Home Latest “മോളെ വിശേഷം വല്ലതും ആയോ നേരത്തെ അറിയിക്കണേ… എൻ്റെ മരുമോൾ ആയിട്ട് അല്ല മോൾ ആയിട്ടാണ്...

“മോളെ വിശേഷം വല്ലതും ആയോ നേരത്തെ അറിയിക്കണേ… എൻ്റെ മരുമോൾ ആയിട്ട് അല്ല മോൾ ആയിട്ടാണ് ഞാൻ കണ്ടേക്കുന്നത് “

0

കാമുകന്റെ കൂട്ടുകാരൻ

വിവാഹ മണ്ഡപത്തിലേക്ക് കയറും മുൻപും പാർവതി അവനെ തുറിച്ചു നോക്കി…. !!

“കൂടെ നിന്നു ചതിച്ചല്ലെടാ നാറി”

ഉള്ളിൽ മാത്രം അല്ല അവന്റെ അടുത്തു ചെന്നും പാർവതി അങ്ങനെ ചോദിച്ചു…..

അവന്റെ മുഖത്തു പതിവ് പോലെ ഒരു ക്രൂര പുഞ്ചിരി വന്നു…

ഇതൊക്കെ ഞാൻ കുറെ കണ്ടതാണ് മോളെ എന്ന മട്ടിൽ… !!!

പൂക്കളാൽ അലങ്കരിച്ച മണ്ഡപത്തിലേക്ക് പാർവതി ഇരുന്നു….

ബന്ധുക്കളും വീട്ടുകാരും അടുത്ത് ഉണ്ടായിരുന്നത് കൊണ്ട് മാത്രം പാർവതി കൂടുതൽ ഒന്നും അവനോടു പറഞ്ഞില്ല

അവൻ അവളുടെ കഴുത്തിൽ മിന്നു കെട്ടിയപ്പോൾ അവന്റെ മുഖത്തു കണ്ട ക്രൂരത അവൾക്കു ഈ ജന്മത്തിൽ മറക്കാൻ പറ്റില്ല

പക്ഷെ പാർവതിയും അങ്ങനെ തോറ്റു കൊടുക്കാൻ തയ്യാർ അല്ലായിരുന്നു

താലി കെട്ടി അവൻ പുടവയും കൊടുത്തു ഫോട്ടോ എടുത്തു കൊണ്ട് ഇരിക്കുമ്പോൾ പാർവതി അവനോടു പറഞ്ഞു

“ഒരിക്കലും എന്നെ നിനക്ക് സ്വന്തം ആക്കാൻ കഴിയില്ല…

എൻ്റെ സൗന്ദര്യം മോഹിച്ചു ആണെങ്കിലും…,
സ്വത്ത് മോഹിച്ചു നീ കെട്ടിയത് ആണെങ്കിലും
ഇതിൽ ഒന്നും നിന്നെ കൊണ്ട് അനുഭവിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല… ”

ഫോട്ടോ എടുക്കുമ്പോഴും അവളുടെ മുഖം കടന്നൽകുത്ത് ഏറ്റതുപോലെ ആയിരുന്നു

അവൻ പറഞ്ഞു

“ഫോട്ടോ എടുക്കുവാണ് പാറു ഇപ്പോൾ അത് ശ്രദ്ധിക്കുക
ബാക്കി കാര്യങ്ങൾ നമുക്കു പിന്നെ സംസാരിക്കാം “…..

“എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നും ഇല്ല ചതിയൻ ആണ് നീ
ഈ ലോകം കണ്ട ഏറ്റവും മോശം സുഹൃത്ത്”

“മതിയെടി നിന്റെ മറ്റേടത്തെ വർത്താനം
എനിക്ക് ദേഷ്യം വന്നാൽ അറിയാവല്ലോ കല്യാണം ആണെന്നോ എന്ത് കോപ്പ് ആണെന്നോ നോക്കില്ല…. ”

ദേഷ്യം കൊണ്ടവന്റെ മുഖം ചുവന്നു

ഫോട്ടോയും വീഡിയോയും എടുക്കുന്ന ചേട്ടന്മാർ അവരെ ശ്രദ്ധിക്കുന്നത് കണ്ടു അവർ നിർത്തി….

