Home Latest അപ്പൊ… അപ്പൊ നിങ്ങളെന്നെ ചതിക്കുകയായിരുന്നല്ലേ..

അപ്പൊ… അപ്പൊ നിങ്ങളെന്നെ ചതിക്കുകയായിരുന്നല്ലേ..

0

നീയൊരു ചരക്കുതന്നെ എന്റെ റസിയ. നിന്റെ മേനിയിൽ എത്ര നീരാടിയാലും മതിവരില്ല. മുഖത്ത് പൊടിഞ്ഞു വീണ വിയർപ്പുതുള്ളികൾ ബെഡ്ഷീറ്റുകൊണ്ട് ഒപ്പിയെടുത്തു ചുണ്ടിലേക്കൊരു സിഗരറ്റ് പകർന്നു ഞാൻ അവളെ നോക്കിയൊന്ന് കണ്ണിറുക്കി..

ദേ ഇക്കാ വൃത്തികേട് പറയല്ലേ.. എന്നെ ഈ കോലത്തിലാക്കിയിട്ട്.
ഇങ്ങൾ വിളിച്ചപ്പോ കൂടെ പോന്ന എന്നെ പറഞ്ഞാൽ മതി.. ഇനിയെങ്ങനെയാ ഈ പൊട്ടിയ ചുണ്ടുമായിട്ട് ഞാൻ വീട്ടിലേക്ക് പോവുന്നെ..

സോറി മുത്തേ.. ഞാനൽപ്പം കടന്നാക്രമിച്ചല്ലേ.. അത് പിന്നെ നിന്നെയിങ്ങനെ കാണുമ്പോൾ ആർക്കാ കടിച്ചുതിന്ന തോന്നാതിരിക്കുന്നെ..
ഹ അതൊക്കെ പോട്ടെ ഇനിയെന്ന അടുത്തത്, സിഗരറ്റ് ചുണ്ടോടടുപ്പിച്ചു ഞാൻ ഉള്ളിലേക്കൊന്ന് ആഞ്ഞുവലിച്ചു.

അയ്യാ.. ഇനിയൊക്കെ കല്യാണം കഴിഞ്ഞിട്ട്. ഇന്നുതന്നെ പാതിമനസ്സോടെയാ ഞാനിങ്ങളെ കൂടെ വന്നത്. ഇനി കല്യാണത്തിനുമുന്നെ ഇങ്ങക്ക് എന്നെ തൊടാൻ പോലും കിട്ടൂല

നീ എന്താ റസിയ ഈ പറയുന്നേ..
കല്യാണം എന്നൊക്കെ പറഞ്ഞു വെറുതെ സീൻ കോമഡി ആക്കല്ലേ.. ഉള്ള സമയം എന്ജോയ് ചെയ്യുകയല്ലാതെ.. അല്ലെങ്കിൽ തന്നെ കല്യാണം കഴിഞ്ഞാൽ ഇതിലൊക്കെ എന്ത് ത്രില്ലാണ് ഉള്ളത്..
നമുക്കിങ്ങനെ ജീവിതാവസാനം വരെ ഈ അനന്തമായ സുഖത്തിൽ ആറാടിയാൽ പോരെ.. വലിച്ചെടുത്ത പുക ഞാൻ അവളുടെ മുഖത്തേക്ക് പതിയെ ഊതി.

ദേ ഇക്ക വെറുതെ കളിക്കല്ലേ..
കളിയോ…
ഞാൻ പറഞ്ഞത് കാര്യമായി തോന്നുന്നില്ലേ റസിയ അനക്ക്..
റസിയ നീ പ്രാക്ടിക്കലാവ് എന്നിട്ട് ചിന്തിക്ക്. ഉള്ള കാലം ഇതുപോലെ സുഖിച്ചു ജീവിച്ചാ പോരെ നമുക്ക്.. വെറുതെ കല്യാണം കുട്ടി കുടുംബം ഈ ഉത്തരവാദിത്തങ്ങളൊക്കെ തലയിൽ എടുത്തുവെക്കണോ… ഇതാവുമ്പോൾ നിനക്കെന്നെ മടുത്തുതുടങ്ങിയാൽ വേറെ ഒരാളിലേക്ക് ചേക്കാറാം എനിക്ക് തിരിച്ചും..
ഒരു സേഫ് റിലേഷൻ.. എന്തെ.

