Home Latest പറയെടീ നാറീ എതവനാ ഇവിടെ വന്നത് മുറ്റത്തെ കാൽപാടും സിഗരറ്റ് കുറ്റിയും ആരുടെതെന്ന് പറയാൻ…

പറയെടീ നാറീ എതവനാ ഇവിടെ വന്നത് മുറ്റത്തെ കാൽപാടും സിഗരറ്റ് കുറ്റിയും ആരുടെതെന്ന് പറയാൻ…

0

താലി

രചന ; വിദ്യ വേണു

പ്രതീപിന്റെ കൈ മീരയുടെ കഴുത്തിൽ മുറുകുകയാണ്
‘പറയടീ ആരാ ഇവിടെ വന്നത് എടീ
പറയാൻ…’ അയാൾ ആക്രോശിച്ചു.
അയാളുടെ അരയിൽ കെട്ടിപ്പിച്ചു കരയുകയാണ് അഭി
വിടച്ഛാ അമ്മെ ഒന്നും ചെയ്യല്ലെ
അയാൾ പിടി വിട്ടില്ല
പറയെടീ നാറീ എതവനാ ഇവിടെ വന്നത് മുറ്റത്തെ കാൽപാടും
സിഗരറ്റ് കുറ്റിയും ആരുടെതെന്ന് പറയാൻ…

അച്ഛൻ പിടി വിടാതെ അമ്മ എങ്ങനെ പറയും വിടച്ചാ എന്റെമ്മ മരിച്ചു പോകും
‘മരിക്കെട്ടെടാ…’
‘എന്റെമ്മേ കൊല്ലാതെ…’ പെട്ടന്ന് അവൻ പ്രതീപിന്റെ പുറത്ത് കടിച്ച് വലിച്ചു
അയാൾ വേദന കൊണ്ടലറി
അയാൾ തിരിഞ്ഞ് അഭിയേ തള്ളിയെറിഞ്ഞു
മീര ശ്വാസമെടുക്കാൻ പാട് പെട്ടു
അമ്മേ ഓടി രക്ഷപ്പെട്ടോ
അഭി വിളിച്ചു പറഞ്ഞു
അവൾ അടുത്ത മുറിലേക്ക് ഓടി കതക് അടച്ചു

അമ്മ ഓടിയപ്പോളെ അഭി മുറ്റത്ത് ചാടി രക്ഷപ്പെട്ടു
‘പ്രതീപ് കതകിൽ ഇടിച്ചു കൊണ്ട് പറഞ്ഞു എടീ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് അയാൾ പറയുന്ന ചീത്ത വാക്കുകൾ കേൾക്കാതിരിക്കാൻ
മീര ചെവി പൊത്തി
കുറെ കഴിഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം കേട്ടു

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
18 വർഷമായി ഈ ദുരിതം അനുഭവിക്കുന്നു വൈകിട്ട് മദ്യം കഴിച്ച് വന്നാ പിന്നെ അയാളുടെ സംശയരോഗം മൂർശ്ചിക്കും
കണ്ണിൽ കാണുന്നതെല്ലാം സംശയം
അതെല്ലാം തന്നെക്കൊണ്ട് സമ്മതിപ്പിക്കും പിന്നെ മാപ്പ് പറയിക്കലാണ് മുട്ടിൽ നിർത്തി
കൈകൂപ്പിപ്പിടിച്ച് 101 തവണ മാപ്പ് പറയണം

