Home Latest മുകുന്ദന്റെ വാക്കുകൾ ഉള്ളിൽ തട്ടി,, ഞാൻ അമ്മയോട് ആ സുന്ദരനെ തന്നെ മതി എന്നു വാശി...

മുകുന്ദന്റെ വാക്കുകൾ ഉള്ളിൽ തട്ടി,, ഞാൻ അമ്മയോട് ആ സുന്ദരനെ തന്നെ മതി എന്നു വാശി പിടിച്ചു….

0

രചന ;  Shahida

ജാതകത്തിലെ ചൊവ്വാദോഷം കാരണം ഒരോ കല്ല്യാണവും മുടങ്ങും നേരവും സമാധാനവാക്ക് എന്നോണം അമ്മ പറയും …..

“അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന അലഭ്യ ലഭ്യ ശ്രീ യോഗ ഭാഗ്യം ജാതകത്തിൽ മോളെ ,
നീ ജനിച്ചതോടെ ആണ് അച്ചന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടായത്. അച്ചൻ മരിക്കും നേരവും പറഞ്ഞിരുന്നു , നീ ചെല്ലുന്നിടത്ത് ഐശ്വര്യം മാത്രമെ ഉണ്ടാവു എന്ന് “….. , !

എന്നാൽ ചൊവ്വദോഷം പറഞ്ഞ് ഒഴിവാകുന്നവർക്ക് അറിയില്ലല്ലോ,
എന്റെ കൂടെ കൂടുന്നവർക്കെല്ലാം ,
എശ്വര്യവും സമ്പത്തും പ്രതീക്ഷിക്കാതെ വന്നു ചേരുന്ന മന്ത്രജാലം പോലെത്തെ ഈ അമ്മ പറയുന്ന ജാതകത്തിൽ പറഞ്ഞ അലഭ്യ ലഭ്യ ശ്രീ യോഗം…..!

അമ്മയുടെ സ്ഥിരം വാക്കുകൾ മനസ്സിൽ കേട്ട് കേട്ട് പതിഞ്ഞപ്പോൾ തനിക്കും തോന്നി .

ജാതകം നോക്കൽ അന്ധവിശ്വസമല്ല എന്ന്…!

ചെറുപ്പം മുതലെ ഉള്ള അനുഭവം അങ്ങിനെ അല്ലെ?

അരുൺ തന്റെ പ്രിയപ്പെട്ട കളി കൂട്ടുക്കാരന്റെ കഥ തന്നെ……!

ഉച്ചക്ക് മഴ കാരണം സ്ക്കൂളിൽ ഉപ്പുമാവ് ഉണ്ടാക്കുന്നില്ല എന്നറിഞ്ഞപ്പോൾ ,
” ഇന്ന് ഞാനും അമ്മയും പട്ടിണിയാവും ”
എന്നു പറഞ്ഞു കരയുകയായിരുന്ന അവനെ,
കൈ പിടിച്ച് കൊണ്ടു പോയി വീട്ടിന്ന് നിറയെ ചോറും ,കറിയും, മീൻ പൊരിച്ചതും കൊടുത്തിരുന്ന നേരം പ്രതീക്ഷയോടെ എന്റെ കണ്ണിലേക്ക് നോക്കി
അമ്മയോട് അവൻ പറഞ്ഞത് ഇന്നു ഓർക്കുന്നു.

“അഭിരാമിയുടെ അമ്മേ ഇത് ഒന്ന് പൊതിഞ്ഞ് എടുത്തു തരുവോ എന്നാൽ എനിക്കും അമ്മക്കും ഒരുമിച്ചിരുന്ന് കഴിക്കാലോ ”

അന്നത്തെ ആ വാക്കുകളിലെ നിഷ്കളങ്കതയാവാം എന്റെ കണ്ണിൽ അവനറിയാതെ അവനോട് പ്രണയം പൂക്കാൻ കാരണം….!

പിന്നെ ഞങ്ങൾ ഒരുമിച്ചു വളർന്നു .

