Home Latest എന്റെ പരാജയത്തെ ആസ്വദിച്ചു കളിയാക്കാൻ അടുക്കളയിലേക്ക് എത്തി നോക്കിയ അദ്ദേഹം ശെരിക്കും ഞെട്ടിപ്പോയി…

എന്റെ പരാജയത്തെ ആസ്വദിച്ചു കളിയാക്കാൻ അടുക്കളയിലേക്ക് എത്തി നോക്കിയ അദ്ദേഹം ശെരിക്കും ഞെട്ടിപ്പോയി…

0

ഞാനും പുള്ളിക്കാരനും ഒന്ന് പറഞ്ഞതിന് രണ്ടാമത്തേതിന് വഴക്ക് കൂടൽ പതിവാണ്…. ഒരു ദിവസം വഴക്ക് മൂത്തപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ ആ അവസാന ആയുധം തന്നെ പ്രയോഗിച്ചു…

“ഇനി മുതൽ ഞാൻ അടുക്കളയിൽ കയറിയിട്ട് നിങ്ങളൊന്നും കഴിക്കില്ല… ”

അല്ലെങ്കിലും പാചകമറിയാത്ത ആളെ കല്യാണം കഴിക്കേണ്ടിവരുമ്പോൾ ഇങ്ങനെ കുറേ സാധ്യതകളുണ്ടെന്ന് ഞാൻ അമ്മയുടെ അനുഭവത്തിൽ നിന്ന് മുൻപേ പഠിച്ചിരുന്നു…

ഞാൻ ഇത്രേം വലിയ വെടി പൊട്ടിച്ചിട്ടും മൂപ്പർക്കൊരു കുലുക്കവുമില്ല, കാരണം,ഈ വിശപ്പ് എന്ന അസുഖം ആണുങ്ങൾക്ക് മാത്രം ബാധകമായതല്ലല്ലോ…. ഞാൻ സ്വയം തോറ്റ് തൊപ്പിയിടുമെന്ന് അങ്ങേര് വിചാരിച്ചുകാണും…

ഞാനോട്ട് അടുക്കളയിൽ കയറാനും പാടില്ല, എന്നാൽ വിശപ്പിന് പരിഹാരം കാണുകയും വേണം, ഹോട്ടലിൽ പോയി കഴിക്കാന്ന് വെച്ചാൽ കയ്യിൽ പൈസ വേണ്ടേ???, പിന്നെ അങ്ങേരോട് ഇരക്കാൻ നിൽക്കണം, അത് ആത്ഹമത്യക്ക് തുല്യമാണ്….

ഒടുവിൽ ഞാൻ ആ സൂത്രം കണ്ടെത്തി…
ഞാൻ ഫോണെടുത്ത് അങ്ങേരുടെ ഏട്ടത്തിക്ക് വിളിച്ചു… അൽപ്പം തേൻ പുരട്ടി മയത്തിൽ പറഞ്ഞു..

“ചേച്ചി എത്ര കാലായി ഇങ്ങോട്ടെന്ന് വന്നിട്ട്, കൃഷ്ണേട്ടൻ എന്നും പറയും ചേച്ചിയെ കണ്ടില്ലല്ലോ എന്ന്, നാളെ രണ്ടാം ശനിയല്ലേ, കുട്ടികളെയും കൂട്ടി ഇങ്ങോട്ടെന്ന് പോരാന്നേ… എനിക്ക് കാണാൻ കൊതിയാകുന്നു… ”

പറഞ്ഞു തീർന്നില്ല, ചേച്ചിയും കുട്ടിയോളും ഓട്ടോറിക്ഷയിൽ മുറ്റത്തു വന്ന ശബ്ദം കേട്ടപ്പോൾ മാത്രമാണ് ഞാൻ ഫോൺ വെച്ചത്… അല്ലെങ്കിലും നാത്തൂന്മാരെ സ്നേഹിച്ചാൽ ഇങ്ങനെ ചില ഗുണങ്ങളൊക്കെ ഉണ്ട്…

ചേച്ചി വന്നപാടെ “സ്നേഹം നിധിയായ” ഈ നാത്തൂനേ കെട്ടിപ്പിടിച്ചു, ഞാൻ വിശേഷങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞതിന് ശേഷം സൂത്രത്തിൽ അവരെ അടുക്കളയിലേക്ക് ആനയിച്ചു…

അങ്ങനെ ചേച്ചിയുടെ കാരുണ്യത്തിൽ ഞാൻ മുട്ടില്ലാതെ രണ്ടീസം സുഭിക്ഷമായി ആഹാരം കഴിച്ചു… മൂന്നാം ദിവസം എന്റെ ഉദ്ദേശം ചേച്ചിക്ക് മനസ്സിലായത്കൊണ്ടോ അതോ ശ്രുതിമോൾക്ക് സ്‌കൂളിൽ പോകാനുള്ളതുകൊണ്ടോ എന്നറിയില്ല… ചേച്ചി ഗുഡ് ബൈ പറഞ്ഞു വീട്ടിലേക്ക് പോയി….

