Home Latest അയ്യേ.. ഇതെന്തോന്ന് നാണം, എന്നെ കെട്ടുന്നവൻ ചുരുങ്ങിയ പക്ഷം കള്ളുകുടിക്കണം, പുകവലിക്കണം.. എനിക്കിഷ്ടല്ല, ഈ നാണക്കാരെ..

അയ്യേ.. ഇതെന്തോന്ന് നാണം, എന്നെ കെട്ടുന്നവൻ ചുരുങ്ങിയ പക്ഷം കള്ളുകുടിക്കണം, പുകവലിക്കണം.. എനിക്കിഷ്ടല്ല, ഈ നാണക്കാരെ..

0

രചന ;  അനു

“ഡീ… ഇന്ന് നിന്നെ കാണാൻ വേണ്ടി ഒരു കൂട്ടം വരുന്നുണ്ട്… വേഗം എഴുന്നേറ്റ് കുളിച്ച് റെഡിയാകാൻ നോക്ക്…”

അമ്മ എന്നെ ചുമലിൽ തട്ടിക്കൊണ്ട് എഴുന്നേൽപ്പിക്കാനുള്ള പരിപാടിയാണ്, തലയിൽ കൂടെ വെള്ളമൊഴിച്ചാലും മൂടിപ്പുറച്ചുറങ്ങിയിരുന്ന ഞാനത് കേട്ടപ്പോൾ കട്ടിലിൽ നിന്നും തറയിലേക്ക് ഒറ്റച്ചാട്ടം….

പിന്നെ തോർത്തുമുണ്ടും കയ്യിലെടുത്ത് ബാത്റൂമിലേക്ക് ഒറ്റയോട്ടം…

“കണ്ടോ കണ്ടോ, ഒരു പാവത്തിന്റെ ജീവിതം വഴിയാധാരമാക്കാനുള്ള പെണ്ണിന്റെ ഉത്സാഹം കണ്ടോ.???… ”

ഏട്ടന്റെ കമന്റാണ് അതെന്ന് മനസിലായി, രാവിലെ തന്നെ അവനോട് തർക്കിക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാനത് കെട്ട ഭാവം പോലും കാണിച്ചില്ല….

എന്തായാലും പത്ത് മണിയാകുന്നതിന് മുൻപേ ഞാൻ ഉടുത്തൊരുങ്ങി ഉമ്മറത്തേക്ക് നടന്നു, ഉമ്മറത്തെ ചാരു കസേരയിൽ കാലിന്മേൽ കാലും കയറ്റിവെച്ച് വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന് ഞാൻ പാടാൻ തുടങ്ങി..

“വരുവാനില്ലാരുമെൻ വിജനമാം ഈ വഴി… ”
എന്റെ പാട്ട് മുഴുവിക്കുന്നതിന് മുൻപേ ചെക്കന്റെ കാർ മുറ്റത്തേക്ക് കയറി, അച്ഛനും ഏട്ടനും അവരെ സ്വീകരിക്കാൻ അകത്തു നിന്ന് ഓടിവന്നു, അതിനിടയിൽ അമ്മ എപ്പോഴോ എന്നെയും കൊണ്ട് അടുക്കളയിലേക്ക് കയറി…

“അമ്മയുടെ മുത്തല്ലേ, നീ നല്ല കുട്ടിയായി വേണം അവനോട് സംസാരിക്കാൻ, ടാ, നീ ഇങ്ങനെയൊന്നും അവനെ വിളിക്കരുത്, അവൻ നിന്റെ ചേട്ടനല്ല…പിന്നെ, നല്ല റെസ്‌പെക്ട് കൊടുത്ത് പെരുമാറുക, എന്തെങ്കിലും ചോദിച്ചാൽ ഉം, ആ എന്ന് നാണം അഭിനയിച്ച് തലയാട്ടിക്കൊണ്ട് പറയുക, ശെരിക്ക് മനസ്സിലാകുന്നുണ്ടല്ലോ??…. ”

എന്റെ ബെല്ലും ബ്രേക്കുമില്ലാത്ത നാവിനെയാണ് അമ്മ വല്ലാതെ ഭയപ്പെടുന്നത് എനിക്ക് മനസ്സിലായി,
ഒടുവിൽ ഒരു ചായത്തട്ടും കയ്യിലേന്തി ഒരു കൃതിമ നാണവും മുഖത്ത് പുരട്ടി അങ്ങേർക്കു മുൻപിൽ ഞാൻ അവതരിച്ചു,

