Home Latest പുഞ്ചിരിച്ച് ഒരു കപ്പ് ചായ എന്റെ നേർക്ക് നീട്ടിയപ്പോഴാണ് ഞാൻ അവളെ ആദ്യം ആയി കാണുന്നത്...

പുഞ്ചിരിച്ച് ഒരു കപ്പ് ചായ എന്റെ നേർക്ക് നീട്ടിയപ്പോഴാണ് ഞാൻ അവളെ ആദ്യം ആയി കാണുന്നത് .

0

ഭാര്യ

പുഞ്ചിരിച്ച് ഒരു കപ്പ് ചായ എന്റെ നേർക്ക്
നീട്ടിയപ്പോഴാണ് ഞാൻ അവളെ ആദ്യം ആയി
കാണുന്നത് . പാതി അടഞ്ഞ ജനൽ
പാളിയിലൂടെ വിദൂരതയിലേക്ക് നോക്കി നിന്ന കണ്ണുകൾ മെല്ലെ എന്നെ
നോക്കിയപ്പോൾ ഞാൻ ചോദിച്ചു
‘എന്നെ ഇഷ്ടമായോ’ എന്ന്.
ഒരു ചെറു പുഞ്ചിരി ആയിരുന്നു മറുപടി പറഞ്ഞത്.

സ്വർണത്താലി അവളുടെ കഴുത്തോട് ചേർത്ത്
കെട്ടിയപ്പോൾ അവൾ കൈ കൂപ്പി മനസിൽ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. അഗ്നി സാക്ഷി ആയി കൈകൾ വലം വച്ചപ്പോൾ ഞാനും നീയും എന്ന വിശ്വാസങ്ങൾ വീണ്ടും ഉറയ്ക്കുക ആയിരുന്നു. കൈയിൽ ഒരു ഗ്ലാസ്സ് പാലുമായി അവൾ നടന്നു കയറിയത് എന്റെ ജിവിതത്തിലേക്കായിരുന്നു.
ആദ്യമായി കാല് തൊട്ട് വന്ദിച്ചപ്പോൾ തലയിൽ
ചുംബിച്ച് ഞാൻ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ച് ആനയിപ്പിച്ചു .പാതി മറന്ന് ആദ്യമായി
ശരീരം ഒന്നായതും വിശ്വാസങ്ങളിൽ തീർത്ത കിടപ്പറയിൽ ആണ്.

ഏറെ നാളായുള്ള സന്തോഷത്തിൽ പങ്കുചേരാൻ ഒരാളു കൂടി അതിഥി ആയി എത്തി എന്ന് അവൾ എന്റെ കാതിൽ മന്ത്രിച്ചപ്പോൾ വാരി പുണർന്ന് കാതിൽ മെല്ലെ ചോദിച്ചു എന്താ വേണ്ടത് എന്ന് .ഒന്നും മിണ്ടാതെ ഒരു നേർത്ത ചിരിയോടെ എന്റെ നെഞ്ചോട് ചേർന്നവൾ കിടന്നു. അയാളെ വരവേക്കാൻ അവൾക്ക്
ഇഷ്ടം ഉള്ളത് തേടി പിടിച്ച് ഞാൻ കൊണ്ട്
വന്നു. കൈകളിൽ സ്വന്തം കുഞ്ഞിനെ എറ്റുവാങ്ങിയപ്പോൾ അവളെ പോലെ ആണെന്ന് പറഞ്ഞു.

മനസിന് ഒത്ത അവളുടെ ശരീരം വികൃതമായപ്പോൾ ശരീരത്തിനോട് ഉള്ള
പ്രണയം മനസിനെയും ബാധിച്ചു .പ്രസവം
പെണ്ണിന്റെ മേനീ ഭംഗി കുറച്ചപ്പോൾ ഇഷ്ടങ്ങൾക്കും പരസ്പരം വിള്ളലുകൾ ഉണ്ടായി . പഴയതെല്ലാം
മെല്ലെ മറന്ന് തുടങ്ങി. പതിയെ ഒരു കട്ടിലിലെ
രണ്ട് അന്തേവാസികൾ ആയിത്തീരാൻ തുടങ്ങി.