അയാളുടെ ഇഷ്ടത്തിനനുസരിച്ചാണ് അവൾ ജീവിക്കുന്നത് നേരം വെളുക്കും മുൻപ് മുറ്റം തൂക്കണം സന്ധ്യ കഴിഞ്ഞെ കുളിക്കാവൂ
മുറ്റത്തേയ്ക്ക് പകൽ ഇറങ്ങരുത് അയാൾക്ക് അവധി ഉള്ള ദിവസം മാത്രമെ മീൻ വാങ്ങാവൂ
അയാളുടെ എല്ലാ കാര്യവും നോക്കണം ജോലി കഴിഞ്ഞ് വരുമ്പോൾ ചായ മേശപ്പുറത്ത് വച്ച് കൈലി പിടിച്ച് നിക്കണം ഊരുന്ന പാന്റും ഷെർട്ടും കൈയ്യിൽ
വാങ്ങണം ചായ
എടുത്തു കൊടുക്കണം കുടിച്ചു കഴിയും വരെ ‘അവിടെ നിൽക്കണം ഗ്ളാസ് വാങ്ങിക്കാൻ

ഞായാഴ്ചകളിൽ നഖം വെട്ടി കൊടുക്കണം തലയിലെ ചാർതനം കളയണം കുളിക്കുമ്പോൾ പുറം തേച്ച് കൊടുക്കണം എല്ലാം ചെയ്യാം ഭാര്യയുടെ കടമയാ പക്ഷെ ഈ ചോദ്യം ചെയ്യൽ ഒരു സ്ത്രീയുടെ അഭിമാത്തെ കളങ്കം ചാർത്തും വിധം വയ്യ മകനു വേണ്ടി എല്ലാം സഹിച്ച് മീര ജീവിക്കുന്നു

കെ എസ് ആർ ടി സി ഡ്രവ് വറാണ് അയാൾ ജോലി കഴിഞ്ഞ് വന്നാ കോളിങ് ബെൽ അടിക്കാതെ
കതക് തുറക്കാൻ പാടില്ല
അയാൾ ഇല്ലാതെ പുറത്തോട്ട് ഇറങ്ങാൻ അവകാശമില്ല
അമ്മയെ കാണാൻ പോലും തനിയെ പോകാൻ പാടില്ല
ആശിച്ചു കിട്ടിയ ജൊലി പോലും അയാൾ കളയിച്ചു
ടീച്ചർ ജോലി അവളുടെ സ്വപ്നമായിരുന്നു അയാളൊടൊപ്പം
ക്ഷേത്രത്തിൽ നിൽക്കുമ്പോൾ

പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ അച്ഛൻ
ഹായ് ടീച്ചറെ സുഖമാണോ എന്ന് ഒന്നു ചോദിച്ചു ദീപാരാധന തൊഴാൻ നിൽക്കാതെ അപ്പോഴെ വീട്ടിൽ പൊന്നു പിന്നെ പൂരമായിരുന്നു
അടിയും ഇടിയും
സത്യം ചെയ്യൽ എല്ലാം കഴിഞ്ഞപ്പോൾ രാത്രി രണ്ടു മണിയായി അഭി കരഞ്ഞ് കരഞ്ഞ് ഉറങ്ങിയിരുന്നു അന്നവൻകുട്ടിയായിരുന്നു
അതോടെ ജോലി നിർത്തി
പലപ്പോഴും ഓർത്തിട്ടുണ്ട് അഭിയേയും കൊണ്ട് മരിച്ചാലൊന്ന് ഇവിടുന്ന് എവിടൊട്ട് പോകാൻ
പ്രായമായ അമ്മയും വിധവയായ ചേച്ചിയും മകനും താമസിക്കുന്നിടത്ത്
താനും മോനും അവർക്ക് ഒരു ഭാരമാ

അഭി സ്കൂകൾ വിട്ട് വന്നപ്പോൾ മുതൽ പരിസരം വ്യത്തിയാക്കുവാ
ബിഡി കുറ്റിയൊ തീപ്പെട്ടി കൊള്ളിയോ ഉണ്ടോന്ന് നോക്കി
മുറ്റം തൂത്ത് വൃത്തിയാക്കി
അമ്മേ അഭി വിളിച്ചു അകത്ത് നിന്ന് മീര വിളി കേട്ടു അവൻ അകത്തേയ്ക്ക് ചെന്നു
ഇന്ന് അച്ഛൻ പ്രശ്നം ഉണ്ടാക്കിയാൽ
ഞാൻ ഇറങ്ങി പോകും

