Home Latest നിന്റെ ഭാഗത്തു നിന്നും ഉള്ള വല്ല തെറ്റും ആണെങ്കിൽ നീ അത് തിരുത്തണം

നിന്റെ ഭാഗത്തു നിന്നും ഉള്ള വല്ല തെറ്റും ആണെങ്കിൽ നീ അത് തിരുത്തണം

0

ഭർത്താവിന്റെ മകൾ

സുബിനും ഭാര്യയും സിറ്ഔട്ടിൽ കുട്ടികളും ആയി ഇരുന്നു കളിക്കുവായിരിന്നു, പെട്ടെന്ന് ശ്യാം അങ്ങോട്ട്‌ കാറിൽ വന്നു, കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു

“എന്താടാ നാലെണ്ണം കൂടി ഞായറാഴ്ച അടിച്ചു പൊളിക്കാൻ ഉള്ള പരുപാടി ആണോ? ”

ചാരു കസേരയിൽ കിടക്കുന്ന സുബിന്റെ അടുത്തു നിന്നും ഭാര്യ രേണു ആണ് മറുപടി പറഞ്ഞത്

“നമ്മൾക്ക് ഒക്കെ എന്ത് അടിച്ചു പൊളി
അതൊക്കെ നിങ്ങളെ പോലെ ഉള്ള ബസ്സിനെസ്സ്കാർക്ക് അല്ലെ ഉള്ളു….!

നമ്മൾ മാസ ശമ്പളക്കാർ ഉന്തി തള്ളി നീക്കുവല്ലേ ജീവിതം ”

കാർ അവിടെ നിർത്തി ഇറങ്ങിയതും സുബിന്റെ മക്കൾ ആയ മോനുവും, ചന്ദുവും ഓടി വന്നു

“അങ്കിൾ ഇതെന്താ മാളൂട്ടി വന്നില്ലേ ”

‘ഇല്ല മക്കളെ അങ്കിൾ അവൾ അറിയാതെ ചാടി പോന്നതാണ് ”

“അങ്കിൾ പോയി വിളിച്ചു കൊണ്ട് വാ
മാളൂട്ടിയും ആയി ഞങ്ങൾക്ക് കളിക്കണം”

“അങ്കിൾ മക്കളുടെ അച്ഛനോട് കുറച്ചു കാര്യം സംസാരിച്ചിട്ട് മാളുട്ടിയേം, ആന്റിയെയും പോയി വിളിച്ചോണ്ട് വരാം”

“ഇപ്പോൾ മക്കൾ വഴക്ക് ഉണ്ടാക്കല്ലേ ”

ശ്യാം അതും പറഞ്ഞു സുബിന്റെ അടുത്തേക്ക് ചെന്നു

രേണു പെട്ടെന്ന് ഒരു കസേര എടുത്തു ഇട്ടു കൊടുത്തുകൊണ്ട് പറഞ്ഞു

“രണ്ടും കൂടി ഇരുന്നു കത്തി വെച്ചോ, ഞാൻ പോയി കുടിക്കാൻ എന്തേലും എടുക്കാം
ചായ വേണോ അതോ മറ്റവനെ എടുക്കണോ”

“ഇപ്പോൾ ചായ മതി രേണു
മറ്റവനെ അടിക്കാൻ പറ്റിയ മൂഡ് അല്ല
മൂഡ് ശരി ആയാൽ അടിച്ചു പൊളിക്കാം ഇന്ന്”

“രണ്ടും കൂടി കൂടിയാൽ മൂഡ് ഒക്കെ ശരി ആയിക്കോളും ഇത്രയും പറഞ്ഞു രേണു”

അകത്തേക്കു പോയി

കുടിക്കാൻ ചായ ഉണ്ടാക്കാൻ പോകും വഴി രേണു ഓർത്തു
എത്ര കൊല്ലം ആയിട്ടുള്ള കൂട്ടുകാർ ആണവർ
ഒരു മനസും രണ്ടു ശരീരവും ആയി ജീവിക്കുന്നു

