Home Latest ഇങ്ങനെ മാനം നഷ്ടപ്പെട്ടു ജീവിക്കുന്നതിനെക്കാൾ നല്ലത് മരണം തന്നെയാണ്

ഇങ്ങനെ മാനം നഷ്ടപ്പെട്ടു ജീവിക്കുന്നതിനെക്കാൾ നല്ലത് മരണം തന്നെയാണ്

0

ഇനിയിപ്പോ നീ ഇങ്ങനെ കരഞ്ഞിട്ടെന്താ കാര്യം നമുക്ക് എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിച്ചു കൊണ്ടാണ് കൂട്ടുകാരി അമൃത അത്രയും പറഞ്ഞത്

ഇനി ഞാൻ എന്താ ചെയ്യാ അമൃതേ എന്റെ ഏട്ടൻ ആ പാവം ഇതെങ്ങാനും അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല

ഇതൊക്കെ നിനക്ക് അന്ന് അറിയില്ലേ നിനക്ക് ഭർത്താവും കുട്ടിയുമൊക്കെ ഉള്ള കാര്യം ഓരോന്ന് സ്വയം വരുത്തി വെച്ചിട്ട് ഇപ്പൊ കിടന്ന് കരഞ്ഞാൽ മതിയല്ലോ ദേഷ്യപ്പെട്ടു കൊണ്ടാണ് അമൃത അത്രയും പറഞ്ഞത്

പറ്റിപ്പോയ തെറ്റിനെയോർത്ത് അവൾ ഒരുപാട് പൊട്ടിക്കരഞ്ഞു

അപരിചിതമായ വന്ന ഒരു മിസ്കാളിലൂടെയാണ് അവൾ അരുണിനെ പരിചയപ്പെടുന്നത് ആദ്യമൊക്കെ ഈ ഫോണിലേക്ക് വിളിക്കരുത് എന്ന് പറഞ്ഞവൾ വിലക്കിയെങ്കിലും ആരെയും സംസാരിച്ചു വീഴ്‌ത്താനുള്ള അവന്റെ അപാരമായ കഴിവിൽ എല്ലാ പെണ്കുട്ടികളെയും പോലെ അവളും വീണു

ജീവിതത്തിലെ ഏകാന്തതയിൽ അവൾക് നല്ലൊരു കൂട്ടായിരുന്നു തുടക്കത്തിൽ നല്ല ഫ്രണ്ട്ഷിപ് മാത്രമായിരുന്നു അവർ തമ്മിൽ അവളെ അവന്റെ കരവലയത്തിലേക്ക് കൊണ്ട് വരാൻ അവന് അധികസമയം വേണ്ടി വന്നില്ല

അവൻ ആ ബന്ധം പടർന്നു പന്തലിക്കാൻ അധിക സമയം വേണ്ടി വന്നില്ല
അവനെ അത്രക്ക് വിശ്വാസമായിരുന്നു അവൾക്ക് അത് കൊണ്ട് തന്നെ രാത്രിയുടെ യാമങ്ങളിൽ അവന് വേണ്ടി വാതിൽ തുറന്ന് കൊടുക്കുമ്പോൾ അവൾക്ക് യാതൊരു പേടിയും തോന്നിയില്ല ആ ബന്ധം വളർന്നു എല്ലാ തലത്തിലും…

പതിവ് പോലെ എന്നും വരാറുള്ളത് പോലെ അവന്റെ മെസ്സേജ് പുഞ്ചിരി തൂകുന്ന മുഘവുമായി അവൾ ആ മെസ്സേജ് ഓപ്പൺ ചെയ്ത് വായിച്ചതും അവളുടെ സപ്തനാടികളും തളർന്നു പോകുന്നത് പോലെ തോന്നി അവൾക്ക് അവളുടെ കൈകളിൽ നിന്ന് ഫോൺ വിറച്ചു കൊണ്ട് നിലത്തേക്ക് വീണു

അവരുടെ സ്വകാര്യ നിമിഷങ്ങളിലെ വീഡിയോ അവന്റെ കൈവശമുണ്ടെന്നും അവൻ പറയുന്ന പോലെ അനുസരിച്ചില്ലെങ്കിൽ അത് പുറംലോകം അറിയും എന്നായിരുന്നു അവന്റെ മെസ്സേജ്……
എങ്ങനെയൊക്കെയോ അവൾ കൂട്ടുകാരി അമൃതയെ വിളിച്ചു കാര്യം പറഞ്ഞു തന്നെയും മോളേയും യാതൊരു കുറവും അറിയിക്കാതെ പൊന്നുപോലെ നോക്കിയ തന്റെ ഏട്ടൻ ഇതെങ്ങാനും അറിഞ്ഞാൽ…..

