Home Latest ഡാ … നീ എന്ത് തീരുമാനിച്ചു …ആ ബ്രോകറോട് ഞാനെന്താ പറയേണ്ടത് …

ഡാ … നീ എന്ത് തീരുമാനിച്ചു …ആ ബ്രോകറോട് ഞാനെന്താ പറയേണ്ടത് …

0

“” ഡാ … നീ എന്ത് തീരുമാനിച്ചു …ആ ബ്രോകറോട് ഞാനെന്താ പറയേണ്ടത് … “”
അഛന്റെ ചോദ്യം കേട്ട് അരുൺ ഒന്നും മിണ്ടാതെ നിന്നു …

“” ഡാ … ഞാൻ നിന്നോട ഈ ചോദിക്കുന്നത് നിനക്ക് എന്താ ചെവി കേൾക്കില്ലെ … എത്ര പെണ്ണിനെയാടാ നിന്നോട് പോയി നോക്കാൻ പറയുന്നത് … എന്റെ വാക്കിനൊരു വിലയുമില്ലെ .. എന്റെ അഛൻ പറഞ്ഞതല്ലെ എന്ന് വിജാരിച്ചെങ്കിലും നിനക്കൊന്നിനെ പോയി കണ്ടുടെ …. അതെങ്ങന എന്റെ വാക്കിനൊരു വിലയും കൽപ്പികില്ലാലോ അവൻ … “”
നിർത്താതെയുള്ള അഛന്റെ സംസാരം കേട്ട് അരുൺ പറഞ്ഞു …

“” എനിക്ക് ഇപ്പോ ഒരു കല്യാണത്തിന് താൽപര്യം ഇല്ല ….ജോലി കിട്ടിയിട്ട് രണ്ട് വർഷം ആയിട്ടല്ലേ ഒള്ളു ….
ഒന്ന് സെറ്റിലായിട്ട് കെട്ടാന്നാ വിജാരിക്കുന്നത് … “”

“” ഇനി എന്ത് സെറ്റിലാവാൻ … രണ്ട് വർഷായി ജോലി കിട്ടിയിട്ട് .. അത്യാവിശ്യം സമ്പാദ്യയവും ഉണ്ട് നിന്റെ കയ്യിൽ …. അതൊക്കെ മതി … മുൻമ്പ് എങ്ങൊ തേച്ചിട്ട് പോയാ പെണ്ണിന്റെ പേരും പറഞ്ഞ് നീ ഇങ്ങനെ ജിവിതം തുലക്കേണ്ടാ … “”

“” അഛനിപ്പോ എന്താ വേണ്ടത് … അഛൻ കൂറെ നാളായി പറയുന്ന ആ കുട്ടിയെ ഞാനൊന്ന് പോയി കണണം … അത്രയല്ലേ ഒള്ളു .. ബ്രേകറോട് വരാൻ പറഞ്ഞോളു … അഛൻ പറഞ്ഞ കുട്ടിയെ ഞാൻ പോയി കണ്ടോളാം ….. “””

അതും പറഞ്ഞ് അരുൺ എഴുന്നേറ്റ് അകത്തേക്ക് നടന്നു … ബെഢിലേക്ക് ചഞ് അവൻ ഒർമകളിലേക് ചേക്കേറി …

“” അരുൺ നമ്മുക്കിത് ഇവിടെ വെച്ചവസാനിപ്പിക്കാം … “”

“” എന്താ രമ്യയ നീ പറയുന്നത് … ഞാനെന്ത് ചെയ്തിട്ടാ നീ എന്നെ വേണ്ടാ എന്ന് പറയുന്നത് അത് കൂടി പറയ് … കാരണം നമ്മൾ ഇന്നലേയൊ മിനിഞാന്നൊ അല്ല സ്നേഹിച്ച് തുടങ്ങിയത് … വർഷം മൂന്നായി തമ്മിൽ സ്നേഹിച്ചിട്ട് .. പെട്ടെന്നൊരു ദിവസം വന്ന് എല്ലാം അവസാനിപ്പിക്കാം എന്ന് പറയുമ്പോൾ … “”