ഒന്നാം ക്ലാസ്സിൽ പഠിക്കാൻ പോയപ്പോൾ കൂടെ കൂടിയതാടി അവൻ എന്ന് സുബിനേട്ടൻ എന്നോട് പറഞ്ഞിട്ട് ഉണ്ട്‌
കോളേജ് ജീവിതം വരെ ഒരുമിച്ചു തന്നെ പഠിച്ചു
നല്ലതിന് ആണേലും അലമ്പിനു ആണേലും രണ്ടും ഒരുമിച്ചു ഉണ്ടാകും

സുബിൻ ബാങ്ക് ജോലിക്ക് കയറിയപ്പോൾ ലോൺ ഒപ്പിച്ചു കൊടുത്തു ബിസ്സിനെസ്സ് തുടങ്ങിയതാണ് ശ്യാം
ഇപ്പോൾ നല്ല രീതിയിൽ ജീവിക്കുന്നു

രേണുവിനെ കല്യാണം കഴിക്കാൻ സുബിൻ തീരുമാനിച്ചപ്പോൾ അതെ നാട്ടിൽ നിന്നും തന്നെ മതി എനിക്കും പെണ്ണ് എന്നും പറഞ്ഞു കണ്ടു പിടിച്ചു കെട്ടിയത് ആണ് പാർവതിയെ, രണ്ടാളെയും കണ്ടാൽ ശിവനും പാർവതിയും പോലെ നല്ല ചേർച്ച, ഒരു മകൾ മാളു

രേണു ചായയും ആയി ചെന്നപ്പോൾ ശ്യാമും, സുബിനും കൂടി മുറ്റത്തെ മാവിൻ ചുവട്ടിൽ കസേരയിൽ പോയി ഇരിക്കുന്നു

“എന്താ രണ്ടും ശുദ്ധ വായു ശ്വസിക്കാൻ ആണോ ഇവിടെ വന്നു ഇരിക്കുന്നെ”

രേണു ചിരിച്ചുകൊണ്ട് ചോദിച്ചു

“ദേ ചായ കുടിക്കു ”

സുബിൻ ആണ് മറുപടി പറഞ്ഞത്

“എടി ഇവൻ പറയുന്നത് പാർവതിക്ക് കാര്യം ആയി എന്തോ സംഭവിച്ചിട്ടു ഉണ്ടെന്നാണ് ”

“പാർവതിക്ക് എന്ത് സംഭവിക്കാൻ, ചുമ്മാ ഓരോന്നും ചിന്തിച്ചു മനസ് വിഷമിപ്പിക്കണ്ട, എന്നേ ഇന്നലേം കൂടി വിളിച്ചതാണ് ”

ശ്യാം പറഞ്ഞു അല്ല

“രേണു അവൾ എന്തോ അകൽച്ച കാണിക്കുന്നുണ്ട്, എന്താണെന്നു ചോദിച്ചിട്ട് പറയുന്നുമില്ല ”

“ഞാൻ കുറെ ട്രൈ ചെയ്തു, എന്നിട്ടും ഒന്നും വിട്ടു പറയുന്നില്ല ”

ഗ്ലാസിൽ ഉള്ള ചായ ഊതി കുടിച്ചു കൊണ്ട് ശ്യാം പറഞ്ഞു

എപ്പോളും ഒരു മൗനം മാത്രം

“മാളുവിന്റേം എന്റേം കാര്യം നോക്കും അവൾക്കു കൂടുതൽ ഒരു സന്തോഷത്തിനും താല്പര്യമില്ല, ഒരു രണ്ടാഴ്ച ആയി ഇങ്ങനെ ആയിട്ട് ”

“ഞാനും ആദ്യം കാര്യമാക്കിയില്ല ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ആണെന്ന് തോന്നുന്നു ”

“അതാണ്‌ ഷെയർ ചെയ്തത് നിങ്ങളോട് ”

“നീ അവളോട്‌ ഒന്ന് സംസാരിക്കു രേണു ”

സുബിൻ പറഞ്ഞു

“ഡാ നീ പോയി അവളേം മോളേം കൂട്ടി ഇങ്ങോട്ട് വാ ”

“നമുക്ക് രണ്ടെണ്ണം അടിക്കാം അപ്പോളേക്കും രേണു കാര്യങ്ങൾ ചോദിച്ചു മനസിലാക്കും
നിന്റെ പ്രശ്നങ്ങൾ ഇന്ന് നമ്മൾ തീർക്കും, ചിലപ്പോൾ രണ്ടാഴ്ച ആയിട്ട് നമ്മൾ ആഘോഷം ഒന്നും ഇല്ലാലോ അതായിരിക്കും”

