Home Latest ഒരു കുഞ്ഞിന്റെ വില അതുള്ളവനെക്കാൾ ഇല്ലാത്തവനാണ് തിരിച്ചറിയുക…

ഒരു കുഞ്ഞിന്റെ വില അതുള്ളവനെക്കാൾ ഇല്ലാത്തവനാണ് തിരിച്ചറിയുക…

0

മച്ചി

അവളെ എന്തിനാ ദേവേട്ടാ പിറന്നാളിനു ക്ഷണിച്ചിരിക്കുന്നത്..ഫസീലയെ .നിഷ ദേവന്റെ മുഖത്തു ദേഷ്യത്തിൽ നോക്കി ..
എന്റെ നിഷേ നിന്റെ ഉറ്റ കൂട്ടുകാരി അല്ലെ പോരാത്തതിന് തൊട്ടടുത്ത വീടും .വിളിച്ചില്ലേൽ നിനക്കല്ലേ മോശം.ഞാൻ ശ്രദ്ധിക്കുന്നുണ്ട് ഈ യിടെ നിനക്ക് അവളോട്‌ ഉള്ള നീരസം…ചെല്ല് പോയി സ്വീകരിച്ചിരിച്ചിരുത്ത് എല്ലാരേയും..ദേവൻ തിരിച്ചൊന്നും കേൾക്കാൻ നില്കാതെ തിരക്കുകളിലെക്ക് പോയി..നിഷ ആലോചനയിൽ തന്നെയായിരുന്നു..

വടക്കേലെ അമ്മു ഏട്ടത്തി പറഞ്ഞതാണ് മനസ്സിൽ കിടന്നിട്ങ്ങനെ കളിക്കുന്നത് …
“നോക്കു നിഷേ നീയാ ഫസീല ടെ അവിടെ ഉള്ള പോക്ക് നിർത്തുന്നത് നിനക്കും നിന്റെ കുഞ്ഞിനും നല്ലത്..കല്യാണം കഴിഞ്ഞു 10 കൊല്ലം ആയിട്ടുണ്ടാവും.ഒരു കുഞ്ഞി കാല് കണ്ടിട്ടില്ലല്ലോ ..അവൾ മച്ചി ആണേ…മച്ചികൾ കുഞ്ഞുങ്ങളെ കണ്ണിടും..പിന്നെ ദീനോം കെടും മാറിയ സമയം ഉണ്ടാവില്ല…മോന്തി നേരത്തോന്നും ആ പടവിന്റെ അവിടേക്ക് കൊച്ചിനെ കൊണ്ട് ഇറങ്ങുക തന്നെ വേണ്ട …

ഇങ്ങനെ പറഞ്ഞപ്പോൾ അതൊക്കെ പഴയ അന്ത വിശ്വാസം ആണെന്ന് താൻ പറഞ്ഞു പൊന്നെങ്കിലും പിറ്റേന്ന് മോളെ കൊണ്ട് ഫസീല ടെ വീട്ടിൽ നിന്നും പോന്നത് തൊട്ടേ കുഞ്ഞിന് അസുഖം തുടങ്ങി ..അതേ പിന്നെ നിഷക്ക് ഫസീലയോടുള്ള അടുപ്പം കുറഞ്ഞു തുടങ്ങി …ഒന്നും കാണാതെ അമ്മുഏട്ടത്തിക്ക് ഇതൊന്നും പറയണ്ട ആവശ്യം ഇല്ലല്ലോ..ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾആണ് ഫസീല കയറി വരുന്നത് കണ്ടത് …പണികൾ സഹായിക്കാൻ വേണ്ടിയാവും നേരത്തെ വരുന്നത് …എങ്കിലും എന്തോ ഉൾകൊള്ളാൻ കഴിയുന്നില്ല …അവളെ ഇഷ്ടമല്ലതത് കൊണ്ടല്ല …കുഞ്ഞാവ ക്ക് എന്തെങ്കിലും പറ്റുക എന്ന് വെച്ചാൽ പ്രാണൻ പോകുന്ന വേദനയാണ് …

