Home Latest ആ കുരുത്തംകേട്ടവൾ ഈ വീട്ടിലോട്ട് കാലെടുത്ത് വെച്ചപ്പോൾ തുടങ്ങിയതാ ഈ വീടിന്റെ കാലക്കേട്‌…

ആ കുരുത്തംകേട്ടവൾ ഈ വീട്ടിലോട്ട് കാലെടുത്ത് വെച്ചപ്പോൾ തുടങ്ങിയതാ ഈ വീടിന്റെ കാലക്കേട്‌…

0

ന്റെ മോന്റെ കുട്ടിയെ ലാളിക്കാൻ ഈ ജന്മത്തിൽ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ആ കുരുത്തംകേട്ടവൾ ഈ വീട്ടിലോട്ട് കാലെടുത്ത് വെച്ചപ്പോൾ തുടങ്ങിയതാ ഈ വീടിന്റെ കാലക്കേട്‌ നാശം പിടിക്കാനായിട്ട്…

ഇതെല്ലാം കേട്ട് കൊണ്ടിരുന്ന അമ്മുവിന് സങ്കടം സഹിക്കാൻ പറ്റിയില്ല പാത്രങ്ങൾ കഴുകിവെക്കുന്നതിനിടയിലും അവളുടെ കണ്ണീർ തുള്ളികളാൽ അവിടെയാകെ നിറഞ്ഞിരുന്നു

മൂന്ന് വർഷമായി അനിലിന്റെയും അമ്മുവിന്റെയും വിവാഹം കഴിഞ്ഞിട്ട് പരസ്പരം ഇണങ്ങിയും പിണങ്ങിയും സന്തോഷകരമായ ജീവിതമായിരുന്നു അവരുടേതും പക്ഷെ അതിനിടയിലും ഒരു കുഞ്ഞികാല് കാണാത്തത്തിലുള്ള വിഷമം അവളെ അലട്ടിയിരുന്നുവെങ്കിലും അവന്റെ സ്നേഹ വാക്കുകളും സാമീപ്യവും അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു

ദിവസങ്ങൾ കഴിയും തോറും അമ്മയുടെ കുത്തുവാക്കുകളും ശകാരവർഷങ്ങളും കൂടി കൂടി വന്നു

ഒരു വേലക്കാരിയെ പോലെ അവളെ കൊണ്ട് ആ വീട്ടിലെ എല്ലാ ജോലികൾ ചെയ്യിക്കുമ്പോഴും തന്നെ സ്നേഹിക്കുന്ന ഏട്ടന് വേണ്ടി അവൾ എല്ലാം സഹിച്ചും ക്ഷമിച്ചും ആ വീട്ടിൽ ഒരു വേല കാരിയെ പോലെ അവൾ ജീവിച്ചു

ഒരു ദിവസം…….

നീ എങ്ങോട്ടാ ഉടുത്തോരുങ്ങിയിട്ട്……

അല്ല അമ്മേ….
ദിവ്യ ചേച്ചിയുടെ മോൾടെ പിറന്നാളിന്… ചേച്ചി ചെല്ലാൻ പറഞ്ഞിട്ട് എന്നെയും വിളിച്ചിരുന്നു

നിന്റെ പോലൊരു മച്ചിയെ അങ്ങോട്ട് കൂട്ടികൊണ്ട് ചെന്നാൽ എന്റെ മോൾടെ കുഞ്ഞിന് വല്ല അപകടവും സംഭവിക്കുംമുഖത്തടിച്ച പോലെയാണ് അവരത് പറഞ്ഞത്

ചേച്ചിയുടെ കുഞ്ഞിനെ കാണാൻ എനിക്കും ആഗ്രഹം ഉണ്ടാവില്ലേ അത് കൊണ്ടാ അമ്മേ ഞാൻ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു

എന്റെ മോനോ ഒരു കുഞ്ഞികാല് കാണാനുള്ള ഭാഗ്യം ഇല്ല അമ്മയുടെ അർത്ഥം വെച്ചുള്ള ആ സംസാരം അതവൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവൾ അകത്തേക്ക് ഓടിപോയത്

അവളെ തന്നെ നോക്കി നിൽക്കുന്ന അവനോടായി കൊണ്ട് അമ്മ പറഞ്ഞു

അനിലെ…. നീ അവിടെ എന്ത് നോക്കി നിക്കുവാണ് നീ ചെന്ന് വണ്ടിയെടുക്ക് ഇപ്പോ തന്നെ സമയം വൈകി

അമ്മയുടെ ആ പ്രവൃത്തി അതവൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു എന്തിനാ ഈശ്വരാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് ഇതെല്ലാം തന്റെ അച്ചനും അമ്മയും അറിഞ്ഞാൽ ചങ്ക് തകർന്ന് പോകും ആ പാവങ്ങളുടെ….

