Home Latest “ടാ പോടാ ആണത്തം ഇല്ലാത്തവനെ,,,,,, നീ ഒക്കെ പോയി ചാക്,,,,,, നിന്റെ കൂടെ ഒക്കെ ജീവിക്കുന്നതിലും...

“ടാ പോടാ ആണത്തം ഇല്ലാത്തവനെ,,,,,, നീ ഒക്കെ പോയി ചാക്,,,,,, നിന്റെ കൂടെ ഒക്കെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്….”

0

കൊടുത്താൽ കൊല്ലത്തും കിട്ടും തേപ്പ്‌

അച്ഛാ അച്ഛാ…. ഈ അച്ഛൻ ഇത് എവിടെ പോയി കിടക്കുവാണോ……????

“എടി കിടന്നു തൊള്ള കീറേണ്ട,,,,, അച്ഛൻ ഇപ്പോൾ വരും കുളിക്കാൻ കയറിയതാണ് ”

“അമ്മേ എനിക്ക് കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ സമയം ആയി,,,,, ഈ നേരത്ത് ആണോ അച്ഛന്റെ ഒരു കുളി ”

ഞാൻ ബാത്റൂമിന്റെ വെളിയിലോട്ടു ചെന്നു, അവിടെ കിടന്നു കതകിൽ മുട്ടി

“അച്ഛാ…. അച്ഛാ… എനിക്ക് പൈസ താ,,, അല്ലങ്കിൽ എവിടെയാണ് വെച്ചേക്കുന്നത് പറ… ”

ഇപ്പോൾ കുറച്ചു നാളായിട്ടു അച്ഛൻ ഞാൻ കാണാതെ പൈസ മാറ്റി വെക്കും,,,,, ഞാൻ ഭയങ്കര ലാഭിഷ് ആണെന്ന അച്ഛന്റെ വാദം,,,,,,,,,
എന്നാലും എന്റെ അച്ഛൻ വെറും പാവം ആണ് കേട്ടോ…

“മോളെ അച്ഛൻ ഇപ്പോൾ ഇറങ്ങും ”

“പെട്ടെന്ന് ഇറങ്ങു അച്ഛാ,,,,,, എനിക്ക് പോകാൻ താമസിച്ചു ”
വിഷ്‌ണുവിന്റെ കൂടെ ചെന്നു സൊള്ളിയിട്ടു വേണം കല്യാണത്തിന് പോകാൻ അത് ഇവിടെ പറയാൻ പറ്റില്ലല്ലോ,,,,,,, അവനു എന്തോ അത്യാവശ്യമായി സംസാരിക്കാൻ ഉണ്ടെന്നു……

ഞാൻ അതും ചിന്തിച്ചു നിന്നപ്പോൾ അച്ഛൻ ഇറങ്ങി വന്നു

“എന്താടി ഇത്രക്കും തിരക്ക്, വല്ലവനും ആയിട്ട് ലൈൻ ആയോ ”

“ഉണ്ടല്ലോ അത് ഞാൻ എന്റെ അച്ഛൻകുട്ടനോട് പറഞ്ഞിട്ടും ഉണ്ടല്ലോ,,,,,,

പിന്നെ എന്താണ്,,,,,,,,,,,
അവനെ ഒന്ന് കണ്ടിട്ട് വേണം പോകാൻ…… ”

“കാണാൻ മാത്രം നിൽക്കാവൂ കേട്ടോ….???
കറക്കം ഒന്നും വേണ്ട…. ”

“ഇല്ല അച്ഛാ,,,,,,, അവനു എന്നോട് എന്തോ പറയാൻ ഉണ്ടെന്നു അത്യാവശ്യം ആയിട്ട്,,,,,,, അത് കേട്ടിട്ട് അപ്പോൾ തന്നെ കല്യാണത്തിന് പോകും….. ”

