Home Latest ചെയ്തത് തെറ്റാണെന്നറിയാം… ഇതിനെല്ലാം കാരണം അവൾ തന്നെയല്ലേ…?

ചെയ്തത് തെറ്റാണെന്നറിയാം… ഇതിനെല്ലാം കാരണം അവൾ തന്നെയല്ലേ…?

0

രചന  ;  അതിഥി അമ്മു

മദ്യ ലഹരിയിൽ അവളെ കീഴ്പെടുത്തുമ്പോൾ വിജയിയെപ്പോലെ ഞാൻ ആനന്ദിച്ചു…
അലറിക്കരയാൻ പോലും ആവാത്ത അവളുടെ നിസ്സഹായത എന്നെ കൂടുതൽ ആവേശഭരിതനാക്കി…
എല്ലാം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി പോരുമ്പോൾ അവളോടുള്ള ദേഷ്യം അല്പമൊന്നു അടങ്ങിയിരുന്നു…

ചെയ്തത് തെറ്റാണെന്നറിയാം… ഇതിനെല്ലാം കാരണം അവൾ തന്നെയല്ലേ…? അരുൺ തന്റെ ആത്മാർത്ഥ സുഹൃത്തായ കാലത്തു തന്നെ അവന്റെ പെങ്ങളായ അമ്മു എന്റെ മനസ്സിൽ കയറിയതാണ് ആദ്യ കാഴ്ച്ചയിൽ തന്നെ….
എന്റെ ചോദ്യങ്ങൾക്കെല്ലാം നിശ്ശബ്ദത കൊണ്ട് അവൾ മറുപടി നൽകിയപ്പോഴാണ് ഞാൻ അറിഞ്ഞത് അവൾക്കു സംസാരശേഷി ഇല്ല എന്ന സത്യം…

അരുണിനോടുള്ള സൗഹൃദത്തിനൊപ്പം അമ്മൂനോടുള്ള പ്രണയവും വളർന്നു… നേരത്തെ തന്നെ മാതാപിതാക്കൾ നഷ്ടപെട്ട എനിക്ക് ബന്ധുക്കൾ മാത്രമായിരുന്നു ആശ്രയം. അമ്മുവുമായുള്ള വിവാഹത്തെ ആദ്യമൊക്കെ അവർ എതിർത്തെങ്കിലും എന്റെ വാശിക്ക് മുന്നിൽ എല്ലാവരും സമ്മതം മൂളി.

വിവാഹാലോചനയുമായി ചെന്ന എന്നോട് എനിക്കീ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് അവൾ പറഞ്ഞപ്പോൾ എനിക്കത് അവളുടെ അഹങ്കാരമായി തോന്നി…
പിന്നീടിങ്ങോട് അവളെന്നെ മനഃപൂർവം ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ അവളോടുള്ള എന്റെ ദേഷ്യവും കൂടി…

അരുണിനെ തിരക്കിൽ വീട്ടിൽ ചെന്നപ്പോൾ അമ്മു തനിച്ച്… ഉള്ളിലെ ലഹരിക്കൊപ്പം ദേഷ്യം കൂടി ഇരച്ചു കയറിയപ്പോൾ…

ദിവസങ്ങൾക്കു ശേഷം അമ്മൂനെ ആരോ ചതിച്ചെടാ അവൾ ഗർഭിണിയാണെന്ന് പറഞ്ഞ് അരുൺ പൊട്ടിക്കരഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി…

എത്രയൊക്കെ ചോദ്യം ചെയ്തിട്ടും അവളൊന്നും തുറന്നു പറഞ്ഞില്ലെന്നു കൂടി കേട്ടപ്പോൾ….

മറ്റാരും ഇത് അറിയാതെ അമ്മുവിനെ ഞാൻ വിവാഹം കഴിക്കാം എന്ന് നിർബന്ധപൂർവം പറഞ്ഞപ്പോൾ അരുണിന് മുന്നിൽ ഞാൻ ദൈവദൂതനായി…

അവളുടെ എതിർപ്പുകളെ വകവയ്ക്കാതെ ഞാനാ കഴുത്തിൽ താലി ചാർത്തുമ്പോൾ അവളുടെ കണ്ണിൽ നിറഞ്ഞു നിന്നത് എന്നോടുള്ള വെറുപ്പായിരുന്നു…

ആദ്യ രാത്രിയിൽ അവളോട്‌ മാപ്പ് പറയാൻ തുനിഞ്ഞ എനിക്ക് നേരെ ഒരു കടലാസ് തുണ്ട് നീട്ടിയിട്ട് അവൾ നിലത്തു വിരിച്ച പായിൽ കിടന്നു…

ഞാനാ കടലാസ് തുറന്നു വായിച്ചു…

നന്ദേട്ടാ….
കണ്ട നാൾ മുതൽ എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമായിരുന്നു…. പക്ഷെ എന്റെ അനുജത്തിയുടെ മനസ്സിൽ നിങ്ങൾ ഉണ്ടെന്നറിഞ്ഞപ്പോൾ ഊമയായ എന്നേക്കാൾ നിങ്ങൾക്ക് ചേരുക അവളാണെന്നു എനിക്ക് തോന്നി…
അതുകൊണ്ട് മാത്രമാണ് വെറുപ്പ്‌ കാട്ടിയതും വിവാഹത്തെ എതിർത്തതും…

പക്ഷെ അതിന്റെ പേരിൽ നിങ്ങളെന്നെ…. ഈ ജന്മം നിങ്ങളോട് ക്ഷമിക്കാൻ എനിക്കാവില്ല…..
എന്റെ വയറ്റിൽ ഉള്ളത് നിങ്ങളുടെ കുഞ്ഞല്ല…
ആവുകയുമില്ല….
എന്റെ മാത്രം കുഞ്ഞാണ്….

