Home Latest ഇക്കയുമായി വഴക്ക് കൂടുമ്പോൾ “ഞാനെന്റെ വീട്ടീപ്പോകും” എന്നാണ് എന്റെ അവസാന വാക്ക്..

ഇക്കയുമായി വഴക്ക് കൂടുമ്പോൾ “ഞാനെന്റെ വീട്ടീപ്പോകും” എന്നാണ് എന്റെ അവസാന വാക്ക്..

0

എന്റെ വീട്
_________________
ഇക്കയുമായി വഴക്ക് കൂടുമ്പോൾ “ഞാനെന്റെ വീട്ടീപ്പോകും” എന്നാണ് എന്റെ അവസാന വാക്ക്..

“നീ പോ” എന്ന് ഇക്കാന്റെ മറുപടിയും.

വഴക്ക് തീരുമ്പോൾ ഇക്കാന്റെ ചിരിക്ക് വല്ലാത്ത ചന്തമാണ്.. സ്നേഹത്തിന് നൂറിരട്ടി മധുരവും..

പിന്നീട് വീട്ടിൽ നിന്ന് ഉമ്മയെന്ന വസന്തം പടിയിറങ്ങിയപ്പോൾ കൂടെ തന്നെ ഉപ്പയെന്ന ചൈതന്യവും മാഞ്ഞു പോകുമെന്ന് നിനച്ചിരുന്നതല്ല.

ദിവസങ്ങൾക്കു ശേഷം ഇക്കയുമായി വഴക്ക് കൂടിയപ്പോൾ പതിവുപോലെ ഞാൻ പറഞ്ഞു.

“ഞാനെന്റെ വീട്ടീപ്പോകും”

പക്ഷേ അന്ന് പതിവിനു വിപരീതമായി ഇക്ക ഒരു മറു ചോദ്യം ചോദിച്ചു.

“നിനക്ക് വീടോ ?”

ചോദിച്ചത് ചിരിച്ചു കൊണ്ടാണെങ്കിലും എന്റെ ഹൃദയത്തെ വിറപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു ആ ചോദ്യത്തിന്…

വഴക്ക് തീർന്ന് നെഞ്ചോട് ചേർത്തു നിർത്തിയെങ്കിലും തരിച്ചു പോയ ഹൃദയം തിരിച്ചെടുക്കാൻ പറ്റുന്നില്ല.

മാതാപിതാക്കളുടെ വേർപാടിനാൽ നഷ്ടമാവുന്നത് “എന്റെ വീട് ” എന്ന സ്വർഗ്ഗം കൂടിയാണ് എന്ന തിരിച്ചറിവിനാൽ പകച്ചു നിൽക്കുകയാണിപ്പഴും…

രചന ;  നജ്ല .സി

LEAVE A REPLY

Please enter your comment!
Please enter your name here