അരിയും തേങ്ങയും എല്ലാം …
അച്ചൻ നാടുവിട്ടു പോയ അവന്റെ വീട്ടിലേക്ക് എന്റെ അമ്മ അളന്നു തരുമ്പോൾ അമ്മ അറിയാതെ അളവിൽ കൂടുതൽ ഞാനതിലേക്കു വരിയിട്ടു ,

അമ്മയോട് ബുക്ക് വാങ്ങാനുണ്ടെന്ന് നുണ പറഞ്ഞ് വാങ്ങിയ കാശ് ,
അവന്റ കയ്യിൽ ഏൽപിക്കുമ്പോൾ ,
എന്റെ കണ്ണിൽ നോക്കി അപ്പു ഒരിക്കൽ എന്നോട് ചോദിച്ചു ?

” ഈ കടമെല്ലാം ഞാനെങ്ങനെ വീട്ടും ”
“വലുതാവുമ്പോ ഈ ചൊവ്വദോഷക്കാരിയെ കെട്ടിയങ്ങ് വീട്ടിക്കോ എന്ന് ഞാനും ”
ചിരിച്ചു കൊണ്ട് അന്നവൻ പറയാ
“അത്രക്ക് ഭാഗ്യം ചെയ്യാൻ യോഗമുണ്ടായിരുന്നെങ്കിൽ എന്ന് ” അപ്പുവും

ആ വാക്കിൽ സ്വപ്നം കണ്ട് തുടങ്ങിയതാ…
പിന്നെ ഒരിക്കൽ അറിഞ്ഞു .
അഞ്ചു കോടി രൂപയുടെ ഐശ്വര്യ ദേവത (ലോട്ടറി) അവരെ കടാക്ഷിച്ചു എന്ന്,..

പിന്നെ പിന്നെ അവനിലെ മാറ്റം അറിഞ്ഞു ഞാൻ പതുക്കെ ആ വഴിയിൽ നിന്നും മാറി നിന്നപ്പോൾ നിർബന്ധിച്ചു കൂടെ കൂട്ടാൻ അവനും ശ്രമിച്ചില്ല….!

സങ്കടം സഹിക്കാനായില്ലെങ്കിലും ,
മറ്റുള്ളവരുടെ സന്തോഷം തന്റെ സന്തോഷമായി കാണുന്ന മനസ്,
തന്നെ അന്ന് തെല്ല് ഒന്നുമല്ല അശ്വസിപ്പിച്ചത്…….

പിന്നെ, പിന്നെ,
എത്ര എത്ര കൂട്ടുകാർ …. അവരുടെ സങ്കടങ്ങൾ ഞാൻ കതോർത്ത് അവരിൽ ഒരാളായി …
സന്തോഷം അവരെ കൂട്ടി കൊണ്ടു പോവുന്നേരം ഞാൻ തനിച്ചായി…
കൂടെ കൂടുന്നവർക്കെല്ലാം സന്തോഷമാകുന്ന കാഴ്ചയിൽ ഞാനും സന്തോഷിച്ചു….

അമ്മ പറയുന്നതിൽ കാര്യമില്ലാതില്ല എന്ന് ശരിക്കും തോന്നിച്ചു ഈ അനുഭവങ്ങൾ….!

താൻ ഒറ്റപ്പെടുമ്പോഴും തന്നാൽ പ്രിയപെട്ടവർ രക്ഷപെട്ടതിനു കാരണമായി വിശ്വസിച്ചു പോയ ,
അലഭ്യ ലഭ്യ ശ്രീ ,യോഗത്തോട് ബഹുമാനം തോന്നി….!

പക്ഷെ അമ്മക്ക് ഇന്നത്തെ തലവേദന ചൊവ്വദോഷക്കാരിയായ ഞാനാണ് .
ഏതെങ്കിലും സുന്ദരനെ തനിക്ക് വരനായി ലഭിച്ച് അമ്മക്ക് സമാധാനം നൽകാനായെങ്കിൽ എന്നാഗ്രഹിച്ച നേരത്താണ്,

നാട്ടിലെ ബാർബറായ മുകുന്ദൻ തന്നെ പെണ്ണുകാണാൻ വീട്ടിൽ വരുന്നത്.
അമ്മക്കും നീരസം വന്നെങ്കിലും അവരെ സ്വീകരിച്ചിരുത്തി.