“അവനോടു വന്നു ചോദിക്കാൻ പറ,,,,,
കേട്ടോ മോളെ…..
ചുമ്മാ നാട്ടുകാരെ കൊണ്ട് അതും ഇതും പറയിക്കണ്ട,,,,,,
അത് മാത്രം അല്ല

പിന്നെ ഞങ്ങൾ നിന്നെ സഹിച്ചു മടുത്തു….. ”
ഒരു കള്ള ചിരിയോടെ അച്ഛൻ പറഞ്ഞു

കപട ദേഷ്യത്തോടെ ഞാൻ പറഞ്ഞു

“ഇന്ന് തന്നെ ഞാൻ പറയാം….
പെട്ടെന്ന് പൈസ എടുക്കു ”

“എത്ര രൂപ വേണം?”

“എന്റെ പൊന്നച്ഛൻ അല്ലെ ഒരു 2000 താ ”

“ഗിഫ്റ്റ് മേടിച്ചു കൊടുക്കാൻ 2000 രൂപയോ,,,,,,,, മോളെ ഇത് കുറച്ചു കൂടുതൽ ആണ്….. ”

“അച്ഛാ സ്റ്റാറ്റസ് നിലനിർത്താൻ ഇത്രയും ഒക്കെ കൊടുക്കേണ്ടി വരും…. ”

അച്ഛൻ ചിരിച്ചുകൊണ്ട് പൈസ എടുത്തു തന്നു

അച്ഛന്റെ കയ്യിൽ നിന്നും പൈസയും മേടിച്ചു,,,,,,,
ഞാൻ ഇറങ്ങി വണ്ടിയും എടുത്തു നേരെ വിഷ്ണുവിന്റെ അടുത്തേക്ക് പാർക്കിലേക്ക് വിട്ടു,,,,,,,,
അവിടെ ചെന്നപ്പോൾ അവൻ എനിക്ക് വേണ്ടി വെയിറ്റ് ചെയുക ആയിരുന്നു…..

വിഷ്ണു എന്റെ സൂപ്പർ സീനിയർ ആയി കോളേജിൽ പഠിച്ചതാണ്,,,,,,
എന്നാലും ഞങ്ങൾ എടാ- പോടാ ബന്ധം ആണ് ഉള്ളത്,,,,,,, കാമുകി കാമുകന്മാർ ആയിരിക്കെ തന്നെ….

അവനെ കണ്ടതും ഞാൻ ചോദിച്ചു

“എന്താടാ ഇത്രയും അതവശ്യമായി കാണണം പറഞ്ഞത് ”

“അതൊക്കെ പറയാം, നീ ആദ്യം വണ്ടി നിർത്തിയിട്ടു ഇറങ്ങി വാ,,,,,, ഒരു ചായ കുടിക്കാം….”

ഞാൻ ഇറങ്ങി ചെന്നു,,,,,
ഞങ്ങൾ പുറത്തേക്കു നടന്നു

വിഷ്ണു ചായക്ക്‌ ഓർഡർ ചെയ്തു.

അവന്റെ മുഖം ടെൻഷൻ കൊണ്ട് വിയർക്കുന്നുണ്ടായിരുന്നു

“ചെറുക്കാ ചുമ്മാ ടെൻഷൻ ആകാതെ…..
എന്താ നിന്റെ മുഖം ഇങ്ങനെ വല്ലാതെ ”

“അതെ,,,,,,
നീ ശബ്ദം ഉണ്ടാക്കരുത്
നമ്മുടെ ബന്ധത്തിന് അമ്മ ഇനി സമ്മതിക്കും തോന്നുന്നില്ല …
അമ്മയുടെ ആങ്ങളയുടെ മകളും ആയിട്ട് എന്നെ കല്യാണം കഴിപ്പിക്കാൻ ഉള്ള പരുപാടി ആണ്….. ”

അവൻ പറഞ്ഞത് കേട്ടു ഞാൻ വിറച്ചു പോയി അത്രയ്ക്ക് ഇഷ്ട്ടായിരുന്നു അവനെ…..

