Home Latest കേണൽ മാധവൻ നായരുടെ ഒരേ ഒരു മകളാണ് ഞാൻ., ധൈര്യമുണ്ടങ്കിൽ ഒന്ന് തൊട്ട് നോക്കടോ?

കേണൽ മാധവൻ നായരുടെ ഒരേ ഒരു മകളാണ് ഞാൻ., ധൈര്യമുണ്ടങ്കിൽ ഒന്ന് തൊട്ട് നോക്കടോ?

0

വൈകീട്ട് മാർക്കറ്റിൽ നിന്നും മീൻ വാങ്ങി റോഡരികിലൂടെ ചാറ്റൽ മഴയത്ത് കുടയും പിടിച്ച് മൂളിപാട്ടും പാടി വരുമ്പോഴായിരുന്നു ഞാൻ അവളെ ആദ്യമായി കാണുന്നത്.,

വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ശില്പം പോലെ വെളുവെളാന്ന് ഇരിക്കുന്ന രൂപം, ചാണക പച്ചയിൽ കുങ്കുമ നിറം ചേർത്ത പോലെ ഒരു സാരിയും അതേ നിറത്തിലുള്ള കുടയും, ചപ്പലും,

പക്ഷേ നിറം മാത്രമേ ഉള്ളൂ,
വല്യ സുന്ദരിയൊന്നുമല്ലങ്കിലും ചാറ്റൽ മഴയത്ത് തുള്ളി തുളുമ്പി വരുന്നത് കാണുമ്പോൾ ഒരു ദേവതയേ പോലെ തോന്നി,

എന്നെ അവൾ കടന്ന് പോകുന്നവരെ ഞാൻ അവളെ ഒളി കണ്ണാൽ നോട്ടമെറിഞ്ഞു കൊണ്ടേ ഇരുന്നു,

അവളും നോക്കുന്നുണ്ടായിരുന്നു, പക്ഷേ അവളുടെ ആ നോട്ടം അത്ര ശെരിയല്ല, .
ഒരു മാതിരി ആൺകുട്ടികളെ കാണാത്ത പോലെ ദഹിപ്പിക്കുന്ന നോട്ടവും നെറ്റി ചുളിക്കലും എന്നെ ആശയ കുഴപ്പത്തിലാക്കാൻ തുടങ്ങി,

അത് കൊണ്ട് തന്നെ എന്റെ ഉള്ളിലെ,
വായ് നോക്കി മാർക്കിടുന്ന കലാകാരന് അവളെ അത്ര ബോധിച്ചില്ലന്ന് സാരം,
ചാറ്റൽ മഴയും ഈറൻ മുടിയും ,
നടന മനോഹാരിതയും ചേർത്ത് 80 മാർക്കായിരുന്നു കൊടുക്കാൻ ഉദ്ധേശിച്ചത്,

അവളുടെ ആ നോട്ടം കാരണം 30 കുറച്ച് 50 മാർക്കിട്ട് കൊടുത്ത് മനസ്സിൽ നാല് തെറിയും വിളിച്ച് ഞാനവളെ കടന്ന് പോയി.,

,,,,,,,,,,,,,,,,,,,,

പെട്ടന്ന് പിറകിൽ നിന്നും ടോ ഒന്ന് നിൽക്കടോ എന്ന വിളി കേട്ട് ഞാൻ തിരിഞ്ഞതും ഒന്നിച്ചായിരുന്നു,

നോക്കുമ്പോൾ ഞാൻ മാർക്കിട്ടവൾ എന്റെ നേരെ നെറ്റിയും ചുളിച്ച് നടന്നു വരുന്നു,
വന്നതും ഞാൻ ചോദ്യം ഉന്നയിച്ചു?

മ് ന്താ വിളിച്ചേ, ന്തു വേണം എന്ന്
ചോദിച്ചതേ ഓർമ്മയുള്ളൂ.,

അമ്മേ അമ്മമ്മമ്മോ എന്ന ശബ്ദമായിരുന്നു എന്റെ വായിൽ നിന്നും വന്നത്..,
കാരണം അവൾ വന്നതും എന്റെ മുഖമടച്ച് ടപ്പേ എന്ന് ഒരടി അവൾ തന്നിരുന്നു,

അത്തിപ്പാറ അമ്മച്ചിയാണേ ,
കുട പാറിപ്പോയി, എന്റെ ബോധം പോയി ,പോയില്ല എന്ന അവസ്ഥയിലായി,

അതേ സമയം മഴയുടെ ശക്തി കൂടി പെയ്യാൻ തുടങ്ങി,
സ്ഥല കാലബോധം തിരിച്ച് വരുന്നവരെ
ആ മഴയും കൊണ്ടു ,

