Home Latest ഒരു എഴുത്തുകാരിയുടെ ആദ്യരാത്രി 

ഒരു എഴുത്തുകാരിയുടെ ആദ്യരാത്രി 

0

ഒരു എഴുത്തുകാരിയുടെ ആദ്യരാത്രി

“ദേവേട്ടാ ഞാൻ മൂക്ക് കുത്തിക്കോട്ടെ.. ”

“പിന്നെ നിനക്കു വേറെ പണി ഇല്ലേ… അലമ്പ് പെൺപിള്ളേരെ പോലെ.. ”

“എല്ലാരും കുത്തനുണ്ട്..”

“എല്ലാരും കുത്തിക്കോട്ടെ.. but നീ കുത്തണ്ട.. ”

എൻഗേജ്മെന്റ് കഴിഞ്ഞപ്പോള് ഇങ്ങനെ.. ഇനി കല്യാണം കഴിഞ്ഞാൽ ഇയാൾ എന്നെ നിലം തൊടീക്കോ..

“മായ.. .. നീ എന്തെടുക്കുവാ അവിടെ.. ”

മീനുട്ടി വിളിക്കനുണ്ട്… എന്റെ അനിയത്തി ആണ്… എന്നെക്കാൾ മൂത്തതെന്ന വിചാരം.. അഹങ്കാരി..

“ദേവേട്ടൻ വിളിച്ചതാ.. ”

” ഉം.. ”

“ഇന്ന്‌ അമ്പലത്തിൽ വരണുണ്ടോ.. ”

കുറെ കാലം ആയി അമ്പലത്തിൽ പോയിട്ടു.. ബാംഗ്ലൂർ പോയേപ്പിന്നെ അമ്പലം പള്ളി ഒന്നും ഇല്ലാണ്ടായി..

“ഇന്ന്‌ ദീപാവലി അല്ലെ… ഞാനും വരാം ട്ടോ.. ”

കുറെ കാലത്തിനു ശേഷം ഒരു പാട്ടുപാവാട എടുത്തിട്ടു… ഇനി കല്യാണം കഴിഞ്ഞാൽ ഇതൊക്കെ അടുപ്പിൽ വക്കാൻ മാത്രേ പറ്റു..

പാടം കടന്നു വേണം അമ്പലം എത്താൻ…നല്ല പച്ചവിരിച്ച പാടത്തൂടെ ഓറഞ്ച് കളർ പാട്ടുപാവാടേം ഇട്ടു നടക്കുമ്പോൾ നല്ലൊരു കളർ കോമ്പിനേഷൻ പോലെ…

“അല്ല മായ . നിനക്കു ശരിക്കും ദേവേട്ടനെ ഇഷ്ടായോ.. ”

“എന്തു ഇഷ്ടം…. ഇഷ്ടപ്പെടാൻ ശ്രമിക്കണ് മോളെ.. ”

“പിന്നെ എന്തിനാ സമ്മതിച്ചേ ”

“എന്നായാലും ഒരാളെ വിവാഹം കഴിക്കണം അപ്പൊ ആരായാൽ എന്താ.. ”

“അപ്പൊ അന്നെഴുതി കൂട്ടിയ കവിതകളും കഥകളും… ”

“Fb യിൽ അങ്ങനെ എത്ര കഥാകാരന്മാരും കഥാകാരികളും ജനിക്കുന്നു മോളെ.. അതൊക്കെ.. ഒരിക്കലും അവരൊന്നും ജീവിതത്തിൽ അടുക്കാറില്ല… ”

“എന്നാലും ആ കഥാകൃത്തിനെ ചേച്ചിക്ക് ഇഷ്ടം ആരുന്നില്ലേ.. ”

“അതൊക്കെ നമ്മുടെ മനസ്സിൽ തന്നെ ഒടുങ്ങും ”

അങ്ങകലെ അമ്പലത്തിൽ ഭക്തി ഗാനം കേട്ടു തുടങ്ങി..
ചുറ്റമ്പലം ദീപങ്ങൾ കൊണ്ട് നിറഞ്ഞു…

നട തുറന്നു… മഞ്ഞ ചേല ചുറ്റി തിളങ്ങി നിൽക്കുന്ന ഭഗവാനെ തൊഴുതു ഇറങ്ങുമ്പോൾ മനസ്സിൽ ഇതുവരെ ഇല്ലാത്തൊരു ഉണർവ്… എല്ലാം മറന്നോന്നു പ്രാർത്ഥിച്ചു മടങ്ങവേ അവൾ പിന്നെയും ചോദ്യങ്ങൾ തൊടുതു…

“അല്ലേടി ചേച്ചി.. നി ബാംഗ്ലൂർ ഒക്കെ പോയി പഠിച്ചപ്പോൾ ഞാൻ കരുതി ഒരു ഫ്രീക്കൻ ചെക്കനെയും കണ്ടു പിടിച്ചു നല്ല ഫ്രീക്കത്തി ആയി വരും നി എന്ന്… ചെ… ഇതിപ്പോ നിന്റെ എഴുത്തും പ്രാന്തുo ഇപ്പൊ കൂടി എന്നാ തോന്നണേ… ”

“പോടീ.. ”

“ചേച്ചി.. നിനക്ക് ആ ഫേക്ക് ഐഡി നെ ശരിക്കും ഇഷ്ടാണോ.. ”

“അമ്പാടികണ്ണൻ ഫേക്ക് ഐഡി ഒന്നും അല്ലാടി… അതവന്റെ തൂലിക നാമം.. ആണ്… ഒരു നല്ല എഴുത്തുകാരൻ… അയാളുടെ എഴുത്തുകൾ എല്ലാം ഹൃദയസ്പർശികൾ ആയിരുന്നു… ”

