Home Latest ബുള്ളറ്റ് എന്റെ മുന്നിൽ വന്നു നിർത്തി… അമ്മയുടെ മുഖമപ്പോൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു..

ബുള്ളറ്റ് എന്റെ മുന്നിൽ വന്നു നിർത്തി… അമ്മയുടെ മുഖമപ്പോൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു..

0

#പരിഷ്കാരി

ഡാ കണ്ണാ എഴുന്നേറ്റെ.. ഡാ എഴുനേൽക്കാൻ..
എന്താ അമ്മെ.. ഇന്നും സ്വസ്ഥമായി ഒന്നുറങ്ങാൻ സമ്മതിക്കില്ലേ ഇങ്ങള്..
ഹാ നീ ഇവിടെ പോത്തുപോലെ കിടന്നോ..
നീ ഇന്നലെ കെട്ടിക്കൊണ്ടുവന്ന ആ പെണ്ണില്ലേ. അവൾ ദേ നിന്റെ അനിയന്റെ എടുത്താൽ പൊങ്ങാത്ത വണ്ടിയുമായിട്ട് രാവിലെ തന്നെ എങ്ങോട്ടോ പോയിട്ടുണ്ട്..
എവിടെയെങ്കിലും പോയി വീണ് കയ്യോ കാലോ ഒടിയുന്നതിനുമുന്നെ ഒന്ന് പോയി നോക്കെടാ..
ഇന്നലെ ഇങ്ങോട്ട് കയറിവന്നതേയുള്ളു വെറുതെ നാട്ടുകാരെക്കൊണ്ട് അതുമിതും പറയിക്കരുത് പറഞ്ഞേക്കാം..

എന്റെ കുരിശുപള്ളി പുണ്യാളാ.. ഇവളിത് എന്ത് ഭാവിച്ചാണ്..
എന്ത്.. നീയിപ്പം ആരെയാ വിളിച്ചത്.. പുണ്യളനോ.. നീ എപ്പൊഴാടാ അസത്തെ നസ്രാണി ആയത്..
എന്റെ അമ്മെ. ഒരാപത്തുവരുമ്പോൾ ഏത് ദൈവമാണ് കൂടെനിക്കാ എന്നൊന്നും പറയാൻ
പറ്റില്ലല്ലോ. അങ്ങനെ വിളിച്ചുപോയതാണ്..
നീ ഉള്ള ദൈവങ്ങളെയെല്ലാം വിളിച്ചു നേരം കളയാതെ വേഗം പോയി ആ പെണ്ണിനെ തിരയാൻ നോക്ക്..

ബാത്‌റൂമിൽ പോയി മുഖമൊന്ന് കഴുകി ഞാൻ വേഗം ഒരു ബനിയൻ എടുത്തിട്ടു പുറത്തേക്ക് നടന്നു..
ഉള്ളിലപ്പോഴേക്കും ഒരു ചെറിയ ഭയം കുടിയേറിപ്പാർത്തിരുന്നു. അവൾക്ക് ഡ്രൈവിംഗ് അറിയാം എന്നത് ശരിയാണ് പക്ഷെ അനിയന്റെ ബുള്ളെറ്റ് എടുത്താണ് അവൾ പോയത് എന്നറിഞ്ഞപ്പോൾ എന്തോ ഒരു ഉൾഭയം..
അമ്മയോടൊപ്പം മുറ്റത്തേക്കിറങ്ങി എന്റെ ബൈക്കിലേക്ക് കയറി ഇരിക്കുമ്പോഴാണ് കലിപ്പൻ ഹോൺ മുഴക്കി ബുള്ളറ്റുമായി അവൾ ഗേറ്റ് കടന്നുവരുന്നത് ഞങ്ങൾ കാണുന്നത് എന്റെ ഉള്ളിൽ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് വീണു..

