Home Latest കുടിച്ചു നടക്കുന്ന ഭർത്താവിനെ കണ്ട് ഒരുപാട് കണ്ണീരൊഴുക്കിയതാ എന്റെ ‘അമ്മ. ഇനി മകൻ കാരണം ആ...

കുടിച്ചു നടക്കുന്ന ഭർത്താവിനെ കണ്ട് ഒരുപാട് കണ്ണീരൊഴുക്കിയതാ എന്റെ ‘അമ്മ. ഇനി മകൻ കാരണം ആ കണ്ണ് നിറയാൻ ഇട വരരുതെന്ന് കരുതി…

0

രചന :  ദേവൂ..

ഗോപുവേയ് ടാ !! നീ എവിടാ. ഇങ്ങോട്ടൊന്നു പെട്ടെന്ന് വന്നേ.

“എന്താടാ മുജീബേ എന്താ കാര്യം “?

“ടാ ഓൾക്ക് ഈ കല്യാണം വേണ്ടെന്നു.. ”

“മ്മ് ”

“നീയെന്താടാ ഒന്നും മിണ്ടാതെ നിക്കുന്നെ ?”

“ഞാനെന്തു പറയാനാടാ. സ്നേഹിക്കുമ്പോ അവൾക്കു ഞാനെന്നു പറഞ്ഞാൽ ജീവനായിരുന്നില്ലേ.. ഹംസമായി നടന്ന നിന്നോട് കൂടുതൽ പറഞ്ഞു തരേണ്ടല്ലോ ?ഒരുദിവസം ഞാൻ വിളിച്ചില്ലേൽ അവൾക്കു ശ്വാസം കിട്ടില്ല പോലും. എന്നിട്ടു ഇപ്പൊ എന്തായി ?കാര്യത്തോട് അടുത്തപ്പോ ആനപ്പണിക്കാരൻ പുറത്തായി. ”
ഇനി നീ അവളുടെ പുറകെ എന്നെ കെട്ടണ്ട കാര്യോം പറഞ്ഞു പോവണ്ട. തുടക്കത്തിലേ കല്ല് കടിച്ചു. ഒടുക്കം വരെ പോകൂല. അത് വിട്ടേക്ക്. അതിവിടെ തീർന്നു. “.

“എടാ ഗോപു എന്നാലും ”

“ഒരെന്നാലും ഇല്ല. അച്ഛൻ കുടുബം നോക്കുമെങ്കിലും മദ്യം കാരണം വീട് കഷ്ടത്തിലായപ്പോ പതിനാറു വയസ്സിൽ ജോലിക്കിറങ്ങിയതാ. ചെയ്യാത്ത ജോലിയില്ല കിണറുപണി പോലെ എന്തൊക്കെ ചെയ്തു. !! വീട്ടിലാർക്കും ഇഷ്ട്ടല്ല്യ എന്നറിഞ്ഞിട്ടും ആനപ്പണിക്ക് ഇറങ്ങിത്തിരിച്ചത് അതിനോടുള്ള ഇഷ്ടത്തിനെക്കാളേറെ മറ്റെന്തിനേക്കാളും പൈസ കിട്ടും എന്ന ഉറപ്പുള്ളൊണ്ട് തന്ന്യാ.

അനിയന്റെ പഠിപ്പും വീട്ടിലെ ചിലവുകളും ഒക്കെ നടന്നു പോയതും ഈ പണികൊണ്ട. എല്ലാരും പറഞ്ഞു അമ്മേടെ അടുത്ത്. “മോൻ നശിച്ചുട്ട ഇനി നോക്കണ്ട എന്ന്. അന്ന് എന്റെ അമ്മേടെ കണ്ണീര് വീണു നെഞ്ച് നല്ലോണമൊന്നു വെന്തു. ആ വേവിൽ എടുത്ത തീരുമാന ആനപ്പണിക്കാരിൽ ഭൂരിഭാഗവും ചെയ്യുന്ന മദ്യവും മറ്റുള്ളതൊന്നും കൈകൊണ്ട് തൊടില്ലെന്നു. വർഷം പത്തായി ഈ ജോലിക്കു ഇറങ്ങി തിരിച്ചിട്ട്. ഇന്നവരേം ആ തീരുമാനം മാറിയില്ല. അതിനൊരു വല്യേ ഉദാഹരണം എന്താന്നുവച്ചാൽ കുടിച്ചു നടക്കുന്ന ഭർത്താവിനെ കണ്ട് ഒരുപാട് കണ്ണീരൊഴുക്കിയതാ എന്റെ ‘അമ്മ. ഇനി മകൻ കാരണം ആ കണ്ണ് നിറയാൻ ഇട വരരുതെന്ന് കരുതി.

ചെറിയ പരിക്കൊക്കെ ഇടയ്ക്കു പറ്റിയെന്നുള്ളത് നേരാ. പക്ഷെ നോക്കണ്ടപോലെ നോക്കിയാൽ ഇതുപോലെ മെരുങ്ങുന്ന ജീവി വേറെയില്ല.

നാലു വര്ഷം മുൻപ് അച്ഛൻ മരിച്ച സമയത്തു ഒരു മനുഷ്യനും സഹായത്തിനില്ലായിരുന്നു. ചടങ്ങു കഴിഞ്ഞു പോയ ബന്ധുക്കളാണ്. ഇന്നുവരെ ഒരാളും തിരിഞ്ഞു നോക്കിയിട്ടില്ല. ഞങ്ങൾ മക്കൾക്ക് വല്യേ ജോലി ഒന്നുമില്ല എല്ലാവർക്കും അറിയാം. ആരേലും തിരക്കിയോ ഈ വയറുകൾ എങ്ങനെ നിറയുന്നെന്നു ?ഇല്ല..

അന്നും എന്റെ ഈ പണി തന്നെയാ മുന്നോട്ട് നടത്തിച്ചത്. അമ്മേനെ പൊന്നുപോലെ നോക്കുന്നുണ്ട്. ഒരു കിടപ്പാടം ഉണ്ടാക്കി.

ഇത്രയൊക്കെ ആയില്ലേ ഇനി ആർക്കുവേണ്ടിയും ഞാനീ ആനപ്പണി വേണ്ടെന്നു വാക്കാൻ ഉദ്യേശിക്കുന്നില്ല.

അവളോട് പറഞ്ഞേക്ക് പോയി. കൂടെ കൊണ്ട് നടന്ന അവളെക്കാൾ വിശ്വാസം അന്നം തരുന്ന ആനയോട് ഇണ്ടെന്നു. പിന്നെ കളക്ടർ ആണെന്ന് പറഞ്ഞു സ്നേഹിച്ചതൊന്നുമല്ലല്ലോ ?അന്നും ഇന്നും എന്നും നമ്മുടെ പണി ഇതേന്യ.

രചന :  ദേവൂ..

 

LEAVE A REPLY

Please enter your comment!
Please enter your name here