എന്നെ കണ്ടതും അങ്ങേരുടെ കണ്ണുകളിൽ വല്ലാത്ത തിളക്കം,പുള്ളി സന്തോഷംകൊണ്ട് മതിമറക്കുന്നത് കണ്ടപ്പോൾ അച്ഛന്റെ മുഖത്ത് ഒരു ദയനീയ ഭാവം

“വല്ലാതെ സന്തോഷിക്കേണ്ട നീ അനുഭവിക്കാൻ പോകുന്നേ ഒള്ളൂ…. ” എന്ന്…

“ഇനി നിങ്ങൾക്കെന്തെലും സംസാരിക്കാനുണ്ടേൽ അകത്തേക്ക് നടക്കാം… ”

അച്ഛൻ ധൈര്യം സംഭരിച്ചു അത് പറയുമ്പോൾ അമ്മ കൈകൂപ്പിക്കൊണ്ട് മുകളിലേക്ക് നോക്കി….

“ഈശ്വരാ… കാത്തോളണേ…. ”

പക്ഷേ പുള്ളിക്കാരൻ വെറുമൊരു തോൽവിയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു, അങ്ങേരെന്നെയും പിന്തുടർന്ന് മുറിയിലേക്ക് നടന്നു….

“എനിക്ക് ഇഷ്ടായിട്ടോ… എന്നെയോ.. ”

പുള്ളി കാലുകൾകൊണ്ട് കളം വരച്ചു പറഞ്ഞത് കണ്ടപ്പോൾ എനിക്ക് ഓക്കാനം വന്നു…

“അയ്യേ.. ഇതെന്തോന്ന് നാണം, എന്നെ കെട്ടുന്നവൻ ചുരുങ്ങിയ പക്ഷം കള്ളുകുടിക്കണം, പുകവലിക്കണം.. എനിക്കിഷ്ടല്ല, ഈ നാണക്കാരെ… ”

“ആണോ… സത്യം… നിന്നെ കെട്ടുന്നത്കൊണ്ട് കുടിയും വലിയും നിർത്തേണ്ടി വരുമോ എന്ന പേടിയായിരുന്നു ഈ നിമിഷം വരെ … ഹാവൂ ഇപ്പോൾ ആശ്വാസമായി.. Iam impressed “…

ഇതും പറഞ്ഞ് പുള്ളി പുറത്തേക്ക് നടന്നപ്പോൾ ഞെട്ടിപ്പോയത് ഞാനായിരുന്നു, പേറെടുക്കാൻ പോയവൾ ഇരട്ടപെറ്റപോലെ…

അങ്ങേർക്കെന്നെ ബോധിച്ചുവെന്ന് അച്ഛനോട് പറഞ്ഞതിന് ശേഷമാണ് പുള്ളി സ്ഥലം വിട്ടത്, അച്ഛനാണേൽ പ്രതീക്ഷിക്കാത്ത സാധനം വിറ്റുപോയ കച്ചവടക്കാരന്റെ അത്ഭുതം…

പുള്ളി എനിക്ക് ആപ്പ് വെച്ചതാണെന്ന് അപ്പോൾ തന്നെ മനസ്സിലായി, പക്ഷേ ഞാനത് പുറത്ത്കാണിച്ചില്ല…

ആദ്യ രാത്രിയിൽ കഥകടച്ചതിന് ശേഷം പുള്ളിയൊരു കുപ്പിയും ഗ്ലാസുമെടുത്തു. പിന്നെ അൽപ്പാൽപ്പമായി കുടിക്കാൻ തുടങ്ങി, അതിനിടയിൽ നാവു കുഴഞ്ഞു എന്നോടെന്തക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നു…

അച്ഛൻ നല്ല ഒന്നാംതരം കുടിയനായത്കൊണ്ട് നമ്മളിതെത്ര കണ്ടതാ.. ഞാൻ അങ്ങേരോട് ഭാവ വിത്യാസമില്ലാതെ പറഞ്ഞു..

“സംഗതിയൊക്കെ എനിക്കിഷ്ടായി… പക്ഷേ അടുത്ത തവണ കുടിക്കുമ്പോൾ ആ ചായപ്പൊടി അരിച്ചു കളയാൻ മറക്കരുത്..”

കള്ളം കണ്ടുപിടിച്ച ജാള്യതയിൽ അങ്ങേര് കുറേ ചിരിച്ചു.. ഞാനും..

രചന ;  അനു

LEAVE A REPLY

Please enter your comment!
Please enter your name here