ബുള്ളറ്റ് എന്റെ മുന്നിൽ വന്നു നിർത്തി ഒന്നൂടെ റൈസ് ആക്കി എന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചു അവൾ വണ്ടി ഓഫ് ചെയ്തു.
അമ്മയുടെ മുഖമപ്പോൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു..
അതിന് മറ്റൊരു കാരണവും കൂടെ ഉണ്ട്.
ഒരു നാട്ടിന്പുറത്തുകാരി പെണ്ണിനെ മരുമോളായി കിട്ടണേ എന്ന അമ്മയുടെ ആഗ്രഹത്തെയും പ്രാർത്ഥനയേയും കാറ്റിൽ പറത്തിയായിരുന്നു എന്റെയും ജാനുവിന്റെയും ഐതിഹാസിക പ്രണയം വീട്ടിലെത്തുന്നത്. സിറ്റിയിൽ ജീവിച്ചുവളർന്ന ജാനുവിനെ ഈ പടികയറ്റില്ലെന്ന് അമ്മ തീർത്തുപറഞ്ഞു. ഞാനും വിട്ടുകൊടുത്തില്ല. ജാനുവിനെ അല്ലാതെ മറ്റൊരു പെണ്ണ് എന്റെ ഭാര്യയായി ഈ പടികയറില്ലെന്ന് ഞാനും തറപ്പിച്ചു പറഞ്ഞു.. ഒടുവിൽ അച്ഛന്റെ മധ്യസ്ഥതയിലും എന്റെ വാശിക്ക് മുന്നിലും അമ്മ മൗനസമ്മതം നൽകി അങ്ങനെയാണ് മൂന്നുവർഷത്തെ ഞങ്ങളുടെ പ്രണയം ഇന്നലെ സഫലമായത്..

അല്ല കണ്ണേട്ടൻ എങ്ങോട്ടാ ഈ രാവിലെതന്നെ..
അവളുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയണം എന്നോർത്ത് ഞാൻ കുഴഞ്ഞു. അത് ഞാൻ..
ദേ കൊച്ചെ ഇത് നാട്ടുമ്പുറമാണ്. ഞങ്ങളൊക്കെ ഇവിടെ ജീവിച്ചുവളർന്നതുമാണ്. നിങ്ങടെ നാട്ടിലെ പോലെയൊന്നും ഇവിടെ പറ്റില്ല. അതുകൊണ്ട് കുറച്ചു അച്ചടക്കത്തോടെയൊക്കെ നിൽക്കണം പറഞ്ഞേക്കാം..
ഇത്രയും പറഞ്ഞു അമ്മ അകത്തേക്ക് പോയി.

ജാനു നീ ഇത് എന്തിനുള്ള പുറപ്പാടാണ്..
നിന്നോട് ഞാൻ അമ്മയുടെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടില്ലേ.. അല്ലെങ്കിലേ ‘അമ്മ ഓരോ കാരണങ്ങൾക്ക് വേണ്ടി കാത്തിരിപ്പാ.. നിനക്ക് വേണ്ടി അമ്മയെയും അമ്മക്ക് വേണ്ടി നിന്നെയും നഷ്ടപ്പെടുത്താൻ കഴിയാത്തത് കൊണ്ട് പറയുവാ.. നീയൊന്ന് അടങ്.. പ്ലീസ്..

സോറി കണ്ണേട്ടാ.. ചേട്ടനറിയില്ലേ എനിക്ക് ഡ്രൈവിങ്ങിനോടുള്ള ക്രൈസ്.. കണ്ടപ്പോൾ ഒന്ന് ഓടിക്കണം തോന്നി. അതാ.. അപ്പോഴാണ് എന്റെ അനിയൻ അങ്ങോട്ട് കടന്നുവരുന്നത്.
അല്ല ചേച്ചി എങ്ങനെയുണ്ട് ഓടിച്ചിട്ട്..
ഓ പോരെടാ. ആ സൈലൻസർ ഒന്ന് മാറ്റണം.
ഇതൊരു ഗുമ്മില്ല.. ബുള്ളറ്റിലൊക്കെ പോകുമ്പോൾ നാലാളറിയാതെ എങ്ങനെയാടാ.. ഹാ നമുക്ക് മാറ്റാം.
അല്ല അപ്പൊ നിന്നോട് ചോദിച്ചിട്ടാണോ ഇവൾ വണ്ടിയുമെടുത്തു പോയത്..
അതെ. ആദ്യം വന്ന് ചോദിച്ചപ്പോൾ എനിക്കൊരു പേടിയുണ്ടായിരുന്നു. ജനനിലൂടെ ചേച്ചിയുടെ പോക്ക് കണ്ടപ്പോൾ ആ പേടിയൊക്കെ പോയി.. അപ്പൊ ശെരി ചേച്ചി ഞാൻ കോളേജിൽ പോവാ. വന്നിട്ട് കാണാം..
ഓക്കേ, നിനക്ക് കാശ് വല്ലോം വേണോ..
വേണ്ട ചേച്ചി കയ്യിലുണ്ട്.. പോട്ടെ.