അപ്പൊ… അപ്പൊ നിങ്ങളെന്നെ ചതിക്കുകയായിരുന്നല്ലേ..
ദേ തുടങ്ങി. നീയെന്താ പെണ്ണെ ഇങ്ങനെയൊക്കെ പറയുന്നേ. വെറുതെ ഓരോ സിനിമാ ഡയലോഗ് പോലെ
ജീവിതാവസാനം വരെ നിന്നെ ഞാനിങ്ങനെ എന്റെ ഹൃദയത്തോട് ചേർത്തുനിർത്താം എന്നുപറഞ്ഞില്ലേ..
പക്ഷെ അതൊരു മഹറിന്റെ ബന്ധനത്തിൽ വേണ്ട എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ..

ഹും അമ്മാതിരി പെണ്ണുങ്ങളെ നിങ്ങൾ നിങ്ങടെ കുടുംബത്തിൽ തിരഞ്ഞോളി..
എന്നെ അതിന് കിട്ടൂല.
എല്ലാം എന്റെ തെറ്റാണ്, ഇങ്ങള് വിളിച്ചപ്പോൾ മുന്നും പിന്നും ചിന്തിക്കാതെ ഞാൻ കൂടെ പോന്നു.
അതിന് പടച്ചോൻ തന്ന ശിക്ഷയാകും ഇത്. ഞാൻ അങ്ങനെ സമാധാനിച്ചോളാം.
ഇങ്ങള് വിജയിച്ചെന്നുകരുതണ്ട. ഇനി എന്താ വേണ്ടത് എന്ന് എനിക്കറിയാം. എന്തായാലും ഇങ്ങള് കടിച്ചുതുപ്പിയ എന്റെ ശരീരം ഞാൻ മറ്റൊരാൾക്കും നൽകൂല…

അവളുടെ അർഥം വെച്ചുള്ള സംസാരത്തിൽ ഞാനൊന്നു ഭയനന്നു. ഇനി ഇവളെങ്ങാനും വല്ല കടുംകൈയും ചെയ്താൽ. ബാക്കിയുള്ള കാലം ഞാൻ അകത്താവും. ഉള്ളിലുള്ള അങ്കലാപ്പ് പുറമെ കാണിക്കാതെ ഞാൻ ഒന്ന് ചിരിച്ചു..
നീയെന്താ ആത്മഹത്യാ ചെയ്യാനുള്ള പരിപാടിയാണോ..

അതോർത്തു ഇങ്ങള് പേടിക്കണ്ട, അഥവാ അതഹത്യ ചെയ്താലും എവിടേം ഞാൻ ഇങ്ങളെ പേര് എഴുതിവെക്കൂല…
ഇത്രയും പറഞ്ഞു വാതിൽ വലിച്ചടച്ചു അവൾ പുറത്തേക്ക് ഇറങ്ങി നടന്നു..

ഛെ വേണ്ടായിരുന്നു.. മൂന്നുവർഷം പിറകെ നടന്നിട്ട് വളച്ചെടുത്തതാ അവളെ.. അനുഭവിച്ചു കൊതി പോലും തീർന്നിട്ടില്ല.. അപ്പോഴേക്കും കൈവിടേണ്ടിയിരുന്നില്ല..
ഹ പോയത് പോയി.. ഇനി അടുത്തതിനെ തപ്പാം.
പക്ഷെ അവളെന്ത അർഥം വെച്ച് പറഞ്ഞത്.. ഇനിവല്ല കേസും കോടതിയുമൊക്കെ നേരിടേണ്ടി വരുമോ..
ഹേയ് അങ്ങനെയെങ്കിൽ ഞാനെപ്പോഴോ തൂക്കുകയറിന് മുന്നിലെത്തിയിരുന്നേനെ.. അവളെപോലെ എത്രയെത്ര മേനികളെ ഉടച്ച കട്ടിലാ ഇത്… ചെറിയൊരു നെടുവീർപ്പോടെ എഴുനേറ്റ് കുളിച്ചു ഫ്രഷ് ആയി റൂമിന്റെ വാടകയും കൊടുത്തു ഞാൻ എന്റെ ബുള്ളറ്റുമെടുത്തു ഇറങ്ങി..

