Home Latest ഏട്ടാ എല്ലാം ശരിയാവും നമുക്ക് കാത്തിരിക്കാം എന്നുപറയുന്ന ഭാര്യയെ ഏത് പുരുഷനാണ് ആഗ്രഹിക്കാത്തത്…?

ഏട്ടാ എല്ലാം ശരിയാവും നമുക്ക് കാത്തിരിക്കാം എന്നുപറയുന്ന ഭാര്യയെ ഏത് പുരുഷനാണ് ആഗ്രഹിക്കാത്തത്…?

0

മധുരമീ പ്രതികാരം

രചന ;  അലി അക്ബർ തൂത

” നാരായണേട്ടാ ഈ വീടിന്റെ ആധാരം ഞാൻ നിങ്ങൾക്ക് തരില്ല”
ഉമ ഗൗരവത്തോടെ പറഞ്ഞു”

നാരായണൻ പറഞ്ഞു.

“എന്താണ് ഉമെ നീ ഇപ്പോ ഇങ്ങനെ പറയുന്നത്..ഞാൻ എല്ലാം നിന്നോട് പറഞ്ഞിരുന്നതല്ലേ എന്റെ അവസ്ഥ..? നിനക്കറിയില്ലെ അവസാനത്തെ കച്ചിത്തുരുമ്പാ ഇൗ വീടിന്റെ ആധാരം.”

ഉമ പറഞ്ഞു

“നാരയാണെട്ടൻ എന്തു പറഞ്ഞാലും ഈ വീടിന്റെ ആധാരം ഞാൻ തരില്ല ഇത് എന്റെ അച്ഛന്റെ മണ്ണ് ആണ് ഇത് വെച്ച് ഒരു കളിക്കും ഞാനില്ല ഇതെന്റെ രാമനുണ്ണിക്ക് ഉള്ളതാണ് …
നിങ്ങളും നിങ്ങളുടെ ഒരു ബിസിനസ്സും എല്ലാം തുലച്ച് കളഞ്ഞില്ലേ..?

ഉമ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.

“നിങ്ങളുടെ ഒരു മുടിഞ്ഞ ബിസ്‌നസ് കാരണം ഈ വീട് നശിപ്പിച്ച് കളയാൻ ഞാൻ സമ്മതിക്കില്ല”

നാരായണൻ വിഷമം ഉള്ളിൽ ഒതുക്കി പറഞ്ഞു.

“എന്റെ ഉമ രണ്ടുവർഷത്തിനുള്ളിൽ ആധാരം ഞാൻ നിനക്ക് എടുത്തു തരാം ഇപ്പൊ പണം അടച്ചില്ലെങ്കിൽ ബാങ്ക് എല്ലാം ജപ്തി ചെയ്യും നമ്മുടെ ഫാക്ടറിയും നമ്മുടെ തറവാട് വീടും എല്ലാം..
കൂടാതെ വട്ടിപ്പലിശക്കാരും…
എനിക്കിവിടെ നിൽക്കാൻ കഴിയില്ല ഞാൻ ഇവിടം വിട്ട് എങ്ങോട്ടെങ്കിലും പോകേണ്ടിവരും അതല്ലാതെ എന്റെ മുന്നിൽ വേറെ ഒരു വഴിയുമില്ല ഉമെ…”

“നിങ്ങളോടൊപ്പം തെരുവിൽ കഴിയാൻ ഞാൻ ഒരുക്കമല്ല
എനിക്ക് ജീവിക്കണം എന്റെ ഈ വീട്ടിൽ
വട്ടിപ്പലിശക്കാർ കയറി പ്രശ്നമുണ്ടാക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവില്ല
ഇതിൽ നിങ്ങൾക്ക് ഒരു അവകാശവുമില്ല”
ഉമ തീർത്തു പറഞ്ഞു

“ഈ വീട് എനിക്ക് വേണം അതിനു തടസ്സം നിങ്ങളാണെങ്കിൽ
നിങ്ങളെയും എനിക്ക് വേണ്ട ഒരു തടസ്സമായി”

നാരായണൻ ആകെ നിസ്സഹായനായി തളർന്നിരുന്നു പോയി

ഏതു പ്രശ്നത്തിലും താങ്ങും തണലുമായി കൂടെയുണ്ടാവും ഭാര്യയെന്നു നാരായണൻ വിചാരിച്ചിരുന്നു .
തന്നെ നിഷ്കരുണം തള്ളി പറയും എന്ന് കരുതിയില്ല.
തളരുമ്പോൾ താങ്ങായി ആ തോളിൽ ഒന്ന് തല ചാരിയിരിക്കാൻ അല്ലെങ്കിൽ ആ മടിയിൽ കിടക്കാൻ
ഏട്ടാ എല്ലാം ശരിയാവും നമുക്ക് കാത്തിരിക്കാം എന്നുപറയുന്ന ഭാര്യയെ ഏത് പുരുഷനാണ് ആഗ്രഹിക്കാത്തത്…?

