Home Latest അന്ന് പത്താം ക്ലാസ് പരീക്ഷയുടെ മോഡൽ എക്സാമിനു തയ്യാറെടുക്കുന്ന വേളയിലാണ് അത് സംഭവിച്ചത്…

അന്ന് പത്താം ക്ലാസ് പരീക്ഷയുടെ മോഡൽ എക്സാമിനു തയ്യാറെടുക്കുന്ന വേളയിലാണ് അത് സംഭവിച്ചത്…

0

ചുവപ്പ്’ നിറങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്.

ശരീരതത്തെ ആലിoഗനം ചെയ്ത് ധമനിയിലൂടെ ഒഴുകുന്ന രക്തത്തിനു നിറം….ചുവപ്പ്.
നാളുകളായി കാത്തിരുന്ന പ്രണയത്തിനു തിരി കൊളുത്തുവാൻ…തന്റെ പ്രണയിനിക്കായി,അവൻ സമ്മാനിച്ചത് ചുവന്ന് തുടുത്ത റോസാപ്പൂക്കൾ.
അതിനു നിറം …..ചുവപ്പ്.
എന്തിനു പറയണം, ഹൃദയതിനു നിറമെന്നുo ചുവപ്പിൽ അവതരിപ്പിക്കുന്നു.

എന്തിനും ഏതിനും ചുവപ്പ് സർവതാൾ വ്യാപിച്ചു കിടക്കുന്നു.
ഒരു സ്ത്രീയുടെ ജന്മത്തിലും ചുവപ്പ് ഇത്രയേറെ പങ്ക് വഹിക്കുമെന്ന് എൻറെ ജീവിതo
കാലത്തിലൂടെ തെളിയിച്ചു കൊണ്ടിരുന്നു.

അന്ന് പത്താം ക്ലാസ് പരീക്ഷയുടെ മോഡൽ എക്സാമിനു തയ്യാറെടുക്കുന്ന വേളയിലാണ് അത് സംഭവിച്ചത്.
ക്ലാസ്സിൽ നിന്നു പുറത്തു പോകാനുള്ള ബ്രേക്ക് ടൈം ബെല്ല് അടിച്ചു കൂട്ടുകാർ എല്ലാം
പുറത്തേക്ക് പോയപ്പോൾ ഒപ്പം ഞാനും പോയി…

ഇത് എന്തോനാഡീ ….പാറു
നിന്റെ പാവാടയുടെ പുറകിൽ..

എന്നു പറഞ്ഞു ചുറ്റുമുള്ള കൂട്ടുകാർ പരിഹസിച്ചു ചിരിച്ചപ്പോൾ…
അത് എന്താണെന്ന് പോലും നോക്കാൻ കൂട്ടകാതെ ഞാൻ മാത്രം ബെല്ല് അടിക്കുന്നതിനു മുന്നേ.. ക്ലാസ്സിൽ പോയിരുന്നു.

കൂട്ടുകാർ എല്ലാം ക്ലാസ്സിൽ കയറി…പടുത്തo തുടങ്ങി.
വല്ലാത്ത വയറു വേദനയെ തുടർന്ന് ഞാൻ കരയുമ്പോൾ…

എന്തിനാ കരയുന്നത് നി പാറു,

എന്ന് അടുത്തിരുന്ന കൂട്ടുകാരി ചോദിച്ചപ്പോൾ…
അതിനുള്ള ഉത്തരംഎന്താണെന്ന്, പറയാൻ അറിയാതെ ഞാൻ വീർപ്പു മുട്ടിയിരുന്നു.

സഹിക്കാൻ വയ്യാണ്ട് പിന്നീട് ഞാൻ നിലവിളിച്ചു കരഞ്ഞപ്പോൾ രുഗ്മിണി (ക്ലാസ്സ് ടീച്ചർ ) വന്നെന്നെ ഓഫീസ് റൂമിലോട്ടു കൊണ്ട് പോയി.

പേടിക്കണ്ട… മോളെ.
ഇത്‌ ഒരു അസുഖo അല്ലന്നും.
നിനക്ക് പക്വത എത്തിയതിന്റെ ലക്ഷണമാണെന്നും പറഞ്ഞു ടീച്ചർ അതിനു വേണ്ട പരിഹാരം കണ്ടപ്പോൾ …
ഒന്നും മനസിലാകാതെ ഞാൻ മൗനയായിരുന്നു അന്നേരം.

