Home Latest ഭർത്താവിനെ വഞ്ചിക്കുന്ന എല്ലാ ഭാര്യമാർക്കും വേണ്ടി സമർപ്പിക്കുന്നു ….

ഭർത്താവിനെ വഞ്ചിക്കുന്ന എല്ലാ ഭാര്യമാർക്കും വേണ്ടി സമർപ്പിക്കുന്നു ….

0

അവിഹിതം 

രചന : ഐശ റാഫി (ഫമൽ )

“” മനുവേട്ടാ… എന്നോട് ക്ഷമിക്കണം എനിക്കൊരു തെറ്റ് പറ്റി…””
രേണു കരഞ്ഞ് കൊണ്ട് മനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

പതിയെ രേണുവിനെ ചേർത്ത് പിടിച്ച് മനു പറഞ്ഞു….
“” സാരല്യ രേണു… തെറ്റ് ചെയ്യാത്തവരായിട്ട് ആരാണ് ഉള്ളത്… ച്ചെയ്തത് തെറ്റാണെന്നറിഞ്ഞപ്പോൾ നിയാ തെറ്റ് തിരുത്തിയല്ലൊ അത് മതി ഈ മനുവേട്ടന്…””

രേണുവിനെ തന്റെ നെഞ്ചോട് ചേർത്ത് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു മനു..

ഇനി ഒരു ഭർത്താവിനും മനുവിന്റെ അനുഭവം ഉണ്ടാവാതിരിക്കട്ടെ…

ശുഭം

സ്നേഹനിധിയായ ഭർത്തവിനെ ചതിച്ച ഭര്യയുടെ കഥ എഴുതി കഴിഞ്ഞ്.. കഥക്ക് അവിഹിതം എന്നൊരു ഹെഡിംഗും കൊടുത്തു … കഥയുടെ അടിയിൽ നല്ലൊരു കുറിപ്പും എഴുതി ചേർത്തു … ഭർത്താവിനെ വഞ്ചിക്കുന്ന എല്ലാ ഭാര്യമാർക്കും വേണ്ടി സമർപ്പിക്കുന്നു ….
നല്ലൊരു കഥ എഴുതി പോസ്റ്റിയ വിശ്വാസത്തോടെ മൊബൈയ്ല് മേശക്ക് മുകളിൽ വെച്ച് ഷമീർ എഴുന്നേറ്റു …. റൂമിൽ ഉറങ്ങികിടക്കുന്ന തന്റെ കൂട്ടുകാർ ഉണരാതിരിക്കാൻ വേണ്ടി പതിയെ എഴുന്നേറ്റ് പോയി ഗ്ലാസ്സ് എടുത്ത് ഫ്ലാസ്ക്കിൽ നിന്നും ചായ ഒഴിച് അതും മൊത്തി കൊണ്ട്… വീണ്ടും ഫോണുമായി ഷമീർ ബെഢിലേക്ക് ചാഞ്ഞു…. തന്റെ കഥക്ക് കിട്ടുന്ന ലൈക്കും കമാന്റ്സും നോക്കി കൊണ്ടിരിക്കുമ്പോഴാണ്… ഫർസാന യുടെ മെസ്സേജ് ഒന്നും കണാനില്ലല്ലൊ എന്ന് കരുതി വെറുതെ ഇൻബോക്ക്സിലേക്ക് ഒന്ന് കേറിയത്….

ആഹാ ഫർസാന ഉണ്ടല്ലൊ ഓൺലൈനിൽ… ഇന്നലെ ഒരുപാട് നേരം കൊഞ്ചിയതാ അവളോട് …. പിന്നെ അവൾടെ ഇക്ക വിളിക്കണ്ട ടൈം ആയി എന്ന് പറഞ്ഞത് കൊണ്ട് ഫോൺ വെച്ചതാ …. ഞാൻ ഫ്രിയാവുമ്പോ മെസ്സേജ് അയക്കാം ഷെമീർക്കാ അപ്പോ വിളിച്ചാ മതി എന്ന് അവൾ ഇന്നാലെ ഫോൺ വെക്കുംബോൾ ഓർമിപ്പിച്ചതായിരുന്നു… എന്നിട്ട് ഇവളെന്താ ഒൺലൈനിൽ വന്നിട്ടും എനിക്കൊരു മെസ്സേജ് അയക്കാഞ്ഞത് …എന്ന് ഒർത്ത് അവളോടുള്ള പരിഭവം പോലെ അയാൾ മെസ്സേജ് ടൈപ്പ് ച്ചൈയ്തു …

” ഹായ് ഫർസു മോളെ… ഒൺലൈനിൽ വന്നിട്ടും എന്താ ഇക്കാക് ഒരു മെസ്സേജ് അയക്കാതിരുന്നത് … നിന്റെ മെസ്സേജ് കിട്ടിയിട്ട് വേണം വിളിക്കാന് എന്ന് കരുതി ഇരിക്കുകയയിരുന്നു ഞാൻ.. എത്ര നേരമായി ഈ ഇക്കാ കാത്തിരിക്കുന്നു…”

അവൾക്കുള്ള മെസ്സേജ് ടൈപ്പു ച്ചെയുന്നതിനിടയിൽ.. നാട്ടിൽ നിന്നുള്ള ഭാര്യയുടെ വാട്സപ്പ് സന്ദേശം ഒന്നിനു പുറകെ ഒന്നായി. ഒഴുകി എത്തി…

“”എന്താ ഇക്കാ വിളിക്കാത്ത്… ഇക്കാക്ക് സുഖല്ലെ… ഓൺലൈനിൽ വരുമ്പോൾ എനിക്കൊന്നു മെസ്സേജ് അയച്ചൂടെ ….ഇന്നലെയും ഇക്ക വിളിച്ചില്ല…ഇക്കാടെ കോളിന് വേണ്ടിയല്ലെ ഞാനിവിടെ ഉറങ്ങാതെ കാത്തിരിക്കുന്നത്… ഇക്കാ എപ്പോഴ വിളിക്കാ… “”

ഭാര്യയുടെ എല്ലാം ചോദ്യങ്ങൾക്കും കൂടി ഞാൻ തിരക്കിലാണ് പിന്നെ വിളിക്കാം എന്നൊരു മെസ്സേജ് തിരിച്ചയച്ച്
ഫർസാനയുടെ മറുപടിക്ക് വേണ്ടി അയൾ ഇൻബോക്സിലേക്ക് കണ്ണും നട്ട് നോക്കിയിരുന്നു…

കമുകിയുടെ മറുപടിക്ക് പകരം ഭാര്യയുടെ മറുപടിയാണ് വന്ന് കൊണ്ടിരുന്നത് … അതൊന്നും ശ്രദ്ധിക്കാതെ അയാൾ കമുകിയുടെ മെസ്സേജിന് വേണ്ടി കാത്തിരുന്നു…

അപ്പോഴും അയളുടെ അവിഹിതം എന്ന കഥക്ക് ലൈക്കും കമൻസും ഷെയറും കുന്നുകൂടി കൊണ്ടിരുന്നു..

രചന……. ഐശ റാഫി (ഫമൽ )….

( NB ….കഥകൾ നോക്കി ഒരിക്കലും കഥകാരാനെ വിലയിരുത്തരുത്… കഥയിലെ കഥ പാത്രങ്ങൾ പോലെയല്ല ആരും.. അപൂർവം ചിലർ സ്വന്തം അനുഭവം എഴുതുമെങ്കിലും….)

LEAVE A REPLY

Please enter your comment!
Please enter your name here