ഏതു പരാജയവും വിജയത്തിന്റെ ചവിട്ടു പടിയാണ് അതിന്‌ സ്വന്തം ഭാര്യയുടെ സഹായവും സപ്പോർട്ടും ആവശ്യമാണ്‌. ഏത് വിജയിയുടെ പിന്നിലും കാണും ഒരു സ്ത്രീയുടെ
അദൃശ്യകരം എന്നൊക്കെ കേട്ടിട്ടുണ്ട്.

അങ്ങനെയുള്ള ഭാര്യയെ
ഒരിക്കലും ഒരുകാലത്തും മറക്കില്ല.

നാരായണൻ തന്റെ മകനായ രാമനുണ്ണിയെ വാരിയെടുത്ത്‌ കവിളിൽ ഒരു ഉമ്മ നൽകി.

“ഞാൻ ഇറങ്ങട്ടെ…
ഉമേ എന്റെ ആത്മാഭിമാനം പണയപ്പെടുത്തി എന്നെ നിഷ്കരുണം തള്ളിക്കളഞ്ഞ നിന്നോടൊപ്പം ജീവിക്കുന്നതിലും ഭേദം മരണമാണ് നമ്മൾ തമ്മിലുള്ള ബന്ധം ഇതാ ഇവിടെ അവസാനിക്കുകയാണ്.”

നാരായണൻ കരഞ്ഞുകൊണ്ട് അവിടെ നിന്ന് ഇറങ്ങി നടന്നു.

ഒരു കാലത്ത് എല്ലാ സുഖ സൗകര്യങ്ങളോടു കൂടിയുംഭാര്യയേയും മകനെയും സംരക്ഷിച്ച നാരായണൻ
ഇന്ന് ഒന്നുമില്ലാതെ പൂജ്യനായി നടന്നു.

നാരായണൻ ഉമയെ ഒന്നു തിരിഞ്ഞുനോക്കി ഇല്ല അവളുടെ കണ്ണുകളിൽ നഷ്ടബോധത്തിന്റെ ഒരു കണികയും ഇല്ല എങ്കിലും പ്രതീക്ഷയോടെ ഒന്ന് കൂടി തിരിഞ്ഞുനോക്കി. അവളുടെ കണ്ണിൽ ഒരു തുള്ളി കണ്ണീർ പോലും വീണില്ല. അവൾ വേഗം വീടിനുള്ളിലേക്ക് വലിഞ്ഞു അവളുടെ മകനെയും വാരിയെടുത്തു കൊണ്ട്.

ഇത്രമേൽ ഭാര്യയെ സ്നേഹിക്കേണ്ടി യിരുന്നില്ല എന്നയാൾക്ക്‌ തോന്നി.

“നാരായണൻ വിളിച്ചു പറഞ്ഞു

“ഉമെ ജീവിതം ഒരുപാട് പഠിക്കാനുണ്ട്
ഒരു നാൾ എന്റെ മനസ്സിന്റെ തേങ്ങൽ നീയറിയും
അന്ന് നിനക്ക് സഹിക്കാൻ കഴിയട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കാം”

നാരായണൻ നടന്നുനീങ്ങി എല്ലാം നഷ്ടപ്പെട്ടവനായിക്കൊണ്ട്.

നാരായണൻ തന്റെ കൂട്ടുകാരനും സഹോദരതുല്യനുമായ രവിയുടെ അടുത്തേക്കാണ് നേരെ പോയത്. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു
രവിയെ കെട്ടിപ്പിടിച്ച് നാരായണൻ കുറെ കരഞ്ഞു.
രവി നാരായണനെ ആശ്വസിപ്പിച്ചു

“എല്ലാം നമുക്ക് ശരിയാക്കിയെടുക്കാം ദൈവം നമ്മെ കൈവിടില്ല”

അങ്ങനെ രവിയുടെ സഹായത്തോടെ ഒരു ചെറിയ പേഴ്സണൽ ലോൺ സംഘടിപ്പിച്ചു
നാരായണന്‌ ഒരു ചെറിയ പലചരക്ക് കട വാടകയ്ക്കെടുത്ത്‌ നടത്തി. പതിയെ പതിയെ ബിസിനസ് വളരാൻ തുടങ്ങി നാരായണൻ
പഴയതൊക്കെ മറന്നു ജീവിക്കാൻ തുടങ്ങി.

