Home Latest “അല്ല ഇപ്പോ അങ്ങനെയാണല്ലോ ഒഴുവായി പോയാലും…. ഒഴുവാക്കി കളഞ്ഞാലും ഒരറ്റ് പേര് തേപ്പക്കാരി… ”

“അല്ല ഇപ്പോ അങ്ങനെയാണല്ലോ ഒഴുവായി പോയാലും…. ഒഴുവാക്കി കളഞ്ഞാലും ഒരറ്റ് പേര് തേപ്പക്കാരി… ”

0

ഇടവ പാതി തകർത്ത് പെയ്യുമ്പോൾ സുലൈമാനിക്ക് ….. ചൂട് ഊതി കൊണ്ട് അവൾ തുടർന്നു…

” ഒഴുവാക്കി.. ഒഴുവാക്കി അവസാനം എനിക്ക് ഒരു പേര് വാങ്ങിതരുമോ…..”

” നീ എന്താ ടീ പെണ്ണെ ഈ പറയുന്നത്….”

“അല്ല ഇപ്പോ അങ്ങനെയാണല്ലോ ഒഴുവായി പോയാലും…. ഒഴുവാക്കി കളഞ്ഞാലും ഒരറ്റ് പേര് തേപ്പക്കാരി… ”

“ഓഹോ… പേടിയുണ്ടോ നിനക്ക്…. ശുത്രി ”

പതിയെ എന്റെ കൈകൾ ചേർത്തു പിടിച്ച്…. പരിഭവം നിറയുന്നുണ്ടായിരുന്നു…

“നമ്മുക്ക് ഒന്നു നനഞ്ഞാലോ…. മനു”

“വെറുതെ പനി വരുത്തണോ മാഷേ…. ”

ആ കരിവള കൈകൾ എന്നെ മുറുകെ പിടിക്കുന്നുണ്ടായിരുന്നു ചുണ്ടിൽ ഒരു ചെറിയ ചിരി പടർത്തി…

” പനി വരട്ടെ ഞാൻ നോക്കിക്കോളം ട്ടോ…… ശരിക്കും ഞാൻ നിനക്ക് ആരായായിരുന്നു.. മനു”

തോളോട് തോൾ ചേർന്ന് നനഞ്ഞ് അകലുമ്പോൾ കരിമഷി ഉതിർന്ന് വിഴുന്നുണ്ടായിരുന്നു മിഴികളിൽ…

” നീ എനിക്ക് നിശ്വാസമായിരുന്നു…. അകലുന്നാ നേരം ഞാൻ ഇല്ലാതെവും വിധം നീ എന്റെ ആത്മാവിൽ ആഴ്ന്ന ഇരിപ്പുണ്ട് ഇപ്പോഴും… പക്ഷെ നിനക്ക് അറിയല്ലോ എന്റെ കാര്യങ്ങൾ… ”

പതിയെ ആ കൈകൾ ചേർത്തു പിടിച്ച് ഒന്നു ചുംബിച്ചു…

” അത് കെള്ളാം അമ്മയും പെങ്ങളെയും അപ്പനെയും പട്ടിണി കിടക്കുമ്പോൾ കാമുകിയെ…. പട്ടിണികാലം കഴിഞ്ഞിട്ട് സ്വന്തമാക്കം എന്ന് അല്ലെ….. അങ്ങനെ നീ പട്ടണി കിടന്നിട്ട് എനിക്ക് പാൽകഞ്ഞി കുടിക്കണ്ടെ… നീ എന്നെ കുറിച്ച് അങ്ങനെയാ വിചാരിച്ചത്…”

” അത് അല്ലാ പെണ്ണെ… നിന്റെ ഇതുവരെ ഉള്ള ലൈഫും ഇനി എന്റെ കുടെ ഉള്ളാ ജീവിതവും രണ്ടാണ്….അവിടെ ലെക്ഷിറികൾ ഇല്ലാ… പിന്നെ നിന്റെ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കണ്ടെ. ”

” അതോർത്ത് നീ വിഷമിക്കണ്ടാ എന്റെ തീരുമാനം ആയിരിക്കും അവരുടെയും…. എന്റെ ജീവിതത്തിലെ രണ്ട് സൗഭാഗ്യങ്ങളാണ് ഒന്ന് നീയും പിന്നെ എന്റെ അച്ഛനും അമ്മയും… അതു കൊണ്ട് ഇനി മറ്റ് ഒന്നിന്നു വേണ്ടിയും നിന്നെ ഒഴുവാക്കൻ ഞാൻ തയ്യാറല്ല…. എനിക്ക് ജീവിക്കണം നിന്റെ പെണ്ണെയിട്ട് അനിയത്തിക്കുട്ടിക്ക് നല്ലൊരുഒരു ഏട്ടത്തിയമ്മയ്… അച്ഛന്റെയും അമ്മയുടെയും നല്ല് മരുമകളായി… ”

” അപ്പോ എന്റെയോ….?”

” നിന്റെ ജീവനായിട്ട്… എന്താ ബുദ്ധിമുട്ടാവുമോ ഒരു നുള്ള് സിന്ദൂരം തൊടുവിക്കാൻ ഈ നെറുകയിൽ….”

ഒരു കുഞ്ഞ് നാണത്തോടെ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു എന്റെ പാതിയാവളെ പണത്തിനും പ്രതാവത്തിനും കീഴടങ്ങാൻ മനസ്സില്ലാത്തവൾ എന്റെ പ്രണയത്തിന് മുന്നിൽ കീടങ്ങി ഇനിയും ഉണ്ടാവും ഒരുപാട് പേർ ഇതുപോലെ ഈ ലോകം തുക്കി തുലാഭാരം നടത്തിയാലും അവരുടെ പ്രണയത്തിന് തട്ട് താഴ്ന്ന് തന്നെ ഇരിക്കും….. ഇന്നും കൂടെ ഉണ്ടവൾ ഒന്ന് തളർന്ന് ഇരിക്കുമ്പോൾ ആശ്വാസമായി… പരാതിയും പരിഭവങ്ങളും ഇല്ലാതെ ജീവന്റെ പാതിയായ്…

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

LEAVE A REPLY

Please enter your comment!
Please enter your name here