“നീ എന്താ വിഷ്ണു പറയുന്നത്
നിനക്ക് പറഞ്ഞു കൂടായിരുന്നോ നമുക്കു പിരിയാൻ വയ്യ അത്രക്കും അടുത്തു പോയെന്നു ”

“എടി അമ്മക്ക് പ്രണയം എന്നു പറയുന്നതെ ദേഷ്യം ആണ്,,,,,,,
ഞാൻ ബ്രോക്കർ വഴി ആലോചന കൊണ്ട് വരുത്തി എല്ലാം റെഡി ആക്കാൻ ഇരുന്നതാ,,,,,,,,
അപ്പോളാ ഈ അമ്മാവന്റെ മകളും ആയുള്ളത് വന്നത്…. ”

കരച്ചില് വരുന്നുണ്ടായിരുന്നു എനിക്ക്
അതടക്കി കൊണ്ട് ഞാൻ ചോദിച്ചു

“നീ എന്നിട്ടു എന്ത് തീരുമാനിച്ചു
എനിക്ക് അതാണല്ലോ അറിയേണ്ടത് ”

“നിനക്കു അറിയാലോ,,,,,,, എനിക്ക് അമ്മയെ ധിക്കരിച്ചു ഒന്നും ചെയ്യാൻ പറ്റില്ല എന്നു, അത്കൊണ്ട്……. ”

അവൻ പറഞ്ഞു വന്നത് പാതിക്കു നിർത്തി

ഞാൻ ചോദിച്ചു

“അതുകൊണ്ട്…?”

എന്റെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു

“നമ്മൾ പിരിയേണ്ടി വരും….. ”

ദേഷ്യം കൊണ്ട് എനിക്ക് അടിമുടി പെരുത്തു കയറി ഞാൻ അവനോടു ചൂടായി…

“ടാ പോടാ ആണത്തം ഇല്ലാത്തവനെ,,,,,, നീ ഒക്കെ പോയി ചാക്,,,,,, നിന്റെ കൂടെ ഒക്കെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്….”

എനിക്ക് ഞാൻ പോലും അറിയാതെ ശബ്ദം ഉയർന്നു പോയി

അവൻ പറഞ്ഞു

“ശബ്ദം ഉയരേണ്ടാ ,,,,,,
ഉയർന്നാൽ എനിക്ക് മാത്രം അല്ല രണ്ടാൾക്കും നാണക്കേട് ആണ്…….
ഞാൻ പോകുന്നു,,,,,,
നിന്നെ ഇത് നേരിട്ട് കണ്ടു പറയണം തോന്നി അതാ വിളിച്ചു വരുത്തിയത്….”

“ടാ വിഷ്ണു നിൽക്കെടാ”

ഞാൻ വിളിച്ചു അവനെ

അവൻ എന്റെ വാക്കുകൾക്ക് കാത്തു നില്കാതെ അവന്റെ ബുള്ളറ്റിൽ ചെന്നു കയറി,,,,, അതും ആ പട്ടി കുടിച്ച ചായയുടെ കാശ് പോലും കൊടുക്കാതെ….

എനിക്ക് കുറച്ചു നേരത്തേക്ക് എന്ത് ചെയ്യണം എന്നു അറിയില്ലായിരുന്നു…..
എന്തായാലും ചായയും കുടിച്ചു പൈസയും കൊടുത്തു ഞാൻ ഇറങ്ങി
നേരെ കൂട്ടുകാരിയുടെ കല്യാണത്തിന്…

കൂട്ടുകാരിയുടെ കല്യാണം കൂട്ടുകാരികളും ഒത്തു അടിച്ചു പൊളിക്കുമ്പോളും എന്റെ മനസ്സിൽ നിറച്ചും അവന്റെ ഓർമ്മകൾ ആയിരുന്നു,,,,,,, എന്നാലും അവനു എങ്ങനെ എന്നോട് പറയാൻ തോന്നി…..