ചെറിയ ചെറിയ അസ്വസ്ഥതകളിൽ ഞാൻ
അവളെ പഴിചാരി. ഭർത്താവ് എന്ന അധികാരത്തെ അടിച്ച് എൽപ്പിക്കാനും
ഓഫിസിൽ കൊണ്ട് വരുന്ന ആഹാരത്തിന്
രുചി ഇല്ലെന്നും നിന്നെ പോലുള്ള മൂധേവിയെ
കണികണ്ട് ഉണർന്നാൽ ദിവസം തന്നെ
വെറും എരണക്കേട് ആണെന്നും പറഞ്ഞു
കുറ്റപ്പെടുത്തി.

മനസമാധനം കിട്ടാതെയപ്പോൾ മദ്യത്തിനെ കൂട്ടുപിടിച്ചു വീണ്ടും നോവിക്കാൻ തുടങ്ങി .വാക്കുകളിൽ
സംതൃപ്തി വിട്ടപ്പോൾ ശരീരത്തിൽ തീർത്തു
ചിലപ്പോൾ അടക്കിപ്പിടിച്ച കരച്ചിലുകൾ എന്നെ രസിപ്പിച്ചു.വൈകുന്നേരഞ്ഞെ സ്ഥിരം
കാഴ്ചകളിൽ ഒരുദിവസം അവളെ തല്ലിയപ്പോൾ കരഞ്ഞ കുഞ്ഞിനെ തല്ലാൻ കൈ ഒങ്ങിയപ്പോൾ കാലിൽ വിണ് കൊണ്ട് പറഞ്ഞു.

എന്നോട് ഉള്ള ദേഷ്യം എന്നോട് തിർത്തോളു കുഞ്ഞിനെ
ഉപദ്രവിക്കല്ലേ “എന്ന് കാലിൽ വീണ് തേങ്ങി
കരഞ്ഞിരുന്നു ആ പാവം.

പതിവുകൾ തെറ്റിക്കാതെ തുടർന്ന് വന്നപ്പോൾ കൈ ചേർത്ത് തന്നവർ തന്നെ
പിരിയിക്കാൻ മുൻകൈ എടുത്തു . അച്ഛൻ
അമ്മമ്മാർ ഇനിയും ബന്ധം തുടരണമോ
എന്ന് ചേദിച്ചപ്പോൾ താലി ചേർത്ത് കുഞ്ഞിനെ മാറോട് ചേർത്തു തേങ്ങി പറഞ്ഞു.

“ഈ ജൻമം ഇങ്ങനെ കഴിഞ്ഞാൽ
മതി .അദ്ദേഹത്തിനെ പിരിഞ്ഞ് വേറെ
ഒരു ജീവിതം എന്നെ കൊണ്ട് കഴിയില്ല “.

വീട് വിട്ട് രണ്ട് ജീവിതങ്ങൾ ഇറങ്ങി നടന്ന് അകന്നപ്പോൾ നിറഞ്ഞു നിന്ന കണ്ണുകളിൽ
നിസഹായത തളം കെട്ടി എന്നെ നോക്കി അപേക്ഷിച്ചിരുന്നു.

ക്രോധം കൊണ്ട് അവളുടെ മുടിയിൽ പിടിച്ച്
ചോദിച്ചു.

“നിനക്ക് ചോദിക്കാനും പറയാനുംആളുണ്ടെന്ന് അറിയിക്കുവാണോ എങ്കിൽ
കൂടെ ഇറങ്ങി പോയ്ക്കുടയാരുന്നോ..?”

അന്നാണ് അച്ഛൻ മരിച്ചതിനു ശേഷം ആദ്യമായി അമ്മയുടെ സൗണ്ട് ഉച്ചത്തിൽ പൊങ്ങിയത്.

