Home Health ഭഷ്യ വസ്തുക്കൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭഷ്യ വസ്തുക്കൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

0

ശരിയായി സൂക്ഷിക്കാത്തതുകൊണ്ടോ കൃത്യമായി ഉപയോഗിക്കാത്തതുകൊണ്ടോ ആവാം ആഹാര സാധനങ്ങൾ എളുപ്പത്തിൽ ചീത്തയാകുന്നത്.അൽപ്പം കേടുവന്ന ഭക്ഷണങ്ങൾ പോലും ശരീരത്തെ വലിയ രീതിയിൽ ബാധിച്ചേക്കാം.കേടാവാത്തതും ഫ്രഷ് ആയതുമായ സാധനങ്ങൾ നോക്കി വാങ്ങാൻ ശ്രദ്ധിക്കുക .ഇനി അവയൊക്കെ എങ്ങനെ സൂക്ഷിക്കും എങ്ങനെ നല്ലതാണെന്നു തിരിച്ചറിയും എന്ന് ആശങ്കപെടുന്നവരുണ്ട് അതിന് ചില വഴികൾ ഇതാണ്.

പച്ചക്കറികൾ :പച്ചക്കറികൾ എപ്പോഴും നമ്മുടെ വീട്ടിലെത്തുന്നത് ധാരാളം യാത്ര ചെയ്തിട്ടാണ്. അതിന്റെ ക്ഷീണം അവയ്ക്കുണ്ടാകും അതുകൊണ്ടു തന്നെ അവയിലെ വിഷാംശത്തിൻറ്റെ അളവും കൂടുതലാകും. മാത്രമല്ല യാത്രാക്ഷീണം കൊണ്ട് തളർന്നവയുമാകും അവയൊക്കെ .പച്ചക്കറികൾ വീട്ടിൽ എത്തുമ്പോൾതന്നെ നന്നായി കഴുകുക. പത്തോ പതിനഞ്ചോ മിനിട്ട് ഉപ്പുവെള്ളത്തിൽ മുക്കി വച്ചതിനു ശേഷം പാകം ചെയ്യുക. ഉപ്പുവെള്ളത്തിൽ അലപം മഞ്ഞൾ പൊടി ചേർക്കുന്നതും വിഷാംശം കുറയ്ക്കാൻ സഹായിക്കും. കൂടാതെ മിച്ചം വരുന്ന പച്ചക്കറികൾ വൃത്തിയായി കഴുകിയതിന്ശേഷം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളു. മാത്രമല്ല സവാള,കിഴങ്ങ്,ഇഞ്ചി ,വെളുത്തുള്ളി തുടങ്ങിയവ ഫ്രിഡ്ജിൽ വയ്ക്കാതെ തുറസായ സ്ഥലത്ത് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇറച്ചി : മാംസാഹാരങ്ങൾ വാങ്ങുമ്പോൾ എപ്പോഴു നല്ലതാണോ എന്ന് നോക്കണം. നല്ലതാണെങ്കിൽ അവയുടെ രൂചി കൂടുമെന്നു മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ്.മാട്ടിറച്ചി ചുവന്നിരിക്കും. ആട്ടിറച്ചിയില്‍ അല്‍പം കൊഴുപ്പുണ്ടായിരിക്കണം. ശരിയായി പരിചരണം ലഭിച്ച ആടിന്‍റെ ഇറച്ചിയാണെന്ന് ഇങ്ങനെ ഉറപ്പിക്കാനാവും. ഇറച്ചിയുടെ നിറം കടുത്ത ചുവപ്പോ പിങ്കോ ആണെങ്കില്‍ അത് ഗുണനിലവാരം കുറവാണെന്നതിന്‍റെ സൂചനയാണ്. പ്രായക്കൂടുതലുള്ള മൃഗത്തിന്‍റെ ഇറച്ചിയായിരിക്കും അത്.