അടുത്ത് നിന്ന ജലജ യോട് കുഞ്ഞിനെ ഏല്പിച്ചു ഫസീല വന്നാൽ അവളെ കയ്യിൽ കൊടുക്കരുത് എന്ന് പറഞ്ഞതും തിരിഞ്ഞതും മുന്നിൽ കണ്ണു നിറച്ചു കൊണ്ട് ഫസീല നില്കുന്നു …ഒന്നും പറയാൻ കഴിയാതെ ഒരു നിമിഷം നിന്നു മെല്ലെ തിരിഞ്ഞു പടിയിറങ്ങി പോയി …ചെറിയ കുറ്റ ബോധം തോന്നിയെങ്കിലും അന്ധ വിശ്വാസത്തിന്റെ പുഴുക്കൾ അവളുടെ മനസ്സിനെയും കാർന്നു തിന്നാൻ തുടങ്ങിയിരുന്നു …അത് കൊണ്ട് തന്നെയാണ് പരിപാടി തുടങ്ങിയിട്ടും അവളെ കാണാഞ്ഞ് ഒന്ന് വിളിക്കാൻ പോലും കൂട്ടാക്കാതെ ഇരുന്നതും.

പിറന്നാൾ ആഘോഷം കഴിഞ്ഞു എല്ലാവരും പോയി അടുക്കള ഒതുക്കി നിഷ വരുമ്പോഴും ദേവൻ ഉറങ്ങാതെ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു …വന്ന പാടെ പൊട്ടി തെറിച്ചു കൊണ്ട് ചോദിച്ചു ..നീ ഫസീല യോട് മോശമായി എന്തെങ്കിലും സംസാരിച്ചോ .ഷമീർ വന്നിരുന്നു …വരുമ്പോൾ ദാ ഇതും കൊണ്ട് വന്നിരുന്നു കുഞ്ഞവാക്ക് ഉള്ള പാദസ്വരമാണ് ഡൈമണ്ട്.25000 എങ്കിലും ആയിട്ടുണ്ടാവും ..ഫസീല എന്നോ തൊട്ട് കൂട്ടി വെച്ച് തുടങ്ങി വാങ്ങിച്ചതാണത്രേ പിറന്നാളിന് കുഞ്ഞവാക്ക് കൊടുക്കാൻ ..അതും കൊണ്ട് വന്ന അവളെയാണ് നീ നേരത്തെ ഇവിടുന്നു അപമാനിച്ചു വിട്ടത് ..കുറച്ചു മാസം മുന്നേ ഷമീറിന്റെ ഇളയച്ഛന്റെ മോളെ കൊച്ചിനെ കാണാൻ പോയപ്പോൾ കുഞ്ഞിനെ എടുക്കാൻ നിന്നപ്പോൾ ഈ നേരത്ത് മച്ചികൾ കൊച്ചിനെ എടുക്കാൻ പാടില്ലെന്ന് പറഞ്ഞു തിരിച്ചു വാങ്ങിയത്രേ അതിനു ശേഷം അവൾ ഇങ്ങനത്തെ ആഘോഷങ്ങൾക്കൊന്നും പോകാറില്ലത്രേ ..

ഇന്ന് ഇവിടെ വരുമ്പോഴും ഷമീർ പോകണോ എന്ന് ചോദിച്ചപ്പോൾ എന്റെ നിഷയുടെ കുഞ്ഞു എന്റെയും ആണ് ..അവളൊരിക്കലും ഞാൻ കാരണം കുഞ്ഞിനെ ദോഷം വരുമെന്ന് ചിന്തിക്കില്ലാന്ന് പറഞ്ഞാണത്രെ അവിടുന്നു പോന്നത് . അങ്ങനുള്ള അവളെയാണ് നീയിന്നു കുത്തി നോവിച്ചത് .. ഷമീർ അതും പറഞ്ഞു മോളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയപ്പോൾ എനിക്ക് നിന്ന നില്പിൽ അങ്ങിനെ ഇല്ലാതായാൽ മതി എന്ന് തോന്നി ..