… പറ്റിപോയ തെറ്റിന്റെ പേരിൽ അന്നവൾ ഒരുപാട് പൊട്ടിക്കരഞ്ഞു

ഇങ്ങനെ മാനം നഷ്ടപ്പെട്ടു ജീവിക്കുന്നതിനെക്കാൾ നല്ലത് മരണം തന്നെയാണ് മനസ്സ് കൊണ്ട് എന്തോ ഒരു ഉറച്ച തീരുമാനമെടുത്ത പോലെയാണ് അന്നവൾ വീട്ടിലേക്ക് പോയത്

നീ അവിവേകമൊന്നും കാണിക്കരുത്ട്ടോ എന്നവളുടെ കൂട്ടുകാരി പറയുന്നുണ്ടെങ്കിലും അവൾ അതൊന്നും കേൾക്കാനുള്ള മാനസികവസ്തയിൽ ആയിരുന്നില്ല

ദിവസങ്ങൾ കഴിയും തോറും അവന്റെ ഭീഷണി കൂടികൂടി വന്നു ഒരു ദിവസം അവളുടെ ഫോണിലേക്ക് വന്ന മെസ്സേജ് വായിച്ചതും അവൾക്ക് ഭൂമി രണ്ടായി പിളരുമ്പോലെ തോന്നി ഇതായിരുന്നു അവളുടെ ഫോണിലേക്ക് വന്ന അവസാന മെസ്സേജ് ,, രണ്ട് ദിവസത്തിനകം ഞാൻ പറയുന്ന സ്ഥലത്തേക്ക് നീ വന്നില്ലെങ്കിൽ അതിന് നീ ഒരുപാട് അനുഭവിക്കേണ്ടി വരും എന്ന്,, ആദ്യം ഈ മെസ്സേജ് പോകുന്നത് നിന്റെ ഏട്ടന് തന്നെയാകും

ഇത്രയും കാലം തന്നെയും മോളേയും പൊന്നുപോലെ നോക്കിയ തന്റെ ഏട്ടൻ ഇതെങ്ങാനും അറിഞ്ഞാൽ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീരിനെ നിയന്ത്രിക്കാൻ അവൾ നന്നേ പാടുപെട്ടു എപ്പോഴോ അറിയാതെ മായക്കത്തിലേക്ക് വീണ അവൾ കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്

വാതിൽ തുറന്ന് ആ രൂപം കണ്ട് അവൾ തരിച്ചു നിന്നു ഒരു നിമിഷം അവൾ താൻ കാണുന്നത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത അവസ്തയിലായിരുന്നു തന്റെ ഏട്ടൻ …മുഖത്ത് മനപ്പൂർവം ചിരി വരുത്തികൊണ്ടവൾ ചോദിച്ചു ഏട്ടനെന്താ ഒന്നും പറയാതെ ഇത്ര പെട്ടന്ന്….

ഒന്നുല്ലടി എന്റെ അറബിയുടെ കൂടെ വന്നതാ മൂപ്പര് ഒരു ചികിത്സക്കായി വന്നതാ മൂപ്പരുടെ പ്ലാനിങ് എല്ലാം പെട്ടന്നായിരുന്നു നീ കൂടെ പോരാണോ എന്ന ചോദിച്ചപ്പോൾ പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല പത്ത് ദിവസമെങ്കിലും എന്റെ കുടുംബത്തിന്റെ കൂടെ നിന്നൂടെ അത് കൊണ്ട് അറബിയുടെ കൂടെ ഇങ്ങോട്ട് പൊന്നു..