അമ്മ എന്റെ കൂടെ വരണം എന്താ മോനെ നീ പറയുന്നത്
എങ്ങനെ ജീവിക്കും ഈ വർഷം നീ 10 ലാണ് ഇനിയും . പ്ലസ്’ വൺ
പ്ലസ് ടൂ പഠിത്തം നടക്കണ്ടേ
ഞാൻ പഠിക്കുന്നില്ല കൂലി പണി ചെയ്ത് അമ്മെ പോറ്റും
എനിക്ക് വയ്യ അമ്മെ ഇങ്ങനെ ഉപദ്രവിക്കുന്നത് കാണാൻ
ഏതായാലും പത്തിൽ എഴുതി കഴിഞ്ഞല്ലൊ ജയിക്കും നല്ല മാർക്ക്
കിട്ടും

പിന്നെ വിധിയുണ്ടെ പഠിക്കും
അവന്റെ കണ്ണുകൾ നിറഞ്ഞു
നേരത്തെ തന്നെ അമ്മയും മോനും കതക് അടച്ച് ഇരുന്നു
ബൈക്കിന്റെ ശബ്ദം കേട്ടപ്പോഴെ മീരയുടെ ഹൃദയം വല്ലാതെ മിടിച്ചു തുടങ്ങി
ഓടിപ്പോയി ചായ എടുത്തു
കൊളിങ്ങ് ബെൽ കെട്ടപ്പോഴെ അഭി ചെന്ന് കതക് തുറന്നു
അയാൾ നോർമ്മലാരുന്നു
ചായ കുടിച്ചു കൈലി ഉടുക്കുന്നതിനിടയിൽ കഴിക്കാൻ വല്ലതും ഉണ്ടോടീ എന്ന് ചോദിച്ചു
ഇപ്പം ഉണ്ടാക്കി തരാം

അവൾ ഓടിപ്പോയി
പ്പെട്ടെന്ന് ഗോതമ്പ് എടുത്ത് ഓട്ടട ഉണ്ടാക്കി കൊടുത്തു
കഴിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു അഭിയെ വിളിക്ക്
അവന് വേണ്ടെ
മീരയുടെ കണ്ണുകൾ നനഞ്ഞു
ഇത് എന്ത് മായാജാലമാ ദൈവമെ
ഇങ്ങനെ അങ്ങ് ഇരുന്നാ മതിയാരുന്നു അവൾ കണ്ണടച്ച് പ്രാർദ്ധിച്ചു
കുറച്ച് ദിവസങ്ങൾ അങ്ങനെ പോയി
തിങ്കളാഴ്ച അഭിയുടെ റിസൽട്ട് വന്നു
പാത്താം ക്ലാസ് അവൻ നല്ല മാർക്കോടെ പാസായി എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി

