Home Latest ഇനിയാ പിഴച്ച പെണ്ണിന്റെ കൂടെ നിന്നെ കണ്ടാൽ ഈ വീടിന്റെ പടി കേറാൻ ഞാൻ സമ്മതിക്കില്ല…

ഇനിയാ പിഴച്ച പെണ്ണിന്റെ കൂടെ നിന്നെ കണ്ടാൽ ഈ വീടിന്റെ പടി കേറാൻ ഞാൻ സമ്മതിക്കില്ല…

0

ഇനിയാ പിഴച്ച പെണ്ണിന്റെ കൂടെ നിന്നെ കണ്ടാൽ ഈ വീടിന്റെ പടി കേറാൻ ഞാൻ സമ്മതിക്കില്ല .

എനോടത് പറയുമ്പോ അമ്മയുടെ മുഖത്ത് ഒരു വല്ലാത്ത പരിഭ്രാന്തി ഉണ്ടായിരുന്നു .

തിരിച്ചൊന്നും പറയാതെ ഇടനാഴിയിലെ അച്ഛന്റെ ചാരുകസേരയിൽ ഒന്ന് കിടന്നു .

മനസ്സിൽ അമ്മയുടെ മുഖം മാഞ്ഞു പോവാതെ നിൽക്കുന്നുണ്ട് എന്തിനാ അവളോട് ഇത്ര വിരോധം എല്ലാർക്കും.

പറഞ്ഞത് കേട്ടിലെ പിഴച്ചളത്രെ അവൾ .

അമ്മക്ക് അറിയില്ല ഈ പിഴച്ച ലോകത്ത് ഞാൻ കണ്ട ഏറ്റവും വലിയ ശരിയായിരുന്നു അവളെന്ന് .

പിഴച്ചവൾ എന്ന് മുദ്രകുത്താൻ അവളെന്താണ് ചെയ്തത് .. ആ അറിയില്ല
ഓരോന്ന് ആലോചിച്ചു അറിയാതെ ഉറക്കത്തിലേക്ക് വഴുതി പോയി

,,,,,,,

കണ്ണേട്ടാ എങ്ങോട്ടാ ഇത്ര ദൃതിയിൽ .?

പെട്ടന്നുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി .ആ നീതു നീയോ ഞാൻ പലചോട്ടിലേക്ക്. അവിടെ ഇന്ന് വേലയല്ലേ
നീ വരുന്നുണ്ടോ .?

വരണം എന്നക്കെ ഉണ്ട് വീട്ടിൽ ഒത്തിരി പണിയുണ്ട് ഇപ്പോ വന്നാൽ ‘അമ്മ വഴക്ക് പറയും .കണ്ണേട്ടാ പോയി വരുമ്പോ എനിക്കൊരു പേരെഴുതിയ മോതിരം കൊണ്ടുവരോ .

ആ അതിനെന്താ ഞാൻ കൊണ്ടുവരാം ട്ടോ .

ഇതാണ് ന്റെ നീതു ഞാൻ ഒൻപതിൽ പഠിക്കുമ്പോ അവൾ എട്ടിലാ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലായത് കൊണ്ട് ഞങ്ങൾ ഒരുമിച്ചാ സ്കൂളിൽ പോവാർ .

അവൾക്ക് അച്ഛനില്ല അമ്മയും ഒരു കുഞ്ഞനുജത്തിയും മാത്രേ ഉണ്ടായിരുന്നുള്ളു .
വൈകാതെ അവളുടെ ‘അമ്മ പുതിയൊരു വിവാഹം കഴിച്ചു രാമേട്ടൻ .അവളുടെ രണ്ടാനച്ഛൻ .

അനിയത്തിയെന്നാൽ അവൾക്ക് ജീവനാ.
രണ്ടാനച്ഛനും അമ്മയും ചേർന്ന് ആലിൻ ചോട്ടിൽ ചെറിയ ഒരു ചായ കട നടത്തുന്നുണ്ട് .
കടയടച്ചു വരുമ്പോഴേക്കും വീട്ടിലെ പണി മുഴുവൻ കഴിഞ്ഞില്ലെങ്കിൽ നീതുവിനെ നല്ലത് പോലെ കേൾക്കും . പ്ലസ്‌ടു കഴിഞ്ഞു തോറ്റപ്പോൾ പഠിപ്പ് നിർത്തിയത് കൊണ്ട് വീട്ടിൽ നിന്ന് പുറത്ത് പോവാറില്ല പാവം . ആകെ ഒരു കൂട്ട് ഞാൻ മാത്രേ ഒള്ളു .

അനിയത്തി ഇപ്പോ ഡിഗ്രി ഫസ്റ്റിയർ പഠിക്കുന്നു കോളേജ് കഴിഞ്ഞു വന്നാൽ ഫോണും കൈയിൽ പിടിച്ചങ്ങിരിക്കും ഈ പാവത്തിനെ ഒന്ന് സഹായിക്കുക പോലും ഇല്ല്യ അതിനൊന്നും ന്റെ നീതുവിന് പരിഭവം ഇല്ലാട്ടോ ..