“സുബിനെ, രേണു, ഞാൻ പോയി അവരേം കൂട്ടി വരാം, ഞങ്ങൾക്കും കൂടി ഉള്ള അരി ഇട്ടോ”

ബാക്കി ഉള്ള ചായ ഒറ്റ വലിക്കു കുടിച്ച് തീർത്തു കൊണ്ട് ശ്യാം എണീറ്റു

“മക്കളെ അങ്കിൾ പോയി മാളൂനെ വിളിച്ചോണ്ട് വരാമേ”

പോകും വഴിക്കു പിള്ളേരോടും പറഞ്ഞു

“ഡാ എന്നാ ഞാൻ പോയിട്ട് വരാം ”

എന്നും പറഞ്ഞു ശ്യാം കാറിൽ കയറി വണ്ടി വളച്ചു പോയി ഗേറ്റ് ഇറങ്ങി

വീട്ടിൽ എത്തിയതും ശ്യാം പാറുവിനെ വിളിച്ചു

“പാറു

പാറു

രണ്ടു തവണ വിളിച്ചപ്പോൾ ആണ് മൂടിക്കെട്ടിയ മുഖവും ആയിട്ട് പാറു അടുക്കളയിൽ നിന്നും വന്നത്

“നമുക്ക് സുബിന്റെ വീട്ടിൽ പോകാം, നീ പെട്ടെന്നു റെഡി ആകു”

“മാളൂചേ മോളും റെഡി ആകു, മോനു ചേട്ടനും, ചന്ദുവും നോക്കി ഇരിക്കുവാ അവിടെ ”

“ഞാൻ എങ്ങോട്ടും ഇല്ല, നിങ്ങൾ പോയി സന്തോഷിച്ചു വാ ”

“എന്റെ പാറു നീ പോയി റെഡി ആകു, ആരോടാ നിന്റെ ഈ വാശി ”

“എനിക്ക് ആരോടും വാശി ഇല്ല, എനിക്ക് എങ്ങോട്ടും വരാനും താല്പര്യമില്ല ”

ശ്യാം മൊബൈൽ എടുത്തു സുബിന് മെസ്സേജ് അയച്ചു

“ഡാ രേണുനോട് ഒന്ന് വിളിച്ചു പറയാൻ പറ, അവൾ വരുന്നില്ലെന്ന പറയുന്നത് ”

മെസ്സേജ് കിട്ടിയതും രേണു വിളിച്ചു

“പാറു എന്ത് ഉണ്ടെടി വിശേഷം ചോദിച്ചു ”

“സുഖം രേണു, നിനക്കോ? ”

“ഞങ്ങൾക്കും സുഖമാണ്, നീ പിന്നെ ശ്യാമിനേം മോളേം കൂട്ടി പെട്ടെന്ന് ഇങ്ങോട്ട് വാ, ഒരു കാര്യം പറയാൻ ഉണ്ട്‌ ”

“പറഞ്ഞോ രേണു, ഞാൻ കേട്ടോളാം ”

“മൊബൈലിൽ കൂടി പറയാൻ ഉള്ളത് അല്ലേടി പൊട്ടി, നേരിട്ട് പറയാൻ ഉള്ളതാ, എനിക്ക് ഇവിടെ എല്ലാം തുറന്നു പറയാൻ നീ മാത്രം അല്ലെ ഉള്ളു ”

“എന്നാൽ ഞങ്ങൾ വരാം, നീ ഇനി എന്നെ കാണാതെ വിഷമിക്കണ്ട ”

മൂന്നുപേരും റെഡി ആയി ഇറങ്ങി

മാളു പറഞ്ഞു

“അച്ഛാ മോൾ അവിടെ പോയി ഓടി കളിക്കും കേട്ടോ
ഒത്തിരി നാളായി ഒന്ന് ഓടി കളിച്ചിട്ട് ”

“എന്റെ മോളു കളിച്ചോ, വീഴാതെ നോക്കിയാൽ മതി ”