എല്ലാവരും അവനെ അഭിനന്ദിച്ചു
ടീച്ചർമാരും കുട്ടികളും അയലത്തു കാര്യം ബന്ധുക്കാരും
അവൻ അമ്മയെ കെട്ടിപ്പിടിച്ചു
മീരയുടെ മിഴികൾ നിറഞ്ഞൊഴുകി
എന്റെ മഹാദേവാ അവൾ കൈകൂപ്പി…
ഉച്ചയായപ്പോൾ മീരയുടെ ചേച്ചിയുടെ മകൻ ബാലു വന്നു
അനുജനെ അഭിനന്ദിക്കാൻ വന്നതാ
ഉച്ചയ്ക്ക് വന്നപ്പോൾ കഴിച്ചിട്ട് പോകാം എന്നു പറയാതിരിക്കാൻ കഴിഞ്ഞില്ല അവന് ചോറ് വിളമ്പി കൊടുക്കുമ്പോളും മീരയുടെ മനസ് പിടച്ചു
ദൈവമേ പ്രതീപ് വരുംമുൻപ് ഇവൻപോയാമതിയാരുന്നു’
ഒടുവിൽ അവൾ ബാലുവിനോട് പറഞു മോനെ സന്ധ്യയ്ക്ക് മുൻപേ വീട്ടിൽ ചെല്ലണ്ടതല്ലെ നീ ഇറങ്ങടാ
ചിറ്റെ ഞാനല്ലേല്ല് നാളെ…
മുഴുവിപ്പിക്കും മുൻപെ മീര പറഞ്ഞു
അമ്മൂമ്മ വയ്യാത്തതല്ലെ മോൻവേണം വീട്ടിൽ…
അവൻ മുഖം വീർപ്പിച്ചാ ഇറങ്ങിയത്
മീര അത് കണ്ടില്ലന്ന് നടിച്ചു

അവൻ പോയി കഴിഞ്ഞപ്പോൾ അഭി ചോദിച്ചു അച്ഛനെ പേടിച്ചല്ലെ
അമ്മ യേട്ടനെ ഓടിച്ചത്
നിറഞ്ഞ കണ്ണു തുടച്ചതല്ലാതെ അവൾ മറുപടി പറഞ്ഞില്ല..
വല്ലാത്ത തലവേദനയാൽ പ്രതീപ് അന്ന് നേരത്തെ ഇറങ്ങി..
ബാറിൽ കേറി കുറച്ചു കഴിച്ചു വണ്ടി വിട്ടു വര്യമ്പോൾ
അയാൾ കണ്ടു ജംഗ്ഷനിൽ വണ്ടി കയറാൻ നിൽക്കുന്ന ബാലുവിനെ
അയാൾ വണ്ടി നിർത്തി അവന്റെ അടുത്ത് ചെന്നു നീ എവിടെ പോയതാടാ
അവൻ പറഞ്ഞു ചിറ്റയുടെ അടുത്ത്
അഭി നല്ല മാർക്കോടെ ജയിച്ചു
മ് അയാൾ മൂളി
അപ്പോൾ ഇന്നു മുഴുവനും അവൻ അവിടാരുന്നു

അയാടെ സംശയരോഗം സടകുടഞ് എഴുനേറ്റു
വണ്ടി അമിത വേഗതയിൽ വിട്ടു..
അയാൾ കോളിങ് ബെല്ല് അടിച്ചു..
അഭിയാണ് കതക് തുറന്നത്
അയാൾ അവന്റെ മുഖത്തേയ്ക്ക് ‘
നോക്കി ചായയുമായി മീര കടന്നു വരുന്നുണ്ടായിരുന്നു
അയാൾ ചാടി ചെന്നു ചായ തട്ടിത്തെറിപ്പിച്ചു
അവളുടെ മുടിക്കുത്തിന് കുത്തിപ്പിടിച്ചു നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെ നിന്റെ വീട്ടിൽ നിന്ന് ഒരെണ്ണം ഇവിടെ വരരുതെന്ന് മീര അന്ധാളിച്ച് നിന്നു അഭി ഓടി വന്നു
അവൻ അയാളെ വട്ടം പിടിച്ചു
ഒന്നും ചെയ്യല്ലെ അച്ഛാ
അവനെ അയാൾ ഇടിച്ച് തെറിപ്പിച്ചു
അയാൾ മീരയെ പിടിച്ചു അവളുടെ കരണത്തടിച്ചു അവൾ കരഞ്ഞു