അന്ന് വൈകുന്നേരം.

ഏട്ടാ…… വർഷം മൂന്നായില്ലേ ഇത്രയും കാലം ഏട്ടനോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ലല്ലോ

അതിനിപ്പോ നിനക്ക് ഇനിയെന്താ ചോദിക്കാനുള്ളത് ..മ് എന്തായാലും ചോദിക്ക് ചേച്ചിയുടെ വീട്ടിൽ പോയി വന്നതിന് ശേഷം അവന്റെ സ്വഭാവത്തിലും പ്രകടമായ മാറ്റം ഉണ്ടായിരുന്നു

ഏട്ടാ.. നമുക്കു ഡോക്ടറെ ഒന്ന് പോയി കണ്ടാലോ അത് പറയുമ്പോൾ അവളുടെ ശബ്ദമിടറിയിരുന്നു

അവരുടെ സംസാരം കേട്ട് കൊണ്ടാണ് അമ്മ അങ്ങോട്ട് വന്നത്

എന്റെ കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല നീ മച്ചിയായതിന് എന്റെ കുട്ടി എന്ത് പിഴച്ചു നീ മാത്രമല്ലല്ലോ നിന്റെ കുടുംബം തന്നെ അങ്ങനെയാണല്ലോ നിന്റെ രണ്ട് ചേച്ചിമാരുടെ അവസ്ഥയും അത് തന്നെയാണല്ലോ പുച്ഛത്തോടെ അവരത് അവളുടെ മുഖത്തേക്ക് നോക്കി പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു

അന്ന് രാത്രിയിൽ….

മോനെ നീ അതവളോട് പറഞ്ഞൊ ഞാൻ പറഞ്ഞു തന്ന കാര്യങ്ങളെല്ലാം

ഇല്ലമ്മേ ഞാൻ എങ്ങനെയാ അവളോട് ഇവിടെ നിന്നിറങ്ങിപോകാൻ പറയുക എത്രയായാലും അവൾ എന്റെ ഭാര്യയല്ലേ

അപ്പൊ നിനക്ക് ഞാനും നിന്റെ ചേച്ചിയും പറഞ്ഞത് ഓർമ്മയില്ലേ

നീ അവളോട് കുറച്ചു ദിവസം അവളുടെ വീട്ടിൽ പോയി നിൽക്കാൻ പറ പിന്നെ വിളിക്കാൻ പോകാതിരുനാൽ മതി

ഒക്കെ നിന്റെ നല്ലതിന് വേണ്ടിയാണ് അമ്മ പറയുന്നത് ആ മച്ചിയെ ഇനി നമുക്ക് വേണ്ട അവൾ ഈ വീട്ടിൽ നിന്ന് പോയാൽ തന്നെ നമ്മുടെ എല്ലാ പ്രശനവും തീരും

അവരുടെ സംസാരമെല്ലാം കേട്ട് കൊണ്ടിരുന്ന അമ്മുവിന് തന്റെ ശരീരം തളർന്നു പോകുന്നത് പോലെ തോന്നി തന്റെ ഏട്ടനും താനൊരു ബാദ്യതയാനെന്നറിഞ്ഞ അവൾ പൊട്ടിക്കരിച്ചിലോട് കൂടി ബെഡിലേക്ക് വീണു

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണീരിനാൽ അവളുടെ പുതപ്പുകൾ നനഞ്ഞു കുതിർന്നിരുന്നു

പിറ്റേ ദിവസം നേരം വെളുത്തപ്പോൾ പതിവ് ചായയുമായി വരാറുള്ള അവളെ നോക്കിയങ്കിലും അവിടെയെങ്ങും കണ്ടില്ല

അമ്മേ …. അമ്മുവിനെ കണ്ടോ

ഇല്ല …എന്താ മോനെ

ഞാൻ ഇവിടെയെല്ലാം തിരഞ്ഞു അവളെ കാണാനില്ല

എവിടെയെങ്കിലും പോയി തുലയട്ടെ നാശം….

പെട്ടന്നാണ് അവന്റെ ശ്രദ്ധ അലമാരയുടെ കണ്ണാടിയിലേക്ക് നീണ്ടത് കണ്ണാടിയിൽ ഒരു പേപ്പർ ഒട്ടിച്ചു വെച്ചിരുന്നു

അതെടുത്ത് നോക്കിയ അവൻ…….

