Home Latest നല്ലൊരു പെങ്കൊച്ചായിരുന്നു… അതിനെ കെട്ടാനുള്ള ഭാഗ്യം എന്റെ ചെക്കനില്ലാതായി…

നല്ലൊരു പെങ്കൊച്ചായിരുന്നു… അതിനെ കെട്ടാനുള്ള ഭാഗ്യം എന്റെ ചെക്കനില്ലാതായി…

0

നല്ലൊരു പെങ്കൊച്ചായിരുന്നു… അതിനെ കെട്ടാനുള്ള ഭാഗ്യം എന്റെ ചെക്കനില്ലാതായി പോയെന്ന് അമ്മാമ്മ പറഞ്ഞതും എന്റെ സകല നിയന്ത്രണങ്ങളും വിട്ടു പോയി..

അതേയ് എന്റെ കൈയിൽ വന്നു പെടാനും അവൾക്കൊക്കെ ഒരു യോഗം വേണം.. അതവൾക്കും ഇല്ലാതായിപ്പോയി.. അത്ര തന്നെ..
കല്യാണം മുടങ്ങിയതിന്റെ സഹതാപത്തോടെ എല്ലാവരും എന്നെ നോക്കിയപ്പോൾ ഞാൻ ഫുൾ ഹാപ്പിയായി നടന്നു…

8 മാസം മുന്നേ വീട്ടുക്കാര് കണ്ട് ഇഷ്ടപ്പെട്ട പൂജ എന്ന പെൺകുട്ടിയുമായി എന്റെ നിശ്ചയം നടന്നു.. ബാംഗ്ലൂരിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിയായിരുന്നു എനിക്ക്… അതു വരെ മാസത്തിൽ ഒരു തവണ മാത്രം നാട്ടിൽ വന്നിരുന്ന ഞാൻ അതു മാറ്റി ആഴ്ച്ചയിൽ ഒരു തവണയാക്കി മാറ്റി..
അവളുടെ എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിക്കൊടുത്തു… ആഴ്ച്ചയിൽ ഒന്നോ രണ്ടോ ചുരി ഡാർ… ഓരോ മാസവും ബ്യൂട്ടി പാർലറിൽ കയറിയിറങ്ങാൻ പൈസ ..പുതിയ മൊബൈൽ.. അത്യാവശ്യം വേണ്ടിവരുന്ന പോക്കറ്റ് മണി…. എല്ലാം അവൾടെ അകൗണ്ടിലേക്ക് അയച്ചുകൊടുത്തു..
അവളോടൊപ്പം ചുറ്റിക്കറങ്ങുന്ന നേരത്തൊക്കെ അവളുടെ ഓരോ ആവശ്യങ്ങളും ഞാൻ നിറവേറ്റി.
എന്റെ ഭാര്യയാകാൻ പോകുന്നവൾക്ക് ഞാനല്ലാതെ മറ്റാരാണ് ഇതൊക്കെ ചെയ്തു കൊടുക്കുക…
ശമ്പളത്തിലെ മുക്കാൽ ഭാഗവും അവളുടെ ആവശ്യങ്ങൾക്കായി മാറ്റിവെച്ചു…

എന്റെ ജോലിത്തിരക്കിനിടയിലെ വലിയ ആശ്വാസം തന്നെ പൂജയുമായുള്ള ഫോൺ വിളികളായിരുന്നു..

ഒരു വർഷം കഴിഞ്ഞ് വിവാഹം.. അവളെന്റെ പെണ്ണായി വരുമ്പോൾ പാതിയിൽ നിർത്തി വച്ച പുതിയ വീടിന്റെ പണി പൂർത്തീകരിക്കണം…
ബാംഗ്ലൂരിൽ അവൾക്കും ചെറിയൊരു ജോലി കണ്ടെത്തണം….. അങ്ങനെ ചെറിയ ചെറിയ മോഹങ്ങൾ…..

ആയിടക്കാണ് ഓഫീസിലെ റെസ്റ്റില്ലാത്ത ജോലിയെ ചോദ്യം ചെയ്തതിന് ഞാൻ മാനേജറുമായി ഒന്നുടക്കി..

വേണ്ടെങ്കിൽ ജോലി മതിയാക്കി പോടോ ….

മാനേജറുടെ ആ വാക്കുകൾ എനിക്ക് ദഹിച്ചില്ല..

ഞാനാ ജോലി വലിച്ചെറിഞ്ഞു..