 

“ഞാൻ ആണ് അവരെ വിളിച്ചു വരുത്തിയത്.
ഇനിയും നീ ഈ പാവത്തിനെ എന്റെ മുന്നിൽ
ഇട്ട് കൊല്ല കൊല ചെയ്യാൻ ഞാൻ സമ്മതിക്കില്ല. അതാ അവരെ ഞാൻ തന്നെ
വിളിച്ച് വരുത്തിയത് നീ എന്റെ വയറ്റിൽ
തന്നെ പിറന്നല്ലേ നീ നശിച്ച് പേകോ ഉള്ളു.”

പ്രാകി കൊണ്ട് അവളെയും കൂട്ടി അമ്മ അകത്തേക്ക് പോയി

അമ്മയോട് ഉള്ള അരിശം തിർക്കാൻ ബൈക്കിൽ ബിവറേജിൽ പേകുന്ന വഴിയാണ്
എതിരെ വന്ന ലോറി ഇടിച്ച് തെറിപ്പിച്ചത്. തണുത്തുറഞ്ഞ ഐ സി യു വിന്റെ
പുറത്ത് നിറകണ്ണുകൾ ആയി നില്ക്കുന്ന ഒരു
രുപത്തെ അല്പനേരം കണ്ടു. ആ പ്രർത്ഥന കൊണ്ടാണ്‌ ഞാൻ തിരിച്ചു ജിവിതത്തിലേക്ക് മടങ്ങിയത്.

വൈകി ആണോലും കുറ്റബോധം പിടിമുറുക്കി തുടങ്ങിരിക്കുന്നു. വീഴ്ചകൾ എനിക്ക് ആണ് പറ്റിയത് ,മനസിനും ശരീരത്തിനും. വീട്ടിലെ ബെഡിൽ ഒന്ന് അനങ്ങാൻ പറ്റാതെ കിടക്കുപ്പോളും അവളുടെ സാമിപ്യം വലിയ ആശ്വസമായിരുന്നു. ആ സ്നേഹം അറിയാൻ ഏറെ വൈകിയിരുന്നു .

സ്വയം മറന്നു രാവും പകലും കണ്ണീരിൽ കുതിർന്ന കണ്ണുകൾ എനിക്ക് വേണ്ടി എന്റെ വേദനയിൽ ആശ്വസം പകർന്ന് കൂട്ടിരുന്നു
വേദന മുറുകി പിടിക്കുമ്പോൾ ഒന്ന് മിണ്ടണം എന്ന് ഉണ്ടായിരുന്നു ..ഒരു മാപ്പിന് വേണ്ടി എന്റെ കണ്ണുകൾ അവളെ തിരഞ്ഞു.

മെല്ലെ കൈകൾ ഉയർത്താൻ പറ്റിയപ്പോൾ
കൈ കൊണ്ട് കൈ ചേർത്ത് കൊണ്ട് ചോദിച്ചു.

“ഒരു പാട് എന്നെ വെറുത്തിരുന്നോ.നിന്റെ ജീവിതം കൂടി നശിപ്പിച്ചു അല്ലെ..തിരികെ
മടങ്ങി വരാൻ കഴിഞ്ഞാൽ ത ചെയ്ത തെറ്റെല്ലാം എനിക്ക് തിരുത്തണം.”

ഉറ്റു വീണ കണ്ണീർ കൈ തടയിൽ വീണ് ഉരുകുന്നുണ്ടായിരുന്നു. ഒരു പാട് നാളുകൾക്ക് ശേഷം അവൾ എന്നോട് പറഞ്ഞു.

“ഞാൻ ഒരു പാട് പ്രാർത്ഥിക്കുന്നുണ്ട്.. ഈ താലി
വീണതിനു ശേഷം ഇന്ന് വരെ അങ്ങേക്ക് വേണ്ടി മാത്രമേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു . ഈ
സ്നേഹത്തിനു വേണ്ടിയെ കൊതിച്ചിട്ടുള്ളു. ഒരിക്കലും വെറുത്തിട്ടില്ല അതിനു ഒട്ട് കഴിയുകയും ഇല്ല ഈ ജൻമ്മത്തിൽ”.

