Home Latest കേരളത്തിന്റെ ഒരു ഭാഗം അമ്മോശനും പുതിയാപ്പിളയും കൂടെ ഏറ്റെടുത്തു (19+50 = 69കോടി) ബാക്കി ഭാഗം...

കേരളത്തിന്റെ ഒരു ഭാഗം അമ്മോശനും പുതിയാപ്പിളയും കൂടെ ഏറ്റെടുത്തു (19+50 = 69കോടി) ബാക്കി ഭാഗം നമുക്കൊന്നായ് ഏറ്റെടുക്കാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക…

0

അബുദാബി :  പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീർ വയലിൽ. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഎംഡി ഡോ.ഷംസീർ വയലിൽ സമൂഹമാധ്യമത്തിൽ അറിയിച്ചു.

ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടർന്നും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനു വേണ്ട സഹായങ്ങൾ നൽകുമെന്നും ഡോ. ഷംസീർ വയലിൽ അറിയിച്ചു.

കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കാൻ ഇതുവരെ പ്രഖ്യാപിച്ചതിൽ വെച്ച്‌ ഏറ്റവും വലിയ സംഖ്യ പ്രിയങ്കരനായ ഷംസീർ ഡോക്ടറുടേതാണെന്ന് അഭിമാനത്തോടെ പറയാനാവും.
അമ്പത്‌ കോടി രൂപയാണു ദുരന്ത ബാധിതരെ സഹായിക്കാൻ അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്‌.

ദുരന്ത ഭൂമിയിലേക്ക്‌ ഭക്ഷണവും വസ്ത്രവുമൊക്കെ അനിവാര്യമാണു.

അതിന്റെ ആവശ്യകതയെ മറ്റുള്ളവർ പരിഹരിച്ചു കൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം വ്യത്യസ്തനാവുകയാണു.

വീടുകൾ നശിച്ചു പോയവർക്ക്‌ പുനരധിവാസത്തിനായ വീട്‌ നിർമിച്ചു നൽകുക അറ്റകുറ്റ പണികൾ വിദ്യാഭ്യാസ മേഖലയിലെ സഹായങ്ങൾ, രോഗ ബാധിതരെ സഹായിക്കുക എന്നിവയാണ് ഡോക്ടറുടെ മുൻഗണനകൾ

നിപ്പ വൈറസിനെ പ്രതിരോധിക്കാൻ പൊതു ജനങ്ങൾക്ക് വേണ്ട മാസ്കും മറ്റു ഉപകരങ്ങളടക്കം സ്വന്തം ഫ്ലൈറ്റിൽ ഇറക്കുമതി ചെയ്ത ആളാണ് ഷംസീർ…

നിപ്പ വന്നപ്പോൾ സ്വന്തം വിമാനത്തിൽ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കോഴിക്കോട് എത്തിച്ചു
ഇപ്പോൾ പ്രളയക്കെടുതിയിൽ കേരളത്തിന് 50cr ധനസഹായവും…

കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട വിധം:-

Address to mail Cheque/Draft:
The Principal Secretary (Finance), Treasurer,
Chief Minister’s Distress Relief Fund,
Secretariat, Thiruvananthapuram – 1.
UPI ID: [email protected]

CMDRF Account details:
Donee: Kerala CMDRF
Account Number: 67319948232 Bank: State Bank of India Branch: City Branch, Thiruvananthapuram IFS Code: SBIN0070028
PAN: AAAGD0584M
Account Type: Savings
SWIFT CODE: SBININBBT08

You can make donations online to CMDRF through the
https://donation.cmdrf.kerala.gov.in

 

LEAVE A REPLY

Please enter your comment!
Please enter your name here