തിരിച്ചൊന്നും പറയാതെ അവൾ അവനെ നോക്കി മനപ്പൂർവ്വം മുഖത്ത് ചിരി വരുത്തി

രാത്രിയിൽ ഭക്ഷണം കഴിച്ചു കിടക്കാൻ വേണ്ടി റൂമിലേക്ക് അവൾ വന്നതും
നിനക്ക്‌ എന്ത് പറ്റി പെണ്ണേ ഒരു വല്ലായ്മ പോലെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാ ഞാൻ

ഏയ്‌ ഒന്നുല്ല ഏട്ടന് വെറുതെ തോന്നുന്നതാകും….

എന്ന പിന്നെ എന്റെ തോന്നാലാകും അല്ലെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് അവനത് പറഞ്ഞത്

അലമാരയിൽ ഡ്രസ് അടുക്കി വെക്കുന്ന അവളോടായിട്ടവൻ പറഞ്ഞു

ഇന്നലെ നിന്റെ ആ കൂട്ടുകാരി എന്നെ വിളിച്ചിരുന്നു ഞെട്ട ലോടെയാണ് അവൾ അത് കേട്ടത് നിനക്കെന്തോ തെറ്റ് പറ്റിയെന്നും നിന്നോട് ക്ഷമിക്കണമെന്നും എന്ന് പറഞ്ഞു എനിക്കോന്നും മനസ്സിലായില്ല നിന്റെ കൂട്ടുകാരി പറഞ്ഞത് അത്രയും പറയുമ്പോൾ അവന്റെ മുഖം ചുവന്ന് തുടുത്തിരുന്നു

അവന്റെ കാലുകളിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു അവന്റെ മുകത്തേക്ക് നോക്കാനുള്ള ഭയം കാരണം കാരണം അവളുടെ ശിരസ്സ്കുനിഞ്ഞു തന്നെയിരുന്നു

ഇപ്പൊ നിന്റെ ഈ കണ്ണീർ കാണുമ്പോൾ എനിക്ക് വല്ലാത്ത നിന്നോട് പുച്ഛം തോന്നുന്നു

നിന്നോട് ഞാൻ ചെയ്ത തെറ്റ് എന്താണ് നിങ്ങളെയൊക്കെ എൻറെയാണ് എന്ന് കരുതി ഒരുപാട് സ്നേഹിച്ചതോ ഞങ്ങൾ കഷ്ടപെട്ടാലും ഞങ്ങളുടെ കുടുബം സുഖമായി ജീവിക്കണം എന്ന ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് മനസ്സ് കല്ലാക്കി കൊണ്ട് ഓരോ പ്രവാസിയും വിമാനം കയറുന്നത്

ഗൾഫിൽ പ്രവാസികൾ ഒഴുക്കുന്ന വിയർപ്പിന് ചോരയുടെ മണമുണ്ടാകും മാസാവസാനം കൃത്യമായി വരുന്ന പൈസ അതെങ്ങനെ അവിടെ നിന്ന് ഉണ്ടാക്കുന്നത് ഒരിയ്ക്കൽ പോലും നിങ്ങൾ ഒരാളും ചിന്തിച്ചിട്ടുണ്ടാവില്ല

നിന്റെ കഴുത്തിൽ കിടക്കുന്ന ഈ മഹർ അല്ലെങ്കിൽ താലി അതിനൊരു വിശ്വാസമുണ്ട് പരസ്പര വിശ്വാസത്തോടെ മരണം വരെ രണ്ടു ശരീരവും ഒരു മനസ്സുമായി ജീവിക്കണം എന്ന്

ഏട്ടാ…എനിക്ക്..ഞാൻ മാപ്പ് പറയാൻ പോലും എനിക്ക്….വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു

സ്നേഹവും കാമവും അത് രണ്ടും രണ്ടാണെടി അതിന് ആയുസ്സ് കുറവാണ് ഒരിക്കൽ ബന്ധപ്പെട്ടാൽ തീർന്നു പോകുന്ന ആഗ്രഹം അത്രയെ അതിന് ആയുസ്ഡ് ഉണ്ടാകു പക്ഷെ സ്നേഹം അങ്ങിനെയല്ല അത് മനസ്സിൽ നിന്ന് ഉണ്ടാവണം ഇപ്പൊ നിനക്ക് അത് മനസ്സിലായി ട്ടുണ്ടാകും എന്ന് കരുതുന്നു

അവന്റെ സംസാരത്തിന് മുന്നിൽ വാക്കുകൾ കിട്ടാതെ അവൾ നിന്ന് വിയർത്തു

നിന്റെ മറ്റവന്റെ പേരെന്താടീ ….