നേരം ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു.. ചെറിയ ചാറ്റൽ മഴക്കൊപ്പം ശക്തിയായി വീശുന്ന കാറ്റ്.. മനസ്സ് കുളിർത്തു ഒപ്പം ശരീരവും..
നേരത്തെ റസിയയിൽ കളഞ്ഞുപോയ ഊർജ്ജമൊക്കെ തിരികെ വരുന്ന പോലെ..
വീട്ടിലെത്തിയപ്പോഴേക്കും ആകെ നനഞ്ഞിരുന്നു. നേരെ അകത്തേക്ക് ഓടിക്കയറിയതും ഹാളിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ സ്വിച്ചിട്ടപോലെ നിന്നു..

റസിയ.. അവൾ ഇവിടെ.. എന്തിന്..
അവൾക്കരികിലായി ഉപ്പയും ഉമ്മയുമിരിക്കുന്നുണ്ട്.. ഉമ്മയെ കണ്ടാലറിയാം ഒത്തിരി കരഞ്ഞിട്ടുണ്ട്..
അപ്പൊ അവൾ.. അവളെല്ലാം പറഞ്ഞിട്ടുണ്ടാവുമോ.. ഏന്റെ ഹൃദയമിടിപ്പിന്റെ താളം ഉച്ചത്തിലാവുന്നത് ഞാനറിഞ്ഞു..
ഞാൻ പകയോടെ അവളെ നോക്കിയപ്പോൾ. അത്രതന്നെ തീക്ഷ്ണത്തിയിൽ അവളെന്നെ ഇമചിമ്മാതെ തിരികെ നോക്കി.. ഒരു പൊള്ളലോടെ ഞാൻ കണ്ണുകൾ പിൻവലിച്ചു.

നിനക്ക് ഇവളെ അറിയോ..
ഉപ്പയുടെ ചോദ്യത്തിൽ ഞാൻ നിന്ന് വിറക്കാൻ തുടങ്ങി.. നിന്നോടാ ചോദിച്ചത്. ശബ്ദം ഉച്ചത്തിലായതും ഞാൻ അറിയാതെ മൂളിപ്പോയി..
ചെകിടാം നോക്കി ഒരൊറ്റ അടിയായിരുന്നു എന്നെ.. ജീവിതത്തിലാദ്യമായി ഉപ്പയുടെ കൈകരുത് ഞാനറിഞ്ഞു..
കവിൾ പൊത്തിപ്പിടിച്ചു ഞാൻ ഉമ്മയെനോക്കിയപ്പോൾ എന്നോടുള്ള കോപം കത്തിജ്വലിക്കുന്നുണ്ടായിരുന്നു ആ കണ്ണിൽ…
റസിയയുടെ ചുണ്ടിൽ വിജയിയുടെ ചിരിയും.

മാതാപിതാക്കളുടെ മുന്നിൽ ഒരുമകനും ഇതുവരെ ഇത്ര നാണംകെട്ടിട്ടുണ്ടാവില്ല.. നിന്ന നിൽപ്പിൽ ഞാൻ ഉരുകി ഇല്ലാതാകുമ്പോലെ. ഈ ഭൂമിയങ് അവസാനിച്ചിരുന്നെങ്കിൽ..