ബോധം വന്നതും എന്താ സംഭവിച്ചത് എന്നറിയില്ലങ്കിലും തല്ല് കിട്ടിയത് ഓർമ്മയിൽ ഉണ്ടായിരുന്നു.,
വേഗം പരിസരം നോക്കി ആരേലും കണ്ടോ എന്ന്.?
ഭാഗ്യം ആരും കണ്ടിട്ടില്ല,

ഞാൻ വേഗം കുടയെടുത്ത് നടക്കാൻ തുടങ്ങുമ്പോഴായിരുന്നു തൊട്ടരികിലെ കടയുടെ ഇറയത്ത് നിന്ന് അവൾ എന്നെ വീണ്ടും വിളിക്കുന്നു.,

ഈശ്വരാ 80 മാർക്ക് കൊടുക്കാത്തതിന് ഇങ്ങനെ ഒരാളെ തല്ലണോ.?
ഇനീം തല്ലാനാവും വിളിക്കണത് ,

നീ പോടി എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കവിളും ഉഴിഞ്ഞ് ഞാൻ നടക്കാൻ തുടങ്ങിയതും അവൾ വീണ്ടും വിളിച്ചു ,ഇവിടെ വാടോ ഇല്ലേൽ ഇനീം ഓടിച്ചിട്ട് തല്ലും എന്ന് ഭീഷണിയും.,

ഇവളെന്താ അടിമാലി ഫാമിലിയിലെ പെണ്ണാണോ എന്ന് ചിന്തിച്ച് ക്ഷുഭിതനായ് തന്നെ അവളെ നേരെ ചെന്നു,

ശേഷം ഞാൻ അവളോടായി തുടർന്നു.,

നീ എത്ര തല്ലിയാലും നിനക്ക് 50 ൽ ഒരു മാർക്ക് പോലും ഞാൻ കൂട്ടി തരില്ലടി എന്ന് പറഞ്ഞതും എന്റെ ഷർട്ടിന്റെ വലത്തെ സൈഡിലെ കോളർ അവൾ പിടിച്ചതും ഒന്നിച്ചായിരുന്നു.,

അപ്പോൾ താൻ എനിക്ക് മാർക്കും ഇട്ടായിരുന്നല്ലേ എന്ന് ചോദിച്ച് ചുണ്ട് കടിച്ച് പിടിച്ച് വീണ്ടും ചെറുതായിട്ട് ഒന്നൂടെ തന്നു.,

ഇതെന്തൊരു കഷ്ടാ വഴിയിലൂടെ പോകുന്നവരെ പിടിച്ച് തല്ലുന്നതെന്തിനാ ,
എനിക്കും തല്ലാനൊക്കെ അറിയാട്ടോ എന്ന് പറഞ്ഞ് കോളറിൽ നിന്നും അവളുടെ കൈ തട്ടി തെറിപ്പിച്ച ശേഷം രൂക്ഷമായി ഒന്നൂടെ അവളെ നോക്കി ,

ശേഷം പോകാൻ ശ്രമിച്ചപ്പോൾ വീണ്ടും അവൾ കയ്യിൽ കയറി പിടിച്ചു.,
പരിഹാസച്ചുവയോടെ എന്നെ നോക്കി ചിരിച്ച ശേഷം വീണ്ടും തുടർന്നു,

ഓ ,തല്ലും പോലും ,
ഒരു ദേഷ്യക്കാരൻ വന്നിരിക്കുന്നു,
കേണൽ മാധവൻ നായരുടെ ഒരേ ഒരു മകളാണ് ഞാൻ.,
ധൈര്യമുണ്ടങ്കിൽ ഒന്ന് തൊട്ട് നോക്കടോ?

അത് കേട്ടതും എന്റെ കാറ്റ് പോയി.,
എന്റെ പരവേശം കണ്ട് അവൾ ഒന്ന് ചിരിച്ചു,
ശേഷം അവൾ വീണ്ടും തുടർന്നു,

ടോ തനിക്ക് എന്തിനാ തല്ല് കിട്ടിയേ എന്നറിയണ്ടേ..?

രണ്ട് കാര്യത്തിനാ നിന്നെ ഞാൻ തല്ലിയത്,
ഒന്ന് എനിക്ക് വന്ന കല്യാണക്കാര്യം മുടങ്ങിയതിനും, രണ്ട് എന്റെ ഫേവറേറ്റ് വൈറ്റ് ഡ്രസ്സിലേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനും.,

ങെ?
കല്യാണം മുടക്കാനോ ഞാനോ?