യാത്രയിൽ പോലും അവർ പരസ്പരം മിണ്ടിയില്ല

സുബിനും രേണുവും മക്കളും കൂടി അവരെ സ്വീകരിക്കാൻ തയ്യാറായി തിണ്ണയിൽ തന്നെ നില്പുണ്ടായിരുന്നു
ഗേറ്റ് കടന്നു കാർ മുറ്റത്തു വന്നു നിന്നു

രേണു പറഞ്ഞു

“വാ പാറു, മാളു കയറി വാ ”

കയറിയതും മാളു പിള്ളേരുടെ കൂടെ കളിക്കാൻ പോയി

സുബിനും, ശ്യാമും കൂടി മാവിൻ ചുവട്ടിലേക്ക് പോകും വഴി സുബിൻ പാറുവിനെ വിളിച്ചു ഓർമിപ്പിച്ചു

‘പാറുവേ അങ്ങോട്ട്‌ വണ്ടി ഓടിച്ചോണം
ഞങ്ങൾ ചെറിയതായി ആഘോഷം തുടങ്ങാൻ പോകുവാ”

പാർവതിക്കു ദേഷ്യം വന്നെങ്കിലും പറഞ്ഞു

” ഞാൻ ഓടിച്ചോളാം നിങ്ങൾ അടിച്ചു പൊളിക്കു ”

പാറുവിനെ കൂട്ടി അടുക്കളയിലേക്കു പോകും വഴി രേണു പിള്ളേരോട് പറഞ്ഞു

“മോനു മാളുവിന്‌ ഐസ്ക്രീംമും, മിട്ടായിയും എടുത്തു കൊടുക്ക് ”

മോനുവിന് മാളുവിനെ ഇഷ്ട്ടം ആണെങ്കിലും രേണു ആ പറഞ്ഞത് അത്രക്കും ഇഷ്ട്ടം ആയില്ല
എങ്കിലും മനസില്ല മനസോടെ എടുത്തു കൊടുക്കാൻ പോയി

പാറുവും രേണുവും കൂടി അടുക്കളയിൽ പാചകം ചെയുമ്പോൾ രേണു പറഞ്ഞു

“എടി നമ്മുടെ ഭർത്താക്കന്മാരുടെ സൗഹൃദം നമുക്ക് അറിയാലോ, കല്യാണം കഴിഞ്ഞ നാൾ മുതൽ നമ്മളും അങ്ങനെയാ
ഒന്നും ഒളിച്ചു വച്ചിട്ടില്ല ”

“ഇന്ന് വരെ അങ്ങനെ ഒരു ചിന്ത നമ്മുടെ ഉള്ളിൽ വന്നിട്ട് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല ”

“വളച്ചു കെട്ടാതെ നീ കാര്യം പറയെടി രേണു ”

“കാര്യം ഒന്നും ഇല്ലെടി, നീ അല്ലെ പറയേണ്ടത് എന്താണ് ശ്യാമും ആയി പ്രശ്നം? ”

“ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലടി നിനക്ക് തോന്നുന്നതാണ് ”

“നുണ പറയാതെ പാറു, നമ്മൾ ഇന്നും ഇന്നലെയും അല്ലാലോ കാണാൻ തുടങ്ങിയത്”

“ശ്യാം രാവിലെ വന്നിരുന്നു ഇവിടെ, വളരെ വിഷമിച്ചു, നീ എന്തോ അകൽച്ച കാണിക്കുന്നു എന്നു പറഞ്ഞു ”

“അത് ശ്യാമിന് തോന്നുന്നതാണ് രേണു, എനിക്ക് ഒരു മാറ്റവും ഇല്ല ”

“എന്തെങ്കിലും ഉണ്ടെങ്കിൽ പറയെടി, നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്ക് ഉണ്ടായാൽ പിന്നെ ഞങ്ങൾക്കും ആരും ഇല്ലടി ഈ ജീവിതത്തിൽ എല്ലാം തുറന്നു പറയാൻ ”

പാറു അവസാനം മനസില്ല മനസോടെ പറഞ്ഞു

“എനിക്ക് ശ്യാമിനെ സംശയം ആണ് ”