നിനക്കെങ്ങനെ കഴിഞു നീയൊരു ഡോക്ടർ അല്ലെ …നീയൊക്കെ ഇങ്ങനെയെങ്കിൽ സാദാരണ കാര് എങ്ങനെയാവും…ശെരിയാണ് അന്ന് ഇളയച്ഛൻ അങ്ങനെ പറഞ്ഞെന്നും പറഞ്ഞു അവൾ എന്റടുത്തു വന്നു കുറെ കരഞ്ഞതാണ് . എന്നിട്ടും .. അത് പിന്നെ ദേവേട്ടാ ഞാൻ പിന്നെ നമ്മുടെ കുഞ്ഞിനു എന്തെങ്കിലും പറ്റിയലോ എന്ന് കരുതിയാണ് ..നിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ദേവൻ തുടർന്ന് കൊണ്ടേ ഇരുന്നു ..എന്റെ നിഷ ഇത്തരം കാര്യങ്ങളൊക്കെ വെറും അന്ധ വിശ്വാസങ്ങളാണ്…

അവരുടെ ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ കൂടെ നമ്മളായിട്ട് ഇല്ലാതാക്കുകയാണോ വേണ്ടത് .നീ നിന്റെ ഹോസ്പിറ്റലിലെ ആ ഇൻഫെർട്ടിലിറ്റി ക്ലിനിക് ഏരിയ യിൽ ഒന്ന് പോയി നോക്ക് .. ഒരു കുഞ്ഞിന് വേണ്ടി കണ്ണീരൊഴുക്കുന്ന അനേകം ഫാസീലമാരെ കാണാം അവരുടെ സങ്കടങ്ങൾ കൂടാതെ  വീണ്ടും വീണ്ടും കുത്തി നോവിക്കുന്നുണ്ട് …ഒരു കല്യാണത്തിന് പോയാൽ ,ഒരു വിരുന്നിനു പോയാൽ ..നാലാള് കൂടുന്നിടത്തൊക്കെ കണ്ണീർ അല്ലാതെ മറ്റൊന്നും ഇവർക്ക് കിട്ടുന്നില്ല..

നമ്മുടെ കുഞ്ഞുങ്ങൾക്ക് ദോഷം വരുന്ന ഒന്നും അവർ ചിന്തിക്കുക കൂടെ ഇല്ല കാരണം ഒരു കുഞ്ഞിന്റെ വില അതുള്ളവനെക്കാൾ ഇല്ലാത്തവനാണ് തിരിച്ചറിയുക …ഉള്ളതിനേക്കാൾ പതിന്മടങ്ങാണ് ഇല്ലാത്തവന്റെ തിരിച്ചറിവ് …അവരൊന്നും ഒരിക്കലും നമ്മുടെ കുഞ്ഞിന് നല്ലത് വരുത്താനല്ലാതെ പ്രാര്ഥിക്കുകയില്ല …

നിഷ കുറ്റബോധം കൊണ്ട് തല താഴ്ത്തി ഇരുന്നു …അന്നവൾ ഉറങ്ങിയതേ ഇല്ല.പിറ്റേന്ന് രാവിലെ കുഞ്ഞാവയെയും എടുത്തു അവൾ ഫാസീലയുടെ വീട്ടിലേക്കു നടന്നു .അവരെ കണ്ടതും ഫസീല മെല്ലെ ഉള്ളിലേക്ക് വലിഞ്ഞു .. എന്നാൽ നിഷ എല്ലാം പറഞ്ഞു മാപ്പ് പറഞു കുഞ്ഞു കുറച്ചു നേരം ഇവിടെ ഇരിക്കട്ടെ …കുറച്ചു പണിയുണ്ട് …പിന്നെ നാളെ തൊട്ട് ഞാൻ ജോലിക്ക് വീണ്ടും കയറുകയാണ് ..വരും വരെ നീ വേണം നോക്കൻ എന്നും പറഞ്ഞു തിരിഞ്ഞു നടന്നു …

ശേഷം വീട്ടിലെത്തി മതിലിനടുത് പോയി അവൾ കാണുകയായിരുന്നു …ഫാസീലയുടെ സന്തോഷം .. കുഞ്ഞാവയെ അവൾ കെയർ ചെയ്യുന്നത് …കളിപ്പിക്കുന്നത് …ഭക്ഷണം കൊടുക്കുന്നത് എല്ലാം ..ഒരു നിമിഷത്തെ വാക്കുകൾ കൊണ്ട് സങ്കടപെടുത്തിയവളെ മനസറിഞ്ഞു സന്തോഷിപ്പിക്കാൻ കഴിഞ്ഞെന്ന ആശ്വാസത്തിൽ അവൾ വീട്ടിലേക് കയറി …

രചന :   Jamsheena

LEAVE A REPLY

Please enter your comment!
Please enter your name here