ഞാൻ നിങ്ങളെ അറിയുക പോലും ഇല്ല, നിങ്ങൾക്ക് ആള് മാറിയതാവാം,
ഞാൻ പോട്ടെ എന്ന് പറഞ്ഞ് പോകാൻ ശ്രമിച്ചതും വീണ്ടും കയ്യിൽ കയറി പിടിച്ചു,

അവിടെ നിൽക്കടോ ,
മുഴുവൻ പറയട്ടെ ,കിടന്ന് ഓടാതെ എന്ന് പറഞ്ഞ് എന്നെ അവൾടെ നേരെ വലിച്ചിട്ടു.,

ഇന്നലെ തന്റെ പൊട്ട സ്കൂട്ടറും കൊണ്ട് ആൽതറ വളവ് കഴിഞ്ഞ് ബസ്റ്റോപ്പിന് അടുത്തൂടെ വായു ഗുളിക വാങ്ങാൻ സ്പീഡിൽ പോയത് ഓർക്കുന്നുണ്ടോ ?

മഴക്കാലത്ത് ഇങ്ങനെയാണോ വണ്ടിയും കൊണ്ട് പോകുന്നത് ,
ബസ്റ്റോപ്പിന് അരികിൽ നിന്ന എന്നെ ചെളിവെള്ളം കൊണ്ട് കുളിപ്പിച്ചാണ്
താൻ പോയത്..?
എന്ന് പറഞ്ഞ് വീണ്ടും ചുണ്ടുകടിച്ച് എന്നെ അവളൊന്നു നോക്കി,

ഞാൻ വായ പൊത്തിപ്പിടിച്ച്
ഹി ഹി ഹി എന്നൊരു വളിഞ്ഞ ചിരി ചിരിച്ച ശേഷം സോറി ഞാൻ മഴ കൂടിയപ്പോൾവേഗം വീടെത്താൻ പോയതാ.,

അല്ല അപ്പോൾ ഞാനെങ്ങനാ തന്റെ കല്യാണം മുടക്കിയേ..?

അത് പിന്നെ
ആ സമയം തന്നെ പച്ച തെറി വിളിച്ച് കട്ട കലിപ്പായി ബസ്റ്റോപ്പിൽ നിൽക്കുമ്പഴാ എന്നെ പെണ്ണ് കാണാൻ വന്ന പാർട്ടി എന്നോട് വഴുതക്കാട്ടേക്ക് വഴി ചോദിച്ച് കാറ് സൈഡാക്കിയത്,

വല്ല കോത്താഴത്തിലേക്കും പോയേനടാ ഊളകളെ എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു,

പിന്നെയാ ഓർത്തത് വഴുതക്കാട് എന്റെ വീട്ട് പേരാണല്ലോ എന്ന്..,

വീടെത്തിയപ്പോൾ അച്ഛൻ പട്ടാളം തോക്കും കൊണ്ട് നിൽക്കുന്നത് കണ്ടപ്പഴേ മനസ്സിലായി പണി പാളി എന്ന്.,

പട്ടാളത്തിന്റെ ഇംഗ്ലീഷിലെ പുളിച്ച കുറച്ച് തെറീം കേട്ടു

എനിക്ക് ചിരി വന്നെങ്കിലും ചിരിക്കാതെ നിന്നു,

താൻ മറുപടി പറ എന്റെ അച്ഛൻ പട്ടാളം കഷ്ടപ്പെട്ട് ലെണ്ടനീന്ന് കൊണ്ട് വന്ന ചെറുക്കനെയാ താൻ കാരണം നഷ്ടമായത്.,

കുറച്ച് നേരം മഴ നോക്കി നിന്ന ശേഷം ഞാനവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു തുടങ്ങി.,
നീ പെരുമഴയത്ത് പൊന്നീച്ച പാറുന്നത് കണ്ടിട്ടുണ്ടോ..?

ഇല്ല ന്ത്യേ.?