വീട്ടിൽ വന്നു കയറിയപ്പോൾ തന്നെ കണ്ടു അച്ഛനും അമ്മയും ഉമ്മറത്തു തന്നെ കൊച്ചുവാർത്തമാനവും പറഞ്ഞിരിക്കുന്നത്

അച്ഛനും അമ്മയ്ക്കും ഒരു വളിച്ച ചിരിയും കൊടുത്തിട്ടു ഞാൻ അകത്തേക്ക് കയറി പോയി……
നമ്മൾ തെറ്റു ചെയ്തു വല്ല അബദ്ധം പിണഞ്ഞാലും കുറ്റം അവർക്കു ആണല്ലോ,,,,,,,, ഒന്നും നോക്കിയില്ല അവരോട് ഒന്ന് ഉറങ്ങണം പറഞ്ഞു കിടന്നു….

രാത്രിയിൽ കഴിക്കാൻ നേരം ആയപ്പോൾ ആണ് എഴുന്നേറ്റത്
കഴിച്ചോണ്ട് ഇരിക്കുമ്പോൾ അച്ഛൻ ചോദിച്ചു…..

“മോളെ അവനോടു വന്നു പെണ്ണ് ചോദിക്കാൻ മോളു പറഞ്ഞോ…..????? ”

“ഇല്ല അച്ഛാ,,,,,,,, ഇന്ന് അവനെ കാണാൻ നേരം കിട്ടിയില്ല,,,,,,, ഉടനെ ഞാൻ പറയാം…
ഞാൻ അച്ഛന് അത്രക്കും ശല്യം ആയോ ”

“ശല്യം ആയോണ്ട് അല്ല മോളെ,,,,,,, അച്ഛന്റെയും അമ്മയുടെയും ആഗ്രഹം അല്ലെ മോളുടെ കല്യാണം,,,,,, അതിനുള്ള സമയം ആയി അത്കൊണ്ടാണ്….

കിടക്കാൻ നേരം എന്റെ ചിന്ത മുഴുവൻ അച്ഛനോട് എങ്ങനെ വിഷ്ണു പറഞ്ഞത് പറയും എന്നായിരുന്നു…..
അച്ഛനും അമ്മയ്ക്കും ആറ്റു നോറ്റു കിട്ടിയത് ആണ് എന്നെ……

നീണ്ട എട്ടു വർഷം കുഞ്ഞുങ്ങൾ ഇല്ലാതെ ജീവിച്ചു അതിനു ശേഷം ദൈവം അനുഗ്രഹിച്ചു നൽകിയത് ആണ്,,,,,,, ആ എന്നെ ഒരുത്തൻ ചതിച്ചു അറിഞ്ഞാൽ അച്ഛൻ ചിലപ്പോൾ അവനെ തീർക്കും അതിനുള്ള മാനസിക ബലവും ശാരീരിക ബലവും ഇപ്പോളും അച്ഛന് ഉണ്ട്,,,,,,,

ഓരോന്നും ഓർക്കുമ്പോൾ പേടി ആകുന്നു….
എനിക്ക് അവനെ വേണ്ട പറഞ്ഞാലും,,,,,,,,,,, എന്നെ പറഞ്ഞു മനസിലാക്കും,,,,
ആരെയും ചതിക്കരുത് എന്നു,,,,,, അച്ഛൻ അങ്ങനെ ആണ് എല്ലാവരോടും,,,,,,

“ഇങ്ങനെ ഓരോ ചിന്തകൾ അലട്ടി അലട്ടി എന്റെ ഉറക്കം പോയി…..
എന്തെങ്കിലും ആകട്ടെ അച്ഛനോട് പറയണം എത്രയും പെട്ടെന്ന്. ”

അടുത്ത ദിവസം രാവിലെ അച്ഛനോട് അച്ഛാ ഒരുകാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ,,,,,,, മോളെ അത്യവശ്യം ആയി ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞു വന്നു സംസാരിക്കാം പറഞ്ഞു ഇറങ്ങി പോയി…..