ഒരുകൂട്ട് ആവശ്യമായി തോന്നിത്തുടങ്ങിയപോൾ
രവിയോട് അതിനെക്കുറിച്ച് സംസാരിച്ചു.

രവിക്ക്‌ കല്യാണം കഴിക്കാത്ത ചൊവ്വാദോഷക്കാരിയായ ഒരു പെങ്ങളുണ്ടയിരുന്നൂ. കല്യാണി.
നാരായണൻ അവളെ കല്യാണം കഴിച്ചു തരാൻ
രവിയോട് ആവശ്യപ്പെട്ടു.

പക്ഷേ, ചൊവ്വാദോഷക്കാരി ആയ തന്റെ പെങ്ങളെ കല്യാണം കഴിച്ചാൽ നാരായണന് ഇനിയും പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് രവി ആശങ്ക പ്രകടിപ്പിച്ചു.

എന്നാൽ തന്റെ ജീവിതത്തിൽ ഒരു ചൊവ്വാദോഷവും ഇല്ലാതിരുന്നിട്ടും താൻ ഒറ്റപ്പെട്ടു പോയതാണ്. നാരായണൻ പറഞ്ഞു.

ഒരു രാജാവിനെപ്പോലെ കഴിഞ്ഞവനാണ് അന്ന്. എന്നിട്ടും എല്ലാം എനിക്ക് നഷ്ടപ്പെട്ടു.
ഇനി ഇൗ ചൊവ്വ ദോഷക്കാരിയെ കെട്ടി എന്ത് ദോഷം വന്നാലും അനുഭവിക്കാൻ ഞാൻ തയ്യാറാണ്.

രവി കല്യാണത്തിന് സമ്മതിച്ചു. അങ്ങനെ അവർ തമ്മിലുള്ള കല്ലിയാണം ഭംഗിയായി നടന്നു.

കല്യാണിയുമായുള്ള വിവാഹം നാരായണനു നവോന്മേഷം പകർന്നു.

നിഷ്കളങ്കമായ സ്നേഹവും അവൾ തനിക്കു തരുന്ന ബഹുമാനവും
അവൾക്ക് തന്നിലുള്ള വിശ്വാസവും
നാരായണേട്ടന് സന്തോഷം നൽകി.
നാരായണൻ കല്യാണിക്ക് അതിന്റെ ഇരട്ടി സ്നേഹവും ആദരവും തിരിച്ചുനൽകി.
സ്വർഗ്ഗതുല്യമായ അവരുടെ ജീവിതത്തിൽ അവർക്ക് കൂട്ടായി ഒരു കുഞ്ഞു പിറന്നു.
അവർ അവന്നു കൃഷ്ണനുണ്ണി എന്ന് പേരിട്ടു.

പതിയെപ്പതിയെ നാരായണൻ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരൻ ആയി മാറി.

ഇന്ന് കൃഷ്ണനുണ്ണി എൽഎൽബി ഫൈനൽ ഇയർ ആണ് .

അങ്ങനെ സന്തോഷമായി കഴിഞ്ഞു കൂടവേ അപ്രതീക്ഷിതമായി കല്യാണി മരണപ്പെട്ടു. നാരായണേട്ടൻ തളർന്നുവീണു.
തന്റെ എല്ലാമെല്ലാമായിരുന്ന കല്യാണിയുടെ മരണം കുറെച്ചൊന്നുമല്ല നാരയണനെ പിടിച്ചുലച്ചത്.
കുറച്ചുകാലം നാരായണൻ പുറത്തിറങ്ങിയില്ല.
അവരുടെ റൂമിൽ തന്നെ ഒറ്റ ഇരിപ്പായിരുന്നു.

കൃഷ്ണനുണ്ണിയും രവിയും പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങളിലേക്ക് ഒക്കെ ഒന്നു പോകാൻ.

വീട്ടിൽ ഇങ്ങിനെ ഒറ്റക്ക് ഇരിക്കണ്ടല്ലോ…

അങ്ങനെ ഓഫീസിൽ നാരയണൻ ഒഫീസിൽ പോയി തുടങ്ങി.

ഒരു ദിവസം നാരയണൻ
കൃഷ്ണനുണ്ണിയോട് പറഞ്ഞു

“നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം… അച്ഛന്റെ നാട്ടിലേക്ക് ”

“എന്താ അച്ഛാ ഇപ്പോ ഇങ്ങനെ തോന്നാൻ?”

