Home Latest എന്റേതാണെന്നു പറഞ്ഞു മനസ്സിലൊരു ഇടം കൊടുത്ത് സ്നേഹിച്ച പെണ്ണിന്റെ വിവാഹത്തിന് നിങ്ങൾ പോയിട്ടുണ്ടോ…. ഞാൻ പോയിരുന്നു…

എന്റേതാണെന്നു പറഞ്ഞു മനസ്സിലൊരു ഇടം കൊടുത്ത് സ്നേഹിച്ച പെണ്ണിന്റെ വിവാഹത്തിന് നിങ്ങൾ പോയിട്ടുണ്ടോ…. ഞാൻ പോയിരുന്നു…

0

എന്റേതാണെന്നു പറഞ്ഞു മനസ്സിലൊരു ഇടം കൊടുത്ത് സ്നേഹിച്ച പെണ്ണിന്റെ വിവാഹത്തിന് നിങ്ങൾ പോയിട്ടുണ്ടോ…. ഞാൻ പോയിരുന്നു…

അവൾ മറ്റൊരുത്തന്റേത് മാത്രമാകുന്ന നിമിഷം കാണാനുള്ള മോഹംകൊണ്ട് പോയതല്ല…
ആ നിമിഷത്തിനു മുന്പ് അവളെന്റെ സ്നേഹത്തിന്റെ വിലയറിഞ്ഞ് കൂടെ വന്നാലോ എന്ന ദുരാഗ്രഹം മൂത്ത് പോയതാ…

മുന്കൂട്ടി ഒരുക്കി വെച്ച ഓഡിറ്റോറിയത്തിലെ മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി ഇരുന്ന മണവാട്ടി പെണ്ണിനിന്റെ മൊഞ്ചിലായിരുന്നു കാണികളുടെ കണ്ണുകൾ…

“ചുകപ്പിനോടായിരുന്ന അവൾക്ക് ഏറെ ഇഷ്ടം…”

“മഴ പെയ്യുന്നത് നോക്കി നിൽക്കുന്നതല്ല മഴപെയ്തു തോരും വരെ നനയുന്നതാ അവളുടെ ആഗ്രഹം”

“ആഡംബരങ്ങളോടായിരുന്നില്ല അവളുടെ സ്നേഹം.. തികച്ചും ഒരു സാധാരണ ജീവിതം നയിക്കാൻ മോഹിച്ച പെണ്ണ്… ”

ഇതക്കെ അവൾ തന്നെ അവളെകുറിച്ച് സ്ഥിരം ഫേസ്ബുക്കിൽ എഴുതി ഇടുന്നതാണേ…

ഒരിക്കൽ വീട്ടുകാരെ എതിർത്ത് ഇറങ്ങിവരുമെന്ന് ആദ്യം പറഞ്ഞ് എനിക്ക് ധൈര്യം തന്നതും അവളായിരുന്നു…

പക്ഷെ ഇത്എല്ലാം പെട്ടന്ന് അവസാനിപ്പിക്കാൻ
ഒരു MBA കാരൻ മതിയെന്ന് ഇപ്പോൾ തെളിയിച്ചു തന്നതും അവൾ തന്നെ…

കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറന്ന് അവളെ തന്നെ കുറേ നേരം നോക്കി നിന്നപ്പോൾ
ചടങ്ങുകൾ തുടങ്ങാറായി … താലി ചാർത്താനായി മണ്ഡവവും പെണ്ണും ചെക്കനും ഒരുങ്ങി കഴിഞ്ഞു…

നഷ്ട്ട പെട്ട പെണ്ണിനെ ഓർത്ത് കരയുന്ന ഒരു പീറ കാമുകനിലേക്ക് ഞാൻ തരംതാഴ്ന്നു….

ആൾകൂട്ടത്തിൽ അവളെന്നെ ഒരു കണ്ണുകൊണ്ടുപോലും നോക്കാഞ്ഞത് എന്നെ ഒരുപാട് വേദനിപ്പിച്ചു.. ..

അവളിൽ നിന്നും കിട്ടിയ നിരാശയും വേദനയും ചതിയും എന്റെ മനസ്സിനെ ദേഷ്യത്തിലാഴ്ത്തി ഇപ്പോൾ തന്നെ ഒരു പ്രതികാരം…. ഞാൻ തീരുമാനിച്ചു…

ബിരിയാണിയിൽ മണ്ണ് വാരി ഇട്ടാലോ….. ?

അല്ലേ വേണ്ടാ… പെണ്ണിനെ അച്ഛന്റെ മുണ്ട് പാറിച്ചുഓടം……

അവസാനം അതും മാറ്റി മണ്ഡപത്തിൽ പടക്കം എറിഞ്ഞു പൊട്ടിക്കാമെന്നു തീരുമാനിച്ചു…

പക്ഷെ… എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി പൊയ്…

ബിരിയാണിയിൽ മണ്ണ് വാരിയിടാനോ.. പെണ്ണിന്റെ അച്ഛന്റെ മുണ്ട് പറിച്ചോടാനോ.. മണ്ഡപത്തിനകത്ത് ഏറുപടക്കമെറിഞ്ഞു പൊട്ടിക്കനോ അവരെന്നെ സമ്മതിച്ചില്ല…..

അവൾ തേച്ച് ഒട്ടിച്ച ഞാൻ കൂടാതെയുള്ള മൂന്ന് നിരാശ കാമുകൻമാരെ കണ്ട് ഞാൻ ഒന്ന് ഞെട്ടി …… കണക്കുകൂട്ടലുകളോടെ വന്ന് എനിക്ക് മുന്നേ… നൈസായി അത്രയും ചെയ്തിട്ട് അവര് ഇറങ്ങി ഓടി..

എല്ലാം കണ്ട് നിന്ന കല്യാണച്ചെക്കന് പെണ്ണിനോട് എന്തോ സംശയം.. കല്യാണം അടിപൊളിയായി മുടങ്ങി… ചടങ്ങുകൾ നിർത്തിവെച്ചു…

ഒന്നും ചെയ്യാൻ പറ്റാതെ നിന്ന എനിക്ക് സന്തോഷം വന്നത് അവസാനം അവളുടെ രണ്ട് തുള്ളി കണ്ണുനീർ കണ്ടാ….

അങ്ങനെ നീ മാത്രം ഇപ്പോൾ സുഖിച്ചു ജീവിക്കണ്ട..ഡി…

സ്നേഹിച്ച പെണ്ണിന്റെ കല്യാണം കൂടാൻ വന്നത് എന്തായാലും നാന്നായി.. മനസ്സറിഞ്ഞ് ചിരിച്ചുഞാൻ അവിടുന്നു യാത്രയായി…..

രചന ; Shafeeque

NB എന്റെ അറിവിൽ എല്ലാ പെണ്ണുങ്ങളും.ഇങ്ങനെ
അല്ലകേട്ടോ. …

LEAVE A REPLY

Please enter your comment!
Please enter your name here