അവരു വന്നു പർവതിയോടും സുബിനോടും
അവരെ ശ്രദ്ധിക്കാൻ പറഞ്ഞു….

അപ്പോൾ…

” അവൻ പറഞ്ഞു ഇനി ഫോട്ടോയും വേണ്ട ഒന്നും വേണ്ട, എടുത്തത് ഒക്കെ മതി”….

അത്രയും പറഞ്ഞു അവൻ വേഗത്തിൽ നടന്നു !

“പുള്ളി ഭയങ്കര ചൂടിൽ ആണല്ലോ
നിങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നല്ലേ…?”

വീഡിയോ എടുക്കാൻ വന്ന ചേട്ടൻ എന്നോട് ചോദിച്ചു

“പിന്നെ എനിക്ക് അവനോടു മുടിഞ്ഞ പ്രണയം അല്ലായിരുന്നോ ”

പാർവതി ഒന്ന് കളിയാക്കി പറഞ്ഞിട്ട് അവിടുന്ന് പോയി…..

സുബിന്റെ വീട്ടിൽ പാർവതി അവന്റെ അമ്മ കൊടുത്ത നിലവിളക്ക് പിടിച്ചുകൊണ്ടു വലതുകാൽ വെച്ച് കയറി

കല്യാണം കഴിഞ്ഞു ബാക്കി ഉള്ളവർ എല്ലാം പോയി…

ആദ്യരാത്രി ആകാറായി…

പോകും മുൻപ് പാർവതി ഓർത്തു

” എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു എനിക്കും പ്രവീണിനും,,,,
പ്രവീൺ എൻ്റെ ജീവന്റെ ജീവൻ ആയിരുന്നു, അവന്റെ ഒരു കൂട്ടുകാരൻ ആണ് ഈ നാറി സുബിൻ, അത്കൊണ്ട് തന്നെ ഞങ്ങളുടെ സ്വപ്‌നങ്ങൾ ഒക്കെ അറിയാവുന്നവൻ ആണ് ഈ സുബിനും…. !
എന്നിട്ടാണ് പൈസ മോഹിച്ചു എന്നെ കെട്ടിയത്,..,

എന്തായാലും ഇന്നത്തെ രാത്രി ഞാൻ നിന്റെ കുളം ആക്കുമെടാ,
അത്രക്കും വെറുപ്പ്‌ ആണെനിക്ക് നിന്നോട് ”

ഇത് എല്ലാം ഉദ്ദേശിച്ചു പാലും ആയി കയറി പാർവതി മുറിയിലേക്ക് ചെന്നു ..

കേറിയ പാടെ അത് മുഴുവൻ കുടിച്ചിട്ട് ഒരു ശുഭരാത്രി നേർന്നു കിടന്നു ഉറങ്ങി
ഉറങ്ങും മുൻപ് അവൾ കണ്ടു അവൻ എന്തോ പറയാൻ വരുന്നത്
ക്ഷമ ചോദിക്കാൻ ആയിരിക്കും
ആർക്കു കേൾക്കണം നിന്റെ ക്ഷമ

പക്ഷെ അവളുടെ പ്രതീക്ഷ തെറ്റിച്ചു ഉറങ്ങും മുൻപ് അവൻ ഒരു കാര്യം പറഞ്ഞു

“നിന്റെ അനുവാദം ഇല്ലാതെ ഞാൻ നിന്നെ തൊടില്ല, അത് ഓർത്തു പേടിക്കണ്ട ”

അല്ലേലും പൈസ മോഹിച്ചു കെട്ടിയവന്റെ ഉള്ളിൽ അത് അല്ലെ ഉണ്ടാവു
കെട്ടിയ പെണ്ണും അവളുടെ മോഹങ്ങളും ഉണ്ടാവില്ലല്ലോ…….