“ഒന്നുമില്ല മോനെ വെറുതെ
ആരോ മനസ്സിലിരുന്ന് ഇങ്ങനെ പറയുന്നു ഒന്നവിടം വരെ ചെല്ലാൻ ”

കൃഷ്ണനുണ്ണി സമ്മതിച്ചു.

പിറ്റേദിവസം അതിരാവിലെ അവർ പുറപ്പെട്ടു.
വഴി ചോദിച്ചു ചോദിച്ചു അവർ അവിടെയെത്തി
തന്റെ ഗ്രാമം വല്ലാതെ മാറിപ്പോയി. പാടങ്ങളെല്ലാം
തെങ്ങിൻതോപ്പുകളും കമുങ്ങിൻ തോപ്പുകളും റബ്ബർ എസ്റ്റേറ്റുകളും കോൺക്രീറ്റ് സൗധങ്ങളും ആയി മാറി.
അവർ ആ വീട്ടിൽ എത്തിയപ്പോൾ അവിടെ ഒരു ആൾക്കൂട്ടം.

എന്താണെന്ന് അന്വേഷിച്ചപ്പോൾ
അറിയാൻ കഴിഞ്ഞു
ഈ വീട് ജപ്തി ചെയ്യുകയാണെന്ന്.
നാരായണൻ ചുറ്റുപാടും നോക്കി
അവിടെ മാവിൻ ചുവട്ടിൽ സ്വന്തം അച്ഛനുറങ്ങുന്ന ആ മണ്ണിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കുന്ന ഉമയെ നാരയണൻ കണ്ടു.

നാരായണേട്ടൻ ബാങ്ക് മാനേജരുമായി സംസാരിച്ചു ബാങ്കിന്റെ ബാധ്യത തീർക്കാനുള്ള സെറ്റിൽമെന്റ് ചെയ്തു കൊടുത്തു.

എന്നാൽ ഉമ ഇതൊന്നുമറിയാതെ എങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ച് മാവിൽ ചാരി ഇരിക്കുകയായിരുന്നു.

നാരായണൻ തന്റെ മകനെ അന്വേഷിച്ചു. പക്ഷേ അയാൾക്ക് തന്റെ മകനെ കുറിച്ച് കേട്ടപ്പോൾ വളരെ വേദന തോന്നി.

അപ്പോഴാണ് ആടിയാടി രാമനുണ്ണി നാരായണന്റെ മുന്നിലേക്ക് വന്നത്.

“ഇവിടെ ദൈവം ഉണ്ടെന്ന് കേട്ടു കാണാൻ വന്നതാ ”

”ബിസ്സിനസിനാന്നും പറഞ്ഞ് ബാങ്കിൽ നിന്ന് ലോൺ എടുത്ത് അടക്കാൻ കഴിഞ്ഞില്ല. ഇപ്പൊ
കള്ളും കുടിച്ച് താന്തോന്നിത്തരങ്ങൾ കാണിച്ച് നടക്കുകയാണ് നിങ്ങളുടെ മകൻ”

നാരായണനോട് പരിചയക്കാരിലൊരാൾ പറഞ്ഞു.

നാരായണൻ മകനെ വിളിച്ചു .
”രാമനുണ്ണീ വാ
എന്നെ അറിയുമോ ഞാൻ നിന്റെ അച്ഛനാണ് ”

രാമനുണ്ണി കണ്ണ് മിഴിച്ച് മീശ തടവി കൊണ്ട് പറഞ്ഞു .

”അറിയില്ല ഞാൻ എന്റെ അമ്മയോട് അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ അമ്മ പറയും നിനക്ക് അച്ഛനില്ല അമ്മ മാത്രമേയുള്ളൂന്ന്.”

“നീ ഇവിടെ വാ രാമനുണ്ണി അച്ഛൻ കാണട്ടേ നിന്നെ.”

രാമനുണ്ണിയും അച്ഛനും കെട്ടിപ്പിടിച്ചു.

എന്റെ മോൻ കുടിച്ചിട്ടുണ്ടോ രാമനുണ്ണി..?

അച്ഛൻ ചോദിച്ചു

രാമനുണ്ണി പറഞ്ഞു.

” ഇല്ലാ ഇല്ലച്ഛാ ഇത്തിരിയേ ഉള്ളൂ…
ഇനിമേലിൽ രാമനുണ്ണി കള്ളുകുടിക്കില്ല
എന്റെ അച്ഛനാണ് സത്യം..”
എന്നു പറഞ്ഞ് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മയും നൽകി .

അവൻ ആടിയാടി മാവിൻ ചുവട്ടിലിരിക്കുന്ന അമ്മയുടെ അടുത്തെത്തി.