“” അരുൺ ശെരിയാണ് … പത്താം ക്ലാസ്സ് തൊട്ട് തുടങ്ങിയ പ്രണയം ആണ് നമ്മുടെ … ഇപ്പോ പ്ലസ്റ്റു …ഒക്കെ ശെരി തന്നെ ഞാൻ സമ്മതിച്ചു … ബട്ട് എനിക്കിനി ഈ ബന്ധം മുന്നോട്ട് കൊണ്ട് പോവാൻ തൽപര്യം ഇല്ല … ഞാൻ പോവുന്നു.. “” എന്നും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളുടെ കൈയിൽ കടന്ന് പിടിച്ച് അവൻ പറഞ്ഞു …

”” രമ്യയ നീ എന്നെ എന്ത് കാരണം കൊണ്ടാണ് ഉപേക്ഷിക്കുന്നത് എന്നറിയില്ലെങ്കിലും … ഞാൻ ആദ്യയിട്ടും അവസാനായിട്ടും സ്നേഹിച്ചത് നിന്നെയാണ് …എന്റെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണില്ലാ … “” അതും പറഞ്ഞ് നിറമിഴികളോടെ അവൻ തിരിഞ്ഞ് നടന്നു …

അന്ന് മുതൽ എല്ലാ പെണ്ണുങ്ങളോടും ഒരു തരം വെറുപ്പായിരുന്നു …. കല്യണത്തിന് തന്നെ താൽപര്യം ഇല്ലാതെ … അഛനും അമ്മയും ആണെങ്കിലൊ എനിക്കൊരു ജോലി കിട്ടിയ അന്ന് മുതൽ നിർബന്ധിക്കാൻ തുടങ്ങിയതാ … അല്ലെങ്കിലും ഇനിയും ഞാനെന്തിനാ വാശി പിടിക്കുന്നത് … കാരണം പറയാതെ ഇറങ്ങി പോയതല്ലെ അവൾ അതങ്ങനെ തന്നെപോട്ടെ …

****

പിറ്റേന്ന് ഒരുക്കമെല്ലാം കഴിഞ്ഞിറങ്ങി .. അവനും ബ്രോക്കർ കണ്ണേട്ടനും കൂടി പുറപെട്ടു …

“” ദാ ആ കാണുന്ന വളവിലൂടെ അങ്ങട് പൊയിക്കൊ … അവിടുന്ന് കുറച്ചൊള്ളു … “”
ബ്രോക്കർ കണ്ണേട്ടന്റെ സംസാരം കേട്ട് അരുൺ വണ്ടി തിരിച്ചു …

“‘നല്ല കുട്ടിയമോനെ … അടക്കൊം ഒതുക്കൊക്കേയുള്ള കാണാനും കുഴപ്പമില്ലാത്ത .. മത്രമല്ല നല്ല തങ്കപ്പെട്ട സ്വാഭവവും … “”

“” എത്രയാലും പെണ്ണല്ലെ ജാതി … “”(അരുൺ മസ്സിൽ പറഞ്ഞു … )

ചെറുതാണെങ്കിലും കുഴപ്പമില്ലാത്ത ഒരു വാർപ്പ് വീട് … മുറ്റം മുഴുവൻ പല വിധത്തിലുള്ളപൂക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു… സിറ്റൗവ്ട്ടിൽ തന്നെ ഞങ്ങളെയും കാത്ത് പെണ്ണിന്റെ അച്ഛനിരിപ്പുണ്ട് …

“” വരു … കേറി ഇരിക്കു …”” അദ്ധേഹം കൈ തന്നു ..

“” എന്താ മോന്റെ പേര്.. ?

“” അരുൺ … “”

“” വിട്ടിൽ ആരൊക്കെ ഉണ്ട് …?

“” അമ്മാ .. അഛൻ .. ഞാനും പിന്നെ ഒരനിയത്തി …”‘

“” ശാരദേ മേളെ വിളിക്ക്… ” അദ്ധേഹം അകത്തേക് നോക്കി പറഞ്ഞു ….