ദേ ആ കാണുന്നതാണ് ആലിൻ ചുവട്ടിലെ ചെറിയ കാവ് അതികമാരും അതികമാരും വരാറില്ല ഇവടെ പൂരത്തിന് ആനയൊന്നും ഉണ്ടാവില്ല . ശിങ്കാരിമേളം .തെയ്യം . വൈകീട്ട് ഒരു ചെറിയ നാടകം .

നേരെ മുൻപിലുള്ള കടയിൽ കയറി വീട്ടിലേക്ക് കുറച്ചു അൽവയും പൊരിയുമെല്ലാം വാങ്ങി തിരികെ പോരാൻ ഒരുങ്ങുമ്പോഴാണ് നീതുവിന് മോതിരം വാങ്ങിയില്ലലോ എന്നോർമ വന്നത് .

പേരൊഴുതുന്ന ഒരു മോതിരം വേണം .

എന്താ എഴുതണ്ടേ .

നീതു അല്ലങ്കിൽ വേണ്ട പാറു എന്നെഴുതിയ മതി .

മോതിരവും വാങ്ങി വീട്ടിലേക്ക് തിരിച്ചു .

നീതുവിന്റെ വീടിനടുത്ത് എത്തിയപ്പോൾ
നീതു നീതു ,,

ആ കണ്ണേട്ടാ താ വരുന്നു .

വേഗം വായോ എനിക്കിത് വീട്ടിൽ കൊടുത്തിട്ട് വേഗം പോണം നാടകം കാണാൻ .

നീ വരുന്നില്ലേ .

ഇല്ല കണ്ണേട്ടാ അനിയത്തി ഇവടെ തനിച്ചാവില്ലേ അമ്മയും അച്ഛനും വരാൻ ഒത്തിരി വൈകും ഇന്ന് കടയിൽ നല്ല കച്ചവടം കിട്ടും നാടകം കഴിഞ്ഞേ അവർ കടയടക്കു .

വീട്ടിൽ സാദനങ്ങൾ അമ്മയെ ഏൽപിച്ചു വീണ്ടും പൂരപ്പറമ്പിലേക്ക് ഓടി ആളുകളെല്ലാം പേപ്പർ വിരിച്ചു സ്റ്റേജിന് മുന്നിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട് .

നാടകം തുടങ്ങാനായില്ല ഞാൻ നാരായണേട്ടന്റെ കടയിൽ പോയി ഒരു കട്ടൻ കാപ്പിയും കുടിച്ച് തിരികെ വന്നു .

നല്ല തണുത്ത കാറ്റ് വീഴുന്നുണ്ട് കയ്യിലൊരു തോർത്ത് മുണ്ട് പോലും കരുതിയില്ല .

നാടകം തുടങ്ങി എല്ലാവരും നാടകത്തിൽ മുഴുകി അങ്ങനെ ഒരേ ഇരിപ്പാ .

പെട്ടന്നാണ് പുറകിൽ നിന്നിരുന്ന ആർക്കോ ഒരു ഫോൺ കോൾ വന്നത് .

എടാ നാരായണേട്ടന്റെ വീട്ടിൽ എന്ന് പറയുന്നതെ കേട്ടതള്ളൂ എല്ലാവരും അങ്ങോട്ട് ഓടി .

പരിഭ്രാന്തിയോടെ ഞാനും ഓടി നീതുവും അനിയത്തിയും മാത്രേ വീട്ടിൽ ഒള്ളു എന്താണ് സംഭവിച്ചിരിക്കാ ദേവിയെ കയ്യും കാലും വിറച്ചിട്ട് ഓടാനും വയ്യ .

എങ്ങനെയോ ഓടി കിതച്ചു അവിടെ എത്തി .

വീടിന് മുന്നിൽ നിറയെ ആൾകൂട്ടം ഉണ്ട് ഒരു ഇരുപത് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനെ ആരകയോ ചേർന്ന് അടിക്കുന്നുണ്ട് .

ബഹളത്തിനിടയിൽ ആരോ പറഞ്ഞു ഇവിടെ രണ്ടെണ്ണം ഉണ്ടല്ലോ ആരുടെ അടുത്തേക്ക് വന്നതാടാ നീ .?

അവൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അതിന് മുൻപേ നീതു ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ പറഞ്ഞിട്ട് വന്നതാ അവൻ .

അവിടെ കൂടിയവരെല്ലാം അന്തം വിട്ട് നിന്നു ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല .

വന്നവരെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കി .
നാട്ടിൽ പല കഥകളും പരന്നു .

ഒന്നും വിശ്വസിക്കാനാവാതെ ഞാനും നിന്നു .