എന്റെ ഏട്ടന്…. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ എനിക്ക് അമ്മയുടെ കുത്തുവാക്കുകൾകിടയിലും എന്നെ ഇവിടെ നിൽക്കാൻ പ്രേരിപ്പിച്ചത് ഏട്ടന് എന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു പക്ഷെ ഇപ്പോ ഏട്ടനും ഞാൻ ഒരു ബാധ്യതയാണെന്ന് ഇന്നലെയാണ് എനിക്ക് മനസ്സിലായത് ഏട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അത് കൊണ്ട് തന്നെ ഏട്ടൻ ഇറക്കിവിടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല

അത് കൊണ് ഞാൻ പോകുന്നു ഇനി നിങ്ങളുടെ ആരുടെ മുന്നിലും ഒരു ശല്യമായി ഞാൻ വരില്ല പിന്നെ ഏട്ടൻ ദൈവത്തിന്റെ മുന്നിൽ വെച്ച് എന്റെ കഴുത്തിൽ കെട്ടിയ താലി അതിന് ഇന്നോളം ഞാനൊരു കളങ്കവും വരുത്തിയിട്ടില്ല അതും ഞാൻ ഇവിടെ വെക്കുന്നു

വായിച്ച് തീർന്നതും അവന്റെ മനസ്സിനൊരു മരവിപ്പായിരുന്നു കാരണം അതിലെ വരികളെല്ലാം അവന്റെ ചങ്കിൽ തന്നെയായിരുന്നു കൊണ്ടത്

വർഷങ്ങൾ പിന്നെയും കടന്നു പോയി…….

നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം

ഒരു ഹോസ്പിറ്റലിൽ വെച്ചാണ് അനിൽ ഹരിയെ വീണ്ടും കാണുന്നത്…

ഹലോ സർ…….

ആരാ ഇത് അനിലോ.. എന്തൊക്കെയുണ്ട് വിശേഷം താൻ ഇപ്പൊ നാട്ടിൽ തന്നെ കൂടി അല്ലെ

അമ്മ ഇതാണ് ദുബായിൽ ജോലി ചെയ്തിരുന്ന കമ്പിനിയിലെ മാനേജർ സർ ഇതെന്റെ അമ്മയും ഭാര്യയും

മോനെന്താ ഇവിടെ ഭാര്യയെ ഡോക്ടറെ കാണിക്കാൻ വന്നതാകും അല്ലെ….

അതേ അമ്മ അവൾ ഡോക്ടറുടെ അടുത്ത് ഉണ്ട് മോള് കരഞ്ഞപ്പോൾ ഞാൻ അവളെയും കൊണ്ട് ഒന്ന് പുറത്തേക്ക് ഇറങ്ങിയതാ..

അപ്പൊ സാറിന്റെ കല്യാണം കഴിഞ്ഞു അല്ലെ ആകാംഷയോടെയായിരുന്നു അനിലിന്റെ ചോദ്യം

ജീവിതത്തിൽ ഇനിയൊരു കല്യാണം വേണ്ട എന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചതായിരുന്നു ഒരുപാട് സ്നേഹിച്ച പെണ്ണ് വെറുമൊരു നിസ്സാര കാര്യത്തിന് എല്ലാം അവസാനിപ്പിച്ചു കൊണ്ട് വേറെ ഒരുത്തന്റെ കൂടെ പോയപ്പോൾ അമ്മയൊഴികെ എല്ലാ പെണ്ണുങ്ങളോടും വെറുപ്പായിരുന്നു എനിക്ക്

അതിനിടയിലാണ് വീടിന്റെ അടുത്ത് ഒരു ഫാമിലി വന്ന് താമസമാക്കിയത് അതായത് എന്റെ ഭാര്യയും അവളുടെ അച്ചനും അമ്മയും

വീട്ടിൽ എപ്പോഴും ഒറ്റക്കായിരുന്ന എന്റെ അമ്മക്ക് നല്ലൊരു കൂട്ടായിരുന്നു ആ കുടുംബം ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചിരുന്ന ഞാൻ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് എന്റെ ഭാര്യയെ പെണ്ണ് കാണുന്നതും വിവാഹം കഴിക്കുന്നതും

വിവാഹം കഴിഞ്ഞുവെങ്കിലും ഒരു ഭാര്യ എന്ന പരിഗണന എന്നിൽ നിന്ന് ഒരിക്കലും അവൾക്ക് കിട്ടിയിരുന്നില്ല