ഭിത്തിയിൽ അവളുടെ തലയിടിപ്പിച്ചു
അയാളുടെ കൈയ്യിലെ വാച്ച് മീരയുടെ കമ്മലിൽ ഉടക്കി അവൾ അലറി കരഞ്ഞു എന്റെ കമ്മൽ
എന്റെ കാത്.. വിട് പ്രതീപേട്ടാ അയാൾ കൈ വലിച്ചു അവളുടെ കാത് കീറി രക്തം ഒഴുകി
അഭി ഓടി വന്നു..
അവൻ കൈയ്യിൽ കിട്ടിയ കസേരയെടുത്ത് അയാടെ കാലിൽ അടിച്ചു അയാൾ വീണു.
ആ സമയം കൊണ്ട് അവൻ അമ്മയെയും പിടിച്ച് വലിച്ചുകൊണ്ട് വെളിയിലേക്ക് ഓടി
കുറെ ദൂരം ഓടി ഇരുട്ടിൽ എവിടാ എന്നറിയാതെ അവർ അണച്ചു നിന്നു മീര റോഡിൽ ഇരുന്നു.

അവൻ അമ്മയുടെ അടുത്തിരുന്നു
പോക്കറ്റിൽ കിടന്ന ചെറിയ മൊബൈൽ എടുത്തു
ആകെയുള്ള പ്രിയ കൂട്ടുകാരന്റെ നമ്പറിൽ അവൻ വിളിച്ചു ശ്യം നീ എവിടാ വീട്ടിൽ ഉണ്ടോ..
ഉണ്ട്.. ശ്യാം പറഞ്ഞു
എന്താടാ അഭി കാര്യം പറഞു
അഭിയുടെ കഥകളെല്ലാം അവനറിയാം.
നീ വിഷമിക്കാതെ ഞാൻ അച്ഛനോടും അമ്മയൊടും ഒന്ന് പറയട്ടെ.. ശ്യം പറഞ്ഞു.
കുറച്ച് കഴിഞ്ഞ് ശ്യാമും അച്ഛൻ പ്രസാദും കാറിൽ എത്തി അഭിയേയും അമ്മയെയും അവർ കാറിൽ കയറ്റി
ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെവി സ്റ്റിച്ച് ചെയ്തു പിന്നെ ശ്വാമിന്റെ വീട്ടിൽ പോയി.

ശ്യാമിന്റെ അമ്മ രാധ മീരയെ അകത്ത് കൊണ്ട് പോയി തൊളിലൂടെ കൈയ്യിട്ട് പറഞ്ഞു വിഷമിക്കണ്ട
മീര കൈ കൊണ്ട് കണ്ണ്പൊത്തി കരഞ്ഞു രാധ അവളെ തോളിലേക്ക് ചേർത്തു
രാവിലെ തന്നെ അവർ അഭിയെയും അമ്മയെയും കൂട്ടി ഒരു യാത്ര പോയി എട്ടുകിലോ മീറ്ററിനപ്പുറത്ത് പ്രസാദിന്റെ തറവാട്ട് വീട്ടിൽ
ഒരു കൊച്ചു വീട് അതിന്റെ താക്കോൽ അഭിയുടെ കൈയ്യിൽ വെച്ചു കൊടുത്തു പ്രസാദ്
നിങ്ങൾ ഇവിടെ താമസിക്കൂ
കുറച്ച് രൂപ അഭിയുടെ കൈയ്യിൽ കൊടുത്തു മോൻ വിഷമിക്കണ്ട
പഠിക്കണം നമുക്കു നോക്കാമെടാ
ഇപ്പം അകത്തു കയറൂ വിശ്രമിക്കൂ

എല്ലാരും അകത്ത് കയറി
ആ വീട്ടിൽ എല്ലാ സാധന സാമഗ്രികളും ഉണ്ടായിരുന്നു
അങ്ങനെ അഭിയും അമ്മയും താമസിക്കാനൊരിടമായി
മീരയ്ക്ക് ആകെ വിഷമമായി വല്ലാത്ത അസ്വസ്തത
പ്രതീപേട്ടൻ എന്തൊടുക്കുവാരിക്കും അവൾ ഓർത്തു
എങ്ങനെ ഇനി ജീവിക്കും പണം എങ്ങനെ ഉണ്ടാകും

