Home Latest ഇച്ചായാ ഡെലിവറി സമയത്ത് ഇച്ചനും ന്റെ ഒപ്പം വരോ…

ഇച്ചായാ ഡെലിവറി സമയത്ത് ഇച്ചനും ന്റെ ഒപ്പം വരോ…

0

ലവ് യൂ ഇച്ചാ

കല്യാണം കഴിഞ്ഞു മൂന്നാം മാസത്തിൽ തന്നെ എനിക്ക് എട്ടിന്റെ പണി തന്ന ഇച്ചനോടുള്ള പ്രതികാരമായി വീർത്ത് മത്തങ്ങാ പോലായ വയറും താങ്ങി ഭൂമിയിലെ സകല പ്രോട്ടീൻ ഫുഡും വാരി വലിച്ച് തിന്ന് മുടിപ്പിച്ച്,
പ്രസവാലസ്യത്തില് ഇരിക്കുമ്പോഴാണ് അതെന്റെ കണ്ണിൽപ ്പെട്ടത്.
“ഇച്ചാ ഒന്നിങ്ങ് വായോ.ഒരു കൂട്ടംകാണിക്കാനാ”

” പൊന്നുവേ വരുവാ”

അടുക്കളയിൽ നിന്ന് പുതുതായ് വാങ്ങിയ ‘യേര’ ബൗളിൽ നട്ട്സുമായി
വരുമ്പോഴേ ഇച്ചായന് മനസിലായി ഞാനേതാണ്ട് അൽക്കുൽത്ത് കാര്യം കാണിക്കാനാണ് വിളിക്കണതെന്ന്.
ഒരു രാത്രിയിലെ ഇച്ചന്റെ ആക്രമണം കുറച്ച് കൂടിപ്പോയതിന്റെ ആഫ്റ്റർ എഫക്റ്റായ് വീർത്ത വയറിന് മുകളിലേക്ക് കൈയ്യിലേ പാത്രം
“ന്നാ മുണുങ്ങ്”
എന്നും പറഞ്ഞു ഫിറ്റ് ചെയ്ത് എന്നെയൊന്ന് നോക്കി ഇച്ചായൻ ചോദിച്ചു

“ന്തേ..കാണിക്ക്”

ലാപ്പ്ടോപ്പെടുത്ത് ഇച്ചന് നേരേ തിരിച്ചു ഞാൻ പറഞ്ഞു
“ദേ നോക്ക്യേ ഇച്ചായാ ഇപ്പൊ ഡെലിവറിക്ക് ഭാര്യേടെ കൂടെ ഭർത്താവിനും തീയേറ്ററിൽ കേറാത്രേ”. പറഞ്ഞു വരുന്നതിന്റെ കാര്യം ഏതാണ്ട് ഇച്ചന് പിടികിട്ടി.

” ഇച്ചായാ ഡെലിവറി സമയത്ത് ഇച്ചനും ന്റെ ഒപ്പം വരോ…ഇച്ചൻ കൂടെയില്ലേ ഞാൻ ചത്ത് പോവും”.
ചോര കണ്ടാല് തലചുറ്റണ ഇച്ചൻ എന്നോടോ ബാലാ എന്ന് ഭാവത്തില് ദയനീയമായൊന്ന് നോക്കി.

 

“എന്റെ പൊന്നുവേ.. ഒറ്റയടിക്ക് രണ്ടെണ്ണത്തിനെ തന്ന് നിന്നെ സഹായിച്ചേന് എന്റെ ബോധം പോണ വർത്താനം നീ പറയല്ലേ.ഒരു പേറ്റ്നോവ് കാണാന്ള്ള ധൈര്യം എനിക്കില്ല.”അതും പറഞ്ഞു രാജമാണിക്യം സ്റ്റൈലിൽ ‘നമ്മളില്ലേ’ എന്ന മട്ടിൽ ഇച്ചായൻ നൈസായങ്ങ് സ്കൂട്ടായി.
ആ വാശിക്ക് പാത്രത്തിലെ ബദാമെടുത്ത് അച്ചാലും മുച്ചാലും വിഴുങ്ങുന്ന എന്നെ കണ്ടു
ഇതൊക്കെ എങ്ങോട് പോകുന്നു എന്നോർത്ത്
ചിരിച്ച് വീർത്തുന്തിയ വയറിലൊന്ന് തലോടി ഇച്ചായൻ പറഞ്ഞു

“എന്റെ പൊന്നുവേ നോക്ക്യേ നിന്റെയീ നീരിച്ച കാലുകളും ക്ഷീണിച്ച മുഖവും കാണുമ്പൊ ഇച്ചന്റെ നെഞ്ചില് പെടപ്പാടീ.തുള്ളിച്ചാടി നടന്ന ന്റെ കൊച്ച് ഞാൻ കാരണല്ലേ ഇങ്ങനെ ഇരിക്കണേന്ന് ഓർക്കുമ്പം..
ഞാൻ കൂടേള്ളപ്പൊ ന്റെ കൊച്ചിനൊള്ള ധൈര്യം ഇച്ചനറിയാടാ..അപ്പൊപ്പിന്നെ ദേണ്ടെ ഇവമ്മാരിങ്ങ് പൊട്ടിവീഴണ്ടത് അവമ്മാര്ടെ അപ്പന്റെ കൈയ്യിലോട്ടല്ലേടീ.എന്റെ പൊന്നിനെ തനിയേ ഞാൻ ഡോക്ടറ്ടെ കൈയ്യിലോട്ട് കൊടുക്കോ.”
പറഞ്ഞു നിർത്തി പിറകിലൂടെ വന്നെന്റെ വയറിൽ ചുറ്റിപ്പിടിച്ച് നെറുകിലൊരുമ്മ ഇച്ചൻ തരുമ്പോൾ എനിക്ക് തോന്നി ലോകത്തിലേറ്റവും ഭാഗ്യം ചെയ്തവളാണ് ഞാനെന്ന്.

രചന : Bindhya vinu

LEAVE A REPLY

Please enter your comment!
Please enter your name here