രേണു പൊട്ടിച്ചിരിച്ചു

“ആരെ നമ്മുടെ ശ്യാമിനെയോ? ”

“ആരും കേൾക്കണ്ട നിന്നെ കൂവി നാശം ആക്കും ”

“ആരും വിശ്വസിക്കില്ല പക്ഷെ എനിക്ക് അറിയാം ശ്യാമിന് വേറെ ഭാര്യയും മകളും ഉണ്ട്‌”

പാറു അത്രക്കും ഉറപ്പിൽ പറഞ്ഞപ്പോൾ രേണുവിനും ഒരു സംശയം

“നീ ഉള്ളതൊക്കെ ആണോ ഈ പറയുന്നത് ”

“ആരെങ്കിലും സ്വന്തം ഭർത്താവിനെ കുറിച്ച് അനാവശ്യം പറയുമോ
അദ്ദേഹം എന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലെ”

“എടി നീ വല്ലതും കണ്ടോ?
എങ്ങനെയാണ് അറിഞ്ഞത് ”

രേണു ദുഖവും ആകാംഷയും കലർന്ന് ചോദിച്ചു

കൂടെ മനസ്സിൽ ഓർക്കുകയും ചെയ്തു

” താൻ എത്ര ഭാഗ്യവതിയാണ് എന്റെ സുബിനേട്ടന് എന്നെയും മക്കളെയും മതി ”

“ഞാൻ കേട്ടതാണ് രേണു മൊബൈലിൽ കൂടി ശ്യാമേട്ടൻ പറയുന്നത് ”

“ഏട്ടന് ഏട്ടന്റെ മൂത്ത മകളും ഇളയ മകളും ഒരുപോലെ ആണെന്ന് ”

“ഞങ്ങൾക്ക് മാളു മാത്രം അല്ലെ ഉള്ളു
പിന്നെ എങ്ങനെയാ രണ്ടു പെണ്മക്കൾ ”

“ശ്യാം ഇത് ആരോടാ പറഞ്ഞെന്നു അറിയാമോ? ”

“അത് അറിയില്ലാടി, രണ്ടാഴ്ച മുൻപ് നമ്മൾ ഒരുമിച്ചു സിനിമയ്ക്കു പോയിട്ട്, ഇവരു നന്നായി കുടിച്ചിട്ട് നമ്മൾ പിരിഞ്ഞത് ഓർമ ഇല്ലേ ”

“അന്ന് ഞാൻ കിടക്കാൻ ചെല്ലുമ്പോൾ ശ്യാം ബാൽക്കണിയിൽ നിന്നും ഫോൺ ചെയുക ആയിരുന്നു ”

“ശ്യാം ആരോടാ ഈ രാത്രിയിൽ സംസാരിക്കുന്നെ നോക്കാൻ പോയതാണ്
അപ്പോൾ കേട്ടതാണ് ഞാൻ ”

“നിനക്ക് മൊബൈലും, ഫേസ്ബുക്കും, വാട്സ്ആപ്പും ഒക്കെ ഒന്ന് സെർച്ച്‌ ചെയ്യാൻ വയ്യാരുന്നോ?
എന്തെങ്കിലും തെളിവ് കിട്ടിയാലോ? ”

“ഞാൻ എല്ലാം നോക്കിയെടി അതിൽ ഒന്നിലും ഒന്നും ഇല്ല, പഠിച്ച കള്ളൻ ആണ് ശ്യാമേട്ടൻ”

“പിന്നെ എങ്ങനെയാണു ഞാൻ ശ്യാമേട്ടനോട് സാധാരണ പോലെ ഇടപെടുന്നത് ”

“എന്റെ മോളുടെ അച്ഛൻ ആയി പോയി അല്ലങ്കിൽ ഞാൻ കൊന്നേനെ
അതിനു പറ്റുന്നില്ലെങ്കിൽ മരിച്ചേനെ ”

“നീ വിഷമിക്കതെടി, ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോന്നു നമുക്ക് അറിയണം ”

ഈ സമയം ശ്യാമും, സുബിനും കൂടി 2 പെഗ് അടിച്ചിട്ട് എന്തായിരിക്കും കാര്യം ആലോചിച്ചു ഇരിക്കുക ആയിരുന്നു