“അമ്മേ.. ”
അവൻ വിളിച്ചു . ഉമ ചിന്തകളിൽ നിന്ന് ഞെട്ടിത്തിരിഞ്ഞ് മകനോട് ആക്രോശിച്ചു.

“നശിച്ചവനെ നിനക്കു വേണ്ടി ഒരിക്കൽ ഞാൻ നിന്റെച്ഛനെ തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്തു. എന്റെ അച്ഛനുറങ്ങുന്ന ഈ മണ്ണ് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി കൂടിയാണ് ഞാൻ എന്റെ ഭർത്താവിനെ പിണക്കി വിട്ടത്”

ഉമക്ക് സ്വയം നിയന്ത്രിക്കാനാവാതെ പൊട്ടി പൊട്ടിക്കരഞ്ഞു.

”അമ്മ കരയ്..ഇത്ര നല്ല അച്ഛനെ എന്നിൽ നിന്നകറ്റിയതിന്..
നിങ്ങൾക്ക് ഇതൊന്നും പോര അമ്മേ….
രാമനുണ്ണി തുടർന്നു
”ഇപ്പോ ഈ വീട് എനിക്ക് സ്വന്തമായിരിക്കുന്നു അമ്മ അങ്ങോട്ടു നോക്കൂ.”
ഉമ മകൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.

ഉമ കണ്ടു ബാങ്കുകാർ പുറത്തേക്ക് വലിച്ചിട്ട സാധനങ്ങൾ എല്ലാം അകത്തേക്ക് തിരിച്ചുവപ്പിക്കുന്ന നാരയണനെ.
ഉമ ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തം നിന്നു.

നാരയണൻ വീടിന്റെ ആധാരവുമായി ഉമയുടെ അടുത്തെത്തി പറഞ്ഞു.

” ഒരു നാൾ എന്നെക്കാൾ സ്നേഹിച്ച ഈ ആധാരം ഇനി നിനക്ക് നഷ്ടപ്പെടേണ്ട.”

മരവിച്ച് ശില പോലെ നിൽക്കാനെ ഉമക്ക് കഴിഞ്ഞുള്ളൂ.

കൃഷ്ണനുണ്ണി ഇതെല്ലാം കേട്ട് അങ്ങോട്ട് വന്ന് പറഞ്ഞു.

അച്ഛാ നമുക്ക് ഏട്ടനെയും അമ്മയെയും നമ്മുടെ വീട്ടിൽ കൊണ്ടുപോകാം.

“വേണ്ട മോനെ അത് നടക്കില്ല” നാരയണൻ പറഞ്ഞു.

അച്ഛാ അമ്മയില്ലാത്ത എനിക്ക് ഒരമ്മയും ആയില്ലേ ?
അച്ഛനെ ഒരുകൂട്ടും ആയില്ലേ.?

നാരയണൻ രാമനുണ്ണിയെ വിളിച്ചുപറഞ്ഞു ”രാമനുണ്ണി നാളെ അനിയന്റെ കൂടെ ഓഫീസിലേക്ക് വാ”

അപ്പോൾ കൃഷ്ണൻ ഉണ്ണി പറഞ്ഞു ”അച്ഛാ ഞാൻ പറഞ്ഞ കാര്യം ”

”ഈ വീടിന് വേണ്ടി സ്വന്തം ഭർത്താവിനെ നിഷ്കരുണം വലിച്ച് ഏറിഞ്ഞവരാണ് ഇവർ….
ഇവരോടു ക്ഷമിക്കാൻ എനിക്കു കഴിയും..
പക്ഷേ എന്റെ ജീവിതത്തിലേക്ക് ഇനി ഇവരെ ക്ഷണിക്കാൻ എനിക്കാവില്ല.
മോനെ…,
എന്റെ എല്ലാമെല്ലാമായ കല്യാണിയുടെ ഓർമ്മ മതി ഇനിയെത്ര ജന്മങ്ങളും ജീവിച്ചുതീർക്കാൻ.
ഇന്ന് ഞാൻ ഇവിടെ എത്തിപ്പെടാനും കാരണം അവൾ തന്നെ.. മനസ്സിലിരുന്ന് പറഞ്ഞിരുന്നത് അവളായിരുന്നു ഇങ്ങോട്ടെക്കൊന്നു പോരാൻ”

നാരയണൻ നിറഞ്ഞു വന്ന മിഴികൾ തുടച്ചു. പതിയെ തിരിഞ്ഞ് നടന്നു.
ഒരിളംകാറ്റ് നാരായണനെ തഴുകി തലോടി കുളിർമ നൽകി കടന്നു പോയി.

രചന ;  അലി അക്ബർ തൂത

LEAVE A REPLY

Please enter your comment!
Please enter your name here