*************** ************

ഇപ്പോൾ മാസം മൂന്നു ആയി കല്യാണം കഴിഞ്ഞിട്ട്
ഇതിന്റെ ഇടയിൽ ഒരിക്കൽ പോലും ഒന്ന് തുറന്നു സംസാരിക്കുകയോ ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിക്കുകയോ ചെയ്തില്ല…..

വിവാഹം കഴിഞ്ഞു മൂന്നു മാസം ആയിട്ടും കന്യക ആയി ജീവിക്കുന്ന ലോകത്തിലെ ആദ്യത്തെ പെണ്ണ് ഞാൻ ആയിരിക്കും ഇടയ്ക്ക് പാർവതി ചിന്തിക്കും

അവളുടെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം ഇല്ലായിരുന്നു അത് കൊണ്ട് കുഴപ്പം ഇല്ലായിരുന്നു…..

അവന്റെ കാര്യം അവൾ അന്വേഷിക്കാറും ഇല്ല

ഇടയ്ക്കു ഇടയ്ക്കു ഫോൺ വിളിക്കുമ്പോൾ അവളുടെ..
വീട്ടിൽ നിന്നും അല്ലാതെ തന്നെ അവന്റെ അമ്മയുടെയും ചോദ്യം വരുന്നുണ്ട്

“മോളെ വിശേഷം വല്ലതും ആയോ
നേരത്തെ അറിയിക്കണേ…
എൻ്റെ മരുമോൾ ആയിട്ട് അല്ല മോൾ ആയിട്ടാണ് ഞാൻ കണ്ടേക്കുന്നത് ”

സത്യം പറഞാൽ
അവനോടു ഉള്ള ദേഷ്യം കൊണ്ട് അവൾ അമ്മായിഅച്ഛനേയും അമ്മായിഅമ്മയെയും ഒന്നും തിരിഞ്ഞു നോക്കാറില്ല
മോഹം കൂടുമ്പോൾ അവരു വന്നു നാണം ഇല്ലാതെ മിണ്ടും
അപ്പോൾ വെറുപ്പിക്കുന്ന രീതിയിൽ അവൾ മറുപടി കൊടുക്കും

ഒരു ദിവസം സുബിൻ അവളോട്

“നമുക്കു ഒന്ന് കറങ്ങാൻ പോയാലോ”

എന്നു ചോദിച്ചു

അവളുടെ മുഖത്ത് പുച്ഛം തിങ്ങി നിറഞ്ഞു
ഒറ്റ ആട്ടു വെച്ചു കൊടുത്തു അവൾ

“കൂടെ കറങ്ങാൻ പറ്റിയ ചളുക്ക് ”

അത് പറഞ്ഞതും അവന്റെ മുഖത്ത് ദേഷ്യം വന്നു

അവനു പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിൽ ആണെന്ന് അവൾക്കു നന്നായിട്ടു അറിയാം അതാണ് മനഃപൂർവം അങ്ങനെ പറഞ്ഞെ

പിന്നെ അവിടെ എന്താണ് നടന്നതെന്ന് ഓർമ്മ ഇല്ല
അവസാനം അവൻ പറഞ്ഞത് മാത്രം കേട്ടു അവൾ…..

“എൻ്റെ കൂടെ ഇന്ന് നീ വന്നേ പറ്റു
എൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വീട്ടിൽ നമുക്കു ഉള്ള ട്രീറ്റ്‌ കൂട്ടുകാർ അറേഞ്ച് ചെയ്തിട്ടുണ്ട്…
അതിനു നീ വന്നില്ല എങ്കിൽ എനിക്ക് അത് കുറച്ചിൽ ആകും ”

അന്നേരം ഉള്ള അവന്റെ പെരുമാറ്റം കണ്ടു അവൾ പേടിച്ചു…

എന്നാലും ധൈര്യം വിടാതെ പറഞ്ഞു ..