“രേണുനോട് അവൾ പറഞ്ഞു കാണുമോ”

ശ്യാം ചോദിച്ചു

“രേണു എല്ലാം ചോദിച്ചറിയും നീ കണ്ടോ. നിന്റെ ഭാഗത്തു നിന്നും ഉള്ള വല്ല തെറ്റും ആണെങ്കിൽ നീ അത് തിരുത്തണം ”

“ഞാൻ തിരുത്താം അളിയാ, എന്റെ പാറുകുട്ടിക്ക് വേണ്ടിയിട്ടു ഞാൻ തിരുത്താം”

രേണുവും, പാർവതിയും കൂടി അങ്ങോട്ട്‌ വന്നു രണ്ടു കസേരയും ആയിട്ടു ആണ് വരവ്, അപ്പോൾ തന്നെ സുബിനും, ശ്യാമിനും മനസിലായി സംസാരിക്കാൻ ഉള്ള വരവ് ആണെന്ന്

രേണു പറഞ്ഞു

“ഇവൾക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്‌, അതിനു വക്തമായ മറുപടി അവൾ അർഹിക്കുന്നുണ്ട് ”

സുബിൻ പറഞ്ഞു

” ചോദിക്കു പാറു എന്താണേലും നമുക്ക് പറഞ്ഞു തീർക്കാം ”

ശ്യാം സങ്കടം സഹിക്കാൻ വയ്യാതെ കുനിഞ്ഞു ഇരിക്കുക ആയിരുന്നു

“രേണു നീ പറ, എന്റെ നിയന്ത്രണം പോകും ഞാൻ പറഞ്ഞാൽ ”

പാറു വല്ലാത്ത ദേഷ്യത്തോടെ പറഞ്ഞു

രേണു സുബിനേം ശ്യാമിനേം നോക്കി എന്നിട്ടു ഗൗരവത്തോടെ പറഞ്ഞു

“ഒരു ഭാര്യയുടെ ഏറ്റവും വലിയ ഭാഗ്യം അവളുടെ ഭർത്താവ് ആണ്. ഉള്ളിലും വെളിയിലും അവനെ പൂജിച്ചു ആണ് ഒരു പെണ്ണ് ജീവിക്കുന്നത് അത്രക്കു ഒന്നും തിരിച്ചു കിട്ടി ഇല്ലങ്കിലും അവൾ അവളുടെ ഭർത്താവിൽ നിന്നും വിശ്വാസ്യത പ്രതീക്ഷിക്കും ”

 

“രേണു നീ എന്താണ് പറയുന്നത്, തെളിച്ചു പറ, നിനക്ക് വല്ലോം മനസിലായോടാ ശ്യാമേ ”

സുബിൻ പിറുപിറുത്തു

“എനിക്ക് ഒന്നും മനസിലായില്ല ”

“എനിക്കും ഒന്നും മനസിലായില്ലടാ ”

ശ്യാം കുനിഞ്ഞു ഇരുന്നു കൊണ്ട് തന്നെ പറഞ്ഞു

രേണു വളരെ സീരിയസ് ആയി പറഞ്ഞു,

” പാറുവിനു സംശയം
ശ്യാമിന് വേറെ ഭാര്യയും മകളും ഉണ്ടെന്നു, ശ്യാം ഫോണിൽ കൂടി പറയുന്നത് പാറു കേട്ടിട്ടുണ്ട് ”

അട്ടഹസിച്ചു പൊട്ടി ചിരിക്കുകയാണ് ശ്യാമും, സുബിനും ചെയ്തത്

അവരുടെ ചിരി കണ്ടു രേണുവും, പാറുവും അമ്പരന്നു പോയി

“രേണു പറഞ്ഞു സീരിയസ് ആയ ഒരു കാര്യം പറയുമ്പോൾ ഇരുന്നു ചിരിച്ചു ഞങ്ങളെ കളിയാക്കുന്നോ? ”

“അല്ലങ്കിലും ഈ ആണുങ്ങൾ എല്ലാം കണക്കു ആണ്
ഞങ്ങളെ പൊട്ടികൾ ആക്കാം എന്ന് കരുതണ്ട ”

