Home Latest ഞാൻ എന്റെ പഴയ കാമുകൻ തിരിച്ചു വന്നാൽ അവന്റെ ഒപ്പം പോയാൽ നീ എന്ത് ചെയ്യും…

ഞാൻ എന്റെ പഴയ കാമുകൻ തിരിച്ചു വന്നാൽ അവന്റെ ഒപ്പം പോയാൽ നീ എന്ത് ചെയ്യും…

0

”ഞാൻ എന്റെ പഴയ കാമുകൻ തിരിച്ചു വന്നാൽ അവന്റെ ഒപ്പം പോയാൽ നീ എന്ത് ചെയ്യും…”

കളിയായി പറഞ്ഞതാണ് എങ്കിലും കൊണ്ടത് നെഞ്ചിലാണ് …. വിങ്ങി തുടങ്ങിയ ഹൃദയത്തെ പതിയെ ശന്താമാക്കി മറുപടിക്കായ് അവൾ കാതോർത്ത് ഇരിപ്പാണ്…

“നിനക്ക് ഇഷ്ടമാണ് എങ്കിൽ പോകാം തടയില്ലാ പക്ഷെ തിരിച്ചുവരണം നീ… ഒരു പിടി മണ്ണുമായി അവന്റെ കൈപിടിച്ച് എനിക്ക് വായക്കരിയിടാൻ…”

പറഞ്ഞ് തീരും മുമ്പ് ആ കരിവള കൈകൾ എന്റെ കവിളോരോം പതിഞ്ഞിരുന്നു… തന്ന് അടിക്ക് മറുമരുന്ന് എന്നോളം ചുംബനങ്ങൾ കൊണ്ട് നിറയ്ക്കുന്നുണ്ടായിരുന്നു….

” ഞാൻ ചുമ്മ പറഞ്ഞത് അല്ലെ അതിന് ഇങ്ങനെ ചങ്ക് തകർക്കുന്നാ കാര്യം പറയണോ.. ”

നിറഞ്ഞ് ഒഴുകിയ കണ്ണീരിലിനാൽ പരന്ന് തുടങ്ങിയിരുന്നു കരിമഷി.. കാറ്റിൽ ഇളങ്കിയാടുന്നാ മുടി ഇഴകളെ തഴുകി ഒരുക്കുന്നുണ്ടായിരുന്നു അവൾ

” ഞാനും ചുമ്മ പറഞ്ഞതാടീ നിന്റെ ഈ പിണക്കം കാണാൻ…. പെണ്ണെ..”

ഒരു തുള്ളി ചന്ദനം ചാർത്തിയെന്റ നെറ്റിയിൽ… കൈകൾ ചേർത്ത് പിടിച്ച് ഇരിപ്പാണ് ആൽതറയിൽ തോളോട് തോൾ ചേർന്ന്…

” എന്റെ ഇശ്വാരാ ഈ പൊട്ട ബുദ്ധിയിൽ ഇതുപോലെ ഉള്ള മണ്ടത്തരങ്ങൾ തെളിയുന്നതിന് മുമ്പ് ഒരു താലിചാർത്തി തരണെ എനിക്ക് ഈ കൈ കൊണ്ട്… മരിക്കുവാണെങ്കിലും ഇവന്റെ പെണ്ണായിട്ട് മരിക്കനായിട്ട് ആണെങ്കിലും.. ”

പതിയെ കള്ളകണ്ണ് കോൺ എറിയുന്നുണ്ട് അവൾ…..

” അത് എന്താടീ വല്ല ചൊവ്വാ ദേഷ്യം ഉണ്ടോ നിനക്ക് ഞാൻ കെട്ടിയതും നീ മരിക്കാൻ….. ”

തോളിൽ ഇടിക്കാൻ തുടങ്ങി ചെവി പിടിച്ച് തിരിച്ച്…….

“ഓഹോ മോഹം കൊള്ളാം…. നടക്കില്ലാമോനെ പിടിവിടില്ലാ മരിക്കുവോളം കട്ടക്ക് കൂടി ഉണ്ടാവും കുഴിമാടത്തിൽ പോകനും ഉണ്ടാവും കൂട്ടിനു…”

“നിനക്ക് ഈ മരണം മരണം അല്ലാതെ വേറെ ചിന്താ ഒന്നും ഇല്ലാല്ലെ.. വൈഗ..”

മെല്ലെ ചിരിക്കുവാൻ തുടങ്ങിയിരുന്നു അവൾ എന്നിൽ നിന്ന് കണ്ണെടുക്കാതെ…

” നിധിൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ് നീ….. ഇന്ന് എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങിയിരിക്കുവാണ്…. അത് ഇല്ലാതായൽ മരണം അല്ലാതെ മറ്റൊരു മാർഗം ഇല്ലാ….. ”

ചേർത്തു പിടിച്ച് പതിയെ ആ മുഖം… സങ്കടം നിറഞ്ഞതിനാലാവാം…. ചുവന്ന് തുടങ്ങിയിരുന്നു മുഖം എന്റെ മാറോട് ചേർത്ത് ആണച്ചു ഞാൻ അവളെ….

“എന്റെ പെണ്ണെ ഞാൻ ഇല്ലെ കൂടെ പിന്നെ എന്തിനാ.. ഇങ്ങനെ കരയുന്നത്…. തകർന്ന് അടിഞ്ഞ് എനിക്ക് പുതു ജീവൻ നൽകിയവളെ ഇനിയുള്ള ജന്മം മുഴുവൻ നിനക്കാണ്… എന്റെ ജീവൻ..”

മെല്ലെ ഒന്നു മുഖം ഉയർത്തി പതിയെ കടിക്കുന്നുണ്ടായിരുന്നു എന്റെ കവിളിൽ അവൾ….