“പോകാം പക്ഷെ ഇനി ഒരിക്കലും ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി വച്ചേക്കരുത് ”

അപ്പോഴേക്കും ശബ്ദം കേട്ടു അവന്റെ അമ്മയും അച്ഛനും ഓടി വന്നു…

“എന്താ മക്കളെ വഴക്ക് ആണോ? ”

അവൾ പറഞ്ഞു …

“ഒന്നും ഇല്ല അമ്മേ
സുബിന് ഒന്ന് കറങ്ങാൻ പോകണം എന്നു
ഞാൻ ഇല്ലന്ന് ചുമ്മാ തമാശ പറഞ്ഞതാണ് അതിനു കയറു പൊട്ടിച്ചതാണ് കാണുന്നത്,…”

അവർ സമാധാനത്തോടെ താഴേക്കു പോയി
പോകാൻ തയ്യാറായി പുറത്തേക്കു വന്നപ്പോൾ

അവൻ ബുള്ളറ്റ് എടുക്കാൻ തുടങ്ങുവായിരുന്നു അവൾ

” പറഞ്ഞു വേണ്ട കാർ മതി
എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നും വയ്യ, ഞാൻ പുറകിലത്തെ സീറ്റിൽ കിടന്നു ഉറങ്ങിക്കോളാം ”

വരാൻ സമ്മതിച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു അവൻ അതിനു സമ്മതിച്ചു…

പറഞ്ഞത് പോലെ പുറകിൽ തന്നെ ആണ് അവൾ കയറിയത്…
കേറിയ ഉടനെ അവൾ ഉറങ്ങാനും കിടന്നു….

ഞങ്ങൾ പോകുന്നതും നോക്കി അവന്റെ അച്ഛനും അമ്മയും വിഷമിച്ചു നില്കുന്നത് അവൾ കണ്ടു,

അതും സന്തോഷം ആണ്, ഇങ്ങനെ ഒരു ചതിയനെ സൃഷ്ട്ടിച്ചത് അല്ലെ അനുഭവിക്കട്ടെ

സുബിൻ വന്നു വിളിച്ചപ്പോൾ ആണ് അവൾ ഉണർന്നത്

“എന്താടാ നിന്റെ കൂട്ടുകാരന്റെ വീട് എത്തിയോ ”
ഉറക്കം പോയതിന്റെ കലിപ്പോടെ ആയിരുന്നു

“എത്തിയെടി, നീ ഒന്ന് പതുക്കെ സംസാരിക്കു ആളുകൾ കേൾക്കും ”

നോക്കിയപ്പോൾ ഒരുപാട് പേരുണ്ട് ആ വീട്ടിൽ….

“ഇത്രയും പേരുണ്ടോടാ നമുക്കു പാർട്ടി തരാൻ..?”

അവൻ കല്യാണത്തിന്റെ അന്നത്തെ ദിവസത്തിന് ശേഷം ആദ്യമായി എൻ്റെ കൈകളിൽ പിടിച്ചു

“എടി പാറു നീ വിഷമിക്കരുത്
ഇത് നമ്മുടെ പ്രവീണിന്റെ വീട് ആണ്
അകത്തു അവൻ ജീവൻ ഇല്ലാതെ കിടപ്പുണ്ട് ”

ഇടർച്ചയോടെ അവൻ പറഞ്ഞു

അവൻ അത്രയും പറഞ്ഞതും സ്ഥലകാല ബോധം മറന്നു അവൾ ഓടി….

അവൾ ഓടി അകത്തു ചെന്നപ്പോൾ
കണ്ടത്
പ്രവീണിന്റെ ശരീരം തലയ്ക്കൽ നിലവിളക്ക് കൊളുത്തി കിടക്കുന്നു…

അവൾക്കു അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല
തളർന്നു പോയി,
അപ്പോളേക്കും അവൻ വന്നു അവളെ പിടിച്ചിരുന്നു

ഒരു വിധത്തിൽ പൊക്കി കാറിൽ കൊണ്ടേ ഇരുത്തി അവൻ…

അവൻ അതിനു ശേഷവും കൂട്ടുകാരുടെ കൂടെ നടന്നു കുറെ നേരം ഒരുപാട് കാര്യങ്ങൾ ചെയ്തു….
പ്രവീണിനെ ദഹിപ്പിക്കാൻ എടുത്തപ്പോൾ സുബിൻ വന്നു വണ്ടിയിൽ കയറി

അവൻ വന്നു കയറിയപ്പോൾ അവൾ കരഞ്ഞു കലങ്ങിയ കണ്ണും ആയിട്ട് ജീവച്ഛവം ആയിട്ട് ഇരിക്കുക ആയിരുന്നു…..