തിരികെ നാട്ടിലെത്തിട്ട് പൂജയോട് കാര്യങ്ങളൊക്കെ പറഞ്ഞു..
ഏക ആശ്രാസം അവൾ മാത്രമാണെന്ന് ഞാൻ വിശ്വസിച്ചു….

പക്ഷേ…..
പതിയെ ഫോൺകോളുകളിലും അവൾ അകൽച്ച കാണിക്കാൻ തുടങ്ങി.
പഴയപ്പോലെ അവളുടെ ഓരോ ആവശ്യങ്ങളും ഏനിക്ക് നിറവേറ്റാൻ കഴിയാതായി.
പണം എന്റെ മുന്നിലെ വലിയ വില്ലനായി മാറി.

നിങ്ങൾക്കൊരു ജോലി ഉണ്ടെന്ന് കരുതിയാ എന്റെ പാരന്റ്സ് നിങ്ങളുമായുള്ള വിവാഹത്തിന് സമ്മതിച്ചത്.

ഇപ്പോ ജോലിയും കൂലിയും ഒന്നുമില്ലാതെ…..

നമുക്ക് പിരിയാം…

പൂജ ഞാൻ മറ്റൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്.. ജോലി കിട്ടി കഴിഞ്ഞ് മതി കല്യാണവും..

ആ ജോലിയും നിങ്ങൾ ഓരോ കാരണമുണ്ടാക്കി ഒഴിവാക്കിയാലോ….

സ്ഥിരവരുമാനമുള്ള ഒരു ഗവ.ജോലിയൊന്നും അല്ലാല്ലോ നിങ്ങൾക്ക് കിട്ടാൻ പോകുന്നത്…

എന്റെ അനിയത്തിക്ക് തന്നെ ഇപ്പോ വരുന്ന എല്ലാ പ്രൊപ്പോസലും ഗവ.ജോലിക്കാരുടെതാണ്..

അന്നാണ് പൂജയുടെ തനിനിറം മനസ്സിലായത്..
രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് ഞാനിട്ടു കൊടുത്ത മോതിരവും നിശ്ചയത്തിന് സമ്മാനിച്ച ഡ്രസും തിരികെ അവളുടെ വീട്ടുക്കാർഎന്റെ വീട്ടിലെത്തിച്ചു..

ഒരു ഞെട്ടലോടെയായിരുന്നു എന്റെ വീട്ടുക്കാർ അതേറ്റുവാങ്ങിയത്..

അവളുടെ പാരന്റ്സ് എങ്ങനെ ഇങ്ങനെ ചിന്തിച്ചു?

ജോലിയുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹം കഴിക്കാൻ വന്നവന് ജോലി ഇല്ലയെന്ന വാർത്ത നാട്ടിൽ പരന്നു…

അന്ന് രാത്രി ചങ്ക് ബ്രോയുമായി പൂജയുടെ കാര്യം ഡിസ്കസ് ചെയ്യുമ്പോഴാണ് അരുൺ വർഷയുടെ കാര്യം എടുത്തിട്ടത്..
നീ നിന്റെ പൂജയ്ക്കു വേണ്ടി എത്രയോ പൈസ വെറുതെ കളഞ്ഞു…
കുറച്ചു വർഷം മുന്നേ കാൻസർ ബാധിച്ച് മരിച്ച രാജേട്ടൻ.രാജേട്ടന്റെ മരണത്തോടെ ആത്മഹത്യ ചെയ്ത അവരുടെ ഭാര്യ രത്ന…
അനാഥയായി മാറിയ ഏക മകൾ വർഷ… ആ കുട്ടി ഡോക്ടറാവാൻ പഠിക്കണമെന്നാണാഗ്രഹം പറയുന്നത്.. നാട്ടുക്കാര് അതിന് വേണ്ടി കമ്മിറ്റിയൊക്കെ രൂപീകരിച്ചിട്ടുണ്ട്….
നിനക്ക് പറ്റുമെങ്കിൽ….
അന്ന് രാത്രി ഒരു പാട് ചിന്തിച്ചു….
ഒടുവിൽ ഒരു തീരുമാനത്തിലെത്തി……

– – – – – – – – – – – – – – – – –

ഹലോ മഹിയേട്ടാ……. എന്താ ഇവിടെ?

7 വർഷത്തോളം ഞാൻ മറന്ന മുഖം എന്നെ വിളിച്ചുണർത്തി….
പൂജ…..