ഒന്നും ആരോടും തുറന്നു പറയാതിരുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല. അതറിഞ്ഞാൽ നിങ്ങളെ ജീവനെപോലെ സ്നേഹിച്ച എന്റെ വീട്ടുകാർ വേദനിക്കും… അത് കൊണ്ട് മാത്രാ….
ഇനി ഒരിക്കലും നിങ്ങളെ സ്നേഹിക്കാൻ എനിക്കാവില്ല….

വായിച്ചു തീർന്നതും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഞാൻ അവൾക്കരികിൽ തറയിൽ ഇരുന്നപ്പോഴേക്കും അവൾ ഉറങ്ങി കഴിഞ്ഞിരുന്നു…..
ആ കാലുകൾ പിടിച്ചു ഒരായിരം തവണ ഞാൻ മനസുകൊണ്ട് മാപ്പ് പറഞ്ഞു……

പിറ്റേന്ന് മുതൽ വീട്ടിലെ സർവ ജോലിയും അവൾ ചെയ്യാൻ തുടങ്ങി…
വയറ്റിൽ ഒരു കുഞ്ഞു വളരുന്നെന്ന ചിന്ത പോലും ഇല്ലാതെ…
തടയാൻ ശ്രമിച്ച എനിക്ക് നേരെ രൂക്ഷമായ നോട്ടം മാത്രമായിരുന്നു മറുപടി….

ഏഴാം മാസം വീട്ടിലേക്ക് പോണ ചടങ്ങും അവൾ ഒഴിവാക്കി പകരം ആവശ്യം വരുമ്പോൾ അമ്മ ഇവിടെ വന്നു നിന്നാൽ മതിയെന്നവൾ പറഞ്ഞപ്പോൾ അവൾ പോയാൽ ഞാൻ തനിച്ചാകുമല്ലോ എന്ന് കരുതി ആരും എതിർത്തില്ല….

സ്വന്തം കാര്യങ്ങൾക്ക് അവൾ ആരെയും ആശ്രയിച്ചില്ല….. അപരിചിതരെപോലെയാണ് കഴിഞ്ഞിരുന്നതെങ്കിലും എന്റെ കാര്യങ്ങൾക്കൊന്നും അവളൊരു കുറവും വരുത്തിയില്ല……

പ്രസവശേഷം അവളുടെ സമീപത്തു ചെന്ന് കുഞ്ഞിനെ വാരി എടുത്തപ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു….
സ്നേഹപൂർവ്വം അവളുടെ കയ്യിൽ ഞാൻ തലോടിയപ്പോൾ അവളാ കൈ പിൻവലിച്ചു മുഖം തിരിച്ചു……

പിന്നീടിങ്ങോട് അവളെന്നെ എന്നെങ്കിലും സ്നേഹിച്ചു തുടങ്ങുമെന്ന എന്റെ പ്രതീക്ഷ പൂർണമായും ഇല്ലാതായി… ഞങ്ങൾക്കിടയിലുള്ള അകലം കൂടി വന്നു…

പലപ്പോഴും കണ്ണുകൾ നിറഞ്ഞത് ആരും കാണാതെ ഞാനൊളിച്ചു…..

കുഞ്ഞിന്റെ പേരിടീൽ ചടങ്ങിന് തലേന്ന് എനിക്കരികിൽ വന്നു നിന്ന് അവൾ ഒരു കടലാസ് നീട്ടി ഞാനതു വാങ്ങിയപ്പോൾ അവൾ തിരിഞ്ഞു നടന്നു….

നന്ദേട്ടാ…..
നമ്മുടെ മോളെ മൊഴി എന്ന് പേര് ചൊല്ലി വിളിക്കണംട്ടോ……

” നമ്മുടെ മോളെ ” എന്നവൾ എഴുതിയത് ഞാൻ ആവർത്തിച്ചു വായിച്ചു…..
സന്തോഷം കൊണ്ട് ഞാൻ വീർപ്പുമുട്ടി……

അവൾക്കരികിൽ ചെന്ന് അമ്മൂ എന്ന് വിളിച്ചു ചേർത്തുപിടിച്ചപ്പോൾ അവളുടെ കണ്ണുകളിൽ സ്നേഹം നിറയുന്നത് ഞാൻ ആദ്യമായി കണ്ടു….

ക്ഷമിക്കെടാ എന്നോട്… ഞാൻ….

ഇത്രയും പറഞ്ഞപ്പോഴേക്കും അവളെന്റെ വാ പൊത്തി……….
അരുതെന്നു തലയാട്ടി.

പ്രായശ്ചിത്തമെന്നോണം ഞാനാ മുഖം കൈകളിൽ കോരിയെടുത്തു നെറുകയിൽ ചുംബിച്ചു…..

രചന  ;  അതിഥി അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here