അതിലൊന്നും ആരോടും പരാതിയോ പരിഭവമോ പറയാതെ എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യയുടെ കടമയോടെ തന്നെ അവൾ നിറവേറ്റിയിരുന്നു

ഒരു ദിവസം………

മോനെ അവൾ ഒരു പാവം പെണ്ണാണ് ജീവിതത്തിൽ അനുഭവിക്കാവുന്നതിന്റെ പരമാവധി അവൾ അനുഭവിച്ചിട്ടുണ്ട് ഇനി നീയും കൂടി ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കരുത് അവളുടെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളെല്ലാം അമ്മ പറഞ്ഞപ്പോഴാണ് ഞാൻ അനുഭവിച്ച വേദനയെക്കാൾ നൂറിരട്ടി അവൾ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായത്

അന്ന് ഞാൻ മനസ്സ് കൊണ്ടൊരു തീരുമാനമെടുത്തിരുന്നു ഞാൻ കാരണം ഇനിയൊരിക്കലും അവളുടെ കണ്ണുകൾ നിറയില്ല എന്ന്

ഇന്ന് എന്റെ എല്ലാ ഐശ്വര്യത്തിന്റെയും കാരണം അവളും എന്റെ മോളും തന്നെയാണ് എന്തായാലും അന്ന് അവളെ ഒരുപാട് ഉപദ്രവിച്ച ആ കുടുബത്തോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് അത് കൊണ്ടാണല്ലോ അവളെ എനിക്ക് കിട്ടിയത്

ഓ സോറി ട്ടൊ ഞാൻ എന്തൊക്കെയോ പറഞ്ഞു നിന്നെ ബോറഡിപ്പിച്ചു അല്ലെ

ഏയ്‌ അതൊന്നും സാരല്യ സാറിനെ ഇത്രയധികം സന്തോഷവാനായിട്ട് ഞാൻ ഇതാദ്യമായാണ് കാണുന്നത്

ഒരു പെണ്ണിന് ഒരാണിന്റെ ജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്താൻ കഴിയുമോ അവൻ സ്വയം മനസ്സിൽ ചിന്തിച്ചു

പിന്നെ അനിലെ മറ്റന്നാൾ ഞങ്ങൾ ദുബായിലോട്ട് തന്നെ തിരിച്ചു പോകും എന്റെ പുതിയ ഷോപ്പിന്റെ ഉൽഘാടനമാണ് അതെന്റെ ഭാര്യയെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണം അതെന്റെ ഒരു മോഹമാണ്

അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടക്കാണ് സിസ്റ്ററുടെ വിളി വന്നത്

ഹരിയുടെ വൈഫിന്റെ ചെക്കപ്പ് എല്ലാം കഴിഞ്ഞു ഇനി കൂട്ടികൊണ്ട് പൊയ്ക്കോളൂ…….

ചെക്കപ്പ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിവരുന്ന ഹരിയുടെ ഭാര്യയെ കണ്ടതും ഷോക്കേറ്റത് പോലെ തരിച്ചു നിന്നു പോയി അനിലും അവന്റെ അമ്മയും

അതേ…..അവൾ തന്നെ ,,അമ്മു,, മച്ചിയാണെന്ന പറഞ്ഞുകൊണ്ട് എഴുതി തള്ളിയ അവളാണോ ഇന്ന് രണ്ടാമതൊരു കുഞ്ഞിനെ..

ശരീരമെല്ലാം തളർന്നു പോകുന്നത് പോലെ തോന്നി അവന് നിന്ന നിൽപ്പിൽ ഭൂമി രണ്ടായി പിളർന്നു പോയെങ്കിൽ എന്ന് തോന്നിയ നിമിഷം

പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിവരുന്ന അവളെ ഒന്ന് നോക്കാൻ മാത്രമേ അവന് സാധിച്ചുള്ളൂ

ഏട്ടാ…. നമുക്ക് പോകാം മോളെ ഇങ് തായോ ഞാൻ എടുക്കാം

അവളെ ചേർത്ത് നിർത്തികൊണ്ടവൻ പറഞ്ഞു
അമ്മേ ഇതാണ് ഞാൻ പറഞ്ഞ ആ പുണ്യം എന്റെ ഭാര്യ എന്റെ എല്ലാ ഐശ്വര്യത്തിന്റെയും
കാരണക്കാരി

അത്രയും പറഞ്ഞുകൊണ്ടവിടെ നിന്നിറങ്ങി പോകുന്ന അവരെ നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ അവന് സാധിച്ചുള്ളൂ

ശുഭം

രചന : Ismayil Islu

LEAVE A REPLY

Please enter your comment!
Please enter your name here