“എൻ്റെ പ്രവീണിന് എന്തായിരുന്നു അസുഖം
അല്ലങ്കിൽ….
എൻ്റെ പ്രവീൺ എന്നെ ഉപേക്ഷിച്ചു പോകില്ല എനിക്ക് അറിയാം
അവൻ അസുഖം വന്നപ്പോൾ നിന്നോട് കല്യാണം കഴിക്കാൻ പറഞ്ഞതല്ലേ… ”

അവൾ അവനോടു ചോദിച്ചു

“പാവം പ്രവീൺ അവൻ ഇല്ലാത്ത ഈ ലോകത്ത് ഇനി ഞാൻ എന്തിനാണ് ”

അവൾ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു

സുബിൻ ഒന്നും മിണ്ടാതെ കാർ ഓടിച്ചു കൊണ്ടിരുന്നു…

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൻ സംസാരിച്ചു തുടങ്ങി…..

“എടി പാറു നീ ചോദിച്ച ചോദ്യങ്ങൾക്കു നിനക്ക് ഉത്തരം വേണ്ടേ….?

വേണമെന്നില്ല എന്ന ഭാവത്തിൽ മരിക്കാൻ തയാറായി അവൾ ഇരുന്നു

“നിന്റെ പ്രവീണിന്റെ അസുഖം വേറെ ഒന്നും അല്ലായിരുന്നു ….

അനിയത്തിക്ക് കൂടി ഒരു നല്ല ജീവിതം കിട്ടും അറിഞ്ഞപ്പോൾ അവൻ ഒരു മാറ്റ കല്യാണത്തിന് തയ്യാറായി….

അവനു അവർ നല്ല സ്ത്രീധനവും കൊടുത്തു
കുടുംബത്തിനു വേണ്ടി അവൻ നിന്നെ ഉപേക്ഷിച്ചു….

നീ വിചാരിക്കുന്ന പോലെ ഒന്നും രണ്ടും കോടി അല്ല അവൻ കെട്ടിയ പെണ്ണിന്റെ സ്വത്ത് ” പിന്നെ അവന്റെ പെങ്ങൾക്ക് ജീവിതം കൊടുക്കാൻ നിനക്ക് ആങ്ങളയും ഇല്ലല്ലോ

“എന്നെ ഉപേഷിച്ചാലും അവൻ മരിച്ചത് എന്താണ് ”

അവൾക്കു ചോദിക്കാതിരിക്കാൻ ആയില്ല

“അത് ….
അത് ”

സുബിന്റെ വാക്കുകൾ ഇടറി

“ഞാൻ പറഞ്ഞില്ലേ വലിയ കുടുംബത്തിലേക്ക് ആണ് അവൻ കല്യാണം കഴിച്ചത്….

ബിസിനെസ്സിൽ ഉള്ള എന്തോ ശത്രുതക്ക് ആരോ ചെയ്തത് ആണെന്നും പറഞ്ഞു കേൾക്കുന്നുണ്ട്
കൂടെ നിന്നു വഞ്ചിച്ചത് കൊണ്ടു പെണ്ണ് വീട്ടുകാർ തന്നെ കൊന്നത് ആണെന്നും പറയുണ്ട്…
അവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഏതാണ് വിശ്വസിക്കേണ്ടത് അറിയില്ല ”

“എൻ്റെ പ്രവീൺ ആരെയും ചതിക്കില്ല ”

അവൾ പറഞ്ഞു

ഒരു വലിയ പൊട്ടി ചിരി സുബിനിൽ നിന്നും ഉണ്ടായി

“എടി പൊട്ടി പാറു നിന്നെ സ്നേഹിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ അവനു എത്ര പേരെ ഇഷ്ടം ആയിരുന്നു എന്നു നിനക്ക് അറിയാമോ…? ”

“ചുമ്മാ അനാവശ്യം പറയരുത് സുബിനെ ”
അവൾക്കു ദേഷ്യം വന്നു

“അല്ലെടി പോത്തേ….
എനിക്ക് നേരിട്ട് അറിയാവുന്നത് അല്ലെ എല്ലാവരെയും….