ഞാൻ അവളെ അത്ഭുതത്തോടെ നോക്കി.
എന്താ ഇങ്ങനെ നോക്കുന്നെ.. അനിയൻകുട്ടൻ ഇപ്പൊ ദേ ഈ പോക്കറ്റിലാ.. ഇനി അടുത്ത അമ്മയാണ് കണ്ണേട്ടൻ കണ്ടോ.. അമ്മക്ക് ഇപ്പോഴുള്ള ദേഷ്യമൊക്കെ മാറും. ഞാൻ മാറ്റിയെടുക്കും. അതുകൊണ്ട് മോനിപ്പോൾ അതിനെക്കുറിച്ചൊന്നും ചിന്തിച്ചു ബിപി കൂട്ടണ്ട. ഇന്നലെ നന്നായി ക്ഷീണിച്ചതല്ലേ..
പോയി കുളിച്ചു വാ ഞാൻ കഴിക്കാൻ എടുത്തുവെക്കാം.. ഇത്രയും പറഞ്ഞു വീണ്ടും കണ്ണിറുക്കി ചിരിച്ചു അവൾ അടുക്കളയിലേക്ക് പോയി..
പെണ്ണൊരു അത്ഭുതമായി തോന്നിയത് അപ്പോഴാണ്.. ഇമ ചിമ്മിത്തുറന്നപ്പോഴേക്ക് അവളാകെ മാറിയിരിക്കുന്നു..

കാലം കഴിഞ്ഞുപോയി. പക്ഷെ അമ്മയിപ്പോഴും അവൾക്ക് പൂർണമായി പിടികൊടുത്തിട്ടില്ല. എന്തോ പല കാരണങ്ങൾ കൊണ്ടും അമ്മ ഇപ്പോഴും അവളെ അകറ്റി നിർത്തുന്നുണ്ട്.. തന്റെ ശ്രമങ്ങളൊക്കെ പാഴായിപ്പോകുന്ന എന്നും പറഞ്ഞു ഇടക്കൊക്കെ രാത്രിയിൽ അവൾ എന്റെ മാറിൽ കണ്ണീർ വീഴ്ത്താറുമുണ്ട്..
അങ്ങനെയിരിക്കെയാണ് ഒരുദിവസം
എന്റെ ഓഫീസിലേക്ക് അച്ഛന് പെട്ടെന്നുണ്ടായ നെഞ്ചുവേദന അറിയിച്ചോണ്ടുള്ള ജാനുവിന്റെ കാൾ വരുന്നത്..
മറ്റൊന്നും ചിന്തിക്കാതെ ഓടിക്കിതച്ചാണ് ഞാൻ ആശുപത്രയിൽ എത്തിയത്, അവിടെ ജാനുവിന്റെ മടിയിൽ കിടക്കുന്ന അമ്മയെ കണ്ടപ്പോൾ ആദ്യമൊന്ന് അമ്പരന്നു. .
ഇതെന്ത് മറിമായം. കല്യാണം കഴിഞ്ഞു ഇത്രയായിട്ടും രണ്ടാളും ഒന്നടുത്തിരിക്കുന്നതുപോലും കണ്ടിട്ടില്ല. ജാനു അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുമ്പോഴെല്ലാം ‘അമ്മ ഒഴിഞ്ഞുമാറാണ്പതിവ് ആ അമ്മ ജാനുവിന്റെ മടിയിൽ അവളുടെ തലോടലേറ്റ് കിടക്കുന്നു..

ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാവുകയൊള്ളു.. എവിടേയോ വായിച്ചത് ഓര്മവെന്നതും എന്റെ ചങ്കൊന്ന് പിടഞ്ഞു.. ദൈവമേ എന്റെ അച്ഛൻ…
ഓടിച്ചെന്ന് എന്താ അച്ഛന് എന്ന് ചോദിച്ചപ്പോൾ ജാനുവിന്റെ മടിയിൽ നിന്നും ‘അമ്മ പതിയെ എഴുനേറ്റു..
ഹാ നീവന്നോ.
അമ്മെ അച്ഛൻ..
ഇപ്പൊ കുഴപ്പം ഒന്നുമില്ല.. വൈകുന്നേരം ആയാൽ വീട്ടിലേക്ക് പോകാം എന്ന ഡോക്ടർ പറഞ്ഞത്..
ന്റെ മോൾ ഉണ്ടായത് കൊണ്ടാ.. വേദനകൊണ്ട് പുളയുന്ന അച്ഛനെ കണ്ടപ്പോൾ ഞാൻ തളർന്നുപോയെടാ.. പക്ഷെ ഇവൾ തളർന്നില്ല എന്നെയും അച്ഛനെയും താങ്ങിപ്പിടിച്ചു നമ്മുടെ കാറിൽ അവൾ ഇവിടെ എത്തിച്ചു.. ഇവൾക്ക് ബൈക്ക് മാത്രമല്ലടാ കാറോടിക്കാനും അറിയാം..
ഒരു നിമിഷം വൈകിയിരുന്നെങ്കിൽ നിന്റെ അച്ഛൻ.. അമ്മ വിതുമ്പാൻ തുടങ്ങി,

ഈ നാട്ടുമ്പുറത്തുകാരി അമ്മക്ക് തെറ്റുപറ്റിയതാ. ഒരു പെണ്ണ് പൂര്ണമാവുന്നത് അടക്കോം ഒതുക്കോം കൊണ്ട് മാത്രമാണെന്ന ഞാൻ കരുതിയിരുന്നത്, പക്ഷെ അതെല്ലാ എന്ന് എനിക്കിപ്പോൾ മനസ്സിലായി. ‘അമ്മ കണ്ണുതുടച്ചു.

നീപോയി ഇവൾക്ക് കഴിക്കാൻ വല്ലതും വാങ്ങിച്ചുകൊടുക്ക്. രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല..
ചെല്ല് മോളെ പോയി വല്ലതും കഴിക്ക്..
അവളെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോൾ അവളെന്റെ നെഞ്ചോരം പറ്റിക്കിടക്കുകയായിരുന്നു.
പതിയെ നിറഞ്ഞ കണ്ണുകൊണ്ട് എന്നെ നോക്കിയിട്ട് പറഞ്ഞു. അങ്ങനെ അമ്മയെയും ഞാൻ പോക്കറ്റിലാക്കിയല്ലേ കണ്ണേട്ടാ..
അവളെ ഒന്നൂടെ എന്നിലേക്ക് ചേർത്തിക്കൊണ്ട് ഞാൻ നടന്നു.. സന്തോഷങ്ങളുടെ പുതിയൊരു ജീവിതത്തിലേക്ക്..

( അനിയത്തിക്കോ ചേച്ചിക്കൊ പോട്ടെ സ്വന്തം കെട്യോൾക്ക് പോലും ഡ്രൈവിംഗ് പഠിപ്പിച്ചുകൊടുക്കാൻ നമുക്ക് മടിയായിരിക്കും. ഡ്രൈവ് ചെയ്യാൻ ഞാൻ പോരെ.. നീ എന്റെ പിറകിലിരുന്ന് യാത്ര ചെയ്താൽ മതി. ഇതാവും പലപ്പോഴും നമ്മുടെ മറുപടി.
പക്ഷെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ചിലപ്പോൾ ആ മറുപടിയെ ഓർത്തു നമ്മൾക്ക് ദുഖിക്കേണ്ടി വരും. ചിലപ്പോൾ ഒരു ജീവിതത്തിന്റെ തന്നെ വില നൽകേണ്ടി വരും.
അവരും പഠിക്കട്ടെന്നെ നീന്താനും ഡ്രൈവിങ്ങും എല്ലാം.. ആ ഒരു കാരണത്താൽ നാട്ടുകാർ പരിഷ്കാരി പട്ടം നൽകിയാൽ സന്തോഷത്തോടെ അവരത് സ്വീകരിച്ചോളും..)

രചന ;  ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here