നീ ഇവിടെ?

ഇവിടെ ഹോസ്പിറ്റൽ റിസപ്ഷനിൽ വർക്ക് ചെയ്യുന്നു…. ആറു മാസമായി….

റിലേറ്റീവ്സ് ആരെങ്കിലും ഉണ്ടോയിടെ?

ഏയ് ഇല്ല……

ഡോക്ടറെ കാണാൻ വന്നതാണെങ്കിൽ ഞാൻ ടോക്കൺ ശരിയാക്കി തരാം…

ആ അതെ….

ഡോ.വർഷ യെ……

ആ ഡോക്ടർ ഗൈനക്ക് വിഭാഗം അല്ലേ……

അതെ…..

അതിനെന്താ?

എന്റെ വൈഫുണ്ട് അവിടെ…… എന്നെ
കാത്തിരിക്കുന്നുണ്ട്…

കല്യാണം ഒക്കെ കഴിഞ്ഞല്ലേ…….

രണ്ടു വർഷായി കഴിഞ്ഞിട്ട്…….

ഓ……. അതായിരിക്കും വർഷഡോക്ടറെ കാണാൻ വന്നത് അല്ലേ ‘…. നല്ല കൈപുണ്യാ ഡോക്ടറുടെ ത്….

ഞാൻ ഉള്ളിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷമായിരുന്നു അത്…..

ഞാൻ കരുതിയത് മഹിയേട്ടൻ…….

ഞാൻ ഒഴിവാക്കി പോയപ്പോൾ….

അതൊക്കെ മറന്നു പോയ പാഠഭാഗങ്ങളല്ലേ പൂജാ..

നല്ല അധികാരത്തോടെ എന്റെ കൈയും പിടിച്ച് ഗൈനക്ക് വിഭാഗം സെക്ഷനിലേക്ക് നടന്നു പോകുന്ന പൂജയെ ഞാൻ സൂക്ഷിച്ചൊന്ന് നോക്കി……

എന്നെ അവിടെ നിർത്തി പൂജ അകത്ത് കയറി അവിടത്തെ നേഴ്സ് മാരൊടൊക്കെ എന്തോ പറഞ്ഞു…
തിരക്കുകൾക്കിടയിൽ എന്റെ കൈ പിടിച്ച് വീണ്ടും അകത്ത് കയറാൻ നോക്കിയ അവളുടെ കൈ തട്ടിമാറ്റി ഞാൻ.
പൂജാ നീ ആ പേരൊന്ന് വായിക്ക്..

ഡോ. എം.വർഷമഹേഷ്.
M.B.BS , DG0.

നീയെന്ന പൂജയിൽ നിന്നും ഞാൻ പഠിച്ചത് പണം കൊണ്ട് മാത്രം എല്ലാം നേടിയെടുക്കാനാകില്ലയെന്നാണ്…
പൂജയിൽ നിന്ന് വർഷയിലെത്താൻ കുറച്ച് വർഷങ്ങൾ വേണ്ടിവന്നു.

നീയെന്നെ ഉപേക്ഷിച്ചു പോയ അന്നു രാത്രി ചിന്തിച്ചത് നിനക്കു വേണ്ടി അത്രേം പൈസ ഞാൻ വെറുതെ കളഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അതിൽ കൂടുതൽ പാവങ്ങളെപ്പോലുള്ള അനാഥർക്ക് ചെലവാക്കിക്കൂടെയെന്നാണ്…..

ഡോ. വർഷാ മഹേഷിന്റെ ഭർത്താവ് വെറും കൂലിപ്പണിയെടുക്കുന്നവനാ…..
അതിന്റെ തെളിവാ ഈ തഴമ്പിച്ച കൈകൾ…

സോറി മഹിയേട്ടാ എന്നും പറഞ്ഞ് തിരിഞ്ഞോടുന്ന അവളെ ഞാൻ നോക്കി നിന്നു.

ജീവിതത്തിൽ ആഗ്രഹിച്ച എല്ലാവർക്കും ഒന്നിച്ച് ചേരാൻ കഴിഞ്ഞില്ലെങ്കിലും വിധിച്ചത് എവിടെയുണ്ടെങ്കിലും കൈക്കുമ്പിളിൽ എത്തിച്ചേരുക തന്നെ ചെയ്യും…………

Shalini Vijayan.

LEAVE A REPLY

Please enter your comment!
Please enter your name here