Home Latest ഡി…എന്ന് വിളിക്കുമ്പോൾ എന്താടാ എന്ന് ചോദിക്കുന്നൊരു പൊട്ടി പെണ്ണിനെയാ ഞാൻ ആഗ്രഹിച്ചത്…

ഡി…എന്ന് വിളിക്കുമ്പോൾ എന്താടാ എന്ന് ചോദിക്കുന്നൊരു പൊട്ടി പെണ്ണിനെയാ ഞാൻ ആഗ്രഹിച്ചത്…

0

ഡി…എന്ന് വിളിക്കുമ്പോൾ എന്താടാ എന്ന് ചോദിക്കുന്നൊരു പൊട്ടി പെണ്ണിനെയാ ഞാൻ ആഗ്രഹിച്ചത്….. പക്ഷെ ഇതിപ്പോ മോളൂ എന്ന് വിളിക്കുമ്പോൾ… നീ പോടായെന്ന് മറുപടി തരുന്ന ഒരു തലതെറിച്ച കുരിശിനെയാ കിട്ടിയത്….

പെണ്ണ് കാണാൻ പോയപ്പോൾ ചായയിൽ ഉപ്പും മുളകും കലക്കി തന്ന് താൻ ഒരു അഹങ്കാരിയാണെന്ന് കാട്ടിതന്ന ആ കാന്താരിയെ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട് “….

പെണ്ണ് കണ്ടിറങ്ങുമ്പോൾ
എന്നെ ചൂണ്ടി കാട്ടി അവളുടെ അച്ഛന്റെ മുന്നിൽ വെച്ച് … ഈ ചെകുത്താനെ എന്ന് ആദ്യം പറഞ്ഞ് പിന്നീട് മാറ്റി ചെക്കനെ ഇഷ്ട്ടമല്ലന്ന് പറഞ്ഞ… അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു… ഇതെപോലുള്ള മൂന്ന് വിത്തുകൾ ഇവളിൽ നിന്നു തന്നെ എനിക്ക് വേണമെന്ന്….

അവൾക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഈ വിവാഹം നടക്കില്ലെന്നും മോൻ വേറെ ആളെ നോക്കെന്നും അവളുടെ കൊമ്പൻ മീശക്കാരൻ അച്ഛന്റെ വാക്കുകൾ ഞാൻ പിന്നാപ്പുറം കൊണ്ടുപോലും കേൾക്കാതെ അവളുടെ പിന്നാലെ നടന്നു….

ബസ്സിലും റോഡരികിലും “നിന്നെ എനിക്ക് വേണമെന്ന എന്റെ നാടകം” വിജയികാതെ വന്നപ്പോൾ….

“ആത്മഹത്യ എന്റെ ഭിഷണി ” എന്ന പുതിയ നാടകം നടത്തി വിജയിച്ചത്തോടെ വിവാഹത്തിന് സമ്മതം മൂളി കൊണ്ട്അവൾ ചോദിച്ചു…
ഈ അരവട്ടി പെണ്ണിനെ നിങ്ങൾക്ക് എങ്ങനെ ഇഷ്ട്ടപെട്ടന്ന്…

വിവാഹം കഴിഞ്ഞ് ആദ്യ പ്രസവത്തിൽ മൂന്ന് കുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ആദ്യം തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിച്ച ആ അരവട്ടി പെണ്ണിൽ ഞാൻ കണ്ടത് തന്റേടിയായ ഒരമ്മയെയാണ്….

പെറ്റിട്ട കുഞ്ഞുങ്ങളെ നോക്കാൻ പെടാപാട് പെടുന്ന അവൾക്കൊരു സഹായമാകട്ടെ എന്ന് കരുതി ഞാൻ ഒന്നൂടെ കെട്ടട്ടെ എന്ന് ചോദിച്ചപ്പോൾ..

“കൈവീശി കരണത്തടിച്ച്… ”

തമാശക്കുപോലും അങ്ങനെ ചിന്തിക്കണ്ട മനുഷ്യ.. മരണം വരെ എന്നെ സഹിക്കാൻ നിങ്ങളെ എനിക്ക് വേണമെന്ന് ചുണ്ടിൽ ചുംബിച്ച് കവിളിൽ കടിച്ചുകൊണ്ട് അവൾ പറഞ്ഞത് കണ്ണുനീരോടായാണ്….

തുടക്കത്തിലെ ഒരുമിച്ചുള്ള മുന്നോട്ടുള്ള ജീവിതത്തിൽ ദാരിദ്ര്യം കടവും ഒരുമിച്ച് ഓട്ടോ പിടിച്ച് വന്നപ്പോൾ.. ദേഹത്ത് അണിഞ്ഞിരുന്ന പൊന്നെടുത്ത് ഇത് പഴയ മോഡലാ ഏട്ടനെടുത്തോ… പൈസ ഉള്ളസമയത്ത്… പരസ്യത്തിൽ മഞ്ജു അണിയുന്ന പോലുള്ള പുതിയ നെക്ക്ലസ്സ് വാങ്ങി തരണമെന്ന് കുത്തിന് കയറിപ്പിടിച്ച് ആവശ്യപ്പെട്ടത്… “തലതെറിച്ച പെണ്ണിന്റെ സ്നേഹം ഇങ്ങനെയാണന്ന് പ്രേകടിപ്പിക്കാനാണ് …. ”

അവളെ കാണാനുള്ള അമിതവേഗതയിൽ വാഹനം മാറിഞ്ഞ് തലനാരിഴക്ക് രക്ഷപെട്ട് ഹോസ്പിറ്റലിൽ കിടന്ന എന്നെ കാണാൻ.. കിട്ടിയ ബസ്സിൽ മൂന്ന് കുഞ്ഞിനേയും എടുത്ത് ഓടിവന്നവൾ .. തല്ലിയും ശകാരിച്ചും “നോക്കിവരണ്ടേ ഏട്ടാ എന്ന് ഉപദേശിച്ചപ്പോൾ…. ”

നീ ഒന്ന് പോടിഎന്ന് ഞാൻ പറഞ്ഞത് കേട്ട്… ദേഷ്യം കൊണ്ടവൾ… “നിങ്ങൾ ചത്താ എനിക്കെന്താ മനുഷ്യ” എന്ന് പറഞ്ഞ്… മാറിനിന്ന് ഞാൻ കാണാതെ കണ്ണുനീർ ഒഴുക്കി “നിങ്ങളെന്റെ ജീവനാണന്ന് കാട്ടി തന്നൊരു.. അഹങ്കാരി പെണ്ണാണവൾ…”

ഓടിനടന്ന് മൂന്ന് കുരുന്നിനെയും നോക്കി ജോലിയും കഴിഞ്ഞ് വിശ്രമിക്കുമ്പോൾ.. എന്റെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ച് ബെഡ്റൂമിലെ നാണകാരിയായി മാറിയൊരു തനി നാട്ടുമ്പുറത്തു കാരിയാണവൾ…

ഒടുക്കം അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നതിലും എന്നോട് മത്സരിച്ചു ജയിച്ച എന്റെ തലതെറിച്ച പെണ്ണാണവൾ.. “എന്റെ പെണ്ണ്…”

ഇങ്ങനെ സ്നേഹിക്കാൻ മാത്രമറിയുന്ന
ചില തലതെറിച്ച പെണ്ണിനെ കുറിച്ച്
എത്ര എഴുതിയാലും മതി വരില്ലാ…

രചന: Shafeeque Navaz

LEAVE A REPLY

Please enter your comment!
Please enter your name here