“വൈകിട്ട് ആണ് അച്ഛൻ വന്നത്
വന്നപ്പോൾ തന്നെ എന്നോട് ചോദിച്ചു എന്താണ് അച്ഛന്റെ ചക്കര മോൾക്ക് പറയാൻ ഉള്ളത്…..???? ”

“അച്ഛൻ ഡ്രസ്സ് ഒക്കെ മാറ്,,,,, എന്നിട്ടു പറയാം…. ”

“എന്റെ മോൾ രാവിലെ പറഞ്ഞതല്ലേ,,,,,, അത് കേൾക്കട്ടെ അല്ലങ്കിൽ അച്ഛന് സമാധാനം കിട്ടില്ല….. ”

“അച്ഛാ അതെ ആ വിഷ്ണു ആയുള്ള കല്യാണം നടക്കില്ല….. ”

“മോൾ എന്തൊക്കെയാ ഈ പറയുന്നത്,,,,,,,,,,,,,,,,, ഇത്രയും കാലം സ്നേഹിച്ചിട്ടു പറ്റിക്കുന്നത് ശരി അല്ലടാ…. ”

“അച്ഛാ ഞാൻ അച്ഛന്റെ മോൾ അല്ലെ,,,,,, ഞാൻ പറ്റിക്കില്ല,,,,,,, അവനാ എന്നോട് കല്യാണം നടക്കില്ല പറഞ്ഞത്….. ”

“എന്നാൽ അത് അവനോടു ചോദിക്കണമല്ലോ മോളെ…… ”

അത്രയും നേരം പാവം ആയിരുന്ന അച്ഛന്റെ ഭാവം മാറുന്നത് ഞാൻ കണ്ടു……

“പോകാൻ പറ അച്ഛാ,,,,,, അവൻ ഇല്ലങ്കിൽ എനിക്ക് പുല്ലാണ്….. ” ഞാൻ അച്ഛനെ തണുപ്പിക്കാൻ ശ്രമിച്ചു

“മോൾ അച്ഛന്റെ വണ്ടിയിലോട്ടു കയറു,,,,,,, അച്ഛൻ അതും പറഞ്ഞു വണ്ടി എടുത്തു…. ”

“അച്ഛാ ഒന്നും വേണ്ട,,,,,,, അവൻ പറ്റിച്ചത് കൊണ്ട് എനിക്ക് ഒരു വിഷമവും ഇല്ല അച്ഛാ……. ”

“മോളെ എന്നാൽ നമുക്കു അത് അവന്റെ മുഖത്തു നോക്കി വേണം പറയാൻ,,,,,,,, ഇപ്പോൾ അവൻ വലിയ വിജയശ്രീലാളിതൻ ആയി ഇരിക്കുക അല്ലെ……

അവന്റെ മുഖത്തു നോക്കി മോളു പറയണം നീ പോടാ പുല്ലേ നീ പോയാൽ എനിക്ക് പുല്ലാണ് എന്നു…….

അച്ഛനു അവന്റെ അച്ഛനോടും അമ്മയോടും പിള്ളേരെ നന്നായി വളർത്തണം പറയാം,,,,,,,,,,,,,, അടുത്ത തലമുറ എങ്കിലും അവന്റെ ഒക്കെ നന്നാവട്ടെ,,,,,,,, പറ്റിക്കാൻ അല്ല,,, സ്നേഹിക്കാൻ വേണം പിള്ളേരെ പഠിപ്പിക്കാൻ പറയണം ശവത്തിന്റെ ഒക്കെ മുഖത്ത് നോക്കിയിട്ട്……. ”

എനിക്ക് ആവേശം ആയി……
അച്ഛൻ വഴക്ക് ഉണ്ടാക്കാൻ അല്ല പോകുന്നെ
അവന്റെ മുൻപിൽ ചെന്നു എനിക്ക് പറയുകയും ചെയാം,,,,,,, അങ്ങനെ അച്ഛൻ പറഞ്ഞത് പോലെ അവൻ ജയിക്കണ്ട….