അങ്ങനെ ഒരു ചോദ്യം അവൾ അവനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല

ഏട്ടാ ….ഇനി ….ഞാൻ അങ്ങനെയൊന്നും …..

നിന്നോട് ചോദിച്ചതിന് മാത്രം നീ മറുപടി പറഞ്ഞ മതി അന്ന് വരെ കാണാത്ത രൗദ്ര ഭാവമായിരുന്നു അവന്റെ കണ്ണുകളിൽ അവൾക്ക് കാണാൻ സാദിച്ചത്

അരുൺ വിറയാർന്ന ശബ്ദത്തോട് കൂടിയാണ് അവളത് പറഞ്ഞത്

നിനക്ക് ഇവിടെ തന്നെ കഴിയാം അത് വേറെ ഒന്നുകൊണ്ടും അല്ല നിന്നെ ഇവിടെ നിന്ന് ഇറക്കി വിട്ടാൽ നാളെ ന്റെ മോളേയും സമൂഹം ആ കണ്ണിലൂടെയാകും കാണുക നീ എന്റെ കുഞ്ഞിന്റെ അമ്മയായി പോയില്ലേ

അത് കൊണ്ട് മാത്രം നിനക്ക് ഇവിടെ കഴിയാം
മൂർച്ചയോടെഅത്രയും പറഞ്ഞു കൊണ്ടവൻ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ നിസ്സഹായതയോടെ അവനെ തന്നെ നോക്കി നിൽക്കാൻ മാത്രേ അവൾക്ക് കഴിഞ്ഞുള്ളു

അന്ന് ആ പോക്ക് പോയിട്ട് പിറ്റേ ദിവസം കുടിച്ചു ഫിറ്റായി നാല് കാലിൽ വരുന്ന അവനെയാണ് അവൾക്ക് കാണാൻ സാധിച്ചത് ജീവിതത്തിൽ ആദ്യമായിട്ടാണ് അവൾ അവനെ അങ്ങിനെ കാണുന്നത് ഇതെല്ലാം ഞാൻ കാരണമാണല്ലോ എന്നാലോചിച്ചപ്പോൾ അവൾക്ക് അവളുടെ കണ്ണീരിനെ നിയന്ത്രിക്കാൻ പറ്റിയില്ല

പിറ്റേ ദിവസം

നമുക്ക് ഇന്ന് ഒരിടംവരെപോകണം എന്നവൻ പറഞ്ഞപ്പോൾ എങ്ങോട്ടാണെന്നൊ എന്തിന് വേണ്ടിയാണെന്നൊ ചോദിക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു

അവന്റെ കൂടെ കാറിൽ കയറി യാത്രയാകുമ്പോൾ ഇരുവരും ഒരക്ഷരം മിണ്ടിയില്ല പരസ്പരം പതിയെ ഓർമ്മകൾ അവളെ  തങ്ങളുടെ ജീവിതത്തിലെ ആ നല്ല നിമിഷങ്ങളിലേക്ക് കൊണ്ട് പോയി തന്റെ മാത്രം തെറ്റ് കൊണ്ട് എല്ലാം നഷ്ടപ്പെട്ടു ഇനി അങ്ങിനെ ഒരു ജീവിതം തിരികെ കിട്ടില്ലല്ലോ എന്നാലോചിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ഇറങ്ങി വായോ എന്ന അവന്റെ വിളിയാണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത് ഒരു ഇരുനില വീടിന്റെ മുന്നിലാണ് വണ്ടി നിർത്തിയത് അവളെയും കൂട്ടി അവൻ ആ വീടിന്റെ കാളിംഗ് ബെൽ അമർത്തിയതും വയസ്സായ ഒരു സ്‌ത്രീ പുറത്തേക്ക് വന്നു