പക്ഷെ അതിൽ നീ മാത്രം അവനെ ആത്മാർഥമായി സ്നേഹിച്ചത് ആണെന്ന് എനിക്ക് അറിയാം

അത് കൊണ്ടാണ് ഞാൻ നിന്നെ കല്യാണം കഴിച്ചത്….
സ്നേഹിച്ചവർ പോകുമ്പോൾ ഉള്ള വേദന എനിക്ക് നന്നായി അറിയാം

ഞാൻ ഇതൊക്കെ നിന്നോട് നേരത്തെ പറയണം കരുതിയത് ആണ് പക്ഷെ നീ വിശ്വസിക്കില്ല അത്കൊണ്ട് അവനെ കൊണ്ട് തന്നെ പറയിക്കാം എന്ന് വച്ചു പക്ഷെ അത് ദൈവം നടത്തി തന്നില്ല ”

അവൾക്കു തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല

“പക്ഷെ പ്രവീണിന്റെ സ്വഭാവം സുബിൻ പറഞ്ഞത് പോലെ തന്നെ ആയിരുന്നു
എല്ലാവരും ആയി ഫ്രണ്ട്ഷിപ് ആണെന്ന എന്നോട് പറഞ്ഞത്
ദുഃഖം ഉള്ളിൽ ഉണ്ടായിരുന്നു എങ്കിലും അവൻ ചതിച്ചത് ഓർത്തപ്പോൾ എൻ്റെ മനസ് കുറച്ചു തണുത്തു
അത് പോട്ടെ സുബിനെ, അപ്പോൾ നിന്നെ ആരെങ്കിലും തേച്ചിട്ടുണ്ടോടാ ‘

“ഇല്ലടി പാറു എൻ്റെ പ്ലസ് ടു കാമുകി പ്രിയ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയതാണ്
ആ ദുഃഖം അറിയാവുന്നത് കൊണ്ട് ആണ് പോത്തേ നിന്നെ വലിച്ചു തലയിൽ വച്ചത് ”

അവൾക്കു സുബിനോട്‌ ബഹുമാനം തോന്നി

പതിയെ ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞു അവന്റെ കരുത്തുള്ള ചുമലിൽ തല ചായ്ച്ചു ഇരുന്നു,

ആരെയും കാണിക്കാതെ ഉള്ളിൽ ഇട്ടിരുന്ന താലി എടുത്തു വെളിയിൽ ഇട്ടു…

എന്നിട്ടു അവനോടു അങ്ങോട്ട്‌ ചോദിച്ചു.

“ഇന്ന് നമുക്കു ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കണ്ടേ ”

ഒരു കയ്യിൽ വളയവും മറു കയ്യിൽ അവളെയും പിടിച്ചു അവൻ പറഞ്ഞു

“ഇന്ന് മുതൽ നമ്മൾ ഒന്നായിരിക്കണം
നമുക്കു ഈ ജീവിതം ആഘോഷിക്കണം
അതിനു മുൻപ് നീ ഒരു കാര്യം ചെയ്യണം
വയസായ എൻ്റെ അമ്മയെയും അച്ഛനെയും സ്നേഹിക്കണം
ഇത് ഒരു അപേക്ഷ ആണ് ”

“ഡബിൾ ഒക്കെ ”
പറഞ്ഞു കൊണ്ട് അവൾ തന്റെ പ്രിയതമനെ കെട്ടിപിടിച്ചു കവിളത്ത് ഒരു ഉമ്മ കൊടുത്തു

രണ്ടുപേരും മനസു തുറന്നു പുഞ്ചിരിച്ചു

(Copyright protect)

A story by അരുൺ നായർ

LEAVE A REPLY

Please enter your comment!
Please enter your name here