നാരാണേട്ടനും ഭാര്യയും രണ്ടു ദിവസമായി കട തുറന്നിട്ട് .നാണക്കേട് കൊണ്ടാവും നീതുവിനേം പുറത്തു കണ്ടില്ല .

കവലയിൽ പോയി വരുന്ന എന്റെ മുന്നിൽ നീതു വന്നു ഇടവഴിയിൽ വച്ച് അവളോട് മുഖം തിരിഞ്ഞു നടന്ന എന്നെ അവൾ വിളിച്ചു .

കണ്ണേട്ടാ എന്നോട് വെറുപ്പാവും ലെ .

ഞാൻ ഒന്നും മിണ്ടിയില്ല .

കണ്ണേട്ടാ ആരെയും ബോധിപ്പിക്കേണ്ട എനിക്ക് കണ്ണേട്ടൻ എന്നെ വെറുക്കല്ലേ കണ്ണേട്ടന്റെ പാറു തെറ്റ് ചെയ്യും എന്ന് കണ്ണേട്ടന് തോന്നുന്നുണ്ടോ .?

പിന്നെ എന്തിനാ പാറു നീ ,?

ഒന്നൂല്യ കണ്ണേട്ടാ ന്റെ അനിയത്തി കുട്ടി ആരുടേം മുന്നിൽ തല താഴ്ത്തി നിൽകുന്നത് കാണാൻ വയ്യ .

പിന്നീടൊന്നും പറയാൻ അവൾക്ക് കഴിഞ്ഞില്ല രണ്ടു കണ്ണും നിറച്ചു ആ ഇടവഴിയിലൂടെ ഓടി പോയി .ഒന്ന് വിളിച്ചു നിർത്താൻ പോലും എനിക്ക് പറ്റിയില്ല .
ആകെ ഒരു മരവിപ്പ് പോലെ .

ഇടവഴിയിൽ അവളും ഞാനും നിന്ന് സംസാരിച്ചത് ആരോ കണ്ടു അതറിഞ്ഞിട്ട അമ്മയുടെ ഈ ദേഷ്യം .

എല്ലാം അമ്മയോടെങ്കിലും പറയണം എന്ന് തോന്നി .

.

,,,,,,,

ഡാ കണ്ണാ കണ്ണാ കണ്ണാ .
ഒന്നെണീക്ക് .

അമ്മയുടെ വിളികേട്ടിട്ടാണ് ഉറക്കത്തിൽ നിന്നെണീറ്റത് .

എന്തെ അമ്മെ .

ഡാ ആ നാരായണന്റെ മോൾ ഫാനിൽ തൂങ്ങി എന്നക്കെ പറയുന്നു ഒന്ന് പോയി നോക്കിക്കേ .

അമ്മയത് പറഞ്ഞതും ശരീരമാകെ വിറച്ചു പെട്ടന്ന് അവിടേക്ക് ഓടി .

അവിടെ എത്തിയപ്പോഴേക്കും ബോഡി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് കേട്ട് .

ശരീരം തളർന്നു ഞാനാ
ഇടവഴിൽ ഇരുന്നു .

കണ്ണിൽ ഇരുട്ട് കയറിയ പോലെ .

അതിനിടയിൽ ആരോ അടക്കം പറയുന്നത് കേട്ടു ആ മൂത്ത പെണ്ണ് പിഴച്ചതിൽ മനം നൊന്താവും ഈ കുട്ടി കെട്ടി തൂങ്ങിയെ .

അത് കേട്ടതും ഞാൻ എണീറ്റു അവരുടെ വീട്ടിലേക്ക് ഓടി .

വീടിന് പുറകിലെ ചായിപ്പിൽ ഒരു മൂലയിൽ ന്റെ പാറു ഇരിക്കുന്നുണ്ട് ഒന്നും മിണ്ടാതെ ഒന്ന് കരയാതെ .

എന്നെ കണ്ടതും അവളുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി ഓടിവന്നെന്റെ നെഞ്ചിലേക്ക് വീണു .

എന്ത് പറയണം എന്നറിയാതെ ആ ആൾക്കൂട്ടത്തിനിടയിൽ ഞാൻ അവളെ ചേർത്ത് പിടിച്ചു .

പലരും പറയാതെ പറഞ്ഞു ഇവനെന്തിനാ ആ പിഴച്ച പെണ്ണിനെ . ?
ആ പെണ്ണ് കാരണം നല്ലൊരു കുട്ടി പോയില്ലേ ,?

ഇനിയെനിക്കറിയാം ൻറെ പാറുവിനു ഈ ഭൂമിയിൽ ഞാൻ ഒള്ളു ആരെന്ത് പറഞ്ഞാലും അവളെ ഇനി ഈ നെഞ്ചിൽ ചേർത്ത് നിർത്തണമെന്ന് ,,

രചന :  നജീബ് കോൽപാടം

LEAVE A REPLY

Please enter your comment!
Please enter your name here