മാസങ്ങൾ കടന്ന് പോയി അഭിരാവിലെ പത്രവിതരണത്തിന് പൊകും മീര കുട്ടികൾക്ക് ടൂഷൻ എടുക്കുന്നുണ്ട് പ്രസാദ് ഏർപ്പാടാക്കിയതാണ്.
അഭിക്ക് പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി സ്ക്കൂളിൽ പോണം ഇനി ശ്യാമിന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുത്
മീര തീരുമാനിച്ചു
താലി കിടന്ന മാല മാത്രമെ ഇനിയുള്ളൂ അവൾ അത് അഴിച്ചെടുത്തു അഭിയെക്കൊണ്ട്
പ്രൈവറ്റ് ബാങ്കിൽ പണയം വെപ്പിച്ചു

അവന് വിഷമമായിരുന്നു
കഴുത്തിൽ മാലയിടാതെ അമ്മയെ കാണുമ്പോൾ അവന്റെ കണ്ണ് നിറയും
അവൻ ഒരു തട്ടുകടയിൽ വൈകിട്ട് ജോലിക്ക് പോകാൻ തുടങ്ങി
ഒരു വീട്ടിൽ ഒരു കുട്ടിക്ക് ടുഷൻ എടുക്കുവാ എന്ന് അവൻ മീരയോട് കള്ളം പറഞ്ഞു
തട്ടുകടയിൽ ജോലി ചെയ്ത് കിട്ടുന്ന കാശ് അവൻ സൂക്ഷിച്ചു അമ്മയുടെ മാല തിരിച്ചെടുക്കണം അത് അവന്റെ വാശിയായിരുന്നു’ അഭി നന്നായി പഠിച്ചു
അങ്ങനെ ആറു മാസമായി അവർ
അവിടെ താമസം തുടങ്ങിയിട്ട്

അഭിരാവിലെ വരുമ്പോൾ വഴിയരികിൽ ഒരാൾ കൂട്ടം കണ്ട് സൈക്കിൾ നിർത്തി വണ്ടി തട്ടിയതാവാം ആൾക്കാരുടെ ഇടയിലൂടെ തള്ളിക്കയറി അവൻ നോക്കി.
അവിടെ കിടക്കുന്ന ആളെ കണ്ട് അവൻ ഞ്ഞെട്ടി..
‘അച്ഛൻ…’ കണ്ടാൽ തിരിച്ചറിയില്ല പ്രാകൃതവേഷം
ചോരയിൽ കുളിച്ചു കിടക്കുന്ന ആളെ ആൾക്കാർ വണ്ടിയിൽ കയറ്റി
‘എന്റെ അച്ഛനാ ഇത്..’ അവൻ പെട്ടെന്ന് പറഞ്ഞു

അവനും വേഗം വണ്ടിയിൽ കയറി….
ബോധം വീണപ്പോൾ അഭിയെ കണ്ട് അയാൾ കരഞ്ഞു
‘മൊനെ എന്നെയിട്ടിട്ട് പോകല്ലേടാ…’
അവൻ ഒന്നും മിണ്ടിയില്ല.
ഞാൻ അനുഭവിച്ചു നിങ്ങളില്ലാതെ
ദിവസങ്ങളാളം പനിയായി കിടന്നു ഇറ്റ് വെള്ളം തരാൻ പോലും ആരും ഇല്ലാരുന്നു..
അവൻ പുച്ഛത്തിൽ ഒന്ന് ചിരിച്ചു
‘എന്നെയും അമ്മയെയും അച്ഛനെന്തിനാ എടുത്തിട്ട് തല്ലാനോ അമ്മ ചീത്തയല്ലെ ഞങ്ങൾ ഇല്ലാത്തപ്പോൾ അച്ഛന് സുഖമല്ലെ…’