പെണ്ണാടിന്‍റെ ഇറച്ചി മിക്കവാറും പിങ്ക് നിറമായിരിക്കും. പ്രായക്കൂടുതലുള്ള ഇത്തരം ഇറച്ചി വേവാന്‍ ഏറെ സമയമെടുക്കും. എപ്പോഴും വിശ്വസ്തനായ, സ്ഥിരം വാങ്ങുന്നയാളുടെ അടുത്ത് നിന്നും ഇറച്ചി വാങ്ങുന്നതാണ് നല്ലത്. സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍നിന്ന് വാങ്ങുമ്പോള്‍ ഗന്ധം, നിറം എന്നിവ നോക്കി പഴക്കമില്ലാത്തത് വാങ്ങുക.

ഇറച്ചി ബുച്ചറി ബാഗില്‍ നന്നായി പൊതിഞ്ഞ് വേണം ഫ്രീസറില്‍ സൂക്ഷിക്കാന്‍. ഫ്രീസറിലെ താപനില മൈനസ് 18 ഡിഗ്രിയെങ്കിലുമായിരിക്കണം. ഓരോ നേരത്തേക്കും ആവശ്യമുള്ള ഭാഗങ്ങളായി വേര്‍തിരിച്ച്‌ പ്രത്യേകം ബാഗില്‍ വേണം സൂക്ഷിക്കാന്‍. ഒരിക്കല്‍ ഫ്രീസറില്‍ നിന്നെടുത്ത് സാധാരണ താപനിലയിലെത്തിച്ച്‌ കുറച്ചെടുത്ത ശേഷം ബാക്കി തിരികെ ഫ്രീസറില്‍ വെക്കരുത്. ഇത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടും. രുചിയും നഷ്ടമാവും.

ഫ്രീസറില്‍ വെച്ച ഇറച്ചി ഉപയോഗിക്കാനായി എടുക്കുമ്പോള്‍ ഐസ് ഉരുകാന്‍ പുറത്തെടുത്ത് വെക്കുകയോ വെള്ളത്തിലിടുകയോ അല്ല ചെയ്യേണ്ടത്. പാചകത്തിന് മുമ്പേ ഫ്രീസറില്‍ നിന്നെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് വേണ്ടത്.

പഴങ്ങൾ : നല്ല പഴങ്ങൾ തിരഞ്ഞെടുക്കണം ,അങ്ങനെ വാങ്ങിയതൊക്കെ ഉപ്പുവെള്ളത്തിൽ കഴുകുകയും വേണം ബാക്കി വരുന്നവ കഴുകിത്തുടച്ചതിന് ശേഷം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളു അല്ലെങ്കിൽ നനവുമൂലം പെട്ടന്നവ ചീത്തയായേക്കാം.

മുട്ട : അധികം പഴക്കമില്ലാത്ത മുട്ട വാങ്ങുക , കൂടാതെ മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളു. അല്ലെങ്കിൽ ബാക്ടീരിയ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

പാൽ: പാൽ പാക്കറ്റ് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം അവ പൊട്ടിച്ചു പകുതിയാക്കി തുറന്നുവെക്കാൻ പാടില്ല അടപ്പുള്ള പത്രങ്ങളിൽ വേണം പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ.
റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍: എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. ബാക്കിയായത് അടച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഫ്രൈഡ് റൈസ്, ചൈനീസ് വിഭവങ്ങള്‍ തുടങ്ങിയവ പാകം ചെയ്യുകയോ വാങ്ങുകയോ ചെയ്താല്‍ ഉടന്‍ ഉപയോഗിക്കുക. കൂടുതല്‍ സമയം സൂക്ഷിച്ചുവെക്കരുത്.

ധാന്യങ്ങൾ ,പയറുവർഗ്ഗങ്ങൾ : വായൂ സഞ്ചാരമുള്ള പത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക.മാത്രമല്ല ഈർപ്പം തട്ടാതെയും ശ്രദ്ധിക്കുക…

LEAVE A REPLY

Please enter your comment!
Please enter your name here