ഞാൻ ഇച്ചിരി മുമ്പ് കണ്ടു ,

നിനക്കും കാണിച്ച് തരട്ടാ എന്ന് പറഞ്ഞ് എന്റെ കൈപത്തികൾ തമ്മിൽ ഉരസി.,

ദേ മാഷേ വേണ്ടാ ട്ടോ ,ഞാൻ പീഡന കേസ് കൊടുക്കും പിന്നെ ജയിലിൽ പോകേണ്ടി വരും മാഷ് എന്ന് പറഞ്ഞ് രണ്ടടി പിറകോട്ട് പോയവൾ.,

ഓഹോ
എന്നാ പിന്നെ പീഡിപ്പിച്ച് കൊന്നന്ന് കേസായിക്കോട്ടെ സംഭവം കളറാവും ന്ത്യേ എന്ന് പറഞ്ഞ് ഞാനവൾക്ക് നേരെ ചെന്നു,
അവൾ മതിലിൽ ചേർന്ന് നിന്നപ്പോൾ ചെറിയ ഒരു പേടി അവളിൽ ഞാൻ കണ്ടു.,

മാഷേ വേണ്ടാ ട്ടോ ,
ഞാൻ ഉറക്കേ കരയും അപ്പോൾ ആരേലും കാണും മാഷിന് നല്ലതല്ലും കിട്ടും പറഞ്ഞേക്കാം

ഹ ഹ ഹ
ഞാനൊന്നു ചിരിച്ചു,
അല്ല ടീച്ചറെ നിന്റെ തന്ത എന്ത് സ്ത്രീധനം കൊടുക്കും എന്ന് പറഞ്ഞാ ലണ്ടനീന്ന് ചെക്കനെ കൊണ്ട് വന്നത്.?

അച്ഛൻ പട്ടാളത്തിന്റെ ഒറ്റമോളാ
മാഷേ ഞാൻ ,
എല്ലാം കൊടുക്കുവായിരിക്കും.,

പട്ടാളത്തിനോട് മോളെ കെട്ടുന്നവന് തോക്ക് സ്ത്രീധനമായി കൊടുക്കാൻ പറയണം, ആവശ്യം വരും
കാരണം വെടിമരുന്ന് നിറച്ചാണ് മൂപ്പര് മോളെ ഉണ്ടാക്കിയത് എന്ന് എനിക്ക് മനസ്സിലായി,

ഒന്ന് പോ മാഷേ നിങ്ങൾക്ക് രണ്ടണ്ണം കിട്ടേണ്ടത് തന്നെയാ ,
വാണം വിട്ട പോലെയാ നെരത്തിലൂടെ സ്കൂട്ടറും കൊണ്ട് പോകുന്നത്,
എത്ര സ്കൂൾ കുട്ടികൾ പോകുന്ന വഴിയാ എന്ന് വല്ല നിശ്ചയവുണ്ടോ..?

നിങ്ങൾ കൊഞ്ചാൻ നിൽക്കാണ്ട് എന്റെ കല്യാണക്കാര്യം മുടങ്ങിയതിന് പരിഹാരം പറയടോ എന്നവൾ വീണ്ടും ചോദിച്ചു.?

ഞാനൊന്നു കൂടി ശക്തിയായ് പെയ്യുന്ന മഴയേനോക്കി ചിരിച്ച ശേഷം അവളുടെ വിറയാർന്ന പേടമാൻ മിഴിയിലേക്ക്
ഒന്നുകൂടി നോക്കി ,

കണ്ണിമവെട്ടാതെ എന്റെ കണ്ണിലേക് തന്നെ നോക്കി നിൽക്കുന്ന അവളോടായ് ഞാൻ പറഞ് തുടങ്ങി.,

ലെണ്ടനീന്നൊന്നും ചെറുക്കനെ കൊണ്ട് തരാൻ എനിക്ക് പറ്റില്ല,
വേണേൽ ചെളിവെള്ളം തെറിപ്പിച്ചതിന് എന്റെ വീട്ടിൽ കൊണ്ട് പോയി കുളിപ്പിച്ച് തരാം ന്താ പറ്റോ.?,

ഇത്രേം മ്യാരകമായ പ്രൊപ്പോസൽ അവൾ ജീവിതത്തിൽ കേൾക്കാത്ത കാരണം അവൾ നിന്ന് ചിരിച്ചു,

തിരിച്ച് ഞാനവളോട് എന്നെ തല്ലിയതിനോ എന്ന് ചോദിച്ചപ്പോൾ?

അത് ഇനി മാഷ് തീരുമാനിച്ചോ എന്നവളും പറഞ്ഞു,

* * * *

രണ്ടടിക്ക് പകരമായ് ആ പെരുമഴക്കാലം കഴിഞ്ഞപ്പോൾ രണ്ട് പിള്ളേരെയും കൊടുത്തു.,
ട്വിൻസ് ആയിരുന്നു ഞങ്ങൾ പിറന്ന ഉണ്ണികൾ,
അല്ല പിന്നെ മ്മളോടാ ഓളെ കളി…!!

രചന : സാഹിർ അഹമ്മദ്..!!

LEAVE A REPLY

Please enter your comment!
Please enter your name here