“ജാതകത്തിൽ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല, അഭിരാമിയെ എനിക്കിഷ്ടമാ
പാവപെട്ടവനാണെങ്കിലും ഞാൻ പണിയെടുത്ത് അവളെ സന്തോഷത്തോടെ നോക്കികോളാം”

മുകുന്ദന്റെ വാക്കുകൾ ഉള്ളിൽ തട്ടി,,
ഞാൻ അമ്മയോട്
ആ സുന്ദരനെ തന്നെ മതി എന്നു വാശി പിടിച്ചു….

തൊലികറുത്ത് ,ജാതകത്തിൽ ചൊവ്വ ദോഷവും ഉള്ള തനിക്ക് ഇത്രയെ ആഗ്രഹിക്കാൻ യോഗ്യതയൊള്ളു എന്ന് മനസ് പറഞ്ഞു…….

പക്ഷെങ്കില് കല്ല്യാണ സമ്മാനമായി അമ്മ സ്വത്തിന്റേ മുക്കാൽ ഭാഗവും മുകുന്ദനു നൽകുമ്പോൾ,

“എനിക്ക് ഇവളെ മതി ധനം വേണ്ടാ എന്ന് മുകുന്ദൻ പറയും എന്ന എന്റെ ചിന്ത തെറ്റിച്ച്
മുകുന്ദൻ പറഞ്ഞു.

” അമ്മയുടെ ഈ സമ്മാനം സ്ത്രീധനമായി ഞാൻ കാണില്ല ,
അഭിരാമിയെ നിങ്ങൾ വളർത്തിയത്, പോലെ വളർത്താൻ ഇത് എനിക്ക് ഒരു മുതൽ കൂട്ട് ആയിരിക്കട്ടെ ”

അവനെ വായിക്കാനറിയാതെ ആ വീടിന്റെ പടി കയറിയതോടെ എന്റെ അനഭ്യലഭ്യശ്രി യോഗം പ്രവർത്തിച്ചു തുടങ്ങി.

മുകുന്ദൻ പുതിയ ബാർബർ ഷോപ്പ് തുടങ്ങി ,
പിന്നെ വെച്ചടി വെച്ചടി കയറ്റം ….!

നാട്ടിലെ പാവപ്പെട്ടവൻ പ്രമാണിമാരിലേക്ക് ഉയർന്നപ്പോൾ ,….
അമ്മ പറഞ്ഞു ഇതെല്ലാം അവളിലെ അലഭ്യ ലഭ്യ ശ്രീ യോഗം മൂലമാണ്…!

പക്ഷെങ്കില് മുകുന്ദന് അവൻ വളരുന്തോറും എന്നിലെ കറുപ്പു നിറവും ചൊച്ചാദോഷവും അയാൾ വീട്ടിലെ സ്ഥിരം പല്ലവിയാക്കി മാറ്റി.

അവഗണനയുടെ പരിതിയും ക്ഷമയുടെ നെല്ലിപടിയും ചവിട്ടി വീണ്ടും ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ ,
കയ്യിൽ മുറുക്കി പിടിച്ചു മകൻ ചോദിച്ചു ,
“അമ്മെ എന്താ ഈ അമ്മൂമ്മ പറയുന്ന അലഭ്യ ലഭ്യ ശ്രീ യോഗം…

ചിരിച്ചു കൊണ്ടവൾ പറഞ്ഞു …
“ഞാൻകൂടെയുണ്ടാകുമ്പോൾ മോനും കുടുങ്ങില്ല.
ഉയരങ്ങളിൽ എത്തും വരെ അമ്മ ഈ വിരൽ മുറുക്കി പിടിക്കും…
പിന്നെ മോൻ തന്നെ അറിയാതെ പിടിവിടുമ്പോൾ അമ്മ വീണ്ടും തനിച്ച് നടക്കും ,
കരയുന്നവരെ കതോർത്ത് കൊണ്ട് അതാണ് അമ്മയുടെ ഈ ജന്മയോഗം……!

രചന ;  Shahida

LEAVE A REPLY

Please enter your comment!
Please enter your name here