Home Latest ഫോണെടുത്തുനോക്കിയപ്പോൾ ഒന്നുഞെട്ടി ദൈവമേ നമിതയാണല്ലോ… ഇവളെന്താ ഈ സമയത്തു…

ഫോണെടുത്തുനോക്കിയപ്പോൾ ഒന്നുഞെട്ടി ദൈവമേ നമിതയാണല്ലോ… ഇവളെന്താ ഈ സമയത്തു…

0

രചന ;  Aneesh Kichu O-ve

ഗൾഫിലേക്ക് തിരിച്ചുപോവാൻ ഇനി 3 ദിവസംമാത്രം ബാക്കിയുള്ളു സ്വസ്ഥമായൊന്നുറങ്ങാൻ കിടന്നപ്പോഴാണ് ഫോൺ കുടുകുടാ അടിക്കാൻ തുടങ്ങിയത് .പാതിമയക്കത്തിൽ ഫോണെടുത്തുനോക്കിയപ്പോൾ ഒന്നുഞെട്ടി ദൈവമേ നമിതയാണല്ലോ .ഇവളെന്താ ഈ സമയത്തു .ഇനി നാളെ കാണാൻപറ്റില്ലെന്ന് പറയാനെങ്ങാനും ആണോ ? എന്തായാലും ഫോണെടുത്തു ..

ഹെലോ പറയെടി നിനക്കുറക്കമൊന്നുമില്ലേ ??

ഞാനൊരത്യാവശ്യകാര്യം പറയാൻവേണ്ടി വിളിച്ചതാ വിഷ്ണുവേട്ട ..

എന്താ ഇത്ര അത്യാവശം ,.?പറയ് എന്തായാലും ..

അതെ പറഞ്ഞാ എന്നെ വഴക്ക് പറയോ ?
കൊഞ്ഞതെ കാര്യം പറ പെണ്ണെ ..എനിക്കുറങ്ങണം ഇനി 3 ദിവസം കൂടിയേ വീട്ടിൽകിടന്നുറങ്ങാൻ പറ്റു അത്കഴിഞ്ഞാ 2 കൊല്ലം കഴിയണം .

ചൂടാവാതെ വിഷ്ണുവേട്ട ..ഞാൻ പറയാം എനിക്കെ കുറച്ചു കരിവളവാങ്ങി കൈയ്യിലിട്ട് തരുവോ ?

ഈ പാതിരാത്രി നിനക്കെന്തിനാമോളെ കരിവള പുഴുങ്ങി തിന്നാനാണോ ??

തമാശയല്ല ഞാൻ സീരിയസ് ആയി ചോദിച്ചതാ നാളെ കാണാൻവരുമ്പോ എന്റെ കൈയിലിട്ട് തന്നാമതി ..സ്നേഹിക്കുന്ന പെണ്ണിന് കൈയിൽ കരിവള ഇട്ടുകൊടുത്താൽ അവരുടെ കല്യാണം എളുപംനടക്കുമെന്നാ ശാസ്ത്രം ..
ഓഹോ എവിടുന്നുകിട്ടി ഈ അറിവ്.?
എന്റെ ഒരു അമ്മായി പറഞ്ഞതന്നത..പിന്നെ ഫ്രണ്ട്സും പറഞ്ഞുകേട്ടിട്ടുണ്ട് …പ്ലീസ് വിഷ്ണുവേട്ട ഇട്ട് തരുവോ ,?

മ്മ്..ശെരി .അത് നാളെയല്ലേ ശരിയാകാം ഇപ്പൊ ഞാനുറങ്ങട്ടെ …ബൈ ..ഗുഡ്‌നൈറ്റ്..ഇങ്ങനെ പറഞ്ഞു ഫോൺ കട്ടാക്കിയെങ്കിലും ഉറക്കമെല്ലാം പോയിരുന്നു …

‘നമിത ‘ ഒരു പൊട്ടിപെണ്ണാ അവൾ
എന്റെ ഉറ്റ ചങ്ങാതിയായ ജിഷ്ണുവിന്റെ ലവർ സൂര്യേടെ ബെസ്റ് ഫ്രണ്ട് ആണ് നമിത …സൂര്യയെ കാണാൻ ജിഷ്‌ണുപോവുമ്പോൾ എന്നെയും കൂട്ടിന്കൊണ്ടുപോവും അത്പോലെ സൂര്യ കൂട്ടിനു കൊണ്ടുവന്നത് നമിതയെ ആയിരുന്നു ..മുക്കുത്തിയിട്ട പെണ്ണുങ്ങളെ പണ്ടേ എല്ലാ ആണുങ്ങളും പെട്ടെന്ന് ശ്രദ്ധിക്കും നമിതയെ ഞാൻ ശ്രദ്ധിച്ചതുടങ്ങാൻ ഇതേ മുക്കുത്തിതന്നെയാണ് കാരണം …
പരസ്പരം കണ്ടുമുട്ടാൻ ചുരുക്കം ചില അവസരങ്ങൾ മാത്രമേ ജിഷ്ണുവിനും സൂര്യക്കും കിട്ടിയിരുന്നൊള്ളു ..അതുകൊണ്ട് കണ്ടാലുടൻ അവർ അവരുടേതായ ലോകത്തേക്ക് ചേക്കേറിയിരിക്കും ..പിന്നെ മണിക്കൂറുകളോളം ഞാനും നമിതയും മാത്രമായിരിക്കും …