ചിരി നിർത്തി സുബിൻ ചോദിച്ചു

“ഇവൻ എന്താണ് ഫോണിൽ കൂടി പറഞ്ഞത്
എന്താ പാർവതി കേട്ടത്? ”

“ശ്യാമിന് മൂത്ത മകളെയും, ഇളയ മകളെയും ഒരുപോലെ ആണെന്ന്, ഞങ്ങളുടെ അറിവിൽ നിങ്ങള്ക്ക് ഒരു കുഞ്ഞു അല്ലെ ഉള്ളു? ”

ഇത് കേട്ടു ശ്യാം പിന്നേം ചിരിച്ചു

“ചിരിക്കാതെടാ അവര് സീരിയസ് ആയി അല്ലെ പറയുന്നത് ”

“ഡാ പിന്നെ ഇത്പോലെ മണ്ടത്തരം പറഞ്ഞാൽ എന്താ ചെയുക ”

“പാറുനു ശ്യാമിന്റെ മൂത്ത മകളെ ആണോ അറിയേണ്ടത് അതോ മറ്റേ ഭാര്യയെ ആണോ?”

“എനിക്ക് രണ്ടാളെയും അറിയണ്ട, എനിക്ക് മാത്രം ആയി വേണം ശ്യാമേട്ടനെ, പാറു സങ്കടത്തോടെ പറഞ്ഞു ”

“ഡാ ശ്യാമേ, നിനക്ക് നിന്റെ ഭാര്യയെ കൊണ്ട് പോയി ഒന്നു കാണിച്ചു കൂടെടാ നിന്റെ മറ്റേ ഭാര്യയെയോ മൂത്തമകളെയോ ”

“എടാ ഞാൻ അറിഞ്ഞോ ഇവൾ ഈ രഹസ്യം അറിയുമെന്ന് എന്തായാലും ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല, കൊണ്ട് പോയി കാണിച്ചിട്ട് വരാം ”

ശ്യാം പാറുവിന്റെ കയ്യിൽ പിടിച്ചു കാറിന്റെ അടുത്തേക്ക് പോയി
എന്നിട്ടു കാറിന്റെ കണ്ണാടി തിരിച്ചിട്ടു പാറുവിനോട് പറഞ്ഞു

“നീ കണ്ടോ എന്റെ മൂത്തമകളെ ”

“കണ്ടിട്ട് പറ ഞാൻ എന്റെ മൂത്തമകളെയും ഇളയമകളെയും രണ്ടായി കാണണോ എന്ന് ”

പാറു ചമ്മി നാശം ആയി ശ്യാമിന്റെ തോളിൽ ചാരി നിന്നു

സുബിൻ രേണുവിനേം കെട്ടിപിടിച്ചു നിന്നിട്ടു പറഞ്ഞു

“കള്ളൂ മൂക്കുമ്പോൾ ഇടയ്ക്കു ഇല്ലാത്ത വെടി ഒച്ച കേൾക്കും എന്ന് പാറുവിനു ഇപ്പോളും അറിയില്ലേ ”

“അന്നേരം ഭയങ്കര സ്നേഹം അല്ലെ അപ്പോൾ ഭാര്യ പദവി അലങ്കരിക്കുന്നവൾ മകളും, അമ്മയും, കൂട്ടുകാരിയും ഒക്കെ ആകും സ്നേഹം ഉള്ള ഭർത്താവിന്. ”

“അല്ലാത്തപ്പോഴും അങ്ങനെ ആണേലും നാണക്കേട് തോന്നി പറയില്ല വെള്ളം മൂക്കുമ്പോൾ അത് ഓർക്കാതെ ഉള്ളിലെ സ്നേഹം വെളിയിൽ വരും അത്രേം ഉള്ളു, ഇതിനാണോ ഈ കിടന്നു പേടിപ്പിച്ചത് ”

“കാരണം അവന്റെ ഉള്ളിൽ എപ്പോളും നീ മാത്രം ഉള്ളു അതാണ്‌ ”

സുബിൻ ഇത് പറയുമ്പോൾ ശ്യാമിന് പാറു അടുത്ത പെഗ് ഒഴിച്ച് കൊടുക്കുക ആയിരുന്നു

രചന ; അരുൺ

LEAVE A REPLY

Please enter your comment!
Please enter your name here