ഞങ്ങളുടെ കാർ അവരുടെ വീടിന്റെ ഗേറ്റിന്റെ ഉള്ളിലേക്ക് കടന്നു ചെന്നു,,,,,,, കുറച്ചൊക്കെ അവൻ പറഞ്ഞു വഴി അറിയാമായിരുന്നു പിന്നെ ബാക്കി ചോദിച്ചും പറഞ്ഞും ഇങ്ങു എത്തി…..

വിഷ്ണുവും അച്ഛനും വെളിയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു,,,,,,, അവന്റെ തള്ള അകത്തു ജോലിയിൽ ആണെന്ന് തോന്നുന്നു,,,,,,, അവരെ ആണ് കണ്ടു പറയേണ്ടത് അവരാണ് ഇപ്പോളത്തെ കല്യാണത്തിന് നിർബന്ധിക്കുന്നത്………

വണ്ടിയിൽ നിന്നും ഇറങ്ങിയ ഞങ്ങളെ വിഷ്ണുവിന്റെ അച്ഛൻ ആരാണ് എന്ന ഭാവത്തിൽ നോക്കുന്നുണ്ട്…

ഞാൻ ഓടി ചെന്നു…..

“നീ പോയാൽ എനിക്ക് പുല്ലാണേടാ ”

വിളിച്ചു കൂവി
അച്ഛൻ കൂടെ ഉള്ള ധൈര്യവും,,,,,, പിന്നെ ഉള്ളിലെ സങ്കടവും,,,,,, എല്ലാം കൊണ്ട് എനിക്ക് അവനോടു അത്രക്കും കലിപ്പ് ആയിരുന്നു……

വിഷ്ണുവിന്റെ അച്ഛൻ

“എന്താ മോളെ കാര്യം”

എന്ന് ചോദിച്ചപ്പോളേക്കും എന്റെ അച്ഛൻ അവിടെ എത്തി…..

“തന്നോട് ഞാൻ പറയാമെടോ…..
മക്കൾ സ്നേഹിക്കുന്നത് കുറ്റം ഇല്ല….
പക്ഷെ മക്കളോട് ആത്മാർഥമായി അത് ചെയ്യാൻ പറയണം…..

അല്ലാതെ ഇവനെ പോലെ അമ്മ നുള്ളും അച്ഛൻ പിച്ചും പറഞ്ഞു സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കുക അല്ല വേണ്ടത്

പറ്റിക്കാൻ പഠിപ്പിക്കാതെ സ്നേഹിക്കാൻ പഠിപ്പിക്കേടോ മകനെ……. ”

അച്ഛന്റെ ശബ്ദം ആ ഭാഗത്തു ഉള്ളവർ മുഴുവൻ കേട്ടു കാണും അത്രക്കും ഭയങ്കര ശബ്ദത്തിൽ ആയിരുന്നു അച്ഛൻ പറഞ്ഞത്,,,,,,,, ഞാൻ നോക്കിയപ്പോൾ അയല്പക്കത്തെ ആൾകാർ എല്ലാം മതിലിന്റെ അടുത്തു വന്നു എന്താ സംഭവം നോക്കി നിൽക്കുന്നു ……

വിഷ്ണുന്റെ അച്ഛൻ പറഞ്ഞു

“എനിക്ക് ഒന്നും മനസിലാക്കുന്നില്ല,,,,,,,നിങ്ങൾ അകത്തോട്ടു വാ,, ആൾക്കാർ ശ്രദ്ധിക്കുന്നു…. അകത്തോട്ടു വന്നു നിങ്ങൾ കാര്യങ്ങൾ തെളിച്ചു പറ…. ”