‘എനിക്ക് മീരയെ കാണണം ഞാൻ ഇനി അവളെ വേദനിപ്പിക്കില്ല സത്യം..’ അയാൾ പറഞ്ഞു. ‘എനിക്ക് വിശ്വാസമില്ല എന്റെ അമ്മയെ തല്ലുകൊള്ളാൻ ഞാൻ വിട്ടുതരില്ല..’ അഭിപറഞ്ഞു
ഹോസ്പിറ്റലിൽ എത്തിയതും അഭി പ്രതീപിനെ ചികിത്സിക്കാൻ വന്ന ഡോക്ടറെ കണ്ടു കാര്യങ്ങൾ പറഞ്ഞു അയാളുടെ സംശയരോഗം മൂലം കഷ്ടപ്പെടുന്നതും.. തന്റെ അമ്മയെ കഷ്ടപ്പെടുത്തുന്നതും എല്ലാം പറഞ്ഞു. ഡോക്ടർ അവന്റെ കൈയ്യിൽ പിടിച്ചു ‘വിഷമിക്കണ്ട ഇത് ഒരു മാനസിക രോഗമാണ് ഇപ്പൊൾ കൊടുക്കുന്ന മരുന്നിന്റെ കൂടെ ഇതിനുള്ള മരുന്ന് കൂടി കൊടുക്കാം താമസിക്കാതെ നമുക്ക് അയാളെ രക്ഷിക്കാം പോരേ..’

‘ശരി ഡോക്ടറെ…’ അവൻ തൊഴുകൈളോടെ നിന്നു
എന്നാ പിന്നെ അമ്മയെ കൂട്ടിക്കൊണ്ട് വരൂ നിങ്ങൾ ഉപേക്ഷിച്ചാൽ അയാൾ ഒരു ഭ്രാന്തനായ് തീരും അത് കഷ്ടമല്ലെ
ശരി.. ഞാൻ അമ്മയെ കൊണ്ടു വരാം. അവൻ പൊയി മീരയെ കൊണ്ടുവന്നു മീരയെ കണ്ട് അയാൾ ഇടറിയ സ്വരത്തിൽ പറഞ്ഞു ‘എന്നെ വിട്ട് പോകല്ലെ…’ മീര നിറകണ്ണുകളോടെ അയാളുടെ വിരലുകളിൽ തലോടി.

സൂക്ഷിച്ചു വച്ച പണം കൊടുത്തു അഭി മീരയുടെ മാല പണയത്തിൽ നിന്നും എടുത്തു. ഒരു കുഞ്ഞു പെട്ടിയുമായി വൈകുന്നേരം അവൻ ഹോസ്പിറ്റലിൽ എത്തി. ‘എന്താ മോനേ ഇതിൽ..’ മീര ചോദിച്ചു.
അവൻ ആ പെട്ടി അച്ഛന്റെ കൈയ്യിൽ കൊടുത്തിട്ട് ഇത്രമാത്രം പറഞ്ഞു.
‘ഇത് അമ്മയുടെ മാലയാ.. അച്ഛൻ ഇത് അമ്മയുടെ കഴുത്തിൽ ഇട്ട് കൊടുക്കൂ. ഇനി എന്റെ അമ്മയെ കരയിക്കരുത്…’
അവൻ വെളിയിലേക്ക് ഇറങ്ങി അയാൾ കൈയ്യിൽ തന്ന പെട്ടി തുറന്നു നോക്കി. അതിൽ അയാൾ മീരയ്ക്ക് കെട്ടി കൊടുത്ത താലിയായിരുന്നു
അയാളുടെ കണ്ണുനിറഞ്ഞു:
ജനലിന്റെ വിടവിലൂടെ അഭി അകത്തേയ്ക്ക് നോക്കുന്നുണ്ടായിരുന്നു.

രചന ; വിദ്യ വേണു

LEAVE A REPLY

Please enter your comment!
Please enter your name here