ഇനി കുറച്ചു ദിവസതേക്ക് സ്കൂളിൽ വരണ്ടെന്നും വീട്ടിൽ പോയി റെസ്റ്റ് എടുതൊന്നും പറഞ്ഞു ടീച്ചർ എന്നെ വീട്ടിലേക്ക് അയക്കുമ്പോൾ…

പാവാടയിൽ ആ ചുവന്ന നിറത്തിലുള്ള പാടുകൾ അതേപടി കിടപ്പുണ്ടായിരുന്നു.
പൈപ്പിന്റെ ചുവട്ടിൽ പോയി ഞാൻ ആ…പാടുകൾ മായ്ക്കാൻ ശ്രമിച്ചെങ്കിലും…മുഴുവനായി അവ എന്റെ പാവാടയിൽ നിന്നു പോയിരുന്നില്ല.

വഴിയേ കരഞ്ഞും,,വയറു
വേദന യുടെ ഇടക്കിടെയുള്ള അസഹിനീയമായ വേദന സഹിച്ചും ഞാൻ വീട്ടിലേക്ക് അതിവേഗത്തിൽ എത്താൻ ശ്രമിച്ചു.

ഇത് എന്തോന്നാഡി പാറു കുട്ടിയെ നി ഇന്ന് നേരത്തെ…

എന്നു ചോദിച്ച അമ്മയുടെ മാറിൽ കെട്ടി പിടിച്ചു കരഞ്ഞ ഞാൻ ….
പിന്നീട് അമ്മയുടെ പരിചരണത്തിലും,,പറഞ്ഞു തരറിലുമാണ് ഒന്നു ഉണർന്ന് എന്നേറ്റത്.
അപ്പോഴാണ് എന്റെ ജീവിതത്തിൽ ചില വഴി തിരിവുകൾ സംഭവിച്ചു എന്ന് എനിക്ക് മനസിലാക്കാൻ തുടങ്ങിയത്.
അതേ…എന്നിലെ സ്ത്രീയെ ഞാൻ അറിഞ്ഞു തുടങ്ങിയത് അന്നായിരുന്നു.
അന്ന് പാവാടയിൽ കണ്ടത് ചുവന്ന നിറത്തിലുള്ള രക്ത കറകൾ ആയിരുന്നുന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.

സ്കൂൾ ജീവിതം തന്ന ഓർമ്മകൾ കൈമുതലാക്കി ഞാൻ കോളേജിന്റെ പടി കയറി.
ഇവിടെ പാർവതി നമ്പിയാർ എന്ന ഞാൻ വളരെ ബോൾഡ് ആണ്.അല്ലങ്കിൽ ആയിരുന്നു.
യൗവനത്തിന്റെ മാസ്മരണിക ലോകത്തിൽ അടിച്ചു പൊളിചായിരുന്നു എന്റെ ജീവിതം.
എന്നാൽ എന്റെ ഓരോ വളർച്ചയിലും ചുവപ്പ് എന്നെ തേടി എത്തിയിരുന്നു.

ഒപ്പമുള്ള കൂട്ടുകാരികൾ ചുണ്ടിന് ഭംഗിയേറാൻ ഛായങ്ങൾ പൂശുമ്പോൾ…
എന്നിലെ ചുവന്നു തുടുത്ത ചുണ്ടുകൾ എനിക്കെന്നും ഏറെ പ്രിയമായിരുന്നു.

കോളേജ് പഠനം പൂർത്തിയാക്കി വീട്ടിൽ എത്തിയപ്പോൾ ചുവപ്പു ഒരു മാoഗല്യത്തിന്റെ രൂപത്തിൽ എന്നെ വന്നു അണിഞ്ഞു.
അതേ കുങ്കുമം അണിയിചോരാൾ എന്നെ സ്വന്തമാക്കി.
അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ കരവലയത്തിൽ ഞാൻ ഇന്ന് സംതൃപ്തയാണ്.

നെറ്റിയിൽ ഒരു ചുവന്ന വട്ട പൊട്ടും…
നെറുകയിൽ ഒരു അൽപ്പ കുങ്കുമപൊടിയും ചാർത്തി.
ചുവന്ന ചേലയും അണിയുമ്പോൾ ഞാൻ ഇടക്കെപ്പഴോ നന്ദി പറയുന്നു.
ചുവപ്പ്‌….അത് എന്നിൽ എന്നും
പൂവായും,പൊട്ടായും,നെറുകിലെ സിന്ദൂരകുറിയായും… ഞാൻ ഉൾപ്പെടെ അനേകം സ്ത്രികളെ അണിയുന്ന നിറമാകുന്നു.

“സ്ത്രി” പദത്തിൽ അവളെ എത്തിക്കുന്ന ഓരോ ഘട്ടത്തിലുo അവൾക്കു പിന്നിൽ ഒളിഞ്ഞു കിടക്കുന്ന… അവളുടെ മാത്രം നിറമാണ് ….”ചുവപ്പ്”

രചന: അശ്വതി ആർ വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here