Home Latest ഒഴിച്ച്‌ തന്ന ജ്യൂസിൽ മയക്ക്‌ മരുന്ന് കലർത്തി അവൻ എന്റെ മാനം കവർന്നപ്പോൾ, എനിക്ക്‌ എന്നോട്‌...

ഒഴിച്ച്‌ തന്ന ജ്യൂസിൽ മയക്ക്‌ മരുന്ന് കലർത്തി അവൻ എന്റെ മാനം കവർന്നപ്പോൾ, എനിക്ക്‌ എന്നോട്‌ തന്നെ വെറുപ്പ്‌ തോന്നി…

0

ഐ ആം നോട്ട്‌ വെർജ്ജിൻ
……

നീ ഇങ്ങനെ വാശിപിടിക്കണ്ട, പെണ്ണു പുര നിറഞ്ഞ്‌ നിന്നാൽ പെണ്ണു കാണാൻ വരുന്നതെല്ലാം നാട്ടു നടപ്പ……

“എന്നാലും അച്ഛാ ശ്രികാന്തിന്റെ ആലോചന വേണ്ട… ”

അവനെന്താ ഒരു കുറവ്‌…, നല്ലൊരു ഗവണ്മെന്റ് ജോലി, കൂടാതെ കുഞ്ഞു നാൾ മുതൽ ഒരുമിച്ച്‌ കളിച്ച്‌ നടന്നവർ, പോരാത്തതിനു നാടറിയുന്ന ഒരു സഖാവും…

“അച്ഛാ പ്ലീസ്‌..”

എന്റെ കുട്ടി ഒന്നും പറയണ്ട, അവർ വന്ന് കണ്ടിട്ട്‌ പോകട്ടെ, മോൾക്ക്‌ ഇഷ്ടമല്ലെങ്കിൽ നമുക്ക് നടത്തണ്ട, എന്തായലും അച്ഛൻ വരാൻ പറഞ്ഞതല്ലെ, മോൾ പോയി ഒരുങ്ങ്‌, അവരെല്ലാം എത്താറായി,

മനസ്സില്ല മനസ്സോടെ റൂമിലേക്ക്‌ ഞാൻ നടക്കുമ്പോഴും എന്റെ മനസ്സ്‌ കോളേജ് ലൈഫിലേക്ക് എത്തിയിരുന്നു…

കുഞ്ഞുനാൾ മുതൽ അറിയാമായിരുന്നു തനിക്ക്‌ ശ്രികാന്തിനെ, തന്നേക്കാൾ അഞ്ച്‌ വയസ്സ്‌ മൂത്തതാണു ശ്രി‌യെങ്കിലും എടാ പോടാന്നെ വിളിച്ചിരുന്നുള്ളു, പ്ലസ്‌ ടു പഠിക്കുന്ന സമയത്താണു വിദ്യാർത്ഥികളുടെ കൺസെക്ഷൻ കൂട്ടിയതിൽ പ്രതിഷേധിച്ചു നടന്ന സമരം അക്രമാസക്തമാവുകയും, പോലിസ്‌ ജല പീരങ്കി പ്രയോഗിച്ചതും എങ്ങനെയോ സമരത്തിന്റെ ഇടയിലായ എന്റെ മുന്നിലേക്ക്‌ ഓടി വന്ന് ഒരു മറയായി നിന്നത്‌ മുതലാണു ശ്രി എന്റെ മനസ്സിൽ ആരൊക്കെയോ ആയി മാറിയത്‌, തനിക്ക്‌ അങ്ങോട്ടു തോന്നിയതിന്റെ പതിൻമടങ്ങ്‌ അവന്റെ നെഞ്ചിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്‌ മുതൽ , സ്കൂളിൽ എനിക്ക്‌ ഒരു പേരു വീണിരുന്നു….

‘സഖാവിന്റെ പ്രണയിനി…..’

ഉള്ളിൽ ഒതുക്കിയ ഒരുപാട്‌ ദുഃഖങ്ങളുമായാണ് നേഴ്സിംഗ്‌ പഠിക്കാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത്‌, അവിടത്തെ ഫുഡും, കാലവസ്ഥയുമായി പൊരുത്തപ്പെടാൻ ആകാതെ തിരിച്ച്‌ വരാൻ ഒരുങ്ങിയ എന്നെ അവിടെ പിടിച്ച്‌ നിർത്തിയത്‌ വിളിക്കുമ്പോൾ ശ്രി തന്ന ധൈര്യമായിരുന്നു..