കൂടെകൂടെയുള്ള കണ്ടുമുട്ടലുകളിലൂടെ പതുക്കെ പതുക്കെ ഞങ്ങളും അടുത്ത സുഹൃത്തുക്കളായി മാറി ..ഞങ്ങളുടെ സൗഹൃദം പ്രണയത്തിനു വഴിമാറികൊടുത്തതെന്നാണെന്നറിയില്ല ..പക്ഷെ ഇന്ന് നമിതയെ കാണാൻ വരുമ്പോൾ എനിക്ക് കൂട്ടിനു ജിഷ്ണുവിനേയും നമിതയ്ക്ക് സൂര്യയെയും കൊണ്ടുവന്നു തുടങ്ങി …

നമിതയുമായി പ്രണയത്തിലായിട്ട് ഇന്നേക്ക് 6 മാസമേ ആയിട്ടുള്ളു എങ്കിലും ഞങ്ങള്തമ്മില് അകലാനാവാത്തവിധം അടുത്തുകഴിഞ്ഞിരിക്കുന്നു .,പഴയ കാര്യങ്ങൾ ആലോചിച്ചു ഉറങ്ങിപോയതറിഞ്ഞില്ല ….രാവിലത്തെ അലാറം പതിവുതെറ്റാതെ അടിച്ചതുകേട്ടാണ് എഴുന്നേറ്റത് വേഗംതന്നെ കുളിച്ചു ബൈക്കെടുത്തു അമ്പലത്തിലേക്ക് പോയി നമിതയെ കാണാൻ..അമ്പലത്തിനു മുന്നിലെ ശാന്തേച്ചിടെ കടയിൽനിന്നും 2 ഡസൻ കരിവളയും വാങ്ങി നേരെ അമ്പലത്തിന്റെ ഉള്ളിൽ കയറി ..നേരത്തെ എത്തിയിട്ടുണ്ട് പട്ടുപാവാടയും ബ്ലൗസും ഇട്ട് എന്റെ മൂക്കുത്തിപെണ്ണ് …നേരെ ചെന്ന് അവളുടെ രണ്ടുകയ്യിലും കരിവള ഇട്ടുകൊടുത്തപ്പോൾ പരിസരം പോലും നോക്കാതെ എന്നെ കെട്ടിപിടിച്ചൊരുമ്മ തന്നു …!

കരിവളയുടെ ശക്തിയാണോ അതോ ഞങ്ങടെ പ്രാർത്ഥനയുടെ ഫലമാണോ എന്നറിയില്ല 2 വർഷത്തിന് ശേഷം വലിയ എതിർപ്പുകളൊന്നുമില്ലാതെ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞു …ദൈവത്തിൽ വിശ്വാസമുണ്ടെങ്കിലും ഇത്തരം അന്ധവിസ്വാസങ്ങളോടൊന്നും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും കരിവളയുടെ ശക്‌തികൊണ്ടാണ് നമ്മൾ ഒന്നിച്ചതെന്നുള്ള അവളുടെ വാദത്തിനു അറിയാതെ ശരിവെച്ചുപോയത് ഒരു എട്ടിന്റെ പണിയാവുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…പിന്നീടങ്ങോട്ട് ഇത്തരം അന്ധവിസ്വാസങ്ങളുടെ പെരുമഴയായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ ..

ഇന്നിപ്പോൾ ജനിക്കാൻ പോണ കുഞ്ഞിന് ആയുസും ആരോഗ്യവും കിട്ടാൻവേണ്ടി എന്നെകൊണ്ട് ഈ അമ്പലംമുഴുവൻ ശയനപ്രദക്ഷിണം വെപ്പിച്ചിട്ട് മാറിനിന്ന് ചിരിക്ക്യാ എന്റെ മൂക്കുത്തിപെണ്ണ്….കുഞ്ഞുജനിക്കുമ്പോഴേക്കും അച്ഛന്റെ ആയുസും ആര്യോഗവും തീർന്നതുതന്നെ ..

രചന ;  Aneesh Kichu O-ve

LEAVE A REPLY

Please enter your comment!
Please enter your name here