തലയിൽ മെല്ലെ ആ കൈകൾ
ഒന്ന് തലോടിയപ്പോൾ മനസിൽ ചേർത്ത വിങ്ങലുകൾക്ക് ഒരു ആശ്വസം വന്നിരുന്നു

തുടർന്നും ജീവിക്കണം എന്ന ആഗ്രഹം അറിയാതെ ഉള്ളിൽ ചേക്കേറി. ജിവിതത്തിൽ കയ്പുകൾ നല്കിയ അവൾക്കു അവളുടെ സന്തോഷങ്ങളിലുടെ
ഇനിയുള്ള ജിവിതം നല്കണമെന്ന് ഉള്ളിൽ
ആഗ്രഹം വിണ്ടും മുളപ്പെട്ടിരിക്കുന്നു.

പ്രാർത്ഥന ഈശ്വരൻ കേട്ടതു കൊണ്ടാകാം
മെല്ലെ അവളിലൂടെ പതുക്കെ ജിവിതത്തിലേക്ക് പിച്ച വച്ച് തുടങ്ങി. കൂടെ താങ്ങി എന്നെ നടക്കാൻ അവൾ ശീലിപ്പിച്ചു. മെല്ലെ മെല്ലെ ഒന്നിൽ നിന്നും ഒന്നിലേക്ക്. ഒരു അമ്മയുടെ വാൽത്സല്യം അവളിൽ എത്ര മാത്രം ഉണ്ടെന്നറിഞ്ഞു.

മെല്ലെ മെല്ലെ ശരീരം സുഖം പ്രാപിച്ചു. വീണ്ടും
ജിവിതത്തിന്റെ തിരക്കിലേക്ക് . വീണ്ടും അവളെ മറക്കുവാണോ എന്ന ചിന്ത.അന്ന് വൈകിട്ട് ബൈക്കിൽ വന്നപ്പോൾ ആണ് ഒരു കാര്യം
മറന്നത് .

‘ഇന്ന് ഒരു പാട് താമസിച്ചു’ എന്ന പരിഭവ വാക്ക് കേട്ടാണ് ബൈക്കിൽ നിന്നും ഇറങ്ങിയത്. മുഖം കനത്ത് അവളെ ഒന്ന് നേക്കിയത് കൊണ്ടാവാം അവൾ അടുക്കളയിൽ പോയതും അവളുടെ ലോകത്തിൽ ആരേട് എന്നില്ലാതെ എന്തോ
പറയുന്നുണ്ട്.

“വീണ്ടും പതിവുകൾ തുടങ്ങിയിരിക്കുന്നു..”

മെല്ലെ പിന്നിലൂടെ പിടിച്ച് എന്നോട് ചേർത്ത് അവളുടെ കവിളിൽ ചുംബിച്ചു പറഞ്ഞു.

“ഇത്രയും നേരം കാണാതെയായപ്പോൾ വീണ്ടും തുടങ്ങി എന്ന് വിചാരിച്ചോ. എങ്കിലെ ഇന്ന് ഒരു പ്രേത്യകതയുണ്ട് . അതിനു ഒരു സമ്മാനം വാങ്ങാൻ പോയതാ.നിനക്ക് ഇഷ്ടപ്പെട്ട ഒരു സാധനം വാങ്ങാൻ. മെല്ലെ കാതിലോട്ട് പുതിയ കമ്മൽ ചേർത്ത് കാതിൽ പറഞ്ഞു.

“ഇന്ന് വിവാഹ വാർഷികം ആണ്…നാലമത്തെ …… ”

മെല്ലെ അവൾ കൈകൾ
വയറ്റിൽ ചേർത്തു.

“ഇവനും കേട്ടു കാണും
ചെറുതായിട്ട് അനങ്ങുന്നുണ്ട്. തൊട്ടു നോക്കിയെ

രചന ; വിഷ്ണു

LEAVE A REPLY

Please enter your comment!
Please enter your name here