അരുൺ കണ്ണുകൾ പുറത്തേക്ക് പായിച്ച് ഇരുന്നു … ആദ്യ പെണ്ണ് കാണൽ ആയത് കൊണ്ടാണെന്ന് തോന്നുന്നു വല്ലാത്ത ഒരു ഭയം മനസ്സിൽ .. നെഞ്ചിടിപ്പ് വല്ലാതെ കൂടിയ പോലെ ..
“” ഈ പെണ്ണ് ഒന്ന് വേഗം വന്നിരുന്നെങ്കിൽ.. ഈ ടെൻഷനെങ്കിലും ഒന്ന് കുറഞ് കിട്ടിയിരുന്നു … “” അവൻ മനസ്സിൽ കരുതിയപ്പോഴെക്കും
വെള്ളവുമായി അവൾ മന്ദം മന്ദം നടന്ന് വരുന്നത് അവൻ കണ്ടു … വെള്ളം വാങ്ങി രണ്ട് പേരും പരസ്സ് ഒന്ന് നോക്കിയതും … അവനും അവളും ഒരു പോലെ ഞെട്ടി … അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു .. അവൾ തലയും താഴ്ത്തി നിന്നു …

“” ഇതിനെ ഇപ്പോഴും കെട്ടിച്ചിട്ടില്ലെ ….. നല്ല കുട്ടിയാന്നും പറഞ്ഞ് കെളവൻ കണിച്ച് തന്നത് എന്നെ തേച്ചിട്ട് പോയവളെ തന്നെ ബെസ്റ്റ് … “” അവൻ പതിയെ പിറുപിറുത്തു …

“” എന്താ മോനെ എന്തെങ്കിലും പറഞ്ഞൊ ..””
കണ്ണേട്ടന്റെ ചേദ്യയം കേട്ട് അവൻ പറഞ്ഞു ..

“” ആ നമ്മുകിന്ന ഇറാങ്ങാന്ന്‌ .. “”

“” കുട്ടിയെ നിനക്ക് ഇഷ്ടായൊ ….?

കണ്ണേട്ടനോട് മറുപടി പറയാൻ തുടങ്ങിയപ്പോൾ അവളുടെ അഛൻ പറഞ്ഞു…

“” മോനെ അവൾക്ക് നിന്നോടൊന്ന് സംസാരിക്കണം എന്ന് … “” അവളുടെ അഛന്റെ സംസാരം കേട്ട് ഞാൻ പതിയെ മൂളി …

“” ന്നാ .അകത്തേക്ക് പോയിക്കൊളു അവളാ മുറിയിലുണ്ട് .. “”
അദ്ധേഹം ചൂണ്ടിയ മുറിയിലേക്ക് അരുൺ ചെന്നു …

ജനലഴിൽ മുഖം ചേർത്തു പുറം തിരിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോൾ പിടിച്ചൊന്ന് പൊട്ടിക്കാന തോന്നിയത് ….

“” ഇനി എന്താണാവോ ഭവതിക്ക് എന്നോട് പറയാനുള്ളത് … “”
അവന്റെ പുച്ഛത്തോടെയുള്ള സംസാരം കേട്ട് … നിറമിഴികളോടെ അവൾ തിരിഞ്ഞു ….

“” ആഹാ കരയാനൊക്കെ അറിയാല്ലെ … “”

“” എനിക്കറിയാം അരുൺ.. നിനക്കെന്നോട് ദേശ്യയ മാണെന്ന് ..””

“” എന്റെ പോരാക്കെ ഓർമയുണ്ടൊ … ”

“” ഹ്മ് “” അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു … പതിയെ അവന്റെ അടുത്തേക്ക് ചെന്ന് അവൾ പറഞ്ഞു …

“” ഞാൻ എന്തിനാ നിന്നെ ഒഴിവാക്കിയത് എന്ന് നീ അന്ന് ചോദിച്ചില്ലെ .. ആ ചോദ്യയത്തിന്റെ ഉത്തരം ഞാൻ തരാം …””

“” എനിക്കറിയാൻ തൽപര്യം ഇല്ല … “”
അവൻ മുഖം കോട്ടി പറഞു..

“” നീ അറിയണം അരുൺ …
നിന്നോട് എനിക്കത് പറയണം … നിന്റെയും എന്റെയും വീട്ടുകാർ അറിയാതെയിരുന്ന നമ്മുടെ പ്രണയം … ആരൊ നിന്റെ വിട്ടിൽ അറിയിച്ചു … ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ഉണ്ട് നിന്റെ അഛനും എന്റെ അച്ഛനും കൂടി സിറ്റൌവ്ട്ടിൽ എന്തൊ സംസാരിച്ചിരിക്കുന്നു .. എന്നെ കണ്ടപ്പോൾ അദ്ധേഹം പറഞ്ഞു ….