വന്ന് വന്ന് കോളേജ് ലൈഫ്‌ അടിച്ച്‌ പൊളിച്ച്‌ മുന്നോട്ട്‌ പോകുന്നതിനിടക്കാണു, സീനിയറായിരുന്ന പ്രശാന്ത് ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടത്‌, ഒരു ഏട്ടന്റെ സ്ഥാനം മനസ്സിൽ നൽകിയത്‌ കൊണ്ടാണു ഒരു വർഷത്തെ പരിചയമേ ഉണ്ടായിരുന്നിട്ട്‌ കൂടി, അവന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ അവന്റെ വീട്ടിലേക്ക്‌ ധൈര്യമായി പോയത്‌…

പ്രതീക്ഷകളെ ആസ്ഥാനത്താക്കി , ഒഴിച്ച്‌ തന്ന ജ്യൂസിൽ മയക്ക്‌ മരുന്ന് കലർത്തി അവൻ എന്റെ മാനം കവർന്നപ്പോൾ, എനിക്ക്‌ എന്നോട്‌ തന്നെ വെറുപ്പ്‌ തോന്നി തുടങ്ങിയിരുന്നു, ശ്രിയോട്‌ ചോദിക്കാതെ പോയ കുറ്റബോധവും, ആ പാവത്തിനെ പറ്റിക്കാൻ മനസ്സ്‌ വരാത്തത്‌ കൊണ്ടും അന്ന് രാത്രിയിൽ ശ്രിക്ക്‌ ഒരു മെസ്സേജ് അയച്ചിരുന്നു….

“സോറി ശ്രി…. ഐം നോട്ട്‌ വെർജ്ജിനെന്ന്..”

പെട്ടന്ന് കേട്ടതിന്റെ ഷോക്ക്‌ ആയത്‌ കൊണ്ടാകണം, ശ്രിയുടെ കോളോ മെസ്സേജോ ഒന്നും പിന്നെ കണ്ടില്ല, ഇടക്ക്‌ ലീവിനു നാട്ടിൽ വരുമ്പോഴൊക്കെ മനസ്സ്‌ കൊതിക്കും അവനെയൊന്നു കാണാൻ, പക്ഷേ ഇപ്പോൾ നാലു വർഷങ്ങൾക്ക്‌ ശേഷം ശ്രി തന്നെ പെണ്ണു കാണാൻ വരുന്നത്‌ എന്തിനാകും എന്ന് ചിന്തിച്ച്‌ ഇരിക്കുമ്പോഴേക്കും മുറ്റത്ത്‌ കാറിന്റെ ശബ്ദം കേട്ടിരുന്നു…

ഒരുങ്ങിയിറങ്ങി അവരുടെ മുന്നിലേക്ക്‌ എത്തുമ്പോഴും കുറ്റബോധം ശ്രിയുടെ മുഖത്തേക്ക്‌ നോക്കാൻ എന്നെ അനുവദിച്ചിരുന്നില്ല, സൽക്കാരങ്ങൾക്ക്‌ ശേഷം ഒറ്റക്കുള്ള സംസാരത്തിൽ ഒന്നും മിണ്ടാതെ താഴേക്ക്‌ നോക്കി നിന്ന ഞാൻ ശ്രിയുടെ മോനിഷയെന്നുള്ള വിളിയാണു മുഖം ഉയർത്തിച്ചത്‌,

“എന്താടോ എന്നെ ഇഷ്ടമായില്ലെ” , എന്ന ചോദ്യത്തിനു എനിക്ക്‌ ആ മുഖത്തേക്ക്‌ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു,

“ശ്രിയേട്ടാ,ഇഷ്ടമില്ലാഞ്ഞിട്ടല്ല , ഞാൻ ചേട്ടായിക്ക്‌ ചേർന്ന പെണ്ണല്ല….”

ആഹാ , പോത്തു പോലെ വളർന്നിട്ടും, നിനക്കൊരു മാറ്റവും ഇല്ലല്ലോ പെണ്ണെ എന്ന് ശ്രിയുടെ വിളിക്ക്‌ നിറകണ്ണുകളോടെ നിൽക്കുന്ന എന്റെ അരികിലേക്ക്‌ ചേർന്ന് നിന്നിട്ട്‌, വേണമായിരുന്നെങ്കിൽ എന്നോട് ഒന്നും പറയാതെ നിനക്ക്‌ എന്നെ വഞ്ചിക്കാമായിരുന്നിട്ടും, എന്നോട്‌ എല്ലാം തുറന്ന് പറയാൻ നീ കാണിച്ച ആ മനസ്സ്‌ ഞാൻ കാണാതെ പോയാൽ, പിന്നെ സഖാവെന്ന് ആളുകൾ വിളിക്കുന്നതിൽ എന്ത്‌ അർത്ഥം ആണ് പെണ്ണെ എന്ന് ചോദിച്ചപ്പോഴേക്കും , നിറ കണ്ണുകളോടെ ആ നെഞ്ചിലേക്ക്‌ ഞാൻ അമർന്നിരുന്നു…….

രചന ; Shanavas Jalal

LEAVE A REPLY

Please enter your comment!
Please enter your name here