മക്കൾ തെറ്റായ വഴി സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അത് തീർത്തും വളർത്തുദോഷം കൊണ്ടുതന്നെയാണെടാ..
അതിനി മക്കളെത്രവളർന്നാലും അതിന്റെ ദോഷം ഒടുക്കം മാതാപിതാക്കളുടെ തലയിൽ തന്നെ വന്നിരിക്കും..
ഇന്ന് ഇവളുടെ മുന്നിൽ ഞാൻ തലതാഴ്ത്തേണ്ടി വന്നതും അതുകൊണ്ടാണ്.
ഇനി അങ്ങനെ ഒന്ന് സംഭവിച്ചുകൂടാ..
അതുകൊണ്ട് ഈ കാര്യത്തിൽ ഞാൻ ഒരു തീരുമാനം പറയുകയാണ്.. നീ അനുസരിച്ചാലും ഇല്ലെങ്കിലും
എത്രയും പെട്ടെന്നുതന്നെ നീ അവളുടെ കഴുത്തിൽ മിന്നുചാർത്തണം. നീയായി ചെയ്ത തെറ്റ് നീയായിത്തന്നെ തിരുത്തുന്നു. അതിനുശേഷം മതി ഈ വീട്ടിലെ നിന്റ തുടർന്നുള്ള സുഖവാസം..
എന്താ പറ്റില്ലേ നിനക്ക്..

ഞാൻ തലതാഴ്ത്തി ഒന്ന് മൂളി..
എനിക്ക് സമ്മതമല്ല. റസിയയുടെ ശബ്ദം ആ ഹാളിൽ പ്രതിധ്വനിച്ചു..
ഒരിക്കൽ ചര്ധിച്ചത് ഞാൻ പിന്നെയും ഭക്ഷിക്കാറില്ല. ഇയാളുടെ കൂടെ ഒരു ജീവിതം പ്രതീക്ഷിച്ചിട്ടല്ല ഞാനീപടിചവിട്ടിയത്.. എന്നെപ്പോലെ ഇനിയൊരു റസിയമാരും ഉണ്ടാവരുത് എന്നോർത്തിട്ടാണ്..

അല്ലെങ്കിൽ തന്നെ എന്ത് യോഗ്യതയാണ് ഇയാൾക്ക് എന്നെ കെട്ടാനുള്ളത്..
ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു.. അയാൾ മാത്രമേ എന്നെ സ്പർശിച്ചിട്ടുള്ളു. പക്ഷെ നിങ്ങടെ മോൻ ചതിച്ചും മോഹിപ്പിച്ചും എത്ര റസിയമാരോടൊപ്പം രാത്രി പങ്കിട്ടിട്ടുണ്ടാവും.. ഉറപ്പു തരാൻ കഴിയോ നിങ്ങൾക്ക് ഞാൻ മാത്രമേ ഇയാളുടെ ജീവിതത്തിൽ വന്നുപോയിട്ടൊള്ളു എന്ന്..

ഞാൻ സ്നേഹിച്ച ആൾ മരിച്ചു. അങ്ങനെ വിശ്വസിച്ചോളാം ഞാൻ.. പറ്റുമെങ്കിൽ ഇനിയെങ്കിലും ഒരു മനുഷ്യനായി ജീവിക്കാൻ പറ നിങ്ങളെ മകനോട്..

ഞാൻ പോണു..
രണ്ടടി നടന്ന് അവൾ തിരിഞ്ഞു നിന്നു,.
പിന്നെ ഞാനായിട്ട് ഇത് മറ്റൊരാളോടും പറയില്ല.. കേസും കോടതിയും ഒന്നിച്ചു നിങ്ങൾക്ക് നേരിടേണ്ടി വരില്ല.. സ്വന്തം മാതാപിതാക്കളുടെ മുന്നിൽ ഇനിയുള്ള കാലം നെറികെട്ട് ജീവിക്കുന്നതിൽപ്പരം ഒരു ശിക്ഷയും നിങ്ങൾക്കിനി കിട്ടാനില്ല..
നിങ്ങടെ കുടുംബ മഹിമയും പേരും പ്രശസ്തിയും എന്റെ ഔദാര്യമായിട്ട് അങ്ങനെ തന്നെ നിൽക്കട്ടെ,,
കാരണം..
കാരണം എനിക്ക് നിന്നെ അത്രക്ക് ഇഷ്ടായിരുന്നെടാ..

ഇത്രയും പറഞ്ഞു മിഴി തുടച്ചു പോകുന്ന അവളെ നിശ്ചലനായി നോക്കി നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞിരുന്നുള്ളൂ..
അവളുടെ കണ്ണീരിലലിയാൻ പുറത്തപ്പോൾ ഇടവപ്പാതി പെയ്തു തുടങ്ങിയിരുന്നു..

ശുഭം.

രചന : ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here