 

നിയും അരുണും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് ഞങ്ങൾക്കറിയാം … നിങ്ങളുടെ ഇഷ്ടത്തിനൊന്നും ഞങ്ങൾ എതിരല്ല .. പക്ഷേ ഇപ്പോ നിങ്ങൾ നന്നായി പഠിക്കണം … എല്ലാം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടുമ്പോൾ .. ഞങ്ങൾ നടത്തി തരും ഈ കല്യാണം .. അതു വരെ നിങ്ങൾ തമ്മിൽ കാണുകയൊ മിണ്ടുകയൊ ച്ചെയരുത് …. പ്ലസ്റ്ററ്റുകഴിയാനായി … അവന് മാർക്ക് ഒക്കെ കുറവാണ് .. ഇപ്പോ തീരെ ക്ലാസിലിരിക്കുന്നില്ല എന്നൊക്കെയുള്ള പരാതിയിലാണ് ടീച്ചർ …
അത് കൊണ്ട് മോള് അവനോടൊന്ന് അകൽച്ച കാണിക്കണം …
നിങ്ങൾടെ രണ്ട് പേരുടെയും നല്ല ഭാവിക്ക് വേണ്ടിയാണ് പറയുന്നത് .. മക്കൾ നന്നാവാനല്ലെ ഏതൊരു അഛനുമ്മയും ആഗ്രഹിക്കു ..

“” ഞാൻ അവനെ ഒഴിവാക്കിയാ പോലെ കാണിച്ചാൽ വേറെയാരെങ്കിലും അവൻ പ്രണയിച്ചാലൊ …?

എന്നാ എന്റെ ചോദ്യയത്തിന് നിന്റെ അച്ഛൻ തന്ന മറുപടി….

“” അവന് നിന്നോട് ആത്മാർഥ പ്രണയം ആണെങ്കിൽ .. അവന് വേറൊരു പെണ്ണിനോടും അത്ര പെട്ടന്ന് ഇഷ്ടം തോന്നില്ല … ഇനി നിന്റെ കാര്യയത്തിലാണെങ്കിലും അങ്ങനെ തന്നെയാവും … അത് കൊണ്ട് മോള് നിന്റെ അഛനെ പോലെ കണ്ട് ..ഈ അഛനെ അനുസരിക്കണം …””

നിന്റെ അച്ഛന്റെ സംസാരം കേട്ടപ്പോൾ വേദനയോടെയാണെങ്കിലും ഞാൻ തലയാട്ടി സമ്മതിച്ചു ….

നിനക്ക് ജോലി കിട്ടിയപ്പോൾ തന്നെ അഛൻ വന്നു പറഞ്ഞു ..ഇനി എന്താ വേണ്ടത് എന്ന്… അപ്പോൾ ഞാൻ പറഞ്ഞു … എനിക്ക് കൂടി ജോലി ശെരിയാവട്ടെ എന്നിട്ട് പറയാന്ന് … ടിച്ചറായി ജോലി കിട്ടിയ ശേഷം അഛൻ വന്ന് എന്നോട് ചോദിച്ചു … നിനക്കിപോഴും അവനെ ഇഷ്ടണോന്ന് .. ഞാൻ പറഞ്ഞത് .. നീ അന്ന് എന്നോട് പറഞ്ഞ ഡയലോഗ് ആണ് .. ഞാൻ ആദ്യയമായും അവസാനമായും സ്നേഹിച്ചത് അവനെയാണ്.. അവൻക്കല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരാൾക്കും സ്ഥാനമില്ലാന്ന് … നിന്റെ അച്ഛൻ തന്നെയാണ് ഈ പെൺ കാണലിന് മുൻപിൽ നിന്നത് … അതും പറഞ്ഞ് കൊണ്ടവൾ കണ്ണ് തുടച്ച് അവനെ നോക്കി ….

ഒന്നും മിണ്ടാതെ അവളെ വലിച്ച് നെഞ്ചിലേകിട്ട് ഇറുതെ പുണർന്ന് … നിറമിഴികളോടെ ചിരിച്ച് കൊണ്ടവൻ പറഞ്ഞു ..

“” നീ എന്നെ തോൽപിച്ച് കളഞല്ലൊ പെണ്ണെ … “”

മറുപടിയൊന്നും പറയാതെ .. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ….

ശുഭം

രചന … ഐശ റാഫി ..( ഫമൽ )

LEAVE A REPLY

Please enter your comment!
Please enter your name here