം ചോദിച്ചിരുന്നു….

പ്രണയത്തിന്റെ ആദ്യ നാളുകളിൽ പലപ്പോഴും അവളീ ചോദ്യം ചോദിച്ചിരുന്നു….

0

ഞാൻ മരിച്ചാലേ നിങ്ങളെന്റെ വില അറിയൂ… പിന്നെന്തു ചെയ്യുമെന്ന് കാണാല്ലോ….?

എന്തറിയാൻ….. നീ മരിക്കുന്നേന്റെ പിറ്റേന്ന് ഞാൻ വേറെ കൊള്ളാവുന്ന ഒരു പെണ്ണിനെ കെട്ടും…..
എടുത്തടിച്ചതുപോലെ ഞാൻ മറുപടി പറഞ്ഞു…..

അതെനിക്കറിയാം….
എന്ന് പറഞ്ഞുകൊണ്ട് അവൾ ജോലി തുടർന്നു.

ആഹാരം കഴിച്ച് ഓഫീസിലേക്ക് പോകും വഴി അവളുടെ വാക്കുകൾ എന്തോ മനസ്സിൽ തികട്ടി വന്നു.

അവൾ മരിച്ചാൽ…..

പണ്ടൊരിക്കൽ പ്രണയത്തിന്റെ ആദ്യ നാളുകളിൽ പലപ്പോഴും അവളീ ചോദ്യം ചോദിച്ചിരുന്നു….

അന്നും ഞാൻ ഇതേ മറുപടി പറഞ്ഞപ്പോൾ എന്റെ നെഞ്ചിലേക്ക് വീണു തേങ്ങിയവൾ…… അവളുടെ ആ പരിഭവം കാണാനാണ് അന്ന് ആ മറുപടി പറഞ്ഞതെങ്കിൽ……
ഇന്നത് പറഞ്ഞത് അല്പം ദേഷ്യത്തിൽ തന്നെയാണ്…

കാമുകനിൽ നിന്നും ഭർത്താവിലേക്കുള്ള മാറ്റം….

എല്ലാവരുടെയും അവസ്ഥ ഇതു തന്നെയല്ലേ…?
ജീവിത യാഥാർഥ്യങ്ങളിൽ അകപെടുമ്പോൾ പല ഉത്തരങ്ങളും ഇങ്ങനെ മാറും…..

പരസ്പര സ്നേഹം കുറയുന്നതാണോ ഈ മാറ്റത്തിനു കരണം….?
നഷ്ടപ്രണയത്തിന്റെ ബാക്കി പത്രമാണോ പിന്നീടുള്ള ജീവിതം….?

ഒരിക്കലുമല്ല….
ഞാൻ കഷ്ടപ്പെടുന്നത് അവൾക്കും കുഞ്ഞിനും വേണ്ടി അല്ലേ…..?
തിരിച്ചു അവളും സ്വന്തം ഇഷ്ടങ്ങൾ പലതും ഉള്ളിലൊതുക്കി ജീവിക്കുന്നത് ഞങ്ങൾക്ക് വേണ്ടി മാത്രം അല്ലേ…..?

സ്നേഹ പ്രകടനത്തിന്റെ രീതി മാത്രമാണ് മാറിയത്…..
സ്നേഹമല്ല………

പിറന്നാൾ ദിനം മറന്നാൽ…
വിശേഷ ദിവസങ്ങളിൽ സമ്മാനങ്ങൾ നൽകാൻ മറന്നാൽ…
പിണങ്ങി കരയുമായിരുന്ന അവളിന്ന് അതൊക്കെ പാടേ മറന്നിരിക്കുന്നു…. പിറന്നാൾ പോയിട്ട് കൃത്യമായ പ്രായം പോലും അവൾക്കിന്നു ഓർമ്മയുണ്ടോ എന്തോ…?

ഒന്നിനും നേരമില്ലാതാക്കിയിരിക്കുന്നു ജീവിതം….

സമ്മാനങ്ങൾ വാങ്ങി നൽകി സന്തോഷിപ്പിച്ചില്ലെങ്കിലും……
പഞ്ചാര വാക്കുകൾ കൊണ്ട് പൊതിഞ്ഞില്ലെങ്കിലും….
മണിക്കൂറുകൾ നീണ്ട ചാറ്റ് ചെയ്തില്ലെങ്കിലും…
ഒരിക്കലും നഷ്ടപ്പെടാതെ കൂടെ കാണും എന്ന ഉറപ്പുള്ളതുകൊണ്ടല്ലേ പലരും കാമുകനിൽ നിന്നും ഭർത്താവിലേക്കുള്ള രൂപാന്തരണത്തിൽ ഇങ്ങനെ മാറ്റപ്പെടുന്നത്…..

” പക്ഷേ അവളില്ലാതായാൽ……. ”
ഒരു നിമിഷം ഞാൻ അതേപ്പറ്റി ചിന്തിച്ചു.
പെട്ടെന്ന് ഉള്ളൊന്നു പിടഞ്ഞു….

അവളില്ലാതായി പോയാൽ പിന്നെ ഞാൻ ഏകനാണ്….
മരണത്തേക്കാൾ ദുസ്സഹമാണ് ആ ഏകാന്തത….

തിരികെ വീട്ടിലെത്തിയപ്പോഴും അവളുടെ കയ്യിൽ നിന്നും പതിവു ചായ കുടിക്കുമ്പോഴും എല്ലാം മനസ്സിൽ അകാരണമായ സങ്കടം……

എന്തുപറ്റി നന്ദേട്ടാ…? പനിയുണ്ടോ…? മുഖമൊക്കെ വല്ലാതെ……

ഇതുപറഞ്ഞവൾ എന്റെ നെറ്റിയിലേക്ക് കൈ ചേർത്തു……

അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……

“അമ്മൂ നീയില്ലാതായാൽ പിന്നെ ഞാനില്ലെടാ…”

എന്റെ വാക്കുകൾ കേട്ട് അവളെന്നെ അതിശയത്തോടെ നോക്കി…

നിങ്ങൾക്കെന്താ മനുഷ്യാ വട്ടായോ…? ഞാനെന്തോ പറഞ്ഞതിന് പിള്ളേരെ പോലെ…?

അല്ലെടാ നീ പറഞ്ഞതാണ് സത്യം…
ഓരോ ഭർത്താവും തിരിച്ചറിയേണ്ടുന്ന സത്യം…
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്ന സത്യം….

“നീയില്ലാതായാൽ പിന്നെ ഞാനില്ല…. ”

ഇതും പറഞ്ഞ് ഞാനവളെ ചേർത്തു പിടിച്ച് നെറുകയി യിൽ ചുംബിച്ചപ്പോൾ അവളുടെ കണ്ണുകളും എനിക്കൊപ്പം നിറഞ്ഞിരുന്നു…..

രചന :  അതിഥി അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here