“എടാ ചെക്കാ…. ഇനി എത്രനാൾ കാത്തിരിക്കണം നീ എന്റെത് ആവാൻ…. എന്താ നിനക്ക് പേടിയുണ്ടോ…?”

ചിരി അടക്കാൻ ആവാതെ ഞാൻ മിഴികളെ നോക്കി ചിരിതുടങ്ങി… പതിയെ കവിളുകൾ തുടുത്ത് തുടങ്ങിയിരുന്നു…

”മരിക്കാൻ വേണ്ടി ട്രയിന്റെ മുന്നിൽ ചാടാൻ പോയിട്ട്.. അതിന്റെ സൗണ്ട് കേട്ട് പേടിച്ച് ഓടിയ നീ ആണോ ഈ പറയുന്നത്… എന്റെ പെണ്ണെ..”

“പേടാ പട്ടി പക്ഷെ ഇപ്പോ അങ്ങനെ അല്ലല്ലോ… നീ ഇല്ലെ കൂടെ… അപ്പോ ഇത്തിരി ധൈര്യം കൂടുതല്ലാ.. ടാ ചെക്കാ…”

മെല്ലെ എന്റെ നെഞ്ചോട് ചേർന്ന് നിൽപ്പാണ് അവൾ പിടിവിടാതെ…. ചില ജന്മങ്ങൾ അങ്ങനെയാണ് കൂട്ടിന് നമ്മുടെ ജീവനായി ഒരാൾ ഉണ്ടെങ്കിൽ പിന്നെ ഈ ലോകം കീഴടക്കാം… അത് പ്രണയത്തിലൂടെ ആവുമ്പോൾ പിന്നെ ജീവിതം സന്തോഷം നിറഞ്ഞതാവും.. എന്റെ വൈഗയെ പോലെ …. അവിചാരിതമായാണ് ഞാൻ ആ കാഴ്ചകണ്ടത് ഫ്ലറ്റ്ഫോമിൽ നിന്ന് പാളത്തിലോട്ടും പിന്നെ ഫ്ലറ്റ്ഫോമിലേക്കും മാറി മാറി കയറുന്നാ ഒരു പെൺ രൂപം ദൂരെ നിന്ന് കാണ്ടാണ് ഞാൻ അവളിലെക്ക് എത്തിയത്… മരിക്കാൻ വന്ന് മരണത്തെ പേടിച്ച് നിൽക്കുന്നാ ഒരു കൊച്ച് കുറുമ്പി പെണ്ണ്…. പിടിച്ച് നിർത്തി ഒന്നു വിറപ്പിച്ചപ്പോൾ കണ്ണുനച്ച്… കാര്യങ്ങൾ പറഞ്ഞ് തുടങ്ങി… സംഭവങ്ങൾ പറഞ്ഞ് തീർത്തതും ആ പെണ്ണിനെ ഒരുപാട് അങ്ങ് ഇഷ്ടമായി…

“നിന്നെ വേണ്ടാന്ന് പറഞ്ഞവനു വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കണോ…. അപ്പോഴും നഷ്ടം നിനക്ക് തന്നെയാണ് പെണ്ണെ… ഇത്തിരി കാത്തിരിക്കാം എങ്കിൽ ചിറക് ഒടിഞ്ഞ് പോയ നിന്റെ പ്രണയത്തിന് ഞാൻ ജീവൻ നൽകാം പോരുന്നോ എന്റെ കൂടെ… വെറും വാക്ക് അല്ലാ…. കാര്യയിട്ടാ കെട്ടിക്കോട്ടെ നിന്നെ ഞാൻ…”

 

ഒരു അടിപ്രതീക്ഷിച്ചാത പക്ഷെ മൗനമായിരുന്നു മറുപടി… നിറഞ്ഞ് മിഴികളുമായി അവൾ തിരിഞ്ഞ് നോക്കാതെ നടന്നു അകന്നു…. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അവളെ കാണുന്നത്…ആള് ആകെ മാറിയിരുന്നു

” കാത്തിരിക്കാൻ പറഞ്ഞു അന്ന് കാത്തിരിക്കാൻ… തയ്യാറാണ് എന്ന് പറയാൻ വന്നതാണ് … പിന്നെ ജീവൻ രക്ഷിച്ചതിന്… ഒരു നന്ദി പറയാൻ വന്നതാ…”

” നന്ദി ഒന്നും വേണ്ടാ പകരം കൂടെ ജീവിച്ചാമതി എന്റെ പെണ്ണായിട്ട്….എന്താ വിരോധം ഉണ്ടോ…”

” ഇല്ലാ കൂടെ പോന്നോട്ടെ ഇപ്പോൾ തന്നെ… ”

ഒരു ചിരിതന്ന് എന്നെ നോക്കി നിൽപ്പാണ് അവൾ… അന്ന് പിടിച്ച് പിടിയാണ് ഈ കാന്താരി പെണ്ണ് ഇന്നും ഉണ്ട് കൂടെ നിഴലായ്. എന്റെ പതിയായി… ചിലർ അങ്ങനെയാണ് അവരെ മനസ്സിലാക്കൻ ഒരാൾ വന്നാൽ പിന്നെ ഒരു ധൈര്യമാണ്… അവളുടെ ആദ്യപ്രണയം അത് ഒരു കൗതുകമായിരുന്നു.. പക്ഷെ ഇന്ന് ഇപ്പോൾ അവൾ പ്രണയം എന്താണ് എന്ന് അറിഞ്ഞ് തുടങ്ങിയിരിക്കുന്നു… എന്നിലൂടെ.. എന്റെ സ്നേഹത്തിലൂടെ..

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

LEAVE A REPLY

Please enter your comment!
Please enter your name here