ഇത്തവണ താൻ ജയിച്ചത് തന്നെ എന്ന് കരുതി പുള്ളിക്കാരൻ എന്റെ മുഖത്തേക്ക് നോക്കി അമർത്തിയൊന്ന് ചിരിച്ചു, താൻ വരുമ്പോഴേക്കും ഭക്ഷണം റെഡിയാക്കണമെന്ന് പറഞ്ഞ് പുള്ളി കാറിൽ കയറി ഓഫിസിലേക്ക് പോയി…

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുറേ നേരം കിളിപോയി മുറ്റത്തേക്ക് നടന്നു…

മണി അഞ്ചാകുമ്പോഴേക്കും പുള്ളിക്കാരൻ വന്നു, ഞാൻ തോറ്റ് തൊപ്പിയിട്ട് ചമ്മി നിൽക്കുകയായിരിക്കുമെന്ന പ്രതീക്ഷയിൽ അടുക്കളയിലേക്ക് ഓടി വന്ന അങ്ങേർക്ക് വേണ്ടി ഞാൻ മറ്റൊരു സർപ്രൈസ് കരുതിയിരുന്നു…

എന്റെ പരാജയത്തെ ആസ്വദിച്ചു കളിയാക്കാൻ അടുക്കളയിലേക്ക് എത്തി നോക്കിയ അദ്ദേഹം ശെരിക്കും ഞെട്ടിപ്പോയി..

എന്റെ അമ്മയതാ രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കാനുള്ള പുറപ്പാടിലാണ്…ദേഷ്യത്തോടെ ബെഡ്റൂമിലേക്ക് കടന്നുവന്ന അദ്ദേഹം കണ്ടതാകട്ടെ പട്ടുമെത്തയിലിരുന്ന് മനോരാജ്യം വായിച്ചുകൊണ്ടിരുന്ന എന്നെയും….

“ഡീ വെറുക്കപ്പെട്ടവളേ…. നീ എന്ത് കള്ളത്തരം കാണിച്ചുകൊണ്ടാണെടീ നിന്റെ അമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നത്.. നമ്മൾ തമ്മിലുള്ള പ്രശ്നത്തിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് അത്ര ശെരിയായി ഏർപ്പാടല്ല…. ”

“ഞാൻ ഒരു കള്ളത്തരവും കാണിച്ചിട്ടില്ല… നിങ്ങളാണ് കാണിച്ചത്… ഞാൻ ഇങ്ങനെ ആരോഗ്യത്തോടെ ഓടി നടക്കുന്നത് നിങ്ങൾക്കിഷ്ടയിട്ടില്ലല്ലേ???… ”

“ഞാൻ നിന്നെ എന്ത് ചെയ്തൂന്നാ…. നുണ പറയരുത് ”

“ഓഹോ.. ഒന്നും ചെയ്യാത്തൊണ്ടാകും ഞാൻ രണ്ട്‌ മാസം ഗർഭിണി ആയത്… ദേ നോക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആണ് ”
ഞാൻ ആ സർട്ടിഫിക്കറ്റ് അങ്ങേരുടെ കയ്യിൽ കൊടുത്തതും അങ്ങേര് കുറേ നേരം അണ്ടിപോയ അണ്ണന്റെ കണക്ക് നിന്നു…. പിന്നെ അൽപ്പം നാണത്തോടെ

“എന്നാലും ഇതെപ്പോൾ…?? ”

“നിങ്ങൾ പോയി കുറച്ച് കഴിഞ്ഞു എനിക്കൊരു തലകറക്കം ഉണ്ടായി, അപ്പുറത്തെ ചേച്ചിയാ എന്നേം കൊണ്ട് ആശുപത്രിയിൽ പോയത്… ”

അദ്ദേഹം എന്റെ അടുത്ത് വന്നിരുന്നു, എന്റെ ശിരസ്സിൽ തലോടിക്കൊണ്ട് പറഞ്ഞു…

“നിന്റെ കൈകൊണ്ട് ഉണ്ടാക്കിയ ആഹാരം കഴിക്കാല്ലോന്ന് കരുതിയ ഞാനിന്ന് നേരത്തെ വന്നത്… ഇനിയിപ്പോൾ നീ അടുക്കളയിലൊന്നും കയറേണ്ട, ഞാൻ എന്റെ ഏട്ടത്തിയെ കൂടെ വിളിക്കാം…. ”

“അയ്യെടാ മനമേ… കഴിഞ്ഞ മൂന്നീസവും ഞാനുണ്ടാക്കിയ ഭക്ഷണം തന്നാ നിങ്ങൾ കഴിച്ചത്, ഏട്ടത്തി ഉണ്ടാക്കിയ നിങ്ങൾക്കത് ഇഷ്ടകൂല്ലന്ന് എനിക്കറിയായിരുന്നു, ബാക്കിയൊക്കെ എന്റെ നമ്പറല്ലേ…. ”

“നീ ഈ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെടീ… ”

“നിങ്ങൾ ഈ ലോകത്തിലെ ആദ്യത്തെ ദുരന്തവും… ”

രചന: അനു കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here