അരുണിന്റെ വീടല്ലേ ഇത് അവനെ ഒന്ന് വിളിക്കാമോ

ആരാ അമ്മേ അത്…. എന്ന് ചോദിച്ചു കൊണ്ട് പുറത്തേക്ക് വന്ന അവൻ അവളെ കണ്ടതും അവന്റെ മുഖം ചുവന്ന് തുടുത്തു

എന്തെങ്കിലും ഒന്ന് പറയുന്നതിന്റെ മുന്നേ അവൻ അരുണിന്റെ മേലേ ചാടി വീണു നിന്നക്കെന്റെ ഭാര്യയെ വിറ്റ് കാശാക്കണം അല്ലെടാ നായെ എന്ന് പറഞ്ഞതും അരുൺ എന്തെങ്കിലും തിരിച്ചു പറയുന്നതിന്റെ മുന്നേ ഹരിയുടെ കൈ അവന്റെ മുഘത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു നിലത്ത് വീണു കിടക്കുന്ന അരുണിനെ അവൻ ശക്തിയായി ചവിട്ടി പിന്നെയും തല്ലാൻ വേണ്ടി കൈ ഉയർത്തിയപ്പോൾ

അവന്റെ കയ്യിൽ ആരോ പിടിച്ചപ്പോഴാണ് അവന് സ്ഥലകാലബോധം വന്നത്

മതിയെടാ…. ഇനിയും നീ ഇവനെ തല്ലിയത് ഒരുപാട് കേസിലെ പ്രതിയാണ് ഇവൻ ഇനിയും നീ തല്ലിയിട്ട് ഇവനെങ്ങാനും ചത്ത് പോയാൽ നമ്മൾ എല്ലാവരും കുടുങ്ങുട്ടോ
ഇനി മതി ഇവനെ ഞങ്ങൾക്ക് കൊണ്ട് പോയിട്ട് കുറെ പണിയുണ്ട്

ഇത് അജിത് എന്റെ കൂട്ടുക്കാരനും ഇവിടുത്തെ സ്റ്റേഷനിലെ സിഐ ആണ് ഇന്നലെ പരാതിയുമായി സ്റ്റേഷനിൽ ചെന്നപ്പോഴാണ് ഇവനെ ഞാൻ കാണുന്നത് അപ്പോഴാണ് നിന്നെ ഇവരും നോട്ടമിട്ടുണ്ട് എന്നും തെളിവില്ലാത്തത് കൊണ്ടാണ് നിന്നെ അറസ്റ്റ് ചെയ്യാൻ പറ്റാത്തത് എന്നും പറഞ്ഞത്

എന്റെ ഭാര്യക്ക് ഒരു തെറ്റ് പറ്റിയാൽ അത് ക്ഷമിക്കാൻ എനിക്ക് പറ്റും പക്ഷെ നിന്നെ ഇപ്പൊ വെറുതെ വിട്ടാൽ നീ ഇനിയും പാവപ്പെട്ട പെണ്കുട്ടികളുടെ മാനത്തിന് വില പറയും അത് കൊണ്ട് കുറച്ച് കാലം നീ ജയിലിന്റെ അകത്തുള്ള സുഗം ഒന്നറിഞ്ഞിട്ട് വായോ….

അത്രയും പറഞ്ഞു കൊണ്ടവൻ അവളുടെ കയ്യും പിടിച്ച് ഇറങ്ങിപോരുമ്പോൾ ചെയ്തു പോയ തെറ്റിന്റെ പേരിൽ ഒരായിരം തവണ അവൾ അവനോട് മനസ്സ് കൊണ്ട് മാപ്പ് ചോദിക്കുമ്പോഴും ആ കൈകളിൽ വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കനുഭവപ്പെട്ടു

അവൾ അറിയുകയായിരുന്നു ഒരു താലിയിൽ പെണ്ണിന് കിട്ടുന്ന സ്നേഹവും സുരക്ഷിതത്വും അതാണ് ഒരു പെണ്ണിന് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം……..

ശുഭം……

രചന: Ismayil Islu

LEAVE A REPLY

Please enter your comment!
Please enter your name here