ഫബിയിൽ പരിചയപ്പെട്ടതാ അമ്പാടി നെ.. ഒരുപാട് മനസ്സിൽ തട്ടിയ കഥകളുടെ സൃഷ്ടവ്….അക്ഷരങ്ങൾ ആയിരുന്നു ഞങ്ങളുടെ ലോകം…
വിവാഹതെ പറ്റി താൻ പറഞ്ഞിരുന്നു…

“വീണ്ടും ഒരു തിര കൂടി തീരത്തെ പിരിയുന്നു.. ”
ഇതായിരുന്നു മറുപടി…

ആലോചനകൾ കാടു കേറി നിൽകുമ്പോൾ അവൾ പിന്നേം തുടങ്ങി..

“നി നോക്കിക്കോ.. എന്റെ ലവ് മാര്യേജ് ആയിരിക്കും.. ”

“പരസ്പരം സ്നേഹിക്കാൻ കഴിയുമെങ്കിൽ വിവാഹ ശേഷം ആയിരിക്കും ശരിക്കും പ്രണയം.. ”

“പിന്നെ പിന്നെ ഇതൊക്കെ ചേച്ചി ടെ തൂലികയിൽ എഴുതാനെ പറ്റു…ഇപ്പൊ തന്നെ കണ്ടില്ലേ… ഒരു മുരടനെ കെട്ടാൻ പോണേ.. ”

മറുപടി പറയാൻ തോന്നിയില്ല… വീട്ടിൽ വന്നു ഫ്‌ബി തുറന്നു…

“ഹായ് രാജകുമാരി… കുറെ ആയല്ലോ കണ്ടിട്ടു..ഭാവനകൾ അസ്തമിചോ”

“ഭാവനകൾ ഉണ്ട്.. അതെഴുതാൻ ഇപ്പൊ അക്ഷരങ്ങൾ കിട്ടണില്ല കണ്ണാ.. ”

“എങ്കിൽ എന്റെ അക്ഷരങ്ങളുടെ ലോകത്തിലെക്കു വന്നൂടെ തനിക്കു.. ”

“ആ സമയം കഴിഞ്ഞു പോയി കണ്ണാ.. ”
ഫ്‌ബി സൈൻ ഔട്ട്‌ ആക്കി പൂമുഖതു വന്നിരുന്നു…

ഇനി നാലു നാളുകൾ ഉള്ളു വിവാഹത്തിന്…

ദിവസങ്ങൾ പിന്നേം പാഞ്ഞു…
“എന്റെ തൂലിക ഇവിടെ മരിക്കുന്നു.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നിന്റെ കഥകളിലെ രാജകുമാരി ആയി തിരികെ വരാം… ”

അമ്പാടികണ്ണന് അവസാന മെസ്സേജ് ഉം അയച്ചു…

പുതു മണവാട്ടിയെ കാണാൻ വീട്ടിൽ തിക്കും തിരക്കും നിറഞ്ഞു…

പുലർകാലെ കുളിച്ചോരുങ്ങി…

വിവാഹ ആഘോഷങ്ങൾ എല്ലാം ഭംഗി ആയി നടന്നു…

സൂര്യൻ ചന്ദ്രനു വഴി മാറി…

മണിയറയിൽ… മായയെയും കാത്തു ദേവൻ ഇരിക്കുന്നു…

“എന്താ രാജകുമാരി മുഖം ഒരു തെളിച്ചം ഇല്ലാത്തെ.. ”
അവൾ മിഴിച്ചു നോക്കി…

“രാജകുമാരി യോ.. ”
“അതെ കണ്ണന്റെ രാജകുമാരി… എന്തെ… എവിടെ തന്റെ മരിച്ച തൂലിക..? ”

“ദേവേട്ട… എന്നെ ഒന്ന് നുള്ളിക്കെ… ”

“നിന്നെ ഇന്ന് ഞാൻ നുള്ള്ക മാത്രം അല്ല നീ കണ്ടോ…ഈ രാത്രി എന്താ ഉണ്ടാകാന്ന് ”

അവൻ അവളുടെ കവിളിൽ നുള്ളി…

“ഇപ്പൊ മനസിലായില്ലേ താൻ ചത്തിട്ടും ഇല്ല..ഇത് സ്വപ്നം വും അല്ല എന്ന്.. ”

നാണം കൊണ്ട് അവളുടെ കവിൾ തുടുത്തു…

“ഇന്നത്തെ രാത്രി റൊമാന്റിക് ആക്കണം.. എന്നിട്ട് വേണം എഴുത്തു കാരിടെ ആദ്യരാത്രി എന്നൊരു കഥ എഴുതാൻ… ”

“എന്നാലും… ”

“എടൊ തന്നെ പോലെ ഒരു കഥകാരി നെ എങ്ങനെ ആടോ ഞാൻ വേറെ ഒരാൾക്ക് വിട്ടു കൊടുക്ക…ഇനി വേറെ ആരേലും കെട്ടി ആ തൂലിക വലിച്ചെറിഞ്ഞു കളഞ്ഞാലോ.. താൻ എഴുതണം… ഒരുപാട്… ”
അവൾ അവന്റെ വാ പൊത്തി..
“നമ്മൾ എഴുതും… ഇനിയും.. ഒരുപാട്…. ”

രചന ; ദുർഗ്ഗ ലക്ഷ്മി

LEAVE A REPLY

Please enter your comment!
Please enter your name here