ഞങ്ങൾക്ക് ഒരുത്തന്റേം സൽക്കാരം വേണ്ടെടോ….
“തന്നോട് ഞങ്ങൾക്ക് കൂടുതൽ ആയി ഒന്നും പറയാൻ ഇല്ല,,,,,,,,, ഇനിയും അറിയണം എങ്കിൽ ഇവനോട് ചോദിച്ചാൽ മതി…… ”

“”””അത്രയും പറഞ്ഞു ദേഷ്യത്തോടെ നിന്ന അച്ഛൻ
പുറത്തേക്കു ബഹളം കേട്ടു പെട്ടെന്ന് അങ്ങോട്ട്‌ വന്ന വിഷ്‌ണുവിന്റെ അമ്മയെ കണ്ടു ഒന്ന് ഞെട്ടിയോ….. “”””

“””അതെ അച്ഛൻ ഞെട്ടി,,””””,,,,, അച്ഛന്റെ ദേഷ്യവും ധൈര്യവും ചോർന്നു പോയിരിക്കുന്നു…..

അച്ഛൻ കൂടുതൽ ഒന്നും പറയാതെ വണ്ടിയുടെ അടുത്തേക്ക് നടന്നു, വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി …..
മോളു….. വന്നു വണ്ടിയിൽ കയറാൻ പറഞ്ഞു……..

വിഷ്ണുവും അച്ഛനും അന്തം വിട്ട് നിൽകുമ്പോൾ ഞങ്ങളുടെ കാർ അവരുടെ ഗേറ്റ് ഇറങ്ങി

വണ്ടിയിൽ വച്ചു ഞാൻ ചോദിച്ചു

“അച്ഛന് അവന്റെ അമ്മയെ നേരത്തെ അറിയുമോ…….????? ”

അച്ഛന്റെ മുഖത്തു ആദ്യം ഒരു ചെറു ചിരി വന്നു,,,,,,,,,, പിന്നെ അത് ഞങ്ങളുടെ രണ്ടു പേരുടെയും പൊട്ടി ചിരിയിൽ അവസാനിച്ചു……

“അമ്പടാ കള്ളൻ അച്ഛാ,,,,,,, അച്ഛൻ ഒട്ടും മോശം അല്ലല്ലോ…..???? ”

“അതൊക്കെ ആ കാലത്തു……. ആ പ്രായത്തിൽ സംഭവിച്ചു പോയതല്ലെടി ചക്കര മോളെ….,,,… ”

“ഇനിയും ഇത് പോലെ വേറെ വല്ല അവളുമാരും ഉണ്ടോ അച്ഛന്…… ”

“ഒന്ന് പോടീ,,,,,,, ചുമ്മാ ഇല്ലാത്തതു പറഞ്ഞു ഉണ്ടാക്കാതെ ….. ”

“എന്തായാലും ഞാൻ ഒരു തീരുമാനം എടുത്തു അച്ഛാ…,.”

“എന്താടി മോളെ ഇത്രയും വലിയ തീരുമാനം…..???? ”

“ഇനി അച്ഛൻ ചെറുക്കന്റെ അമ്മയെ കണ്ടിട്ടേ ഞാൻ ചെറുക്കനെ ഇഷ്ടപെടൂ….. ”

ഞങ്ങളുടെ കാറിൽ അന്നേരം പൊട്ടി ചിരി ഉയർന്നു,,,,,,, ഞാനും എല്ലാം മറന്നു എന്റെ അച്ഛന്റെ മകൾ ആയി മാറി……

അച്ഛൻ കാറിൽ എന്റെ അമ്മ ഇല്ലാതെ ഇരുന്നിട്ടും പതുങ്ങി പതുക്കെ പറഞ്ഞു

“””മോളുടെ അമ്മ ഇതൊന്നും അറിയണ്ട കേട്ടോ…”””..

A story by  അരുൺ_നായർ

LEAVE A REPLY

Please enter your comment!
Please enter your name here